JOINING TIME (ജോയിനിങ് ടൈം)

  • പൊതുതാത്പര്യം മുൻനിർത്തിയുള്ള സ്ഥലംമാറ്റങ്ങൾക്കാണ് പ്രവേശനകാലം ബാധകം.
  • റിക്വസ്റ്റ് ട്രാൻസ്ഫറുകൾക്ക് യഥാർഥ യാത്രാസമയം മാത്രം അനുവദിക്കൂ.
  • ഓഫീസ്/കെട്ടിടം മാറ്റമില്ലെങ്കിൽ ജോയിനിംഗ് ടൈം അനുവദനീയമല്ല.
  • 8 കിലോ മീറ്ററിനുള്ളിലെ ട്രാൻസ്ഫറിന് ഒരു ദിവസംഅനുവദിക്കും.
  • ഒരു ദിവസം എന്നതിൽ ഞായറായ്ചയും ഉൾപ്പെടും

സ്ഥലംമാറ്റപ്പെട്ട ഓഫീസ് എട്ട് കിലോ മീറ്ററിൽ കൂടുതലാണെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന രീതിയിൽ ജോയിനിങ് ടൈം അനുവദിക്കും

  • തയ്യാറെടുപ്പിന് 6 ദിവസം. ഞായറാഴ്ച ഇതിൽ ഉൾപ്പെടില്ല. മറ്റവധികൾ ഉൾപ്പെടും.
  • ട്രെയിൻ യാത്രകളിൽ 500 കി.മീ. വരെയുള്ള ദൂരത്തിന് 1 ദിവസം. തുടർഭാഗത്തിന് (വീണ്ടും 1 മുതൽ 500 വരെയുള്ളതിന്) ഒരു ദിവസം കൂടി ലഭിക്കും.

ഉദാഹരണം- 575 കി.മീറ്റർ ദൂരമാണെങ്കിൽ 2 ദിവസം ലഭിക്കും

  • റോഡ് യാത്രകളിൽ 150 കി.മീറ്റർ വരെ ഒരു ദിവസം. അതിൻറെ തുടർഭാഗത്തിന് ഒരു ദിവസം.

ഉദാഹരണം- 155 കി.മീറ്റർ ദൂരമാണെങ്കിൽ 2 ദിവസം ലഭിക്കും.

  • കപ്പൽ യാത്രയാണെങ്കിൽ 350കി.മീറ്റർവരെ ഒരു ദിവസം. അതിൻറെ തുടർ ഭാഗത്തിന് ഒരു ദിവസം
  • വള്ളം, ബോട്ട്, കാൽനടയാത്ര എന്നിവയ്ക്ക് 25 കി.മീറ്റർവരെ ഒരു ദിവസം
  • തയ്യാറെടുപ്പ് സമയവും യാത്രാസമയവും ഉൾപ്പെട്ടതാണ് പ്രവേശനകാലം.
  • പ്രവേശനകാലം അവസാനിക്കുന്നതിനെ തുടർന്ന് പൊതു അവധി ദിവസങ്ങൾ വന്നാൽ അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തിൽ ഓഫീസിൽ ജോയിൻ ചെയ്താൽ മതി.
  • ഞായറായ്ചയുൾപ്പടെ പരമാവധി ജോയിനിങ് ടൈം എന്നത് 30 ദിവസമാണ്.

പ്രവേശനകാലം-പൊതുനിയമങ്ങൾ

  • പുതുതായി സേവനത്തിൽ പ്രവേശിക്കുന്നവർക്ക് ബാധകം
  • എൻ.ജെ.ഡി ഒഴിവ് PSC യ്ക്ക് റിപ്പോർട്ട ചെയ്യുന്നതിന് മുമ്പ് പ്രവേശനകാലം നീട്ടുന്നതിനുള്ള അപേക്ഷകൾ ഇല്ലെന്ന് നിയമനാധികാരി ഉറപ്പാക്കണം.
  • ഇത്തരം അപേക്ഷകൾ നിരസിച്ചിട്ടുണ്ടെങ്കിൽ നിരസിച്ച തീയതി മുതൽ 10 ദിവസം പൂർത്തിയായിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.
  • വിദേശത്ത് ജോലി ചെയ്യുന്നവർക്ക് 6 മാസം വരെ അല്ലെങ്കിൽ എംപ്ലോയറുമായുള്ള കരാർ അവസാനിപ്പിച്ചശേഷം ഒരുമാസം വരെ ഇതിൽ ഏതാണോ ആദ്യം അതുവരെ സമയം അനുവദനീയമാണ്.
  • നിയമന ഉത്തരവ് കിട്ടിയശേഷം ഇത്തരം കരാറിൽ ഏർപ്പെടുന്നവർക്ക് ഇത് ബാധകമല്ല. (പ്രവേശനകാലം നീട്ടി നല്കില്ല)
  • ഇന്ത്യയ്ക്കകത്ത് സ്വകാര്യമേഖലകളിലോ മറ്റ് സംസ്ഥാനങ്ങളിലോ ജോലി നേടിയിട്ടുള്ളവർക്ക് മൂന്നുമാസംവരെ സമയം അനുവദനീയം. (കേന്ദ്ര / അന്യ സംസ്ഥാന സർക്കാർ ജോലിയുൾപ്പെടെ)
  • നിയമന ഉത്തരവ് കിട്ടിയശേഷമാണ് ഇവിടങ്ങളിൽ ജോലി നേടിയതെങ്കിൽ സമയം നീട്ടി നൽകുന്നതല്ല.
  • നിയമന ഉത്തരവിൽ അനുവദനീയമായ പ്രവേശന സമയം (തീയതിയുൾപ്പെടെ) രേഖപ്പെടുത്തേണ്ടതാണ്.
  • അർഹമായ സാഹചര്യങ്ങളിൽ 45 ദിവസംവരെ നിയമനാധികാരികൾക്ക് പ്രവേശന കാലയളവ് നീട്ടിനൽകാം.
  • പഠനം, പരിശീലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആവശ്യമെങ്കിൽ പരമാവധി 180 ദിവസംവരെ ഭരണവകുപ്പിന് സമയം ദീർഘിപ്പിച്ചു നൽകാം.
  • ഇതിന് അസൽ രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.
  • പഠന കോഴ്സുകൾ പൂർത്തിയാക്കാൻ 6 മാസത്തിൽ കൂടുതൽ വേണ്ടിവരുന്ന സാഹചര്യത്തിൽ 45 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് ശൂന്യവേതന അവധിയെടുത്ത് കോഴ്സ് പൂർത്തിയാക്കുകയും വേണം.
  • കേരള സർക്കാർ സേവനത്തിലുള്ളവർക്ക് പരമാവധി രണ്ടു മാസംവരെ ദീർഘിപ്പിച്ചു നൽകാം.
  • ഇതിന് വിടുതൽ ചെയ്യേണ്ടുന്ന വകുപ്പിലെ നിയമന അധികാരിയുടെ ശുപാർശ സഹിതം പുതിയ വകുപ്പിൽ അപേക്ഷ സമർപ്പിക്കണം.
  • അപകടം, രോഗം എന്നിവയിൽ 45 ദിവസത്തിൽക്കൂടുതൽ പ്രവേശന സമയം വേണ്ടിവന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് സമയം ദീർഘിപ്പിക്കുന്നതിന് അപേക്ഷ നൽകേണ്ടത്.
  • അപേക്ഷ നിരസിച്ചാൽ ഇക്കാര്യം രജിസ്റ്റേർഡ് തപാലിൽ അക്നോളജ്മെൻറ് സഹിതം ഉദ്യോഗാർഥിയെ അറിയിച്ചിരിക്കണം.
  • ഇത്തരം സാഹചര്യത്തിൽ കത്ത് കൈപ്പറ്റി 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് അറിയിക്കേണ്ടതാണ്.

By JF DAS

Admin

Leave a Reply