റോഡുകൾ l തുറമുഖങ്ങൾ l ജലഗതാഗതം

HSA Social Science l LDC l LGS l Degree Level Exams

വിവിധ സംസ്ഥാനതലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളേവ

ദേശീയപാതകൾ

ദേശീയപാതകളുടെ നിർമാണ നിർവഹണച്ചുമതല ആർക്കാണ്

കേന്ദ്രസർക്കാരിന്

സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ

സംസ്ഥാന ഹൈവേകൾ

സംസ്ഥാന ഹൈവേകളുടെ നിർമാണ നിർവഹണച്ചുമതല നിർവ്വഹിക്കുന്നത്

സംസ്ഥാന സർക്കാരുകൾ

ജില്ലാ ആസ്ഥാനങ്ങളെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളേവ

ജില്ലാ റോഡുകൾ

ജില്ലാ റോഡുകൾ നിർമിക്കുന്നതും പരിപാലിക്കുന്നതും ആരാണ്

ജില്ലാ പഞ്ചായത്തുകൾ

ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പുവരുത്തുന്ന റോഡുകളേവ

ഗ്രാമീണറോഡുകൾ

ഗ്രാമീണറോഡുകളുടെ നിർമാണവും പരിപാലനവും നിർവ്വഹിക്കുന്നത്

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുവരിപാതകളായ സൂപ്പർ ഹൈവേകളെ ചേർത്ത് ഏത് പേരിലാണ് അറിയപ്പെടുന്നത്

സുവർണ ചതുഷ്കോണം സൂപ്പർഹൈവേ

സുവർണ ചതുഷ്കോണം സൂപ്പർ ഹൈവേകളുടെ ചുമതല ഏത് ഏജൻസിക്കാണ്

നാഷണൽ ഹൈവേ അതോറിറ്റി

വൻതോതിലുള്ള ചരക്കുഗതാഗതത്തിന് ഏറ്റവും യോജിച്ച മാർഗമേത്

ജലഗതാഗതം

പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത ഗതാഗതമാർഗം ഏത്

ജലഗതാഗതം

അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ച ഗതാഗതമാർഗമായി കരുതപ്പെടുന്നത്

ജലഗതാഗതം

ജലഗതാഗതത്തിൻറെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം

ഉൾനാടൻ ജലഗതാഗതം

സമുദ്രജലഗതാഗതം

നദികൾ, കായലുകൾ, കനാലുകൾ തുടങ്ങിയ ജലാശയങ്ങളിലൂടെയുള്ള ഗതാഗതം അറിയപ്പെടുന്നത്

ഉൾനാടൻ ജലഗതാഗതം

ജലഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഉത്തരേന്ത്യൻ നദികളേവ

ഗംഗ, ബ്രഹ്മപുത്ര നദികളും പോഷകനദികളും

വൻതോതിൽ ഉൾനാടൻ ജലഗതാഗതത്തിന് പ്രയോജനപ്പെടുത്തുന്ന ദക്ഷിണേന്ത്യൻ നദികളേവ

ഗോദാവരി, കൃഷ്ണാ നദികളും പോഷകനദികളും

ജലഗതാഗതത്തിന് പേരുകേട്ട ഏത് കനാലാണ് ആന്ധ്രാ-തമിഴ്നാട് പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നത്

ബക്കിങ്ഹാം കനാൽ

ജലഗതാഗതത്തിന് അനുയോജ്യമായ മാണ്ഡോവി, സുവാരി നദികൾ ഏത് സംസ്ഥാനത്താണ്

ഗോവ

ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപംകൊണ്ട വർഷമേത്

1986

ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം

നോയിഡ (ഉത്തർപ്രദേശ്)

ഗംഗാനദിയിൽ പ്രയാഗ്.രാജ് (അലഹാബാദ്) മുതൽ ഹാൽഡിയ വരെയുള്ള ഭാഗം ഏത് ജലപാതയുടെ ഭാഗമാണ്

ദേശീയജലപാത-1

ദേശീയ ജലപാത-1ൻറെ ദൈർഘ്യമെത്ര

1620 കി.മീ

ദേശീയജലപാത-2 കടന്നുപോകുന്ന നദിയേത്

ബ്രഹ്മപുത്ര

ബ്രഹ്മപുത്ര നദിയിൽ സദിയ മുതൽ ധൂബ്രി വരെയുള്ള 891 കി.മീ ഏത് ജലപാതയാണ്

ദേശീയജലപാത-2

കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ ജലപാത ഏത്

ദേശീയജലപാത-3(കൊല്ലം മുതൽ കോട്ടപ്പുറം വരെ 205കി.മീ

ഗോദാവരി-കൃഷ്ണ നദികളുമായി ചേർന്ന് കിടക്കുന്ന ദേശീയ ജലപാത ഏത്

ദേശീയജലപാത-4

കാക്കിനട മുതൽ പുതുച്ചേരി വരെയുള്ള കനാലായ ദേശീയജലപാത-4 ൻറെ നീളമെത്ര

1095 കി.മീ

പൂർവതിര കനാലുമായി ബന്ധിപ്പിച്ചുള്ള ബ്രഹ്മണി-മഹാനദി ഡെൽറ്റ നദീവ്യവസ്ഥ ഏത് ദേശീയ ജലപാതയാണ്

ദേശീയജലപാത-5

ദേശീയജലപാത-5 ൻറെ നീളമെത്ര

623 കി.മീ

ഇന്ത്യയിലെ ചെറിയ തുറമുഖങ്ങൾ എത്ര

185 ഓളം

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതെല്ലാം

കണ്ട്ല

മുംബൈ

നെവാഷേവ

മർമഗോവ

മംഗലാപുരം

കൊച്ചി

ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാനതുറമുഖങ്ങളേവ

തൂത്തുക്കുടി

ചെന്നൈ

വിശാഖപട്ടണം

പാരദ്വീപ്

എണ്ണൂർ

കൊൽക്കത്ത

ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിൻറെ 95 ശതമാനത്തോളം നടക്കുന്ന ഗതാഗതമാർഗമേത്

സമുദ്രജലഗതാഗതം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനമേത്

മഹാരാഷ്ട്ര

തുറമുഖങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം

ഗുജറാത്ത്

ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമേത്

തമിഴ്നാട്

ഏറ്റവുമധികം മേജർ തുറമുഖങ്ങളുള്ള ഇന്ത്യൻ സംസ്ഥാനമേത്

തമിഴ്നാട് (3 എണ്ണം)

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്ക് പ്രസിദ്ധമായ ഇന്ത്യയിലെ പ്രധാന തുറമുഖം

കൊച്ചി

ഇന്ത്യയിലെ ആദ്യത്തെ കോർപ്പറൈറ്റ്സ്ഡ് തുറമുഖമേത്

തമിഴ്നാട്ടിലെ എണ്ണൂർ

ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ നദീജന്യമായ ഏക തുറമുഖമേത്

കൊൽക്കത്ത

ഏത് നദിയുമായി ബന്ധപ്പെട്ടാണ് കൊൽക്കത്ത തുറമുഖമുള്ളത്

ഹൂഗ്ലി നദി

ഡയമണ്ട് ഹാർബർ ഏത് തുറമുഖത്തോട് ചേർന്നുള്ളതാണ്

കൊൽക്കത്ത തുറമുഖം

ഏത് തുറമുഖത്തിൻറെ പുതിയ പേരാണ് ശ്യാമപ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ്

കൊൽക്കത്ത തുറമുഖം

ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ വേലിയേറ്റ തുറമുഖം അഥവാ ടൈഡൽ പോർട്ടേത്

ഗുജറാത്തിലെ കാണ്ട്ല

കാണ്ട്ല തുറമുഖത്തിൻറെ പുതിയ പേരെന്ത്

ദീൻദയാൽ പോർട്ട് ട്രസ്റ്റ്

ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമായി അറിയപ്പെടുന്നത്

വിശാഖപട്ടണം

രാസവളങ്ങൾ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ എന്നിവ പ്രധാനമായും കൈകാര്യം ചെയ്യുന്ന ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖം

തമിഴ്നാട്ടിലെ തൂത്തുക്കുടി

പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്

ഒഡീഷ

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം ഏത്

നെവാഷേവ

നെവാഷേവ തുറമുഖം അറിയപ്പെടുന്ന മറ്റൊരു പേരെന്ത്

ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ്

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള തുറമുഖം ഏത്

മുംബൈ

ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം ഏത്

മുംബൈ പോർട്ട് ട്രസ്റ്റ്

ഗോവയിലെ മർമഗോവ തുറമുഖം ഏത് നദിയുടെ അഴിമുഖത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്

സുവാരി നദി

ഇരുമ്പയിര് കയറ്റുമതിക്ക് പ്രസിദ്ധമായ ഇനത്യയിലെ തുറമുഖമേത്

മംഗലാപുരം തുറമുഖം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്

ഗുജറാത്തിലെ മുന്ദ്ര

ഇന്ത്യയിലെ തുറമുഖങ്ങൾക്കിടയിലെ തിളങ്ങുന്ന രത്നം എന്നറിയപ്പെടുന്നത്

വിശാഖപട്ടണം

ഏഷ്യയിലെ തന്നെ ആദ്യത്തെ പ്രത്രേക സാമ്പത്തികമേഖല നിലവിൽ വന്നതെവിടെ

കാണ്ട്ല തുറമുഖം

ഇന്ത്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രോസസിങ് സോൺ ഏതാണ്

കാണ്ട്ല

വി.ഒ ചിദംബരനാർ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ

തൂത്തുക്കുടി

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ കാമരാജർ പോർട്ട് ലിമിറ്റഡ് എവിടെയാണ്

എണ്ണൂർ

മുൻ യുഗോസ്ലോവ്യയിലെ പ്രധാനമന്ത്രി പീറ്റർ സ്ലാംബൊളിക്ക് 1966 മാർച്ച് 12-ന് ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പ്രധാന തുറമുഖമേത്

ഒഡീഷയിലെ പാരദ്വീപ് തുറമുഖം

കൊച്ചി തുറമുഖത്തിൻറെ ആഴം കൂട്ടാനായി നീക്കം ചെയ്ത മണ്ണ് നിക്ഷേപിച്ച് രൂപമെടുത്ത ദ്വീപ് ഏത്

വില്ലിങ്ടൺ ഐലൻറ്

കൊച്ചി തുറമുഖത്തിൻറെ ശ്ല്പി ആര്

റോബർട്ട് ബ്രിസ്റ്റോ

കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ച വർഷം

1964

By JF DAS

Admin

Leave a Reply