ഇംഗ്ലണ്ടിലെ രക്തരഹിത (മഹത്തായ) വിപ്ലവം
ഫ്രഞ്ച് വിപ്ലവം
അമേരിക്കൻ സ്വാതന്ത്ര്യ സമരം
HSA SOCIAL SCIENCE l Degree Level Exam Focus
മഹത്തായ വിപ്ലവം (Glorious Revolution) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
ജോൺ ഹാംപ്ഡൻ
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് II-നെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയത്
ഫ്രാൻസ്
ജെയിംസ് II-ൻറെ നാടുകടത്തലിനുശേഷം ഇംഗ്ലണ്ടിൽ സംയുക്ത ഭരണാധികാരികളായത് ആരെല്ലാം
മേരി II, വില്ല്യം III
ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ലവം നടന്ന വർഷം
1688
ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്നറിയപ്പെടുന്നത്
മാഗ്നാകാർട്ട
റെണ്ണിമിഡിൽവെച്ച് ജോൺ രാജാവ് മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം
1215
രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട രാജാവ്
ജെയിംസ് രണ്ടാമൻ
വിപ്ലവസമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം
സ്റ്റുവർട്ട് രാജവംശം
രക്തരഹിത വിപ്ലവം അറിയപ്പെടുന്നത്
മഹത്തായ വിപ്ലവം
ഇംഗ്ലണ്ടിൽ വ്യവസായ വിപ്ലവം നടന്ന വർഷം
1750-നും 1820-നും ഇടയിൽ
മഹത്തായ വിപ്ലവത്തിൻറെ ഫലമായി ഇംഗ്ലണ്ടിൽ ബിൽ ഓഫ് റൈറ്റ്സ് (അവകാശ നിയമം) പാസാക്കിയ വർഷം
1689
ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നൽകിയത് ഏത് വിപ്ലവത്തിലൂടെയാണ്
ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവം നടന്ന വർഷം
1789
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്
ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി ആരായിരുന്നു
ലൂയി പതിനാറാമൻ
ഫ്രഞ്ച് വിപ്ലവം സ്വാധിനിച്ച മൈസൂർ ഭരണാധികാരി ആരായിരുന്നു
ടിപ്പു സുൽത്താൻ
ഫ്രഞ്ചുകാരുമായുള്ള സഖ്യത്തെത്തുടർന്ന് ടിപ്പു സ്വീകരിച്ച പേര് എന്തായിരുന്നു
പൌരനായ ടിപ്പു
ഫ്രഞ്ച് വിപ്ലവത്തിൻറെ ഓർമ്മയ്ക്കായി തൻറെ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യത്തിൻറെ മരം ( Tree of Liberty) നട്ട ഇന്ത്യൻ ഭരണാധികാരി
ടിപ്പു സുൽത്താൻ
ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി
ടിപ്പു സുൽത്താൻ
സ്വാതന്ത്ര്യം സമത്വം സാഹോദര്യം ഇത് ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമാണ്
ഫ്രഞ്ച് വിപ്ലവം
മനുഷ്യൻ സ്വതന്ത്രരായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്. ഇത് ആരുടെ വാക്കുകളാണ്
റൂസ്സോ
ഞാനാണ് രാഷ്ട്രം എന്ന് പറഞ്ഞ ഭരണാധികാരി
ലൂയി പതിനാലാമൻ
എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ ഭരണാധികാരി
ലൂയി പതിനഞ്ചാമൻ
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട സെപ്റ്റംബർ കൂട്ടക്കൊല നടന്ന വർഷം
1792
ഫ്രഞ്ച് വിപ്ലവത്തിൻറെ ഭാഗമായി ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം
1789 ജൂൺ 20
ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ടതെന്ന്
1789 ജൂലൈ 14
ഫ്രഞ്ച് വിപ്ലവത്തിൻറെ വേദപുസ്തകം എന്നറിയപ്പെടുന്നത്
സോഷ്യൽ കോൺട്രാക്റ്റ്
ഫ്രഞ്ച് വിപ്ലവത്തിൻറെ ശിശു എന്നറിയപ്പെടുന്നത്
നെപ്പോളിയൻ ബോണപ്പാർട്ട്
നെപ്പോളിയൻ ബോണപ്പാർട്ട് പരാജയപ്പെട്ട യുദ്ധം
വാട്ടർ ലൂ(1815-ൽ)
ഫ്രൻസിൻറെ ദേശീയ ദിനം
ജൂലൈ-14
വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ട നെപ്പോളിയനെ ഏത് ദ്വീപിലേക്കാണ് നാടുകടത്തിയത്
സെൻറ് ഹെലേന
ഫ്രഞ്ച് വിപ്ലവകാരികൾ ശത്രുക്കളെ വധിക്കാനായി ഉപയോഗിച്ച യന്ത്രം
ഗില്ലറ്റിൻ
ഗില്ലറ്റിൻ ഉപയോഗിച്ചു വധിക്കപ്പെട്ട ഫ്രഞ്ച് രാജാവ്
ലൂയി പതിനാറാമൻ
ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം
1792
ഫ്രാൻസിൽ അവസാനമായി ഗില്ലറ്റിൻ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കിയത്
1977
സ്പിരിറ്റ് ഓഫ് ലോ ലോസ് എന്ന പുസ്തകത്തിൻറെ രചയിതാവ്
മോണ്ടസ്ക്യൂ
വോൾട്ടയറുടെ പ്രധാന കൃതി ഏത്
ക്യാൻഡിഡ്
റൂസ്സോയുടെ പ്രധാന പുസ്തകങ്ങൾ
- സോഷ്യൽ കോൺട്രാക്റ്റ്
- കൺഫഷൻസ്
- എമിലി
ട്രഫൽഗർ യുദ്ധത്തിൽ അഡ്മിറൽ ഹൊറേഷ്യോ നെൽസൺ ആർക്കെതിരെയാണ് പടനയിച്ചത്
നെപ്പോളിയൻ ബോണപ്പാർട്ട്
ട്രഫനൽ യുദ്ധം നടന്ന വർഷം
1805
യൂറോപ്യൻ കോളനി സാമ്രാജ്യത്തിൽനിന്ന് മോചനം നേടിയ ആദ്യ രാജ്യം
അമേരിക്ക
അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം
1789
അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡൻറ്
ജോർജ് വാഷിങ്ടൺ
അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടം
1861-1865
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെ സ്വാധീനിച്ച ഹാരിയറ്റ് ബീച്ചർ സ്റ്റോവ് രചിച്ച നോവൽ
അങ്കിൾ ടോംസ് കാബിൻ
ജനാധിപത്യത്തിന് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവൺമെൻറ് എന്ന നിർവചനം എബ്രഹാം ലിങ്കൺ ഏത് പ്രസംഗത്തിലൂടെയാണ് നൽകിയത്
ഗെറ്റിസ്ബർഗ് പ്രസംഗം
ഗെറ്റിസ്ബർഗ് പ്രസംഗം നടന്ന വർഷം
1863
ബോക്സർ കലാപം നടന്ന വർഷം
1900
അമേരിക്കൻ സ്വാതന്ത്ര്യ സമരം നടന്ന കാലഘട്ടം
1775 -1783
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൻറെ പ്രധാന കാരണം
ബോസ്റ്റൺ ടീ പാർട്ടി (1773)
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൻറെ മുദ്രാവാക്യം
പ്രാതിനിധ്യമില്ലാതെ നികുതിയില്ല
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം
1776 ജൂലൈ-4
ഷുഗർ ആക്ട് (പ്ലാൻറേഷൻ ആക്ട്) ബ്രിട്ടൺ നടപ്പിലാക്കിയത് എന്തിന്
പഞ്ചസാരയുടെ കള്ളക്കടത്ത് വ്യാപാരം തടയുന്നതിന് (1764-ൽ)
അമേരിക്കൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടനിലെ രാജാവ് ആരായിരുന്നു
ജോർജ് മൂന്നാമൻ
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലാണ്
തോമസ് ജെഫേഴ്സൺ
അമേരിക്കൻ ഭരണഘടനയുടെ പിതാവ്
ജെയിംസ് മാഡിസൺ
അമേരിക്കയുടെ രാഷ്ട്രപിതാവ്
ജോർജ് വാഷിങ്ടൺ
അമേരിക്കൻ വിപ്ലവസമയത്ത് കലാപകാരികൾക്ക് എല്ലാ സഹായവും നല്കിയ ഫ്രഞ്ച് ചക്രവർത്തി ആരായിരുന്നു
ലൂയി പതിനാറാമൻ
ബ്രിട്ടൺ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചത് ഏത് ഉടമ്പടിയിലൂടെയാണ്
1783-ലെ പാരീസ് ഉടമ്പടി