വിദ്യാഭ്യാസ – ഗവേഷണ മേഖലയിൽ ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകൾ സഹകരിച്ചു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

സ്പാർക്ക് (SPARC)

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിൽക്കുന്ന പൌരൻമാർക്ക് സൌജന്യചികിത്സ നൽകുന്നതിനുള്ള കേന്ദ്രസർക്കാരിൻറെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആയുഷ്മാൻ ഭാരത്

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി

ആയുഷ്മാൻ ഭാരത് – പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ)

രാജ്യത്തിൻറെ നയരൂപീകരണത്തിന് സഹായിക്കുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

ഇംപ്രസ് (IMPRESS – Impactful Policy Research in Social Science )

രാജ്യത്തെ കായികമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്ര യുവജനകാര്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി

ഖേലോ ഇന്ത്യ

രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രാ നടപടിക്രമങ്ങൾ കടലാസ് രഹിതമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി

ഡിജി യാത്ര

കൃഷിക്കാരുടെ വരുമാനം സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പദ്ധതി

പി.എം. ആശ പദ്ധതി

ഇന്ത്യൻ ടൂറിസത്തെ വികസിപ്പിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി

സ്വദേശ് ദർശൻ

ദേശീയതല സംരഭകത്വ ബോധവത്കരണ പരിപാടി അറിയപ്പെടുന്നത്

ഉദ്യം അഭിലാഷ

ഉദ്യം അഭിലാഷ പദ്ധതി നടപ്പിലാക്കുന്നത് ആരാണ്

ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI)

കർഷകർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിള ഇൻഷുറൻസ് പദ്ധതി

പ്രധാൻമന്ത്രി ഫസൽ ബീമ യോജന

യുവജനങ്ങളിലെ ദേശസ്നേഹം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി

National Youth Empowerment Scheme (N-YES)

തൊഴിലില്ലായ്മ നേരിടുന്ന വ്യക്തിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതി

അടൽ ബിമിത് വ്യക്തി കല്യാൺ യോജന

രാജ്യത്തെ 115 ജില്ലകളിൽ കേന്ദ്രസർക്കാർ ആരംഭിച്ച കുടിവെള്ള പദ്ധതി

സ്വജൽ സ്കീം

ആറുവയസ്സിനുതാഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ദേശീയ പോഷക പദ്ധതി

പോഷൺ അഭിയാൻ

പട്ടികവർഗക്കാരുടെ വരുമാനം കാട്ടിൽനിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളിലൂടെ വർധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി

വൻ ധൻ യോജന

വൻ ധൻ യോജന പദ്ധതിയുടെ നോഡൽ ഏജൻസികൾ

പട്ടികവർഗ മന്ത്രാലയം, Tribal Co-operative Marketing Development Federation of India (TRIFED)

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ വനിതകളിൽ എത്തിക്കുന്നതിനായി ആരംഭിച്ച വെബ് പോർട്ടൽ

നാരി പോർട്ടൽ

വനം പരിസ്ഥിതി മേഖലകളിലെ ജനങ്ങളെ പരിശീലിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി

ഗ്രീൻ സ്കിൽ ഡെവലപ്മെൻറ്

രാജ്യത്തെ സ്മാരകങ്ങളുടെയും വിനോദസഞ്ചാരകേന്ദ്രങ്ങളുടെയും സംരക്ഷണത്തിനും വികസനത്തിനുമായി സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ്

അഡോപ്റ്റ് എ ഹെറിറ്റേജ്

റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി

ശ്രീജൻ

സർക്കാർ ആശുപത്രികളിലെ ലേബർ റൂമുകളിൽ ഗർഭിണികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച പദ്ധതി

ലക്ഷ്യ (LAQSHYA)

വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ന്യൂനപക്ഷങ്ങൾക്ക് മെച്ചപ്പെട്ട സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്

പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം

ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൌരൻമാർക്ക് സൌജന്യമായി കൃത്രിമ ദന്തനിരവെച്ചുകൊടുക്കുന്ന കേരള സർക്കാർ പദ്ധതി

മന്ദഹാസം

കൌമാരക്കാരായ പെൺകുട്ടികളുടെ ആർത്തവകാല ശുചിത്വം ഉറപ്പാനായി സ്കൂളുകൾ മുഖേന കേരള സർക്കാർ ആരംഭിച്ച പദ്ധതി

ഷീ പാഡ്

ആയുർവേദത്തിൻറെ പരമ്പരാഗതവിജ്ഞാനം ഗർഭിണീപരിചരണത്തിനും പ്രസവാനന്തര ശുശ്രൂഷയ്ക്കും നവജാതശിശു പരിചരണത്തിനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

രാരീരം

ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആപത്തുകളെ നേരിടാൻ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി

ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ)

നിരക്ഷരരെ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധികൾ

സമഗ്ര (പട്ടികവർഗ കോളനികളിൽ)

നവചേതന (പട്ടികജാതി കോളനികളിൽ)

ഭിന്നലിംഗക്കാർക്ക് തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സാക്ഷരതാ മിഷൻറെ കീഴിലാരംഭിച്ച പദ്ധതി

സമന്വയ

മാനസികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് സുഖം പ്രാപിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ആവിഷ്കരിച്ച പുനരധിവാസ പദ്ധതിയാണ്

സ്നേഹക്കൂട്

കോക്ലീയർ ഇംപ്ലാൻറ് നടത്തിയവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതി

ധ്വനി

കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗത്തിൽപെട്ട ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവനനിർമാണത്തിന് വായ്പ നല്കുന്ന പദ്ധതി

എൻറെ വീട്

ഓട്ടിസം ബാധിച്ച ആളുകളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരള സാമൂഹ്യസുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി

സ്പെക്ട്രം

നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസസൌകര്യം ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹിക നീതിവകുപ്പ് ആരംഭിച്ച പദ്ധതി

എൻറെ കൂട്

അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള കേരള സാക്ഷരതാ മിഷൻറെ സാക്ഷരതാ പദ്ധതി

ചങ്ങാതി

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന വമ്പൻ പലിശയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച പദ്ധതി

മുറ്റത്തെ മുല്ല

By JF DAS

Admin

Leave a Reply