
ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെൻറിന് ഇന്ന് കിക്കോഫ്
ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോൾ ടൂർണമെൻറായ ഡ്യൂറൻഡ് കപ്പിന് ഇന്ന് കൊൽക്കത്തയിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ കൊൽക്കട്ട മുഹമ്മദൻസ് ഇന്ത്യൻ എയർഫോഴ്സിനെ നേരിടും. കേരളത്തിൽ നിന്നും നിലവിലെ ചാംമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിയും, കേരള ബ്ലാസ്റ്റേഴ്സും പങ്കെടുക്കും. ഡ്യൂറൻഡ് കപ്പിൽ 16 തവണ വീതം മുത്തമിട്ട കൊൽക്കട്ട വമ്പൻമാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇത്തവണ ടൂർണമെൻറിൽ പങ്കെടുക്കുന്നില്ല.

ഓവൽ ടെസ്റ്റിൽ രോഹിത് ശർമ (127) ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിച്ചു
മൂന്നാം ദിവസം വെളിച്ചക്കുറവുമൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്കിപ്പിപ്പോൾ 171 റൺസ് ലീഡാണുള്ളത്. ചേതേശ്വർ പൂജാര 61 റൺസും കെ.എൽ രാഹുൽ 46 റൺസും നേടി രോഹിത്തിനു മികച്ച പിന്തുണ നൽകി.
Tokyo 2020 – Paralympic Games
ടോക്കിയോയിൽ ചരിത്രമെഴുതി ഇന്ത്യൻ ഐ.എ.എസ് ഓഫീസർ.
ചരിത്രനേട്ടവുമായി ഇന്ത്യ. ഇന്ന് ഒരു സ്വർണവും വെള്ളിയുമടക്കം രണ്ട് മെഡൽകൂടി. ആകെ 19 മെഡലുമായി എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനവുമായി ടീം ഇന്ത്യ.
ടോക്കിയോ 2020 പാരാലിംപിക്സ് ബാഡ്മിൻറണിൽ വെളളി നേട്ടത്തോടെ ഐ.എ.എസ് ഓഫീസർ. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് സുഹാസ്. ഉത്തർപ്രദേശിലെ ഗൌതംബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റാണ് സുഹാസ്. സുഹാസിനെ കൂടാതെ കൃഷ്ണ നഗർ ബാഡ്മിൻറൺ എസ്.എച്ച്-6 വിഭാഗത്തിൽ സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സിനു പിന്നാലെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോകകായികമാമാങ്കമായ പാരാലിംപിക്സിലും ഇന്ത്യ കരുത്തുകാട്ടി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ ആകെ 19 മെഡലുകളുമായി 24-ാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
The Prime Minister, Shri Narendra Modi with the medal winners of the Rio Paralympics-2016, in New Delhi on September 22, 2016. The Prime Minister, Shri Narendra Modi with the medal winners of the Rio Paralympics-2016, in New Delhi on September 22, 2016.
The Prime Minister, Shri Narendra Modi with the medal winners of the Rio Paralympics-2016, in New Delhi on September 22, 2016. The Prime Minister, Shri Narendra Modi with the medal winners of the Rio Paralympics-2016, in New Delhi on September 22, 2016.
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ വെനസ്വേലൻ കളിക്കാരൻറെ അപകടകരമായ ടാക്കിംഗിനെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി അതിജീവിച്ചു

വ്യാഴാഴ്ച വെനസ്വേലയ്ക്കെതിരായ അർജന്റീനയുടെ വിജയത്തിനിടെ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചേക്കാവുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മത്സരത്തിന്റെ 27 -ാം മിനിറ്റിൽ, വെനസ്വേലയുടെ ലൂയിസ് മാർട്ടിനെസാണ് മെസ്സിയെ ടാക്കിൾ ചെയ്തത്. 34-ആം വയസ്സിൽ, മെസ്സിയുടെ കരിയർ അവസാനിക്കുമെന്ന് കരുതിയെങ്കിലും ഇടുതുകാലിലുണ്ടായ ചതവ് വകവയ്ക്കാതെ കളിയുടെ മുഴുവൻ സമയവും മെസ്സി സ്വന്തം രാജ്യത്തിനായയി ബൂട്ടുകെട്ടി. കളി അർജൻറീന 3-1 വിജയിച്ചു. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് അർജൻറീന. അർജൻറീനയുടെ അടുത്ത മത്സരം വ്യാഴായ്ച ചിലിക്കെതിരെയാണ്.
രാജ്യാന്തര ഗോൾവേട്ടയിൽ ഇനി റൊണാൾഡോ ഒന്നാം സ്ഥാനത്ത്.

ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ അയർലൻഡിനെ 2-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ അവസാന 6 മിനിറ്റിൽ റൊണാൾഡോ ഇരട്ട ഗോൾ നേടിയതോടെയാണ് ഇറാൻ താരമായിരുന്ന അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. പോർച്ചുഗലിനായുള്ള ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം ഇതോടെ 111 ആയി. കളിയുടെ 15-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റ് താരം നഷ്ടപ്പെടുത്തിയിരുന്നു. കിക്കെടുക്കുന്നതിന് മുൻപ് ക്രിസ്റ്റ്യാനോ ഐറിഷ് താരം ദാര ഒഷെയുടെ മുഖത്തടിച്ചെങ്കിലും റഫറി കാണാതെ പോയത് ക്രിസ്റ്റ്യാനോയ്ക്ക് ഭാഗ്യമായി. ഭൂമിയുടെ രണ്ടറ്റങ്ങളിലുള്ള ന്യൂസീലൻഡിനും ഇക്വഡോറുമുൾപ്പെടെ 45 രാജ്യങ്ങൾക്കെതിരെ ക്രിസ്റ്റ്യാനോ ഗോൾ കണ്ടെത്തിയിട്ടുണ്ട്. സ്വീഡൻ, ലിത്വാനിയ രാജ്യങ്ങൾക്കെതിരെ നേടിയ 7 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഒരു രാജ്യത്തിനെതിരെ നേടുന്ന കൂടുതൽ ഗോളുകൾ.