10th/12th/Degree Level Exam Focus

ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നതെന്ന്

1526 ഏപ്രിൽ 21

ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഡൽഹി സുൽത്താനായി ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയത് ആരാണ്

ബാബർ

മുഗൾവംശ സ്ഥാപകൻ

ബാബർ

മംഗോളിയൻ ഭരണാധികാരികളായ ചെങ്കിസ്ഖാൻറെയും തിമൂറിൻറെയും പിൻമുറക്കാർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ രാജവംശം

മുഗൾ രാജവംശം

മുഗൾവംശത്തെ മുഗൾ എന്ന് നാമകരണം ചെയ്തത് ആരാണ്

യൂറോപ്യൻമാർ

ബാബറിൻറെ ജന്മസ്ഥലം എവിടെയായിരുന്നു

ഫർഗാന (നിലവിൽ ഈ സ്ഥലം ഉസ്ബെക്കിസ്താനിലാണ്)

ബാബറിൻറെ പൂർണനാമം എന്തായിരുന്നു

സഹിറുദ്ദീൻ മുഹമ്മദ് ബാബർ

ഉത്തരേന്ത്യ അക്രമിക്കാൻ ബാബറിനെ ക്ഷണിച്ച ലാഹോറിലെ ഗവർണർ

ദൌലത്ഖാൻ ലോധി

ഇബ്രാഹിം ലോധിക്കെതിരേയുള്ള പോരാട്ടത്തിൽ തന്നെ സഹായിക്കണമെന്ന അഭ്യർഥനയുമായാണ് ദൌലത്ഖാൻ ലോധി ബാബറെ സമീപിച്ചത്

ബാബർ ഏത് യുദ്ധത്തിലാണ് രജപുത്രരാജാവായ റാണ സംഗ്രാമസിങ്ങിനെ പരാജയപ്പെടുത്തിയത്

ഖന്വ യുദ്ധം (1527)

ഏത് യുദ്ധത്തിനുശേഷമാണ് ബാബർ ഖാസി എന്ന ബിരുദം സ്വീകരിച്ചത്

ഖന്വ യുദ്ധം

ചാന്ദേരി യുദ്ധം നടന്ന വർഷം

1528

1528-ൽ മേദിനി റായിയുടെ കീഴിലായിരുന്ന ചാന്ദേരി എന്ന രജപുത്രരാജ്യം ബാബർ കീഴടക്കി

ബാബർ ഘാഗ്ര യുദ്ധത്തിൽ മഹമൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്പിച്ച വർഷം

1529

1529-ലെ ഘാഘ്രയുദ്ധത്തിൽ ബാബർ, മഹമൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളുടെയും ബംഗാളിലെ നസ്രത്ത് ഷായുടെയും ഐക്യസേനയെ നേരിട്ടു

ബീഹാറിൽ ഘാഘ്രാനദിയുടെ തീരത്താണ് മുഗളർ വിജയിച്ച ഈ യുദ്ധം നടന്നത്.

ഇന്ത്യയിൽ യുദ്ധരംഗത്ത് വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ആദ്യമായി ഉപയോഗിച്ച ഭരണാധികാരി

ബാബർ

ബാബറുടെ ആത്മകഥ ഏതുപേരിൽ അറിയപ്പെടുന്നു

തുസുക്-ഇ-ബാബറി

തുസുക്-ഇ-ബാബറി രചിച്ചത് ഏത് ഭാഷയിലാണ്

തുർക്കി (ചഗത്തായി ടർക്കിഷ്)

ബാബറുടെ ആത്മകഥയായ തുസുക്-ഇ-ബാബറിയെ പേർഷ്യൻ ഭാഷയിലേക്ക് തർജമചെയ്തത് ആരാണ്

അബ്ധുൾ റഹീം ഖാൻ

അയോധ്യയിൽ ബാബറി മസ്ജിദ് നിർമ്മിക്കപ്പെട്ടത് ഏത് മുഗൾ ഭരണാധികാരിയുടെ കാലത്താണ്

ബാബർ

ബാബറിൻറെ നിർദേശപ്രകാരം 1528-29 കാലഘട്ടത്തിൽ ബാബറി മസ്ജിദിൻറെ നിർമ്മാണത്തിന് നേതൃത്വം നൽകിയതാരാണ്

ജനറൽ മിർ ബാഖി

ബാബർ അന്തരിച്ച വർഷം

1530

ഏത് വർഷമാണ് ഹുമയൂൺ അധികാരത്തിലെത്തിയത്

1530

ഹുമയൂൺ എന്ന വാക്കിനർഥം

ഭാഗ്യവാൻ

ഇൻസാൻ-ഇ-കാമിൽ അഥവാ തികഞ്ഞ മനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മുഗൾ ചക്രവർത്തി

ഹുമയൂൺ

ഹുമയൂണും ഷേർഷാസൂരിയുമായുള്ള ചൌസാ യുദ്ധം നടന്ന വർഷം

1539

1539-ൽ നടന്ന ചൌസാ യുദ്ധത്തിലെ വിജയി ആരായിരുന്നു

ഷേർഷാ സൂരി

1540-ൽ നടന്ന കനൌജ് യുദ്ധത്തിൽ ഹുമയൂൺ ആരുമായിട്ടാണ് ഏറ്റുമുട്ടിയത്

ഷേർഷാ സൂരി

ഷേർഷാ സൂരി രണ്ടാംതവണയും ഹുമയൂണിനെ പരാജയപ്പെടുത്തി.

യുദ്ധാനന്തരം ഹുമയൂണിനെ പുറത്താക്കി ഷേർഷാ സൂരി സൂർ വംശം സ്ഥാപിച്ചു.

1540 മുതൽ 1545 വരെ ഡൽഹി കേന്ദ്രമാക്കി ഭരണം നടത്തിയ സൂർവംശ ഭരണാധികാരി

ഷേർഷാ സൂരി

സൂർ വംശത്തിൽനിന്ന് ഹുമയൂൺ അധികാരം വീണ്ടെടുത്തത് ഏത് യുദ്ധത്തിലൂടെയാണ്

സിർഹിന്ദ് യുദ്ധം

സിർഹിന്ദ് യുദ്ധം നടന്ന വർഷം

1555

സിർഹിന്ദ് യുദ്ധത്തിൽ ഹുമയൂൺ സൂർ വംശത്തിലെ ഏത് ഭരണാധികാരിയെയാണ് പരാജയപ്പെടുത്തിയത്

സിക്കന്ദർ ഷാ സൂരി

ഭരണത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി

ഹുമയൂൺ

ഹുമയൂൺ സ്ഥാപിച്ച നഗരം

ദിൻപന

ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽനിന്ന് വീണ് മരിച്ച മുഗൾ ചക്രവർത്തി

ഹുമയൂൺ

ഹുമയൂൺ അന്തരിച്ച വർഷം

1556

ഹുമയൂണിൻറെ ജീവചരിത്രഗ്രന്ഥമായ ഹുമയൂൺനാമ രചിച്ചത് ആരാണ്

ഗുൽബദൻ ബാനു ബീഗം

ഹുമയൂണിൻറെ സഹോദരിയാണ് ഗുൽബദൻ ബാനു ബീഗം

അക്ബറിൻറെ ജന്മസ്ഥലം എവിടെയാണ്

അമർകോട്ട്

അക്ബറിൻറെ പൂർണനാമം

ജലാലുദ്ദീൻ മുഹമ്മദ് അക്ബർ

മുഗൾസാമ്രാജ്യത്തിൻറെ മഹാശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി

അക്ബർ

ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഗൾ ചക്രവർത്തിയായ വ്യക്തി

അക്ബർ

ഭരണം ഏറ്റെടുത്ത സമയത്ത് അക്ബർ പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ റീജൻറായി പ്രവർത്തിച്ച വ്യക്തി

ബൈറാം ഖാൻ

മുഗൾ ഭരണമേറ്റെടുക്കുമ്പോൾ 14 വയസ്സ് മാത്രമായിരുന്നു അക്ബറിൻറെ പ്രായം.

അക്ബർ ബൈറാംഖാൻറെ റീജൻസി അവസാനിപ്പിച്ച വർഷം

1560

രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം

1556

രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ മുഗൾസൈന്യവുമായി ഏറ്റുമുട്ടിയ മുഹമ്മദ് ആദിൽഷായുടെ പടത്തലവൻ ആരായിരുന്നു.

ഹെമു

ഇന്ത്യാചരിത്രത്തിൽ ഹേമചന്ദ്ര വിക്രമാദിത്യ എന്ന പേരിൽ പരാമർശിക്കപ്പെടുന്നത് ആരാണ്

ഹെമു

ഇന്ത്യയിൽ മുഗൾഭരണം സുസ്ഥിരമാക്കിയ യുദ്ധം

രണ്ടാം പാനിപ്പട്ട് യുദ്ധം

ബാദ്ഷാ-ഇ-ഹിന്ദ് (ഇന്ത്യയുടെ ചക്രവർത്തി) എന്ന സ്ഥാനം സ്വീകരിച്ച മുഗൾ ചക്രവർത്തി

അക്ബർ

ആഗ്രാ കോട്ട നിർമിച്ചത് ഏത് മുഗൾചക്രവർത്തിയുടെ കാലഘട്ടത്തിലാണ്

അക്ബർ

അക്ബർ നിർമിച്ച തലസ്ഥാന നഗരം

ഫത്തേപുർ സിക്രി

ഫത്തേപുർ സിക്രിയുടെ കവാടം

ബുലന്ദ് ദർവാസ

ഏത് പ്രദേശം കീഴടക്കിയതിൻറെ സ്മരണയ്ക്കാണ് അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത്

ഗുജറാത്ത്

By JF DAS

Admin

Leave a Reply