മലയാള സാഹിത്യം

Vaikom Muhammed Basheer

Important Books & Authors

1. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാര്‍ത്ഥം(1772)

2. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

വര്‍ത്തമാനപുസ്തകം(1785–പാറേമാക്കല്‍ തോമ കത്തനാര്‍.)

3. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

4. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

വിദ്യാവിലാസിനി(1881)

5. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

6. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

കവന കൌമുദി

7. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

9. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?  

മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

10. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? 

വിദ്യാസംഗ്രഹം(1864-സിഎംഎസ്  കോളേജ്,കോട്ടയം)

11. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?

ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)

12. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)

13. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? 

നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

14. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

15. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

16. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?

കേരളനിര്‍ണ്ണയം (വരരുചി)

17. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

18. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?

കുട്ടിക്കൃഷ്ണമാരാര്‍

19. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

അവകാശികള്‍(വിലാസിനി)

20. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

21. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?

ശൂരനാട് കുഞ്ഞന്‍പിള്ള

22. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?

കുമാരനാശാന്‍

23. മലയാളം ആദ്യമായി അച്ചടിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?

ആംസ്റ്റര്‍ഡാം

24. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍

25. ‘വിശുദ്ധിയുടെ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

ബാലാമണിയമ്മയുടെ

26. ‘ജീവിതപ്പാത’ ആരുടെ ആത്മകഥയാണ്?

ചെറുകാട്

27. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?

ആത്മകഥ

28. ‘കേരള വാല്‍മീകി’ എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

29. ആരുടെ തൂലികാനാമമാണ്  ‘ശ്രീ’?

വൈലോപ്പിള്ളി ശ്രീധരമേനോന്‍

30. എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?

ശങ്കരന്‍കുട്ടി

31. ‘കൊഴിഞ്ഞ ഇലകള്‍’ ആരുടെ ആത്മകഥയാണ്?

ജോസഫ്‌ മുണ്ടശ്ശേരി

32. ‘കേരളപഴമ’ രചിച്ചത്?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

33. ‘കേരളോല്‍പത്തി’-യുടെ കര്‍ത്താവ്‌?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

34. മാധവിക്കുട്ടിയുടെ ആത്മകഥ?

എന്റെ കഥ

35. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?

ഭാര്‍ഗവീനിലയം

36. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?

കല്യാണി നാടകം

37. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

ഉമാകേരളം

38. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

കുമാരനാശാന്‍

39. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

40. ‘ത്രിലോകസഞ്ചാരി’ എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

ഇ.വി.കൃഷ്ണപിള്ള

41. ‘ഋതുക്കളുടെ കവി’ എന്ന് അറിയപ്പെടുന്നത് ആര്?

ചെറുശ്ശേരി

42. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

കളിത്തോഴി

43. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

44. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

യോഗ് മിത്രം

45. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്? 

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

46. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?

കല്യാണസൌഗന്ധികം

47. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?

എം ടി  വാസുദേവന്‍‌ നായര്‍

48. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?

പി.കെ.നാരായണപിള്ള

49. ‘എന്റെ നാടുകടത്തല്‍’ ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

50. പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?

അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

51. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

അമാവാസി

52. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

തകഴി ശിവശങ്കരപ്പിള്ള

53. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

54. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

55. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

ബാലാമണിയമ്മ

56. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?

പാലാ നാരായണന്‍ നായര്‍

57. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

58. ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന കൃതിയുടെ മൂലകൃതി?

കേരളാരാമം(ഇട്ടി അച്യുതന്‍)

59. ‘വിലാസിനി’യുടെ യഥാര്‍ത്ഥ നാമം?

മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

60. പഴശ്ശിരാജ-യെക്കുറിച്ചുള്ള ചരിത്രനോവല്‍?

കേരളസിംഹം(സര്‍ദാര്‍ കെ എം പണിക്കര്‍)

61. മലയാളത്തിന്റെ ആദ്യത്തെ കവി?

ചീരാമന്‍

62. കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?

സച്ചിദാനന്ദന്‍

63. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം?

രമണന്‍

64. ആധുനികകവിതയുടെ വക്താവ്?

ഡോ.കെ.അയ്യപ്പപ്പണിക്കര്‍

65. തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം?

ഡിസംബര്‍ 31

66. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?

മങ്കുതമ്പുരാന്‍

67. മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം?

മാര്‍ക്കണ്ഡേയ ചരിത്രം

68. ആധുനിക മലയാളനാടകത്തിന്റെ പിതാവ്?

എന്‍.കൃഷ്ണപിള്ള

69. കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?

പോര്‍ച്ചുഗീസുകാര്‍

70. കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം?

ഐതരേയോരണ്യകം

71. വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി?

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

72. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്?

ചെമ്മീന്‍

73. കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്?

ആട്ടപ്രകാരം

74. വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്?

രാമപുരത്തു വാര്യര്‍

75. മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം?

രാമചരിതം പാട്ട്(ചീരാമകവി)

76. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍

77. കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്?

സി.വി.രാമന്‍പിള്ള

78. മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്?

കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍

79. മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്?

വൈക്കത്ത് പാച്ചുമൂത്തത്

80. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?

മറിയാമ്മ(കൊപ്പീച്ചന്‍ തരകന്‍)

81. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?

സദാരാമ

82. മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം?

മാഹമ്മദം(പൊന്‍കുന്നം സെയ്ദ്‌)

83. ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്?

വൈക്കത്ത് പാച്ചുമൂത്തത്

84. വയലാറിന്റെ സഞ്ചാര സാഹിത്യകൃതി?

പുരുഷാന്തരങ്ങളിലൂടെ

85. മലയാളത്തിലെ ആദ്യത്തെ ഹിന്ദി-മലയാള നിഘണ്ടുവിന്റെ കര്‍ത്താവ്?

അഭയദേവ്

86. ‘വാധ്യാര്‍ കഥാകാരന്‍’ എന്നറിയപ്പെടുന്നത്?

കാരൂര്‍ നീലകണ്‌ഠപിള്ള

87. കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം?

19568.

88. രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി?

ഷെപ്പേര്‍ഡ് കലണ്ടര്‍

89. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ‘ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി’ പുരസ്ക്കാരം ലഭിച്ച മലയാളകവി?

സച്ചിദാനന്ദന്‍ 

90.വാള്‍ട്ടര്‍ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നത് ആര്?

സി.വി.രാമന്‍പിള്ള

91. പ്രാചീന സൌന്ദര്യശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിനും ഉണ്ണുനീലിസന്ദേശത്തിനും വ്യാഖ്യാനം രചിച്ച കേരളീയപണ്ഡിതന്‍ ആര്?

ശൂരനാട്ട് കുഞ്ഞന്‍പിള്ള

92. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതസദസ്സ് ഏത്?

രേവതി പട്ടത്താനം

93. എ.ആര്‍.രാജരജവര്‍മ്മയെ അനുസ്മരിച്ച് കുമാരനാശാന്‍ രചിച്ച കാവ്യം ഏത്?

പ്രരോദനം

94. കേരള സാഹിത്യഅക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ് ആര്?

കെ.എം.പണിക്കര്‍

95. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

96.മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ഏത് ?

സ്വർഗ്ഗദൂതൻ 

97.മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര സാമൂഹികനാടകം ഏത്?

മറിയാമ്മ നാടകം 

98.മലയാളത്തിലെ തനതു നാടകവേദി എന്നാ സങ്കല്പത്തിന്റെ ഉപജ്ഞാതാവ് ആര്?

സി എൻ ശ്രീകണ്ഠൻ നായർ        

99.ആദ്യത്തെ തനതു നാടകം ഏത്?

കലി 

100. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രെഷനിസ്റ്റ് നാടകം ഏത്?

സമത്വവാദി 

101. പെണ്‍ കൂട്ടായ്മയിലൂടെ കേരളത്തിലുണ്ടായ ആദ്യത്തെ നാടകം ഏത്?

തൊഴിൽ കേന്ദ്രത്തിലേക്ക്

102. കേരളത്തില ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ചവിട്ടു നാടകം ഏത്?

കാറൽമാൻ ചരിതം

103. സർക്കാർ നിരോധിച്ച ആദ്യത്തെ മലയാള ആനുകാലികം ഏത്?

സന്ദിഷ്ടവാദി

104. മലയാളത്തിൽ പുസ്തക നിരൂപണം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏതു മാസികയിൽ?

കോട്ടയം ക്വാർട്ടർലി

105. ആദ്യത്തെ വിദ്യാഭ്യാസ മാസിക ഏത്?

ഉപാദ്ധ്യായൻ(1898ൽ)

106. ആദ്യത്തെ ബാലസാഹിത്യ കൃതി ഏത്?

ബാലഭൂഷണം(1867-ടെക്സ്റ്റ് ബുക്ക്‌ കമ്മിറ്റി)

107. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ ഏത്?

പാറപ്പുറം 

108. കണ്ടുകിട്ടിയിട്ടുള്ളതിൽവച്ച് പാട്ടിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും പ്രദർശിപ്പിക്കുന്ന ആദ്യത്തെ കൃതി ഏത്?

രാമചരിതം 

109. രാമചരിതത്തിന് ആദ്യമായി വ്യാഖ്യാനം നല്കിയ പണ്ഡിതനാര്?

ഉള്ളൂർ 

110. മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യ കേരളീയകൃതി ഏത്?

ഭാരതമാല 

111. ഭാരതമാല എഴുതിയത് ആര്?

ശങ്കരപ്പണിക്കർ 

112. ഭഗവദ്ഗീതയ്ക്ക് മലയാളത്തിലുണ്ടായ ആദ്യത്തെ  വിവർത്തനം ഏത്?

ഭാഷാഭഗവദ്ഗീത 

113. ഭാഷാഭഗവദ്ഗീതയുടെ കർത്താവ് ആര്?

മാധവപ്പണിക്കർ 

114. പ്രാചീന മണിപ്രവാളത്തിലെ ആദ്യത്തെ കൃതി ഏത്?

വൈശികതന്ത്രം 

115. പ്രാചീന മണിപ്രവാളത്തിലെ അവസാനത്തെ കൃതി ഏത്?

ചന്ദ്രോത്സവം 

116. മലയാളവ്യാകരണത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച കൃതി ഏത്?

ലീലാതിലകം 

117. മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും പ്രാചീനത്വം കൊണ്ടും പ്രഥമസ്ഥാനം അർഹിക്കുന്ന കൃതി ഏത്?

ഉണ്ണുനീലിസന്ദേശം

118. ഭാഷാ ചമ്പുക്കളിലെ പ്രഥമവും പ്രധാനവുമായ കൃതി ഏത്?

ഉണ്ണിച്ചിരുതേവീചരിതം

119. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കാവ്യം ഏത്?

കൃഷ്ണഗാഥ

120. ഗാഥാപ്രസ്ഥാനത്തിലെ ആദ്യ കൃതി ഏത്?

കൃഷ്ണഗാഥ

121. അദ്ധ്യാത്മരാമായണം ആദ്യമുദ്രണം നടത്തിയത് എവിടെ?

വിദ്യാവിലാസം അച്ചുകുടം

122. കീര്‍ത്തന സാഹിത്യത്തിലെ കീര്‍ത്തി പതാക എന്നറിയപ്പെടുന്ന കവിയാര്?

പൂന്താനം 

123.മലയാളത്തിലെ ആദ്യത്തെ ജനകീയ മഹാകാവ്യം ഏത് ?

കൃഷ്ണഗാഥ 

124. ക്രൈസ്തവസാഹിത്യത്തിലെ മഹാഭാരതം എന്ന് വിശേഷിപ്പിക്കാവുന്ന മഹാകാവ്യം ഏത്?

വേദവിഹാരം 

125. വേദവിഹാരം എന്നാ കാവ്യത്തിന്‍റെ രചന നിര്‍വഹിച്ചത് ആര്?

സൈമണ്‍

126. ആട്ടക്കഥ രചിച്ച ഒരേയൊരു വനിത ആര്?

കുഞ്ഞിക്കുട്ടിത്തങ്കച്ചി

127. ആദ്യത്തെ പച്ചമലയാളപ്രസ്ഥാന കൃതി ഏത്?

നല്ല ഭാഷ 

128. മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണകാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്?

അഷ്ടമിയാത്ര

129. കവിസാര്‍വ്വഭൌമന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍

130. മലയാള മാസങ്ങളെ വര്‍ണിക്കുന്ന കൃതി ഏത്?

മലയാംകൊല്ലം(കൊച്ചുണ്ണിത്തമ്പുരാന്‍ )

തൂലികാനാമങ്ങള്‍

കേരളകാളിദാസന്‍കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
കേരളപാണിനി  ഏ.ആര്‍.രാജരാജവര്‍മ
കേരളവ്യാസന്‍കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കേരളവാല്മീകിവള്ളത്തോള്‍·
കേരള തുളസീദാസന്‍വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
ക്രൈസ്തവ കാളിദാസന്‍കട്ടക്കയം ചെറിയാന്‍ മാപ്പിള
അനന്തു വി.കെ.ബാലചന്ദ്രന്‍
അക്കിത്തംഅച്യുതന്‍ നമ്പൂതിരി
അയ്യനേത്ത് ഓഉമ്മന്‍ അയ്യനേത്ത്
അഭിമന്യുഎന്‍.പി.രാജശേഖരന്‍
അരുണന്‍എസ്.കെ.പൊറ്റെക്കാട്·
അയ്യനേത്ത്.പിഎ.പി.പത്രോസ്
ആശാന്‍കുമാരനാശാന്‍
ആഷാമേനോന്‍ശ്രീകുമാര്‍
ആനന്ദ്സച്ചിദാനന്ദന്‍
ആനന്ദ്‌തിക്കോടിയൻ
അഭയദേവ്  അയ്യപ്പന്‍ പിള്ള
ആമിനാബീവിവി.ടി.ഇന്ദുചൂഡന്‍
അമ്പിഎം.വി.നാരായണന്‍ നായർ
അറിസ്‌റ്റെഡ്‌സ്  എ.പി.ഉദയഭാനു
അര്‍പുതസാമിഅമ്പാടി രാമപ്പൊതുവാള്‍·        
അവലോകിസി.നാരായണന്‍·
ആസംഗന്‍പി.എം.കുമാരന്‍ നായര്‍
ആചാര്യന്‍ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ആനന്ദവല്ലികെ.എന്‍.എം.ചെട്ടിയാര്‍
ആര്‍ടിസ്റ്റ്രാഘവന്‍ നായര്‍
ആര്യാരാമംഎം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
ആലുവ പി.വിവേലായുധന്‍ പിള്ള
ആസാദ്ചെറുകാട്
അപ്പന്‍ തച്ചേത്ത്നീലകണ്‌ഠമേനോന്‍
ആമ്പല്ലൂര്‍ ജെ.ടിജോണ്‍ ടി.എല്‍
ഇന്ദുചൂഡന്‍കെ.കെ.നീലകണ്ഠന്‍
ഇറാന്‍ഇ.ആര്‍.നായനാര്‍
ഇ.എം.കോവൂര്‍കെ മാത്യു ഐപ്പ്
ഇളംകുളംപി.എന്‍.കുഞ്ഞന്‍പിള്ള
ഇടമറുക് ടി.സി.ജോസഫ്‌
ഇ.വി കൃഷ്ണപിള്ള ഇ.വി
എം.ആര്‍.കെ.സിചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
എം.ആര്‍.ബിമുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
എം..എസ്.മേനോന്‍എം.ശ്രീധരമേനോന്‍
എ.കെ.വിഅപ്പുകുട്ടന്‍ വള്ളിക്കുന്ന്
ഒളപ്പമണ്ണസുബ്രഹ്മണ്യന്‍ നമ്പൂതിരി
ഓംചേരിഎന്‍.നാരായണപ്പിള്ള
ഒ.എന്‍.വിഒ.എന്‍.വേലുക്കുറുപ്പ്
കടവനാട് കടവനാട്ടു കുട്ടികൃഷ്ണന്‍
കുഞ്ഞന്‍ തമ്പുരാന്‍കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കപിലന്‍കെ.പത്മനാഭന്‍ നായര്‍
കടമ്മനിട്ടരാമകൃഷ്ണന്‍
കണ്ണന്‍ ജനാര്‍ദ്ദനന്‍കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
കുട്ടേട്ടന്‍വി.പുരുഷോത്തമന്‍ നായര്‍
കുറ്റിപ്പുഴകുറ്റിപ്പുഴ കൃഷ്ണപിള്ള
കൃഷ്ണചൈതന്യകെ.കെ.നായര്‍
കെ.പ്യാര്‍കെ.പി.രാഘവന്‍
കല്‍ക്കികാമ്പിശ്ശേരി കരുണാകരന്‍
കുസുമംആന്റണി.വി.വി
കോഴിക്കോടന്‍അപ്പുക്കുട്ടന്‍ നായര്‍
കൊടുപുന്നഗോവിന്ദ ഗണകന്‍
കട്ടയ്ക്കല്‍ കെഫാദര്‍ പി.തോമസ്‌
കേസരിവേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
കേസരിഏ.ബാലകൃഷ്ണപിള്ള
കാനം ഇ.ജെ ഇ.ജെ.ഫിലിപ്പ്
കെ.സരളഎം.ടി.വാസുദേവന്‍ നായര്‍
കാശ്യപ്എച്ച്.കാസിംപിള്ള
കാക്കനാടന്‍ജോര്‍ജ്‌ വര്‍ഗീസ്‌
കെ.എസ്.കെ.തളിക്കുളംകെ.എസ്.കൃഷ്ണന്‍ തളിക്കുളം
കാവാലംനാരായണപണിക്കര്‍
കുറ്റിപ്പുറം കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
കെ.തായാട്ട്കുഞ്ഞനന്തന്‍ തായാട്ട്
കെ.സികെ.സി കേശവപിള്ള
കോവിലന്‍ വി.വി.അയ്യപ്പന്‍
കെ.എം പണിക്കര്‍കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
കെ.വി.എംകയ്പിള്ളി വാസുദേവന്‍മൂസ്സത്
കുഴിതടത്തില്‍ഗോപാലകൃഷ്ണന്‍ നായര്‍
കബീര്‍ദാസ്കെ.ടി.മുഹമ്മദ്
കര്‍മ്മസാക്ഷിഎ.പി ഉദയഭാനു
ഗോകുല നാരായണന്‍വി.കെ.എന്‍
ഗലീലിയോഎം. സത്യപ്രകാശം
ഗ്രാമീണന്‍വി.സ് നമ്പീശന്‍
ചിത്രന്‍ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ചെറുകാട്ഗോവിന്ദപിഷാരടി
ജെ.എംജോസഫ്‌ മുണ്ടശ്ശേരി
ജനകീയന്‍എം.എസ് ചന്ദ്രശേഖരവാര്യര്‍
ജയശ്രീവി.എസ്.വാര്യര്‍
ജയ്‌ഹിന്ദ്എ.പി.നമ്പിയാര്‍
ജൂലിയന്‍ പി.ദാമോദരപിള്ള·        
ജിജി.ശങ്കരകുറുപ്പ്
ടി.എന്‍ടി.എന്‍ ഗോപിനാഥന്‍നായര്‍
ടി.കെ.സി വടുതലടി.കെ ചാത്തന്‍ വടുതല
ടി.ഉബൈദ്അബ്ദുല്‍ഖാദര്‍
ടി.ആര്‍ടി.രാമചന്ദ്രന്‍
ടി.കെ.സി മുഴപ്പിലങ്ങാട്ടി.കെ ദാമോദരന്‍
ഡി.സിഡൊമിനിക് ചാക്കോ കിഴക്കേമുറി
ഡി.പിപി.ദാമോദരന്‍പിള്ള
തുളസീവനംആര്‍.രാമചന്ദ്രന്‍ നായര്‍
തോപ്പില്‍ഭാസിഭാസ്ക്കരന്‍ പിള്ള
തിക്കോടിയന്‍കുഞ്ഞനന്തന്‍ നായര്‍
തിരുമുമ്പ്സുബ്രഹ്മണ്യന്‍ തിരുമുമ്പ്
തിരുനയിനാര്‍ കുറിച്ചിമാധവന്‍ നായര്‍
ദേശബന്ധുകേസരി കുഞ്ഞുരാമന്‍ നായര്‍
നന്തനാര്‍പി.സി ഗോപാലന്‍
നാലാങ്കല്‍നാലാങ്കല്‍ കൃഷ്ണപിള്ള
നകുലന്‍ടി.കെ ദൊരൈസ്വാമി
നാലപ്പാട്ട്നാരായണമേനോന്‍
പോഞ്ഞിക്കര റാഫിജോസഫ്‌  റാഫി
പാക്കനാര്‍ഉണ്ണികൃഷ്ണന്‍ പുതൂര്‍
പ്രേംജി എം.പി ഭട്ടതിരിപ്പാട്
പാറപ്പുറത്ത്കെ.ഇ.മത്തായി
പി.എം.മനേഴിഎന്‍.പരമേശ്വരന്‍മൂസത്
പിപി.കുഞ്ഞിരാമന്‍ നായര്‍
പ്രശാന്തന്‍കെ.എം റോയ്
പാലനാരായണന്‍ നായര്‍
പടിയത്ത്മെയ്തു പടിയത്ത്
പി.സി എറിക്കാട്പി.സി.ചാക്കോ
പത്രപാരായണ്‍   വേലൂര്‍ കൃഷ്ണന്‍കുട്ടി 
പുളിമാനപരമേശ്വരന്‍പിള്ള
പവനന്‍പി.വി.നാരായണന്‍നായര്‍
പി.കെപി.കെ.നാരായണന്‍ പിള്ള
പരശുരാമന്‍മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ
പത്മന്‍കെ.പത്മനാഭന്‍നായര്‍
പമ്മന്‍ആർ.പി പരമേശ്വരന്‍ നായർ
പരമുജി.പി.ശങ്കരന്‍മംഗലം
 പ്രഹ്ലാദന്‍എന്‍.ആര്‍ നായര്‍
ബോധേശ്വരന്‍നാരായണന്‍നായര്‍
ബാഹുലേയന്‍ഇ.കെ നായനാര്‍
മാധവികുട്ടികമലാദാസ്‌, കമലസുരയ്യ
മാലിമാധവന്‍ നായര്‍
മീശാന്‍കെ.എസ് കൃഷ്ണപിള്ള
മഹാകവി കുട്ടമ്മത്ത്കുഞ്ഞികൃഷ്ണകുറുപ്പ്
മുലൂര്‍എസ്. പരമേശ്വരപ്പണിക്കര്‍
മുഷ്താഖ്പി.എ.മുഹമ്മദ്കോയ
മാഡവ്യന്‍എം.പി.ഭട്ടതിരിപ്പാട്
മൃടാനന്ദസ്വാമികുഞ്ഞുപിള്ള
മാടമ്പ് കുഞ്ഞിക്കുട്ടന്‍പി.ശങ്കരന്‍ നമ്പൂതിരി
മലയാറ്റൂര്‍കെ.വി രാമകൃഷ്ണന്‍
മാര്‍ഷല്‍കെ.ആര്‍ മണി
യവനന്‍സി.ടി.ഗോപിനാഥ്
യേശുദാസന്‍ജോസഫ്‌ മംഗലം
രേവതിടി.ആര്‍ ശങ്കുണ്ണി
ഒറവങ്കരരാജന്‍
വത്സല എം.എവൈക്കം ചന്ദ്രശേഖരന്‍നായര്‍
 വാനമ്പാടികൂത്താട്ടുകുളം മേരിജോണ്‍
വെണ്ണിക്കുളംവെണ്ണിക്കുളം ഗോപാലകുറുപ്പ്‌
വിനയന്‍വി.എം.എന്‍.പണിക്കര്‍
വി.കെ.എന്‍വി.കെ നാരായണന്‍നായര്‍
വിലാസിനിഎം.കെ മേനോന്‍
വിനോദ്വേലൂര്‍ കൃഷ്ണന്‍കുട്ടി
വെട്ടൂര്‍വെട്ടൂര്‍ രാമന്‍നായര്‍
വീരൻപി.കെ വീരരാഘവന്‍നായര്‍
വി.ടിവെള്ളത്തിരുത്തിത്താഴത്തു രാമന്‍നായര്‍
വാണക്കുറ്റിവി.കെ രാമന്‍പിള്ള
വിക്രമന്‍സി.ആര്‍ കേരളവര്‍മ്മ
വെണ്മണി മഹന്‍  നമ്പൂതിരിപ്പാട്കദംബന്‍ നമ്പൂതിരി
വി.സിവി.സി.ബാലകൃഷ്ണപണിക്കര്‍·
വള്ളത്തോള്‍നാരായണമേനോന്‍
വജ്രബാഹുകേസരി കുഞ്ഞിരാമന്‍ നായര്‍
വജ്രസൂചികേസരി കുഞ്ഞിരാമന്‍ നായര്‍
വൈശാഖന്‍എം.കെ.ഗോപിനാഥ്
ശാന്തടി.എന്‍.എം പിള്ള
ശാകല്യന്‍ഉള്ളാടില്‍ ഗോവിന്ദന്‍കുട്ടിനായര്‍
ശ്രീമന്ദിരം കെ.പിഎന്‍.കൃഷ്ണപണിക്കര്‍
ശ്രീരേയകെ ആര്‍ ശ്രീധരന്‍
സുകുമാര്‍സുകുമാര്‍ പോറ്റി
സുമംഗലലീലാനമ്പൂതിരിപ്പാട്
സീതാരാമന്‍പി.ശ്രീധരന്‍പിള്ള
സി.വിസി.വി.രാമന്‍പിള്ള
സഞ്ജയന്‍മാണിക്കോത്ത് രാമുണ്ണിനായര്‍
രാമുണ്ണിനായര്‍രാമുണ്ണിനായര്‍
സേതുസേതുമാധവന്‍
സുശ്രുതന്‍എം.മോഹന്‍കുമാര്‍·
സോമന്‍തോപ്പില്‍ഭാസി
സൈക്കോഇ.മുഹമ്മദ്
സത്യനാഥന്‍എം.ശ്രീധരമേനോന്‍
സി.ജെ.മണ്ണുംമൂട്കെ.സി ജോസഫ്‌
സീരിരവിവര്‍മ്മതമ്പൂരാന്‍
സാഹിത്യപഞ്ചാനനന്‍പി.കെ.നാരായണപിള്ള
സിനിക്എം.വാസുദേവന്‍നായര്‍
സത്യനാഥന്‍എം. ശ്രീധരമേനോൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സുരേന്ദ്രന്‍ഇ.കെ.നായനാര്‍
സുവര്‍ണ്ണവല്ലിനാരായണന്‍ എമ്പ്രാന്‍തിരി
സൂക്ഷ്മജ്ഞന്‍കേശവനുണ്ണിത്താന്‍

    

Follow My Blog

Get new content delivered directly to your inbox.

Leave a Reply