ഇന്ത്യയിൽ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത് എന്നാണ്

1853 – ഏപ്രിൽ 16

ഇന്ത്യയിലെ ആദ്യ തീവണ്ടി സർവ്വീസ് നടത്തിയത് എവിടെ

ബോംബെ മുതൽ താനെ വരെ (34 കി.മീ)

കേരളത്തിൽ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത് എന്നാണ്

1861- മാർച്ച് 12

കേരളത്തിലെ ആദ്യ തീവണ്ടി സർവ്വീസ് നടത്തിയത് എവിടെ

തിരൂർ മുതൽ ബേപ്പൂർ വരെ

ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന കൂടുതൽ തീവണ്ടികളും ഏത് തരം തീവണ്ടികളാണ്

പാസഞ്ചർ ട്രെയിൻ

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി

വന്ദേ ഭാരത് എക്സസപ്രസ്

ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടി

നീലഗിരി മൌണ്ടൻ ട്രെയിൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടി

ദിബ്രുഗഢ് – കന്യാകുമാരി വിവേക് എക്സപ്രസ്

ഇന്ത്യയിലെ പ്രധാന ട്രെയിനുകൾ

പാസഞ്ചർ ട്രെയിൻ

എല്ലാ സ്റ്റേഷനിലും നിർത്തുന്ന വേഗം കുറഞ്ഞ ടിക്കറ്റ് നിരക്ക് കുറഞ്ഞ റിസർവേഷൻ ഇല്ലാത്ത ട്രെയിനുകളാണ് പാസഞ്ചർ ട്രെയിൻ

ജൻസാധാരൺ

ദീർഘദൂര സർവീസ് നടത്തുന്ന വണ്ടികളാണിവ. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ശതാബ്ധി, രാജധാനി വണ്ടികളോടുന്ന റൂട്ടിലാണ് ഇവ ഓടുന്നത്. ഇവയിൽ റിസർവേഷൻ സൌകര്യമുണ്ടാകില്ല.

എക്സപ്രസ് ട്രെയിൻ

പാസഞ്ചർ ട്രെയിനിനെ അപേക്ഷിച്ച് സ്പീഡ് കൂടുതലുള്ളതും, സ്റ്റോപ്പ് കുറഞ്ഞതും നിരക്ക് കൂടുതലുള്ളതുമായ ട്രെയിനാണ് എക്സ്പ്രസ് ട്രെയിൻ.

സൂപ്പർഫാസ്റ്റ് ട്രെയിൻ

എക്സപ്രസിനെക്കാൾ നിരക്കും വേഗതയും കൂടിയതും സ്റ്റോപ്പ് കുറഞ്ഞതുമായ ട്രെയിനാണ് സൂപ്പർഫാസ്റ്റ്.

സബർബൻ ട്രെയിൻ

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ സർവ്വീസ് നടത്തുന്ന ട്രെയിനാണ് സബർബൻ ട്രെയിൻ. എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന ഇവയിൽ റിസർവേഷൻ സൌകര്യമില്ല.

ഇൻറർസിറ്റി എക്സ്പ്രസ്

പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻറർസിറ്റി എക്സപ്രസിന് സ്റ്റോപ്പുകൾ കുറവും മറ്റ് എക്സപ്രസുകളേക്കാൾ വേഗം കൂടുതലുമായിരിക്കും.

രാജ്യറാണി

സംസ്ഥാന തലസ്ഥാനങ്ങളെ മറ്റു പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികളാണ് രാജ്യറാണി എക്സപ്രസ്.

കവിഗുരു ട്രെയിൻ

രവീന്ദ്രനാഥ ടാഗോറിൻറെ സ്മരണാർഥം തുടങ്ങിയ ട്രെയിനാണ് കവിഗുരു എക്സപ്രസ്.

വിവേക് എക്സപ്രസ്

സ്വാമി വിവേകാനന്ദൻറെ 150-ാം ജന്മവാർഷികത്തിൻറെ ഭാഗമായി 2013-ൽ ആരംഭിച്ചതാണ് വിവേക് എക്സപ്രസ്. ശൃംഖലപോലെ നീളുന്ന നാല് ട്രെയിനുകളാണിവ. അസമിലെ ദിബ്രുഗഢ് മുതൽ തമിഴ്നാട്ടിലെ കന്യാകുമാരിവരെ ഓടുന്ന വിവേക് എക്സപ്രസാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ.

മഹാമാന

മഹാമാന എന്നറിയപ്പെടുന്ന മദൻ മോഹൻ മാളവ്യയുടെ സ്മരണാർഥം തുടങ്ങിയതാണ് മഹാമാന എക്സപ്രസ്. മികച്ച സൌകര്യങ്ങളും പ്രെത്യേക ഡിസൈനുകളുമുള്ള ഈ ട്രെയിൻ ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്.

ഗരീബ് രഥ്

സാധാരണക്കാർക്കുവേണ്ടി ആരംഭിച്ച പൂർണമായും ശീതീകരിച്ച ദീർഘദൂര ട്രെയിനുകളാണ് ഗരീബ് രഥ് എക്സപ്രസ്. ഇതിലെ ടിക്കറ്റ് നിരക്ക് സാധാരണ എ.സി വണ്ടികളിലേതിനേക്കാൾ കുറവാണ്.

സുവിധ

റെയിൽവേയ്ക്ക് ധാരാളം വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ട്രെയിനാണ് സുവിധ അഥവാ പ്രീമിയം എക്സപ്രസ്. തിരക്കുള്ള റൂട്ടിലാണ് സുവിധ ഓടുന്നത്. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ 15 ദിവസം മുൻപ് ടിക്കറ്റ് ബുക്കചെയ്യുന്നവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് നിരക്കും ഉയർന്നുവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനുള്ള ഇളവുകളോ തത്കാൽ ടിക്കറ്റുകളോ ഈ ട്രെയിനിനില്ല.

തേജസ്

രാജ്യത്ത് ഏറ്റവും പരിഗണന കൊടുക്കുന്ന ട്രെയിനാണ് തേജസ്. പൂർണമായും ശീതീകരിച്ച തേജസ്സിൽ എല്ലാ യാത്രക്കാർക്കും എൽ.ഇ.ടി ടി.വി, മികച്ച ഭക്ഷണം, വൈ ഫൈ, കോഫി വെൻഡിങ് മെഷീൻ, സിസി ക്യാമറ തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ട്. 2017 മേയ് 24-ന് ആരംഭിച്ച മുംബൈ സി.എസ്.ടി – ഗോവ കർമാലി ട്രെയിനാണ് നിലവിൽ ഇന്ത്യയിലോടുന്ന ഏക തേജസ് ട്രെയിൻ.

സമ്പർക്ക് ക്രാന്തി

ഡൽഹിയെ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന വളരെ കുറച്ച് സ്റ്റോപ്പുകൾ ഉള്ളതും ശീതീകരിക്കാത്തതുമായ ട്രെയിനാണ് സമ്പർക്രാന്തി. കൊച്ചുവേളി മുതൽ ചണ്ഡീഗഢ് വരെ പോകുന്ന കേരള സമ്പർക്രാന്തി എക്സപ്രസാണ് കേരളത്തിലൂടെ ഓടുന്ന ഏക സമ്പർക്രാന്തി ട്രെയിൻ.

ഗതിമാൻ

ഇന്ത്യയിലെ രണ്ടാമത്തെ വേഗമേറിയ ട്രെയിനാണ് ഗതിമാൻ. ഡൽഹി ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനും ഉത്തർപ്രദേശിലെ ഝാൻസി സ്റ്റേഷനുമിടയിൽ ഓടുന്ന ട്രെയിനാണ് ഗതിമാൻ. 2016-ലാണ് ഗതിമാൻ സർവീസ് തുടങ്ങിയത്. നാലേമുക്കാൽ മണിക്കൂർകൊണ്ട് 403 കി.മീ ദൂരം ഇത് പിന്നിടും.

യുവ

ട്രെയിനിലെ 60 ശതമാനം സീറ്റുകളും 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള ട്രെയിനുകളാണ് യുവ എക്സപ്രസ്.

അന്ത്യോദയ

തിരക്കുള്ള റൂട്ടുകളിൽ രാത്രികാലത്തോടുന്ന അന്ത്യോദയയിൽ പൂർണമായും ജനറൽ കോച്ചുകളാണുള്ളത്. 2017 മാർച്ച് നാലിനാരംഭിച്ച ഹൌറ – എറണാകുളം ജങ്ഷൻ വണ്ടിയാണ് ആദ്യത്തെ അന്ത്യോദയ എക്സപ്രസ്.

ഹംസഫർ

പൂർണമായും ത്രീ ടയർ എ.സി സ്ലീപ്പർ കോച്ചുകളുള്ള ദീർഘദൂര വണ്ടികളാണ് ഹംസഫർ എക്സപ്രസ്. 2016 ഡിസംബർ 16 ന് ആരംഭിച്ച ഗോരഖ്പുർ – ആനന്ദവിഹാർ വണ്ടിയാണ് ആദ്യ ഹംസഫർ എക്സപ്രസ്. തിരുനെൽവേലി – ഗാന്ധിധാം, കൊച്ചുവേളി – ബാനസവാടി ഹംസഫർ ട്രെയിനുകളാണ് കേരളത്തിലൂടെ ഓടുന്നവ.

തുരന്തോ

രാജ്യത്തെ പ്രധാന നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന തുരന്തോ എക്സപ്രസ് അതിവേഗ ട്രെയയിനാണ്. ഇടയ്ക്ക് സാങ്കേതിക ആവശ്യങ്ങൾക്ക് നിർത്തുമെന്നാല്ലാതെ യാത്രക്കാർക്ക ഇറങ്ങാനും കയറാനും സ്റ്റോപ്പുകൾ ഉണ്ടാകില്ല.

ഡബിൾ ഡക്കർ

രണ്ട് നിലകളിലുള്ള ട്രെയിനുകളാണ് ഡബിൾ ഡക്കർ. സഞ്ചാരികളെ ആകർഷിക്കാനും ഒരേസമയം കൂടുതൽപേർക്ക് യാത്രചെയ്യാനും ഈ വണ്ടികൾ ഉപകരിക്കും.

ശതാബ്ധിയും ജൻശതാബ്ധിയും

ജവഹർലാൽ നെഹ്റുവിൻറെ ജന്മശതാബ്ധിവർഷമായ 1988-ൽ ആരംഭിച്ചതാണ് ശതാബ്ധി എക്സപ്രസ്. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശതാബ്ധി എക്സപ്രസ് പകൽ സമയത്താണ് കൂടുതലും ഓടുന്നത്. പൂർണമായും ശീതീകരിച്ച ട്രെയിൻ ലക്ഷ്യത്തിലെത്തിയാൽ അന്നുതന്നെ തിരിച്ചു പോകുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ശതാബ്ധിയുടെ അതേ മാതൃകയിൽ 2003-ൽ ആരംഭിച്ചതാണ് ജൻശതാബ്ധി.

രാജധാനി

ഡൽഹിയെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുവാനായി 1969-ൽ ആരംഭിച്ച പൂർണമായും ശീതീകരിച്ച ആദ്യ ട്രെയിനാണ് രാജധാനി എക്സപ്രസ്. ഭക്ഷണത്തിനുള്ള തുക കൂടി ചേർത്താണ് ഇതിൻറെ ടിക്കറ്റ് നിരക്ക്. ഡൽഹി – തിരുവനന്തപുരം (3149 കി.മീ) രാജധാനി എക്സപ്രസാണ് കൂടുതൽ ദൂരം സഞ്ചരിക്കുന്ന രാജധാനി എക്സപ്രസ്.

വന്ദേ ഭാരത്

ഇന്ത്യയിൽ നിർമിച്ച ആദ്യ അർധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സപ്രസ് രാജ്യത്തെ ഏറ്റവും വേഗമേറിയ യാത്രാ ട്രെയിനാണ്. ഇതിൻറെ ആദ്യത്തെ പേര് ട്രെയിൻ-18 എന്നായിരുന്നു. 2019 ഫെബ്രുവരി 15 നാണ് ആദ്യത്തെ സർവീസ് ആരംഭിച്ചത്. ഡൽഹി – വാരണസി റൂട്ടിലാണ് ഇത് ഓടുന്നത്. ഇതിൻറെ ഏകദേശ വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. മെട്രോ ട്രെയിൻ മാതൃകയിൽ എഞ്ചിനില്ലാത്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യ ട്രെയിനാണിത്. ശതാബ്ധി ട്രെയിനുകൾക്ക് പകരമായാണ് ഇതിനെ വിഭാവനം ചെയ്യുന്നത്.

ട്രെയിൻ – 20

ട്രെയിൻ -18 കളുടെ മാതൃകയിൽ രാജധാനി എക്സപ്രസുകൾക്ക് പകരമായി വിഭാവനം ചെയ്യുന്ന ട്രെയിനാണ് ട്രെയിൻ-20

By JF DAS

Admin

Leave a Reply