നൊബേൽ പുരസ്കാര ജേതാക്കൾ – 2021

ഭൌതികശാസ്ത്രം

2021-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞനും ജപ്പാൻ വംശജനുമായ സ്യൂകുരോ മനാബെയ്ക്കും, ജർമനിയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെൽമാനും, ഇറ്റലിയിലെ ശാസ്ത്രജ്ഞനായ ജ്യോർജിയോ പാരിസിക്കും ലഭിച്ചു. സങ്കീർണ്ണമായ വ്യവസ്ഥകളെ പറ്റി പഠിച്ചതിന് മൂന്നു പേർക്കും പുരസ്‌കാരം നൽകുകയാണുണ്ടായത്.

രസതന്ത്രം

2021-ലെ രസതന്ത്ര  നൊബേൽ പുരസ്കാരം ജർമൻ ശാസ്ത്രജ്ഞൻ ബഞ്ചമിൻ ലിസ്റ്റിനും, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞൻ ഡേവിഡ് മക് മില്ലനും ലഭിച്ചു. പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന  നൂതന രീതി കണ്ടെത്തിയതിനാണ് പുരസ്‌കാരം.

സാഹിത്യം

2021ലെ സാഹിത്യ നൊബേൽ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാക്ക് ഗുര്‍ണയ്ക്ക് ലഭിച്ചു. കൊളോണിയസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലമയിലും ആര്‍ദ്രവുമായ അനുഭാവ സമ്പത്താണ് പുരസ്‌കാരം നേടിക്കൊടുക്കാൻ കാരണമായത്.

സാമ്പത്തികശാസ്ത്രം

2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയ്ക്ക് നൽകിയ സംഭവനയ്ക്ക് ഡേവിഡ് കാർഡിനും ബന്ധങ്ങളുടെ വിശകലനത്തിനുള്ള പഠനത്തിനു ജോഷ്വാ ആംഗ്രിസ്റ്റ് & ഗൈഡോ ഇംബെൻസ് എന്നിവർക്കുമായ് പങ്കുവെക്കപ്പെട്ടു.

വൈദ്യശാസ്ത്രം

2021ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞൻമാര്‍ക്ക്.  ഡേവിഡ് ജൂലിയസ്,  ആ‍ര്‍ഡേം പാറ്റ്പുടെയ്ന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്കാരം ശരീരോഷ്മാവിലെയും സ്പര്‍ശനത്തിലെയും പുതിയ കണ്ടെത്തലിന്.

സമാധാനം

2021 ലെ സമാധാന പുരസ്‌കാരം ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും റഷ്യൻ വംശജനായ ദിമിത്രി മുറദോവും പങ്കിട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹരാക്കിയത്.

By JF DAS

Admin

One thought on “Nobel Prize Winners-2021”

Leave a Reply