ഇന്ത്യയിലെ പ്രധാന ഉത്സവങ്ങൾ – ആഘോഷങ്ങൾ

ഹോൺബിൽ ഫെസ്റ്റിവൽ

നാഗാപാരമ്പര്യവും ആചാരങ്ങളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നാഗാലാൻഡിൽ എല്ലാവർഷവും ഡിസംബർ 1 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവൽ.

പൊങ്കൽ

തമിഴ്നാട്ടിലെ കൊയ്ത്തുത്സവമാണ് പൊങ്കൽ. തമിഴ്നാടിന് പുറമേ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും പൊങ്കൽ ആഘോഷിക്കുന്നു. പൊങ്കലിൻറെ ഭാഗമായാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്.

വസന്തപഞ്ചമി

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വസന്തകാലത്തിൻറെ വരവ് ആഘോഷിക്കുന്ന ഉത്സവമാണ് വസന്തപഞ്ചമി.

ഓണം

മലയാളികളുടെ ദേശീയോൽസവമാണ് ഓണം. മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു

നമാമി ബ്രഹ്മപുത്ര

ബ്രഹ്മപുത്ര നദിയുടെ മനോഹാരിത ആഘോഷിക്കുന്ന അന്താരാഷ്ട്ര ഉത്സവമാണ് നമാമി ബ്രഹ്മപുത്ര. അസം സർക്കാരാണ് ഇത് സംഘടിപ്പിക്കുന്നത്.

ലോഹ്രി

പൊങ്കലിനു സമാനമായി സൂര്യനുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ നടക്കുന്ന കൊയ്ത്തുത്സവമാണ് ലോഹ്രി. പഞ്ചാബിൽ വളരെ പ്രാധാന്യമുള്ള ഉത്സവമാണ് ഇത്.

പട്ടടയ്ക്കൽ ഉത്സവം

കർണാടകയിലെ പട്ടടയ്ക്കൽ ക്ഷേത്രനഗരത്തിലെ നൃത്തോത്സവമാണ് പട്ടടയ്ക്കൽ ഉത്സവം.

ശിവരാത്രി

ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ഉത്സവമാണ് ശിവരാത്രി. മേഘമാസത്തിലെ കൃഷ്ണചതുർദർശിനിനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ഹോളി

ഫൽഗുന മാസത്തിലെ പൌർണമിനാളിൽ നടക്കുന്ന പ്രധാന ഉത്തരേന്ത്യൻ ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവമെന്നും ഇത് അറിയപ്പെടുന്നു.

ഡെസേർട്ട് ഫെസ്റ്റിവൽ

ജനുവരി – ഫെബ്രുവരി മാസങ്ങളിൽ രാജസ്ഥാനിലെ ജയ്സാൽമീർ നഗരത്തിൽ നടക്കുന്ന ആഘോഷമാണ് ഡെസേർട്ട് ഫെസ്റ്റിവൽ

മഹാവീര ജയന്തി

ചൈത്രമാസത്തിലാണ് മഹാവീര ജയന്തി. അന്നേദിവസം ജൈനന്മാർ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും സമൃദ്ധമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കർണാടകയിലെ ശ്രാവണബലഗോള പ്രധാന ജൈനതീർത്ഥാടന കേന്ദ്രമാണ്.

കുംഭമേള

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടക സംഗമമാണ് കുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗരാജ് (അലഹാബാദ്), ഉത്തരാഖണ്ഡിലെ ഹരിദ്വാർ, മധ്യപ്രദേശിലെ ഉജ്ജയിൻ, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളിലാണ് പ്രധാനമായും കുംഭമേളകൾ നടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്രാജിലെ കുംഭമേളയാണ്.

റോസ് ഫെസ്റ്റിവൽ

പഞ്ചാബിൻറെയും ഹിമാചൽപ്രദേശിൻറെയും തലസ്ഥാനമായ ചണ്ഡീഗഢിലാണ് പൂന്തോട്ടങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന റോസ് ഫെസ്റ്റിവൽ നടക്കുന്നത്.

താൻസെൻ ഫെസ്റ്റിവൽ

മധ്യപ്രദേശിലെ ഗ്വാളിയറിൽ അക്ബറിൻറെ സദസ്സിലെ പ്രസിദ്ധ സംഗീതജ്ഞനായിരുന്ന താൻസെൻറെ ഓർമ്മയ്ക്കായ് നടത്തുന്ന സംഗീതോത്സവമാണ് താൻസെൻ ഫെസ്റ്റിവൽ.

ഖജുരാഹോ നൃത്തോത്സവം

മധ്യപ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രനഗരിയായ ഖജുരാഹോയിൽ നടക്കുന്ന നൃത്തോതത്സവമാണ് ഖജുരാഹോ നൃത്തോത്സവം. കഥക്, ഒഡീസി, മണിപ്പൂരി, കുച്ചിപ്പുഡി, ഭരതനാട്യം തുടങ്ങിയവയാണ് ഇവിടെ അവതരിപ്പിക്കുന്ന പ്രധാന നൃത്തരൂപങ്ങൾ.

ബൈശാഖി

ഉത്തരേന്ത്യയിൽ ഹിന്ദുവിശ്വാസപ്രകാരം പുതുവർഷം ആരംഭിക്കുന്ന വൈശാഖമാസത്തിലെ ആദ്യ ദിനം നല്ലവിളവെടുപ്പ് ലഭിച്ചതിൻറെ നന്ദി സൂചകമായി ആഘോഷിക്കുന്ന ഉത്സവമാണ് ബൈശാഖി. ബൈശാഖി ഉത്സവത്തോടനുബന്ധിച്ചാണ് പഞ്ചാബികൾ ഭംഗ്ര നൃത്തം അവതരിപ്പിക്കുന്നത്.

ബുദ്ധ ജയന്തി

വൈശാഖ മാസത്തിലെ പൌർണ്ണമിനാളിൽ ശ്രീബുദ്ധൻ ജനിച്ച ദിവസമാണ് ബുദ്ധജയന്തി ആഘോഷിക്കുന്നത്.

രഥയാത്ര

ജൂൺ-ജൂലൈ മാസങ്ങളിൽ ഒഡിഷയിലെ പുരിയിൽ നടക്കുന്ന ഉത്സവമാണ് രഥയാത്ര. ജഗന്നാഥക്ഷേത്രം മുതൽ ഗുണ്ടീച്ചാമന്ദിർ ക്ഷേത്രം വരെയും 7 ദിവസത്തിന് ശേഷം തിരിച്ച് ജഗന്നാഥക്ഷേത്രം വരെയുമാണ് രഥയാത്ര.

ദസറ

നവരാത്രിയിൽ ആരംഭിച്ച് വിജയദശമിക്ക് അവസാനിക്കുന്ന ഉത്സവമാണ് ദസറ. മൈസൂരിലാണ് ഇത് പ്രധാനമായും ആഘോഷിക്കുന്നത്. ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിൻറെ ആഘോഷമാണ് ദസറ.

ദീപാവലി

രാമൻ 14 വർഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയിൽ മടങ്ങിയെത്തിയതിൻറെ ആഘോഷമാണ് ദീപാവലി.

By JF DAS

Admin

Leave a Reply