ഏറ്റവും നീളം കൂടിയ നദി

ഗംഗ (2480 കി.മീ)

ഏറ്റവും ഉയരം കൂടിയ കൊടുമുടി

കാഞ്ചൻ ജംഗ (8597 മീറ്റർ)

ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ

ഹിന്ദി (38%)

കൂടുതൽ വിശ്വാസികളുള്ള മതം

ഹിന്ദു മതം (80%)

ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി

ഭാരതരത്നം

ഏറ്റവും ഉയർന്ന സൈനിക ബഹുമതി

പരമവീരചക്രം

രാഷ്ട്രപിതാവ്

മഹാത്മാഗാന്ധി

രാഷ്ട്ര ശില്പി

ജവഹർലാൽ നെഹ്റു

ഇന്ത്യയുടെ വാനമ്പാടി

സരോജനി നായിഡു

ആകെ ലോക്സഭാ സീറ്റുകൾ

545

തെരഞ്ഞെടുക്കപ്പെടുന്നവർ

543

നോമിനേറ്റ് ചെയ്യപ്പെടുന്നവർ

2

ആകെ രാജ്യസഭാ സീറ്റുകൾ

250

തെരഞ്ഞെടുക്കപ്പെടുന്നവർ

238

രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ

12

പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്ന വർഷം

1950

ഭരണഘടന നിലവിൽ വന്നത്

1950 ജനുവരി 26

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം

29

ഏറ്റവും അവസാനം രൂപീകൃതമായ സംസ്ഥാനം

തെലങ്കാന

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം

ഉത്തർപ്രദേശ്

ജനസംഖ്യ ഏറ്റവും കൂടിയ നഗരം

മുംബൈ

ജനസാന്ദ്രത കൂടുതലുള്ള നഗരം

കൊൽക്കത്ത

ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം

പശ്ചിമബംഗാൾ

ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം

സിക്കിം

ഏറ്റവും വലിയ സംസ്ഥാനം

ഉത്തർപ്രദേശ്

ഏറ്റവും ചെറിയ സംസ്ഥാനം

ഗോവ

ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ പിതാവ്

ചലപതി റാവു

ആൾ ഇന്ത്യ റേഡിയോ സ്ഥാപിതമായതെന്ന്

1936

ആകാശവാണി സ്ഥാപിതമായതെന്ന്

1957

ഏറ്റവും കൂടുതൽ പത്രങ്ങൾ ഇറങ്ങുന്ന ഭാഷ

ഹിന്ദി

കൂടുതൽ പത്രങ്ങൾ ഇറങ്ങുന്ന സംസ്ഥാനം

ഉത്തർപ്രദേശ്

നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള പത്രം

മുംബൈ സമാചാർ

ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം

1959

ഏറ്റവും നഗരവത്കൃത സംസ്ഥാനം

മഹാരാഷ്ട്ര

ഏറ്റവും നഗരവത്കരിക്കപ്പെട്ട സമൂഹം

പാഴ്സികൾ

റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം

1935

ഏറ്റവും വലിയ വാണിജ്യ ബാങ്ക്

എസ്.ബി.ഐ

നബാർഡ് സ്ഥാപിതമായതെന്ന്

1982

ഇന്ത്യയുടെ ദേശീയ പതാക

മുകളിൽ കാവിയും നടുവിൽ വെള്ളയും കീഴ്ഭാഗത്ത് കടുംപച്ചയും നിറങ്ങൾ

ദേശീയ പതാകയുടെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്.

വെളുത്ത മേഖലയിൽ നടുവിലായി 24 അരക്കാലുകളുള്ള ഒരു ചക്രം നാവിക നീലനിറത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ള ഈ ചിഹ്നം അശോക ചക്രം എന്നറിയപ്പെടുന്നു.

ഭരണഘടനാ നിർമ്മാണസഭ 1947 ജൂലൈ 22-ന് ദേശീയ പതാകയ്ക്ക് അംഗീകാരം നല്കി.

കാവി ധീരതയേയും ത്യാഗത്തേയും വെള്ള സത്യത്തേയും സമാധാനത്തേയും പച്ച വിശ്വാസത്തേയും ശൌര്യത്തേയും സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ദേശീയ ചിഹ്നം

സാരാനാഥിൽ അശോക ചക്രവർത്തി പണികഴിപ്പിച്ച സ്തംഭത്തിൽ നിന്നും എടുത്തതാണ് ദേശീയ ചിഹ്നം.

ധർമ്മചക്രം അങ്കിതമായിട്ടുള്ള ഒരു പീഠത്തിൽ ഒന്നിനോടൊന്ന് പുറം തിരിഞ്ഞ് നിൽക്കുന്ന 4 സിംഹങ്ങളുണ്ട്.

ചിഹ്നത്തിൻറെ ചുവട്ടിൽ മുണ്ഡകോപനിഷത്തിലെ മന്ത്രം സത്യമേവ ജയതേ ദേവനാഗിരി ലിപിയിൽ കൊത്തിയിട്ടുണ്ട്.

ധർമചക്രത്തിൻറെ ഇടത്തും വലത്തുമായി കാളയുടെയും കുതിരയുടെയും രൂപങ്ങളുമുണ്ട്.

1950 ജനുവരി 26-ന് ദേശീയ ചിഹ്നത്തിന് അംഗീകാരം ലഭിച്ചു.

ഇന്ത്യയുടെ ദേശീയ ഗാനം

വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ആണ് ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത്.

1911 ഡിസംബർ 27 ന് കൊൽക്കത്തയിൽ നടന്ന കോൺഗ്രസിൻറെ 28-ാം സമ്മേളനത്തിൽ ആലപിച്ച അഞ്ച് ചരണങ്ങളുള്ള ഗാനത്തിലെ ഒന്നാം ചരണമാണ് ജനഗണമന.

ഇത് പാടാനുള്ള സമയം 52 സെക്കൻറാണ്.

1950 ജനുവരി 24 ന് ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചു.

ഇന്ത്യയുടെ ദേശീയ ഗീതം

വന്ദേമാതരമാണ് ഇന്ത്യയുടെ ദേശീയ ഗീതം.

ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്.

1896-ലെ കോൺഗ്രസ് സമ്മേളനത്തിലാണ് ഇത് ആദ്യമായി ആലപിക്കപ്പെട്ടത്.

സംസ്കൃതത്തിൽ രചിക്കപ്പെട്ട ഇത് ശ്രീ. ആരബിന്ദോഘോഷ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

By JF DAS

Admin

Leave a Reply