ഇന്ത്യാ ചരിത്രം മാതൃകാ ചോദ്യങ്ങൾ

10th/Plus Two/Degree Level Exam Model Questions

ഡൽഹി സുൽത്താനേറ്റിലെ രാജവംശങ്ങൾ

  • അടിമ രാജവംശം (1206-1290)
  • ഖിൽജി രാജവംശം (1290-1320)
  • തുഗ്ലക് രാജവംശം (1320-1414)
  • സയ്യിദ് രാജവംശം (1414-1451)
  • ലോധി രാജവംശം (1451-1526)

ഇന്ത്യാ ചരിത്രത്തിലെ ആദ്യ മുസ്ലീം രാജവംശം

അടിമവംശം

അടിമവംശം അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ഏതെല്ലാം

ഇൽബാരി വംശം

മേമലുക് വംശം

അടിമവംശ സ്ഥാപകൻ ആരായിരുന്നു

കുത്തബ്ധീൻ ഐബക്

കുത്തബ്ദീൻ ഐബക്കിന് ഐബക് എന്ന വിശേഷണം നൽകിയത് ആരായിരുന്നു

മുഹമ്മദ് ഗോറി

ഐബക് എന്ന തുർക്കി പദത്തിൻറെ അർഥം

വിശ്വാസത്തിൻറെ കേന്ദ്രം

ഉദാരമായി ദാനം ചെയ്യുന്നവൻ എന്ന അർഥത്തിൽ ലാക്ബക്ഷ് എന്ന് അറിയപ്പെട്ടിരുന്ന ഭരണാധികാരി

കുത്തബ്ധീൻ ഐബക്

കുത്തബ് മിനാറിൻറെ നിർമ്മാണം ആരംഭിച്ച ഭരണാധികാരി

കുത്തബ്ധീൻ ഐബക്

കുത്തബ് മിനാർ പണികഴിപ്പിച്ചത് ഏത് സൂഫിവര്യൻറെ സ്മരണാർഥമാണ്

ഖ്വാജ കുത്തബ്ധീൻ ഭക്തിയാർ കാക്കി

ഇന്ത്യയിൽ ഇസ്ലാമികശൈലിയിൽ നിർമ്മിക്കപ്പെട്ട ആദ്യ മന്ദിരം ഏതാണ്

കുവത്ത്-ഉൽ-ഇസ്ലാം മോസ്ക്

കുവത്ത്-ഉൽ-ഇസ്ലാം മോസ്കിൻറെ നിർമാണം നടന്നത് ഏത് സുൽത്താൻറെ ഭരണകാലത്താണ്

കുത്തബ്ധീൻ ഐബക്

1210-ൽ പോളോ കളിക്കുന്നതിനിടയിൽ കുതിരപ്പുറത്തുനിന്ന് വീണ് മരണമടഞ്ഞ ഡൽഹി സുൽത്താൻ

കുത്തബ്ധീൻ ഐബക്

അടിമവംശത്തിൻറെ യഥാർഥ സ്ഥാപകനായി കണക്കാക്കുന്ന ഡൽഹി സുൽത്താൻ

ഇൽത്തുമിഷ്

ഇൽത്തുമിഷിൻറെ യഥാർഥ നാമം

ഷംസുദ്ദീൻ

കുത്തബ് മിനാറിൻറെ നിർമ്മാണം പൂർത്തിയാക്കിയ ഡൽഹി സുൽത്താൻ

ഇൽത്തുമിഷ്

മംഗോളിയക്കാരനായ ചെങ്കിസ്ഖാൻ ഇന്ത്യ അക്രമിക്കുമ്പോൾ ഡൽഹി സുൽത്താൻ

ഇൽത്തുമിഷ്

മുൾട്ടാൻ, ലാഹോർ, ബംഗാൾ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ

ഇൽത്തുമിഷ്

ഇൽത്തുമിഷ് പ്രചരിപ്പിച്ചിരുന്ന വെളിളിനാണയം ഏതുപേരിൽ അറിയപ്പെടുന്നു

തങ്ക

ഇൽത്തുമിഷ് പ്രചരിപ്പിച്ചിരുന്ന ചെമ്പുനാണയം ഏതുപേരിൽ അറിയപ്പെടുന്നു

ജിറ്റാൾ

40 പ്രഭുക്കളുടെ സഭയായ ചഗൽഗാനി(ചാലിസ) രൂപവത്കരിച്ച ഡൽഹി സുൽത്താൻ

ഇൽത്തുമിഷ്

ഡൽഹി സുൽത്താനേറ്റിലെ ഏക വനിതാ ഭരണാധികാരി

സുൽത്താന റസിയ

നിണവും ഇരുമ്പും എന്ന നയം പിൻതുടർനി്ന ഡൽഹി സുൽത്താൻ

ഗിയാസുദ്ദീൻ ബാൽബൻ

ഗിയാസുദ്ദീൻ ബാൽബൻറെ യഥാർഥ നാമം

ബഹാദുദ്ദീൻ

രാജകൊട്ടാരത്തിൽ ചിരിയും തമാശയും നിരോധിച്ച അടിമവംശ ഭരണാധികാരി

ഗിയാസുദ്ദീൻ ബാൽബൻ

അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി

കൈഖുബാദ്

1290-ൽ ഒരുസംഘം പ്രഭുക്കന്മാർ ജലാലുദ്ദീൻ ഖിൽജിയുടെ നേതൃത്വത്തിൽ കൈഖുബാദിനെ വധിച്ചു. ഇതോടെ അടിമവംശത്തിൻറെ ഭരണത്തിന് പരിസമാപ്തിയായി

ഖിൽജിവംശ സ്ഥാപകൻ ആരായിരുന്നു

ജലാലുദ്ദീൻ ഖിൽജി

ഡൽഹി സുൽത്താനേറ്റിലെ അഞ്ചുവംശങ്ങളിൽ ഏറ്റവും കുറച്ചുകാലം ഭരിച്ച രാജവംശം

ഖിൽജി വംശം

ജലാലുദ്ദീൻ ഖിൽജിയെ വധിച്ച് അധികാരം പിടിച്ചെടുത്ത ഭരണാധികാരി ആരായിരുന്നു

അലാവുദ്ദീൻ ഖിൽജി

അലാവുദ്ദീൻ ഖിൽജിയുടെ യഥാർഥ നാമം

അലി ഗുർഷപ്പ്

സിക്കന്ദർ ഐ സായ്നി (രണ്ടാം അലക്സാണ്ടർ) എന്ന് സ്വയം വിശേഷിപ്പിച്ച ഡൽഹി സുൽത്താൻ

അലാവുദ്ദീൻ ഖിൽജി

തെക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലുമുള്ള പ്രദേശങ്ങൾ ഡൽഹി സുൽത്താന്മാരുടെ ഭരത്തിൻകീഴിലായത് ഏത് ഭരണാധികാരിയുടെ കാലത്താണ്

അലാവുദ്ദീൻ ഖിൽജി

കുറഞ്ഞ ചെലവിൽ വലിയൊരു സൈന്യത്തെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കമ്പോള നിയന്ത്രണം എന്ന ഭരണപരിഷ്കരണം നടപ്പിലാക്കിയ ഡൽഹി സുൽത്താൻ

അലാവുദ്ദീൻ ഖിൽജി

അലാവുദ്ദീൻ ഖിൽജിയുടെ സൈനികാക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ആരായിരുന്നു

മാലിക് കാഫൂർ

അലാവുദ്ദീൻ ഖിൽജി നടത്തിയ ചിറ്റോർ അക്രമണങ്ങളെപ്പറ്റി മാലിക് മുഹമ്മദ് ജയ്സി രചിച്ച കാവ്യം

പദ്മാവത്

അലൈദർവാസ പണികഴിപ്പിച്ച ഡൽഹി സുൽത്താൻ

അലാവുദ്ദീൻ ഖിൽജി

തുഗ്ലക് വംശ സ്ഥാപകൻ ആരായിരുന്നു

ഗിയാസുദ്ദീൻ തുഗ്ലക്

ഡൽഹി സുൽത്താനേറ്റ് വംശങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച വംശം ഏതാണ്

തുഗ്ലക് രാജവംശം

തുഗ്ലാക്കാബാദ് കോട്ട പണികഴിപ്പിച്ച ഭരണാധികാരി ആരായിരുന്നു

ഗിയാസുദ്ദീൻ തുഗ്ലക്

ഇന്ത്യയിലാദ്യമായി അടയാള നാണയ (ടോക്കൺ കറൻസി) സമ്പ്രദായം ആവിഷ്കരിച്ച ഭരണാധികാരി

മുഹമ്മദ് ബിൻ തുഗ്ലക്

നാണയ നിർമ്മാതാക്കളുടെ രാജകുമാരൻ എന്ന വിശേഷണമുള്ള ഭരണാധികാരി ആരായിരുന്നു

മുഹമ്മദ് ബിൻ തുഗ്ലക്

മുഹമ്മദ് ബിൻ തുഗ്ലക്കിൻറെ കാലത്ത് ഇന്ത്യ സന്തർശിച്ച മൊറോക്കൻ സഞ്ചാരി

ഇബൻ ബത്തൂത്ത

ദേവഗിരിയെ ദൌലത്താബാദ് എന്ന് പുനർനാമകരണം ചെയ്ത ഭരണാധികാരി

മുഹമ്മദ് ബിൻ തുഗ്ലക്

1327-ൽ തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക്(ദൌലത്താബാദ്) മാറ്റിയ ഭരണാധികാരി

മുഹമ്മദ് ബിൻ തുഗ്ലക്

കൃഷിക്കുവേണ്ടി പ്രത്യേക വകുപ്പ് ആവിഷ്കരിച്ച ആദ്യ സുൽത്താൻ

മുഹമ്മദ് ബിൻ തുഗ്ലക്

ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം

ലോധി രാജവംശം

ലോധിവംശം സ്ഥാപിച്ചത് ആരാണ്

ബഹ്ലോൽ ലോധി

ആഗ്ര നഗരം പണികഴിപ്പിച്ച ഭരണാധികാരി

സിക്കന്ദർ ലോധി

ഡൽഹി സുൽത്താനേറ്റിൻറെ അന്ത്യംകുറിച്ച് മുഗൾഭരണത്തിന് അടിത്തറയിട്ട യുദ്ധം

ഒന്നാം പാനിപ്പത്ത് യുദ്ധം

By JF DAS

Admin

Leave a Reply