SPORTS NEWS

ഓവൽ ടെസ്റ്റിൽ രോഹിത് ശർമ (127) ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിച്ചു

Tokyo 2020 – Paralympic Games

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം
പുരുഷൻമാരുടെ ബാഡ്മിൻറൺ സിംഗിൾസിൽ ഇന്ത്യയുടെ പ്രമോദ് ഭഗത് സ്വർണവും മനോജ് സർക്കാർ വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 17 ആയി.

ടോക്കിയോ ഒളിമ്പിക്സിനു പിന്നാലെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോകകായികമാമാങ്കമായ പാരാലിംപിക്സിലും ഇന്ത്യ കരുത്തുകാട്ടി. 4 സ്വർണവും 7 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ ആകെ 17 മെഡലുകളുമായി 34-ാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

വ്യാഴാഴ്ച വെനസ്വേലയ്ക്കെതിരായ അർജന്റീനയുടെ വിജയത്തിനിടെ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചേക്കാവുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മത്സരത്തിന്റെ 27 -ാം മിനിറ്റിൽ, വെനസ്വേലയുടെ ലൂയിസ് മാർട്ടിനെസാണ് മെസ്സിയെ ടാക്കിൾ ചെയ്തത്. 34-ആം വയസ്സിൽ, മെസ്സിയുടെ കരിയർ അവസാനിക്കുമെന്ന് കരുതിയെങ്കിലും ഇടുതുകാലിലുണ്ടായ ചതവ് വകവയ്ക്കാതെ കളിയുടെ മുഴുവൻ സമയവും മെസ്സി സ്വന്തം രാജ്യത്തിനായയി ബൂട്ടുകെട്ടി. കളി അർജൻറീന 3-1 വിജയിച്ചു. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് അർജൻറീന. അർജൻറീനയുടെ അടുത്ത മത്സരം വ്യാഴായ്ച ചിലിക്കെതിരെയാണ്.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ വെനസ്വേലൻ കളിക്കാരൻറെ അപകടകരമായ ടാക്കിംഗിനെ അതിജീവിച്ച അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സി

രാജ്യാന്തര ഗോൾവേട്ടയിൽ ഇനി റൊണാൾഡോ ഒന്നാം സ്ഥാനത്ത്.

ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ അയർലൻഡിനെ 2-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ അവസാന 6 മിനിറ്റിൽ റൊണാൾഡോ ഇരട്ട ഗോൾ നേടിയതോടെയാണ് ഇറാൻ താരമായിരുന്ന അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. പോർച്ചുഗലിനായുള്ള ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം ഇതോടെ 111 ആയി. കളിയുടെ 15-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റ് താരം നഷ്ടപ്പെടുത്തിയിരുന്നു. കിക്കെടുക്കുന്നതിന് മുൻപ് ക്രിസ്റ്റ്യാനോ ഐറിഷ് താരം ദാര ഒഷെയുടെ മുഖത്തടിച്ചെങ്കിലും റഫറി കാണാതെ പോയത് ക്രിസ്റ്റ്യാനോയ്ക്ക് ഭാഗ്യമായി. ഭൂമിയുടെ രണ്ടറ്റങ്ങളിലുള്ള ന്യൂസീലൻഡിനും ഇക്വഡോറുമുൾപ്പെടെ 45 രാജ്യങ്ങൾക്കെതിരെ ക്രിസ്റ്റ്യാനോ ഗോൾ കണ്ടെത്തിയിട്ടുണ്ട്. സ്വീഡൻ, ലിത്വാനിയ രാജ്യങ്ങൾക്കെതിരെ നേടിയ 7 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഒരു രാജ്യത്തിനെതിരെ നേടുന്ന കൂടുതൽ ഗോളുകൾ.

Leave a Reply