കേരള സർവീസ് റൂൾസ്-2
ചുമതലയേൽക്കൽ, ചുമതലയൊഴിയൽ
- ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥനും (Relieving Officer) ചുമതലയൊഴിയുന്ന ഉദ്യോഗസ്ഥനും (Relieved Officer) സന്നിഹിതരായിവേണം ചുമതലയൊഴിയുന്നതും ഏൽക്കുന്നതും.
- വെക്കേഷൻ/പൊതു അവധികൾ ഉപയോഗപ്പെടുത്താൻ അനുമതി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ചുമതലവിടേണ്ടത് ഇത്തരം അവധികൾ ആരംഭിക്കുന്നതാന് മുൻപാണ്.
- പകരക്കാർ ചുമതല ഏറ്റെടുക്കേണ്ടത് ഇത്തരം അവധികൾ കഴിഞ്ഞുമാണ്.
- ഇത്തരം സാഹചര്യത്തിൽ പകരക്കാരൻ വെക്കേഷൻ/അവധിയുടെ പ്രാരംഭത്തിൽ ചാർജെടുത്തതായി പരിഗണിക്കുന്നു.
- അവധിക്കൊപ്പം വെക്കേഷൻ/പൊതു അവധികൾ ഉപയോഗപ്പെടുത്താൻ(Prefix/Suffix) അനുമതിയുള്ളവർ വെക്കേഷൻ/അവധി കഴിഞ്ഞ് ചാർജ് വിടുന്നതാണെന്ന വിവരം അധികാരികളെ അറിയിക്കേണ്ടതാണ്.
- നിയമനാധികാരി പ്രെത്യേകമായി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ഓഫീസ് റെക്കാർഡുകൾ സൂക്ഷിക്കുന്നിടമായിരിക്കും ജീവനക്കാരുടെ ആസ്ഥാനം
അധികാരാതിർത്തി (Jurisdiction) വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സർക്കാർ ജീവനക്കാർക്ക് അധികാരാതിർത്തി നിശ്ചയിച്ചിട്ടുണ്ട്
- അധികാരാതിർത്തികൾക്ക് പുറത്തേക്കുള്ള യാത്രകൾക്ക് ഓഫീസ് മേലധികാരിയുടെ പ്രത്യേകാനുമതി ആവശ്യമാണ്
- ജീവനക്കാർക്ക് സംസ്ഥാനത്തിന് പുറത്തുപോകുന്നതിനുള്ള അനുമതി നൽകേണ്ടത് സർക്കാരാണ്.
- ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് അധികാരികൾ എന്നിവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി തൊട്ടടുത്ത ജില്ലകളിൽ (മറ്റൊരു സംസ്ഥാനത്തായാലും) പോകുന്നതിന് അനുമതി ആവശ്യമില്ല
- അർഹമായ അധികാരിയുടെ അനുമതിയില്ലാതെ അധികാരാതിർത്തിക്ക് പുറത്ത് ചെലവഴിക്കുന്ന സമയത്തിന് ശമ്പളം, ബത്തകൾ എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
രാജി (Resignation)
- ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് (Appointing authority) അത്തരത്തിലുള്ള ഒരു ജീവനക്കാരൻറെ രാജി സ്വീകരിക്കുന്നതിന് അധികാരമുണ്ട്.
- രാജി സ്വീകരിക്കുന്നതിന് ചില നിബന്ധനകളുണ്ട്
- ബാധ്യതകൾ തിട്ടപ്പെടുത്തിയശേഷം മാത്രം രാജി അംഗീകരിക്കുന്നു.
- പ്രധാന തസ്തികകളിൽ പകരക്കാരെ ഏർപ്പാടാക്കിയശേഷം രാജി സ്വീകരിക്കാം.
- സസ്പെൻഷനിലായിരിക്കുന്ന ജീവനക്കാരൻ രാജി സമർപ്പിച്ചാൽ, അതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അവരെ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതിനോ പിരിച്ചുവിടുന്നതിനോ സാധ്യതയില്ലാതിരിക്കുകയും ഇവരുടെ രാജി സ്വീകരിക്കുന്നത് സർക്കാരിന് ലാഭകരമാണെന്ന് ബോധ്യമാവുകയും ചെയ്താൽ ഇവരുടെ രാജി സ്വീകരിക്കാവുന്നതാണ്.
- അധികാരപ്പെട്ട ഉദ്യോഗസ്ഥൻ രാജി സ്വീകരിക്കുകയും രാജിവെച്ച ജീവനക്കാരനെ ജോലിയിൽനിന്ന് വിടുതൽ ചെയ്യുകയും ചെയ്താൽ (പ്രത്യേകിച്ചൊന്നും ഉത്തരവിൽ പറഞ്ഞിട്ടില്ലെങ്കിൽ) ഉത്തരവ് തീയതി മുതൽ രാജി പ്രാബല്യത്തിലാകുന്നു.
- രാജി സമർപ്പിക്കുന്നവർക്ക് രാജി പിൻവലിക്കുന്നതിനും അവസരമുണ്ട്.
- ചട്ടപ്രകാരം രാജി സ്വീകരിക്കാൻ അധികാരമുള്ള ഒരുദ്യോഗസ്ഥന് രാജി സ്വീകരിക്കുകയും രാജി പിൻവലിക്കാൻ അനുവദിക്കുകയോ ചെയ്യാവുന്നതാണ്.
- രാജി പ്രാബല്യത്തിൽ വന്നശേഷം പിൻവലിക്കണമെങ്കിൽ ധനവകുപ്പ്, പി.എസ്.സി എന്നിവയുടെ അനുമതി തേടേണ്ടതുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റ്
- ആദ്യമായി സർക്കാർ സർവീസിൽ പ്രവേശിക്കുമ്പോൾ റൂൾ-13 പ്രകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- മെഡിക്കൽ സർട്ടിഫിക്കറ്റ് ആരിൽനിന്ന് ലഭ്യമാക്കണമെന്ന് (അസി.സിവിൽ സർജൻ/സിവിൽ സർജൻ etc.) നിയമന ഉത്തരവിൽ വ്യക്തമാക്കിയിരിക്കും.
- നാട്ടുചികിത്സാ വകുപ്പിൽനിന്നാണെങ്കിൽ (ആയുർവേദം) ഡയറക്ട്രേറ്റിൽനിന്ന് ലഭ്യമാക്കണം.
- എന്നാൽ ചുവടെ ചേർക്കുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ ആവശ്യമില്ല.
- മെഡിക്കൽ പരിശോധന ഉൾപ്പെട്ട പരീക്ഷ മുഖാന്തരം സേവനത്തിലെത്തുന്നവർ
- എംപ്ലോയ്മെൻറ് എക്സചേഞ്ച് വഴി പ്രൊവിഷണലായി നിയമിതരാവുന്നത്.
- നിശ്ചിത കാലയളവിലേക്കുള്ള കരാർ നിയമനക്കാർ
- റിട്ടയർ ചെയ്തയുടനെ പുനർനിയമനം ലഭിച്ചവർ
- ഒരു ഉദ്യോഗാർഥിക്ക് അനുവദിക്കപ്പെടുന്ന പ്രതികൂല മെഡിക്കൽ സർട്ടിഫിക്കറ്റിനെതിരെ അപ്പീൽ അനുവദനീയമാണ്.
- നിയമനാധികാരിയുടെ അറിയിപ്പിന്മേൽ നേരത്തേ സർട്ടിഫിക്കറ്റ് അനുവദിച്ചതിനേക്കാൾ ഉയർന്ന റാങ്കിലുള്ള മെഡിക്കൽ ഓഫീസർ മുമ്പാകെ പ്രസ്തുത ഉദ്യോഗാർഥി പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്.
- അറിയിപ്പ് കിട്ടി ഒരു മാസത്തിനകം അപ്പീൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ, നാട്ടുചികിത്സാ വകുപ്പ് ഡയറക്ടർ എന്നിവരുടെ സർട്ടിഫിക്കറ്റിനെതിരെ അപ്പീൽ അനുവദനീയമല്ല.
തുടർച്ചയായി ജോലിക്ക് ഹാജരാകാതിരിക്കൽ
- ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി അഞ്ചുവർഷംവരെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ 1960-ലെ കേരള സിവിൽ സർവീസ് റൂൾസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചശേഷം ആ ജീവനക്കാരനെ സർവീസിൽനിന്ന് നീക്കം ചെയ്യാവുന്നതാണ്.
- ഒരു ദിവസമെങ്കിൽകൂടി അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ ഗൌരവമേറിയ കുറ്റമാണ്.
- അനധികൃത ഹാജരില്ലായ്മ ആരംഭിച്ചതുമുതൽ അതിനെതിരെ നടപടികളും ആരംഭിക്കേണ്ടതാണ്.