കേരളത്തിൻറെ തനത് സംഗീതം – കേരളത്തിലെ പ്രധാന വള്ളംകളികൾ

10th/12th/Degree Level Exam Model Questions

കേരളത്തിൻറെ തനത് സംഗീതരൂപം ഏതാണ്

സോപാനസംഗീതം

‘അളിവേണി എന്തു ചെയ്വൂ….’ എന്നുതുടങ്ങുന്ന മോഹിനിയാട്ട പദങ്ങൾ രചിച്ചത് ആര്

സ്വാതി തിരുനാൾ

1848-ൽ രാജാരവിവർമ ജനിച്ചത് ഏത് കൊട്ടാരത്തിലാണ്

കിളിമാനൂർ

1890-ൽ ഫ്രെഡ് ഫോസെറ്റ് എന്ന മലബാറിലെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ കണ്ടെത്തിയ ഗൂഹാചിത്രങ്ങൾ ഏതാണ്

എടയ്ക്കൽ

കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സ്ഥിതിചെയ്യുന്നത് എവിടെയാണ്

ആറന്മുള

കുടമാറ്റം ഏത് ആഘോഷവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്

തൃശ്ശൂർ പൂരം

1958 ഏപ്രിൽ 26-ന് കേരള സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തത് ആര്

ജവഹർലാൽ നെഹ്റു

കേരളത്തിലെ ആദ്യത്തെ കല്പിത സർവകലാശാല (Deemed University)

കേരള കലാമണ്ഡലം

മ്യൂറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം ഏതാണ്

പത്മനാഭപുരം കൊട്ടാരം (കന്യാകുമാരി)

കേരള ഫോക്.ലോർ അക്കാദമിയുടെ മുഖപത്രം

പൊലി

അവസാനത്തെ മാമാങ്കം നടന്നത് ഏത് വർഷമാണ്

1755

ഏത് മതവുമായി ബന്ധപ്പെട്ട കലാരൂപമാണ് മാർഗംകളി

ക്രിസ്തുമതം

കേരളത്തിൽ മീനാക്ഷി കല്യാണം എന്ന ഉത്സവം നടക്കുന്ന ജില്ല

പാലക്കാട്

മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം

സദാരാമ (കെ.സി. കേശവപിള്ള)

അഘോരമൂർത്തിയുടെ ചുവർ ചിത്രം ഏത് ക്ഷേത്രത്തിലാണുള്ളത്

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം (കോട്ടയം)

പ്രസിദ്ധ ചിത്രകാരിയായിരുന്ന മംഗളാഭായി തമ്പുരാട്ടി ആരുടെ സഹോദരിയാണ്

രാജാരവിവർമ

കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൌണ്ട് ഷോ ആരംഭിച്ചത്

സൂര്യകൃഷ്ണമൂർത്തി

ഏത് ആഘോഷവുമായി ബന്ധപ്പെട്ട വിഭവമാണ് എട്ടങ്ങാടി

തിരുവാതിര

കാശിയിൽ പാതി കല്പാത്തി എന്ന ചൊല്ലിൽ പരാമർശിക്കപ്പെടുന്ന കല്പാത്തി ക്ഷേത്രത്തിലെ ഉത്സവം

രഥോത്സവം

വിനായക ചതുർഥി ഏത് മലയാള മാസത്തിലാണ് ആഘോഷിക്കുന്നത്

ചിങ്ങം

തൃശ്ശൂരിലെ തെക്കേ മഠത്തിൻറെ സ്ഥാപകനായ ശ്രീശങ്കര ശിഷ്യൻ

പദ്മപാദൻ

പറക്കും സ്വാമികൾ എന്നറിയപ്പെട്ടത് ആരാണ്

വിഷ്ണുദേവാനന്ദ സരസ്വതി (കുട്ടൻനായർ)

നാട്യകല്പദ്രുമം എന്ന ഗ്രന്ഥം രചിച്ച കൂടിയാട്ട ആചാര്യൻ

മാണി മാധവചാക്യാർ

മാണി മാധവാചാക്യാരുടെ ജീവചരിത്രം

മാണിമാധവീയം

1943-ൽ കൊൽക്കത്തയിൽ ദുശ്ശാസനവധം കഥകളിയിൽ ഭീമസേനനെ അവതരിപ്പിക്കവെ അരങ്ങിൽ തളർന്നുവീണ് മരിച്ച കഥകളി ആചാര്യൻ

തോട്ടം ശങ്കരൻ നമ്പൂതിരി

മൂലൂർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഇലവുംതിട്ട (പത്തനംതിട്ട)

ക്ഷേത്രമേളങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മേളം

പഞ്ചാരിമേളം

വേലകളിയുടെ ഉത്ഭവം എവിടെയാണ്

അമ്പലപ്പുഴ

അർജുനനൃത്തത്തിൻറെ മറ്റൊരു പേര്

മയിൽപ്പീലി തൂക്കം

ഇരവിക്കുട്ടിപ്പിള്ളപ്പോര് പാട്ട് ഏത് നാടൻ പാട്ടുവിഭാഗത്തിൽ ഉൾപ്പെടുന്നു

തെക്കൻപാട്ട്

തിരുവനന്തപുരം ജഗതിയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ഏത്

ഉള്ളൂർ സ്മാരകം

പാവകളുടെ നിഴൽ തിരശ്ശീലയിൽ വീഴ്ത്തിയുള്ള പ്രകടനം അറിയപ്പെടുന്ന പേര്

നിഴൽപാവകളി (നിഴൽപാവക്കൂത്ത്)

കേരളത്തിലെ പ്രധാന വള്ളംകളികൾ

  • നെഹ്റു ട്രോഫി – പുന്നമടക്കായൽ (അലപ്പുഴ), ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച
  • പായിപ്പാട്ട് വള്ളംകളി – പായിപ്പാട്ട് ആറ് (ഹരിപ്പാട്), ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിൽ
  • ആറന്മുള ഉത്രട്ടാതി വള്ളംകളി – പത്തനംതിട്ട ജില്ലയിലെ ആറൻമുളയിലെ പമ്പാ നദിയിൽ. ചിങ്ങത്തിലെ ഉത്രട്ടാതി
  • ചമ്പക്കുളം വള്ളംകളി – പമ്പാ നദി, ചമ്പക്കുളം, കുട്ടനാട്. മിഥുന മാസത്തിലെ മൂലം നാളിൽ
  • കുമരകം ജലോത്സവം (ശ്രീനാരായണ ജയന്തി വള്ളംകളി – വേമ്പനാട്ടുകായൽ കുമരകം, കോട്ടയം. ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ
  • പ്രസിഡൻറ്സ് ട്രോഫി – അഷ്ടമുടിക്കായൽ, കൊല്ലം. കേരളപ്പിറവി ദിനത്തിൽ നവംബർ-1

കേരള സംസ്ഥാന പുരാവസ്തു വകുപ്പിൻറെ കീഴിൽ എത്ര സംരക്ഷിത സ്മാരകങ്ങളാണുള്ളത്

170

അറയ്ക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നത് എവിടെ

അയിക്കര (കണ്ണൂർ)

പുലികളി അറിയപ്പെടുന്ന മറ്റൊരു പേര്

കടുവാകളി

കേരളീയ ക്ഷേത്രവാദ്യങ്ങളുടെ എണ്ണം എത്രയാണ്

18

ശംഖ്, കുറുംകുഴൽ, കൊമ്പ്, നാഗസ്വരം, ഓടക്കുഴൽ തുടങ്ങിയവ പൊതുവേ അറിയപ്പെടുന്ന പേര്

സുഷിരവാദ്യങ്ങൾ

തിരുവാതിരക്കളിയുടെ മറ്റൊരു പേര്

കൈകൊട്ടിക്കളി

ചന്ദ്രഗിരിക്കോട്ട ഏത് ജില്ലയിലാണ്

കാസർഗോഡ്

ഹിൽ പാലസ് സ്ഥിതി ചെയ്യുന്നതെവിടെ

തൃപ്പുണിത്തുറ

ഇരിങ്ങൽ കരകൌശലഗ്രാമം അറിയപ്പെടുന്നത് ഏത് പേരിലാണ്

സർഗാലയം

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം സൂക്ഷിച്ചിട്ടുള്ള സ്മാരകം

ചേന്ദമംഗലം സിനഗോഗ് മ്യൂസിയം (എറണാകുളം)

16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കോയിക്കൽ കൊട്ടാരം എവിടെയാണ്

നെടുമങ്ങാട് (തിരുവനന്തപുരം)

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എത്ര ദിവസമാണ്

14

വിഷുക്കവിതകളും രചയിതാക്കളും


വിഷുക്കണി
വള്ളത്തോൾ

വിഷുപ്പക്ഷിയുടെ പാട്ട്
പി.കുഞ്ഞിരാമൻനായർ

വിഷുക്കണി
വൈലോപ്പിള്ളി

വെള്ളിനാണ്യം, വിഷു
ബാലാമണിയമ്മ

വിഷുവൽക്കിനാവ്
അക്കിത്തം

എന്തിനിന്നും പൂത്തു
ഒ.എൻ.വി

പൂക്കാതിരിക്കാൻ എനിക്കാവില്ല
അയ്യപ്പപ്പണിക്കർ

By JF DAS

Admin

Leave a Reply