ഏത് വകുപ്പാണ് സീതാലയം പദ്ധതി നടപ്പിലാക്കിയത്
ഹോമിയോപ്പതി
നമ്മുടെ മരം പദ്ധതിയിൽ സഹകരിക്കുന്ന വകുപ്പുകൾ
വിദ്യാഭ്യാസ വനം വകുപ്പുകൾ
നമീബിയ ഏത് രാജ്യത്തിൽനിന്നുമാണ് സ്വാതന്ത്ര്യം നേടിയത്
ദക്ഷിണാഫ്രിക്ക
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്പോർട്സിൻറെ ആസ്ഥാനം
ഗോവ
പന്തളം കേരളവർമ്മ സ്വീകരിച്ചിരിക്കുന്ന തൂലികാ നാമം
കവിതിലകൻ
പി.കെ തുംഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പഞ്ചായത്ത് രാജ്
പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്
നേതാജി സുഭാഷ് ചന്ദ്രബോസ്
ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഛത്തീസ്ഗഢ്
ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകൾക്കുമായി സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
ശരണ്യ
ഭാരതപ്പുഴയെ ശോകനാശിനി എന്നു വിശേഷിപ്പിച്ചത്
എഴുത്തച്ഛൻ
ഭൂട്ടാനും നേപ്പാളിനുമിടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
സിക്കിം
പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന ജീവി
കടൽകുതിര
രണ്ട് ഓസ്കർ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
എ. ആർ റഹ്മാൻ
ഇന്ത്യയെ എത്ര കാലാവസ്ഥ മേഖലകളായി തിരിച്ചിരിക്കുന്നു.
7
ഇന്ത്യയിൽ വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലവിൽവന്ന വർഷം
1972
1929 മാർച്ച് 4ന് ഗാന്ധിജി എവിടെവച്ചാണ് പൊതുസ്ഥലത്ത് വിദേശവസ്ത്രങ്ങൾ കത്തിക്കുന്ന സമരത്തിന് തുടക്കം കുറിച്ചത്
കൊൽക്കത്ത
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാരകരോഗത്തിന് ചികിത്സ നൽകുന്ന സർക്കാർ പദ്ധതി
താലോലം
ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ബാങ്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
അക്രമണത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും നിയമപരവുമായ പരിരക്ഷ നൽകുന്ന സംസ്ഥാന ആരോഗ്യ സാമൂഹിക നീതി വകുപ്പുകളുടെ പദ്ധതി
ഭൂമിക
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനു താഴെ സത്യമേവ ജയതേ എന്നെഴുതിയിരിക്കുന്നത് ഏത് ലിപിയിലാണ്
ദേവനാഗരി
ഇന്ത്യയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി
നർഗീസ് ദത്ത്
മൂന്ന് വയസ്സിനു താഴെയുള്ള കേൾവിശക്തി കുറഞ്ഞവർക്കുള്ള കോക്ലിയാർ ഇംപ്ലാൻറേഷൻ പദ്ധതി
ശ്രുതിതരംഗം
എത്ര രൂപ കറൻസി നോട്ടിലാണ് ട്രാക്ടർ ആലേഖനം ചെയ്തിരിക്കുന്നത്
അഞ്ച് രൂപ കറൻസിയിൽ