Kerala PSC Department Test – KSR

Lien (ലാവണം)

ഒരു സ്ഥിരം ഒഴിവിൽ നിയമിതമായ ജീവനക്കാരൻ അല്പകാലം വിട്ടുനിന്നശേഷം വീണ്ടും യഥാസ്ഥാനത്ത് തിരിച്ചെത്തുന്നതിനുള്ള അവകാശമാണ് ലാവണം.

ഒരു തസ്തികയിൽ ലാവണം നിലനിൽക്കുന്ന സാഹചര്യങ്ങൾ ചുവടെ ചേർത്തിരിക്കുന്നവയാണ്

  • ഒരു തസ്തികയിലെ കൃത്യനിർവഹണ കാലയളവിൽ
  • ഡെപ്യൂട്ടേഷൻ (ഫോറിൻ സർവീസ്) കാലയളവിൽ
  • മറ്റൊരു താത്കാലിക തസ്തികയുടെ കൃത്യനിർവഹണ സമയത്ത്
  • പകരം കൃത്യനിർവഹണത്തിലായിരിക്കുമ്പോൾ
  • സ്ഥലം മാറ്റത്തെത്തുടർന്നുള്ള ജോയിനിങ് ടൈം കാലയളവിൽ
  • അവധിയിൽ ആയിരിക്കുമ്പോൾ
  • സസ്പെൻഷൻ കാലയളവിൽ
  • പരിശീലന കാലയളവിൽ
  • ഉയർന്ന തസ്തികയിലെ ഒരു ജീവനക്കാരനെ താഴ്ന്ന ശമ്പളനിരക്കിലെ ഒരു തസ്തികയിലേക്ക് സ്ഥിരമായി മാറ്റിയാൽ ഉയർന്ന തസ്തികയിൽനിന്ന് വിടുതൽ ചെയ്യുന്ന തീയതി മുതൽ ഇദ്ദേഹത്തിൻറെ ലാവണം താഴ്ന്ന തസ്തികയിലേക്ക് മാറുന്നു.

ചില സാഹചര്യങ്ങളിൽ ലാവണം സസ്പെൻഡ് ചെയ്യപ്പെടാം. അവ ചുവടെ ചേർക്കുന്നു.

  • ഒരു ജീവനക്കാരനെ തൻറെ കേഡറിന് വെളിയിലുള്ള ഒരു സ്ഥിരം തസ്തികയിൽ സ്ഥിരമായി നിയമിക്കുമ്പോൾ
  • ലാവണം സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരൻറെ തസ്തികയിൽ മറ്റൊരു സ്ഥിരനിയമനമുണ്ടാകുമ്പോൾ
  • ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ തൻറെ കേഡറിന് വെളിയിലുള്ള ഒരു തസ്തികയിൽ നിയമിതനായി മൂന്ന് വർഷത്തിനുള്ളിൽ തിരിച്ചെത്താത്ത സാഹചര്യത്തിൽ
  • എന്നാൽ പ്രസ്തുത ജീവനക്കാരൻ തിരിച്ചെത്തുമ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ലാവണം പുനരുജ്ജീവിപ്പിക്കുന്നു
  • സൂപ്പറാന്വേഷന് മൂന്ന് വർഷത്തിൽ താഴെ മാത്രമുള്ളപ്പോൾ തൻറെ കേഡറിന് വെളിയിലുള്ള ഒരു തസ്തികയിൽ നിയമിക്കപ്പെടുന്ന ജീവനക്കാരൻറെ സ്വന്തം കേഡറിലെ ലാവണം സസ്പെൻഡ് ചെയ്യാൻ പാടില്ലാത്തതാണ്.
  • താഴ്ന്ന തസ്തികയിൽനിന്ന് ഉയർന്ന തസ്തികയിലേക്ക് പ്രൊമോഷൻ നൽകി നിയമിച്ചാൽ അവരുടെ പഴയ തസ്തികയിലെ ലാവണം സസ്പെൻഡ് ചെയ്യേണ്ടതില്ല.

General Provident Fund (ജി.പി.എഫ്)

  • സർക്കാർ സർവീസിൽ പ്രവേശിച്ച് ആറുമാസത്തിനുള്ളിൽ ഇതിൽ അംഗത്വമെടുക്കേണ്ടതാണ്.
  • അടിസ്ഥാന ശമ്പളത്തിൻറെ 6 ശതമാനമായിരിക്കും ഏറ്റവും കുറഞ്ഞ വരിസംഖ്യ

State Life Insurance(എസ്.എൽ.ഐ)

  • 50 വയസ്സ് പൂർത്തിയാകാത്ത സർക്കാർ ജീവനക്കാർ നിർബന്ധമായും ചേരേണ്ട ഇൻഷ്വറൻസ് പദ്ധതി
  • സർവ്വീസിൽ പ്രവേശിച്ച് ആദ്യമാസം തന്നെ പദ്ധതിയിൽ അംഗമാകേണ്ടതാണ്
  • ശമ്പളനിരക്കിൻറെ വ്യതിയാനമനുസരിച്ച് ഒന്നിൽ കൂടുതൽ പോളിസികൾ എടുക്കാവുന്നതാണ്
  • സർക്കാർ സേവനത്തിൽ തുടരുന്നതുവരെ വരിസംഖ്യ അടയ്ക്കേണ്ടതാണ്
  • തുടർച്ചയായി 6 മാസം വരിസംഖ്യ മുടക്കം വന്നാൽ പോളിസി ലാപ്സാകും
  • ലാപ്സായ പോളിസി പിഴപ്പലിശ സഹിതം ഒടുക്കി പുനരുജ്ജീവിപ്പിക്കേണ്ടതാണ്.
  • പോളിസിയിൽ ഒരു വർഷംവരെയുള്ള വരിസംഖ്യ മുൻകൂറായി അടയ്ക്കാവുന്നതാണ്.

Group Insurance Scheme(ജി.ഐ.എസ്)

  • 50 വയസ്സ് പൂർത്തിയാകാത്ത സർക്കാർ ജീവനക്കാർ നിർബന്ധമായും ചേരേണ്ട പദ്ധതി
  • ശമ്പളനിരക്കിൻറ വ്യതിയാനമനുസരിച്ച് വരിസംഖ്യ വർദ്ധിപ്പിക്കണം
  • സേവനാവസാനംവരെ വരിസംഖ്യ അടയ്ക്കേണം
  • ഇതിൽ അംഗത്വമാകാത്തവർക്ക് ആദ്യ ഇൻക്രിമെൻറ് അനുവദിക്കുന്നതല്ല.
  • തുടർച്ചയായി 6 മാസം വരിസംഖ്യ മുടക്കം വന്നാൽ പോളിസി ലാപ്സാകും
  • ലാപ്സായ പോളിസി പിഴപ്പലിശ സഹിതം ഒടുക്കി പുനരുജ്ജീവിപ്പിക്കേണ്ടതാണ്
  • ജീവനക്കാരൻ അവധിയിൽ പ്രവേശിച്ചാലുടൻ അക്കൌണ്ട് റദ്ദാവുന്നതും തിരികെ ജോലിയിൽ പ്രവേശിച്ച് കുടിശ്ശിക പലിശയുൾപ്പെടെ തിരികെയടച്ച് അക്കൌണ്ട് നിലനിർത്തേണ്ടതുമാണ്.

By JF DAS

Admin

Leave a Reply