കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ

- കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയാണ് കേരള നിയമസഭ.
- 140 നിയമസഭാമണ്ഡലങ്ങൾ.
- 1 ആംഗ്ലോ ഇന്ത്യൻ പ്രതിനിധി.
- ആകെ 141 അംഗങ്ങൾ.
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശം ഇല്ല.
- നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ.
- അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി.
- പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണർക്കുണ്ട്.
- 1957 മാർച്ച് 16ന് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
- ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു.
- കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു.
- ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.
ഒന്നാം കേരള നിയമസഭ പ്രധാന അംഗങ്ങൾ.
- ഗവർണ്ണർ – ബി. രാമകൃഷ്ണ റാവു
- സ്പീക്കർ – ആർ. ശങ്കരനാരായണൻ തമ്പി
- ഡെപ്യൂട്ടി സ്പീക്കർ – കെ.ഒ. അയിഷാ ബായ്
- മുഖ്യമന്ത്രി – ഇ.എം.എസ്. നമ്പൂതിരിപ്പാട്
- പ്രതിപക്ഷ നേതാവ് – പി.ടി. ചാക്കോ
മന്ത്രിമാരും വകുപ്പുകളും
ക്രമം | മന്ത്രിയുടെ പേര് | വകുപ്പുകൾ |
---|---|---|
1 | ഇ.എം.എസ്. നമ്പൂതിരിപ്പാട് | മുഖ്യമന്ത്രി |
2 | സി. അച്യുതമേനോൻ | ധനകാര്യം |
3 | ടി.വി. തോമസ് | ഗതാഗതം, തൊഴിൽ |
4 | കെ.സി. ജോർജ്ജ് | ഭക്ഷ്യം, വനം |
5 | കെ.പി. ഗോപാലൻ | വ്യവസായം |
6 | ടി.എ. മജീദ് | പൊതുമരാമത്ത് |
7 | പി.കെ. ചാത്തൻ | തദ്ദേശ സ്വയംഭരണം |
8 | ജോസഫ് മുണ്ടശ്ശേരി | വിദ്യാഭ്യാസം, സഹകരണം |
9 | കെ.ആർ. ഗൗരിയമ്മ | റവന്യൂ, ഏക്സൈസ് |
10 | വി.ആർ. കൃഷ്ണയ്യർ | അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി |
11 | എ.ആർ മേനോൻ | ആരോഗ്യം |