Department Test Study Notes In Malayalam

ഓഫീസ് ചെലവുകളിൽ എല്ലാത്തരം കണ്ടിൻജൻറ് ചെലവുകളും (വാഹനങ്ങളുടെ വാങ്ങലും മെയിൻറനൻസും ഉൾപ്പെടെ) ഉൾപ്പെടുത്തണം.

കഴിഞ്ഞ മൂന്നുവർഷത്തിലുണ്ടായിട്ടുള്ള ഇത്തരം ചെലവുകളുടെ അടിസ്ഥാനത്തിലാവണം നിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടത്

സാധനസാമഗ്രികൾക്കുള്ള (Stores) നിർദേശങ്ങൾ തയ്യാറാക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഉപഭോഗം, കൈയിലുള്ളവയുടെ സ്റ്റോക്ക് വിവരങ്ങൾ, വരുംവർഷത്തേക്കുള്ള ആവശ്യകത എന്നിവ പരിഗണിച്ചിരിക്കണം.

ഡിക്രീറ്റൽ ക്ലെയിമുകൾ ചാർജ്ഡ് ചെലവിനങ്ങളിൽ ഉൾപ്പെടുന്നു.

“കോടതി ഉത്തരവുകൾ/നടപടികൾ മൂലമുണ്ടാകുന്ന ചെലവുകളാണ് ഡിക്രീറ്റൽ ക്ലെയിമുകൾ”

വിവിധ ഹെഡുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെൻറുകളാണ് ഇൻറർ ഡിപ്പാർട്ട്മെൻറൽ അഡാജസ്റ്റ്മെൻറുകൾ.

ബജറ്റ് എസ്റ്റിമേറ്റുകൾ പരമാവധി കൃത്യതയാർന്നതും യാഥാർഥ്യ ബോധത്തോടെയുള്ളതുമായിരിക്കണം.

എസ്റ്റിമേറ്റുകൾ ക്യാഷ് അടിസ്ഥാനത്തിലായിരിക്കണം.

ബജറ്റ് വർഷത്തെ പ്രതീക്ഷിത വരവുചെലവുകളും മുൻവർഷങ്ങളിലെ കുടിശ്ശികകളും മാത്രമേ എസ്റ്റിമേറ്റിന് പരിഗണിക്കാൻ പാടുള്ളൂ.

തുടർ വർഷത്തേക്കുള്ള ക്യാരിയോവർ സംവിധാനം ഒരിക്കൽ അനുവദിക്കപ്പെട്ട തുകയ്ക്ക് അനുവദനീയമല്ല.

എസ്റ്റിമേറ്റ് തുകകൾ ഏറ്റവുമടുത്ത ആയിരത്തിൽ റൌണ്ട് ചെയ്യണം. (ഉദാഹരണം : 1021648 – 1022000)

നഷ്ട വ്യവസ്ഥകൾ (Provision for losses) ഉൾപ്പെടുത്താനുണ്ടെങ്കിൽ സർക്കാരിൻറെ മുൻകൂർ അനുമതി തേടിയിരിക്കണം.

എക്സ്പ്ലനേറ്ററി മെമ്മോറാണ്ടം വകുപ്പ് അധ്യക്ഷൻമാർ തയ്യാറാക്കേണം.

സർക്കാർ വസ്തുവകകൾ സൌജന്യനിരക്കിൽ/വില ഈടാക്കാതെ സംഘടനകൾ, സ്ഥാപനങ്ങൾ, കക്ഷികൾ എന്നിവർക്ക് കൈമാറുന്നതിനുള്ള പ്രൊപ്പോസൽ ഉള്ള സാഹചര്യങ്ങളിൽ എക്സ്പ്ലനേറ്ററി മെമ്മോറാണ്ടം വേണ്ടി വരുന്നു.

സബ്സിഡി, കൺസഷൻ നിരക്കിൽ പാട്ടം/വാടകയ്ക്ക് നൽകിയിട്ടുള്ള വസ്തുവകകളുടെ വിവരവും എക്സ്പ്ലനേറ്ററി മെമ്മോറാണ്ണത്തിനൊപ്പം ചേർക്കുന്നു.

സർക്കാരിൻറെ സാമ്പത്തിക, ഭൌതിക പ്രവർത്തനങ്ങളുടെ മികവാണ് പെർഫോമൻസ് ബജറ്റ് ലക്ഷ്യമിടുന്നത്.

ഓരോ സാമ്പത്തിക വർഷവും നിയമാനുസൃതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള /മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ഇനങ്ങളിൽ ചേർക്കപ്പെടുന്ന ചെലവുകളുടെ രേഖപ്പെടുത്തലുകളാണ് അപ്രോപ്രിയേഷൻ അക്കൌണ്ടുകൾ.

ഇതിൽ ചേർക്ക്പപെടുന്ന ചെലവുകൾ അതത് സാമ്പത്തികവർഷത്തേതായിരിക്കും.

അക്കൌണ്ടിങ്ങുകളിലെ പ്രധാന ക്ലാസിഫിക്കേഷൻ യൂണിറ്റ് മേജർ ഹെഡ് ആണ്.

മേജർ ഹെഡിന് താഴെയുള്ള മൈനർ ഹെഡുകൾ പ്രോഗ്രാമുകളെ മനസ്സിലാക്കുന്നതിന്/തിരിച്ചറിയുന്നതിന് സഹായിക്കുന്നു.

ചില പ്രത്യേക സാഹചര്യങ്ങളെ മുന്നിൽക്കണ്ടുള്ളവയാണ് മുൻകൂർ നീക്കിവെക്കലുകൾ (Grants in Advance).

നിയമസഭ പിരിച്ചുവിടുക, ബജറ്റ് സെഷന് മുൻപായി സർക്കാർ മാറ്റമുണ്ടാകുക, തിരഞ്ഞെടുപ്പ് സമയം, വിശദമായ ബജറ്റ് സഭയിൽ അവതരിപ്പിക്കേണ്ടതുള്ളപ്പോൾ എന്നീ സാഹചര്യങ്ങളെ മുന്നിൽ കണ്ടാണ് മേൽപറഞ്ഞ മുൻകൂർ നീക്കിവെക്കലുകൾ പരിഗണിക്കുന്നത്

വോട്ട് ഓൺ അക്കൌണ്ടുകൾ മുഖേനയാണ് മേൽപ്പറഞ്ഞ ചെലവുകൾ പ്രാവർത്തികമാക്കുന്നത്.

മേൽപ്പറഞ്ഞ സാഹചര്യങ്ങൾ മറികടക്കുന്നതിനുള്ള ധനാഭ്യർഥനകളാണ് വോട്ട് ഓൺ അക്കൌണ്ടുകൾ.

സംസ്ഥാനത്തിൻറെ അപ്രതീക്ഷിത/അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തുകയനുവദിക്കലുകളാണ് വോട്ട് ഓഫ് ക്രെഡിറ്റുകൾ.

By JF DAS

Admin

Leave a Reply