എൽ.ഡി.സി മാതൃകാ ചോദ്യങ്ങൾ / ആവർത്തന ചോദ്യങ്ങൾ
അഞ്ചുതെങ്ങ് കലാപത്തിൻറെ പ്രധാന കാരണം
കുരുമുലകിൻറെ വ്യാപാരക്കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്
ബ്രിട്ടീഷുകാരും ആറ്റിങ്ങൽ നിവാസികളും തമ്മിൽ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
1697
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ഏതായിരുന്നു
ആറ്റിങ്ങൽ കലാപം
ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി ആരായിരുന്നു
ആദിത്യവർമ
ആറ്റിങ്ങൽ കലാപം നടന്ന വർഷം
1721 ഏപ്രിൽ 15
പൈച്ചിരാജയെന്നും കൊട്ട്യോട്ട് രാജയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത് ഏത് ഭരണാധികാരിയെയാണ്
പഴശ്ശിരാജ
പഴശ്ശിരാജയുടെ യഥാർഥനാമം എന്തായിരുന്നു
കോട്ടയം കേരളവർമ പഴശ്ശിരാജ
ഒന്നാം പഴശ്ശിവിപ്ലവം നടന്ന കാലഘട്ടം
1793-1797
ഒന്നാം പഴശ്ശി വിപ്ലവത്തിൻറെ പ്രധാന കാരണം
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നിയമം
ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നത് ഏത് രാജാവാണ്
ചിറയ്ക്കൽ രാജാവ്
രണ്ടാം പഴശ്ശിവിപ്ലവം നടന്ന കാലഘട്ടം
1800-1805
രണ്ടാം പഴശ്ശിവിപ്ലവത്തിൻറെ പ്രധാന കാരണം
ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത്
രണ്ടാം പഴശ്ശിവിപ്ലവത്തിൽ പഴശ്ശി സൈന്യത്തെ നയിച്ച കുറിച്യരുടെ നേതാവ്
തലയ്ക്കൽ ചന്തു
പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷുകാർ നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രെത്യേക സേന ഏതുപേരിൽ അറിയപ്പെടുന്നു
കോൽക്കാർ
രണ്ടാം പഴശ്ശിവിപ്ലവസമയത്തെ തലശ്ശേരിയിലെ സബ് കളക്ടർ ആരായിരുന്നു
തോമസ് ഹാർവെ ബാബർ
പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്
മാനന്തവാടി (വയനാട്)
കുറിച്യർ കലാപം ആരംഭിച്ച വർഷം
1812 മാർച്ച്
കുറിച്യർ കലാപത്തിൻറെ പ്രധാന കാരണം എന്തായിരുന്നു
ബ്രിട്ടീഷുകാർ കുറിച്യരുടെ ഭൂമി പിടിച്ചെടുക്കുകയും അവരുടെ പരമ്പരാഗത കൃഷിരീതിയായ വെട്ടിച്ചുട്ടുകൃഷിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.
കുറിച്യർ കലാപത്തിൻറെ പ്രധാന നേതാവ് ആരായിരുന്നു
രാമനമ്പി (രാമമൂപ്പൻ)
കുറിച്യർ കലാപത്തിൻറെ മുദ്രാവാക്യം എന്തായിരുന്നു
വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
ബ്രിട്ടീഷുകാർ കുറിച്യർ കലാപം അടിച്ചമർത്തിയ വർഷം
1812 മേയ്
തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട പ്രഖ്യാപനം ഏതായിരുന്നു
പണ്ടാരപ്പാട്ടം വിളംബരം
പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച വർഷം
1865
പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി
ആയില്യം തിരുനാൾ
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൌൺസിൽ നിലവിൽവരുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു
ശ്രീമൂലം തിരുനാൾ
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൌൺസിലിൻറെ ആദ്യയോഗം നടന്നത് എന്നായിരുന്നു
1888 ഓഗസ്റ്റ് 23
തിരുവിതാംകൂറിലെ പ്രഥമ ലെജിസ്ലേറ്റീവ് കൌൺസിലിലെ ആകെ അംഗങ്ങൾ എത്രയായിരുന്നു
8 (ഔദ്യോഗികം-6, അനൌദ്യോഗികം-2)
ശ്രീമൂലം പ്രജാസഭ നിലവിൽവന്ന വർഷം
1904
ശ്രീമൂലം പ്രജാസഭയുടെ പ്രഥമയോഗം 1904 ഒക്ടോബർ 22 ന് നടന്നതെവിടെ
വി.ജെ.ടി ഹാൾ (തിരുവന്തപുരം)
തിരുവന്തപുരത്തെ വിക്ടോറിയ ജൂബിലി ടൌൺ ഹാളിനെ (വി.ജെ.ടി ഹാൾ) ഏത് നവോത്ഥാന നായകൻറെ പേരിലാണ് പുനർനാമകരണം ചെയ്തത്
അയ്യങ്കാളി
ഗുരുക്കൻമാരുടെ ഗുരു എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു
തൈക്കാട് അയ്യാ
തൈക്കാട് അയ്യായുടെ ജന്മസ്ഥലം ഏതായിരുന്നു
നകലപുരം (തമിഴ്നാട്)
തൈക്കാട് അയ്യായുടെ യഥാർഥ നാമം
സുബ്ബരായൻ
തൈക്കാട് അയ്യാഗുരു സ്വീകരിച്ച നാമം ഏതായിരുന്നു
ശിവരാജയോഗി അയ്യാ സ്വാമികൾ
തൈക്കാട് അയ്യയെ യോഗ അഭ്യസിപ്പിച്ചത് ആരായിരുന്നു
സച്ചിദാനന്ദ സ്വാമി
മനോന്മണീയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യാഗുരു സ്ഥാപിച്ച സംഘടന
ശൈവപ്രകാശസഭ
പന്തിഭോജനം സംഘടിപ്പിച്ച നവോത്ഥാനനായകൻ
തൈക്കാട് അയ്യ
എൻറെ കാശിയാത്ര എന്ന കൃതി രചിച്ചത് ആരാണ്
തൈക്കാട് അയ്യ
തൈക്കാട് അയ്യയുടെ സ്മരണാർഥം തിരുവനന്തപുരത്ത് തൈക്കാട് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിച്ച വർഷം
1943
തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി
ശിവൻ
വൈകുണ്ഠ സ്വാമികളുടെ ജന്മസ്ഥലം
സ്വാമിത്തോപ്പ് (കന്യാകുമാരി)
മുത്തുകുട്ടി എന്ന് ബാല്യകാലത്ത് അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
വൈകുണ്ഠ സ്വാമികൾ
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടിപ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ
വൈകുണ്ഠ സ്വാമികൾ
ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിൻറെ കയർ തൻറെ സഹപ്രവർത്തകരോടൊത്ത് പരസ്യമായി വലിച്ച് ആചാരലംഘനം നടത്തിയ നവോത്ഥാന നായകൻ
വൈകുണ്ഠ സ്വാമികൾ
വൈകുണ്ഠ സ്വാമികളെ അറസ്റ്റു ചെയ്ത് 110 ദിവസം ശിങ്കാരത്തോപ്പ് ജയിലിലടച്ച തിരുവിതാംകൂർ ഭരണാധികാരി
സ്വാതിതിരുനാൾ
ആരുടെ നിർദ്ദേശപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠ സ്വാമിയെ ജയിലിൽനിന്ന് മോചിപ്പിച്ചത്
തൈക്കാട് അയ്യ
സമത്വസമാജം സ്ഥാപിച്ചതാരാണ്
വൈകുണ്ഠ സ്വാമികൾ
സമത്വസമാജം സ്ഥാപിതമായ വർഷം
1836
വേലചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യമുയർത്തിയ സാമൂഹിക പരിഷ്കർത്താവ്
വൈകുണ്ഠ സ്വാമികൾ