Invalid Pension (ഇൻവാലിഡ് പെൻഷൻ) റൂൾ 42, കെ.എസ്.ആർ ഭാഗം-ll

  • മാനസികമോ ശാരീരികമായോ ഉള്ള അവശതകൾമൂലം അനുവദിക്കപ്പെടുന്ന പെൻഷൻ
  • മേൽപ്പറഞ്ഞ അവശതകളാൽ ജോലിക്ക് പ്രാപ്തനല്ലാതാകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിലാണ് ഇതനുവദിക്കുക.
  • നോൺ ഗസറ്റഡ് ഓഫീസർമാർക്ക് സിവിൽ സർജൻറെയും ഗസറ്റഡ് ഓഫീസർമാർക്ക് മെഡിക്കൽ ബോർഡിൻറെയും സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിലാണ് പെൻഷൻ അനുവദിക്കുന്നത്
  • ചികിത്സ, അല്ലെങ്കിൽ ശസ്ത്രക്രിയയാൽ ഭേദമാകുന്ന രോഗമാണെങ്കിൽ ഇൻവാലിഡ് പെൻഷൻ (അവശത പെൻഷൻ ) അനുവദിക്കുന്നതല്ല
  • ഓഫീസ് തലവൻ / വകുപ്പ് മേധാവി എന്നിവരുടെ ശുപാർശയിൻമേൽ മാത്രമേ ജീവനക്കാരൻ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാൻ പാടുള്ളൂ.
  • ആയുർവേദ വകുപ്പിലാണെങ്കിൽ നോൺ ഗസറ്റഡ് ഓഫീസർമാർക്ക് ഡി.എം.ഒ യുടെയും (ആയുർവേദം) ഗസറ്റഡ് ഓഫീസർമാർക്ക് ആയുർവേദ ഡയറക്ടറുടെയും സാക്ഷ്യപത്രം ആവശ്യമാണ്.
  • ഇൻവാലിഡ് പെൻഷൻകാർക്ക് കുടുംബപെൻഷൻ ഡി.സി.ആർ.ജി കമ്മ്യൂട്ടേഷൻ എന്നിവയും അനുവദിക്കും.
  • ഇൻവാലിഡ് പെൻഷൻ അനുവദിക്കപ്പെട്ടശേഷം സൂപ്പറാന്വേഷൻ കാലയളവിനുള്ളിൽ (അതായത് സർവീസിൽ തുടർന്നിരുന്നുവെങ്കിൽ നിലവിലെ ചട്ടങ്ങൾ പ്രകാരം പെൻഷനാകുമായിരുന്ന തീയതി) പെൻഷണർ മരണപ്പെട്ടാൽ അന്ന്തരാവകാശിക്ക് ആശ്രിത നിയമനത്തിനും അർഹതയുണ്ട്.

Exgratia Pension (എക്സ്ഗ്രേഷ്യ പെൻഷൻ)

ജി.ഒ (പി) നം 1851/99/ഫിൻ തീയതി 18-09-1999

  • സൂപ്പറാന്വേഷനിൽ പിരിയുന്ന ജീവനക്കാർക്ക് ചട്ടപ്രകാരമുള്ള പെൻഷൻ കാലയളവ് ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളിൽ (മിനിമം കാലയളവ് 10 വർഷമാണ്) അനുവദിക്കുന്നതാണ് എക്സ്ഗ്രേഷ്യ പെൻഷൻ.
  • 10 വർഷം (9 വർഷവും 01 ദിവസവും) പൂർത്തിയായാൽ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹത നേടും
  • ഇവർക്ക് കുടുംബപെൻഷന് അർഹതയുണ്ട്
  • ഡിയർനെസ് അലവൻസ് അനുവദനീയം
  • ശൂന്യവേതന അവധിയിലാണ് പെൻഷനർഹമായ കാലയളവ് തികയാതെ വരുന്നതെങ്കിൽ ഇവർക്ക് എക്സ്ഗ്രേഷ്യാ പെൻഷൻ അനുവദിക്കുന്നതല്ല

Consolidated amount of Exgratia Pension and Family Pension admissible w.e.f. 1.07.2014 is as below.

Qualifying service Amount admissible Ex-gratia Familypension
 9 years Rs. 7650 Rs. 2295
 8 years Rs. 6800 Rs. 2040
 7 years Rs. 5950 Rs. 1785
 6 years Rs. 5100 Rs. 1530
 5 years Rs. 4250 Rs. 1275
 4 years Rs. 3400 Rs. 1020
 3 years & below Rs. 2550 Rs. 765

കംപാഷണേറ്റ് അലവൻസ് (Compassionate Allowance) Rule 5 KSR Part-lll

  • പെരുമാറ്റദൂഷ്യം, അനുസരണക്കേട്, കാര്യക്ഷമതയില്ലായ്മ എന്നിവയാൽ പിരിച്ചുവിടപ്പെടുമ്പോൾ അനുവദിക്കുന്നു.
  • പിരിച്ചുവിടപ്പെട്ട ജീവനക്കാരൻറെ സാമ്പത്തിക ക്ലേശങ്ങൾ പരിഗണിച്ച് ഇത് അനുവദിക്കുന്നു.
  • ഇക്കാര്യത്തിൽ മേലധികാരിയാണ് തീരുമാനമെടുക്കേണ്ടത്
  • പെൻഷൻ ആനുകൂല്യങ്ങൾക്ക്(സർവീസ് പെൻഷൻ, ഗ്രാറ്റുവിറ്റി, ഫാമിലി പെൻഷൻ) ഇവർ അർഹരല്ല. എന്നാൽ കമ്മ്യൂട്ടേഷൻ അനുവദനീയം
  • ജീവനക്കാരന് സ്വന്തം നിലയിലും ഇതിനായി അപേക്ഷ സമർപ്പിക്കാം
  • കംപാഷണേറ്റ് അലവൻസ് തുക നിലവിലെ മിനിമം പെൻഷനിൽ കുറയുവാനോ ജീവനക്കാരന് സ്വാഭാവികമായി കിട്ടാമായിരുന്ന പെൻഷൻ തുകയുടെ 2/3-ൽ കൂടുതലാവാനോ പാടില്ല.
  • ഇതിന് അക്കൌണ്ടൻറ് ജനറലിൻറെ അനുമതി ആവശ്യമാണ്
  • ഇതിന് മുൻകാല പ്രാബല്യം അനുവദനീയമല്ല
  • ഇതൊരു അവകാശമല്ല ഔദാര്യമാണ്. അപേക്ഷിക്കുന്ന എല്ലാവർക്കും ഇത് അനുവദിക്കണമെന്നില്ല.
  • കാലാകാലങ്ങളിലെ പെൻഷൻ പരിഷ്കരണങ്ങൾക്കനുസൃതമായി കംപാഷണേറ്റ് അലവൻസും പരിഷ്കരിക്കാവുന്നതാണ്. അതതു കാലങ്ങളിൽ ബാധകമായ ക്ഷാമാശ്വാസവും അനുവദനീയം

By JF DAS

Admin

Leave a Reply