Department Test Study Notes in Malayalam

ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് വിജയിക്കാൻ ഒരു എളുപ്പവഴി

സർക്കാരിലേക്ക് നേരിട്ട് ബജറ്റ് സമർപ്പിക്കുന്ന ഉദ്യോഗസ്ഥനാണ് ചീഫ് കൺട്രോളിങ് ഓഫീസർ (CCO)

സംസ്ഥാന സർക്കാരുകൾക്കുവേണ്ടി കൺസോളിഡേറ്റഡ് ഫണ്ടിൽനിന്ന് പണം പിൻവലിച്ച് ചെലവഴിക്കുന്നതിൻറെ ഉത്തരവാദിത്വമുള്ളവരാണ് ഡിസ്ബേഴ്സിങ് ഓഫീസർമാർ.

ചെലവുകളുടെ നിയന്ത്രണം/ഉത്തരവാദിത്വം എന്നിവ ചീഫ് കൺട്രോളിങ് ഓഫീസർമാർക്കായിരിക്കും.

പ്രത്യേക ബജറ്റ് ശീർഷകങ്ങളിൽ വസൂലാക്കേണ്ടുന്ന തുകകൾ മുൻകൂട്ടി കണ്ടെത്തുന്നവരാണ് എസ്റ്റിമേറ്റിങ് ഓഫീസർമാർ

ബജറ്റ് ഒരു വാർഷിക സാമ്പത്തിക പത്രികയാണ്.

നിയമസഭകളിലാണ് ഇത് അവതരിപ്പിക്കുന്നത്

വിവിധ അക്കൌണ്ട് ശീർഷകങ്ങളിൽ ഓരോ സാമ്പത്തിക വർഷവും ഉണ്ടായേക്കാവുന്ന വരവ് – ചെലവിനങ്ങളാണ് മുൻകൂട്ടി കണക്കാക്കപ്പെടുന്നത്

മുൻകൂട്ടി കണക്കാക്കപ്പെടുന്നതിനെ ബജറ്റ് എസ്റ്റിമേറ്റുകൾ എന്നറിയപ്പെടുന്നു.

റിവൈസ്ഡ് എസ്റ്റിമേറ്റുകളിൽ വരവ് ചെലവിനങ്ങളുടെ കൂടുതൽ കൃത്യത ഉറപ്പുവരുത്തുന്നു.

കറൻറ് സാമ്പത്തിക വർഷത്തെ ആദ്യ അഞ്ചുമാസത്തെ യഥാർഥ വരവ്-ചെലവിനങ്ങളെ അടിസ്സ്ഥാനമാക്കിയാണ് റിവൈസ്ഡ് എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നത്.

അവസാനത്തെ ഏഴുമാസത്തെ അടിസ്ഥാനമാക്കി പ്രതീക്ഷിത ചെലവുകളും കണക്കാക്കുന്നു.

ലെജിസ്ലേച്ചറിൻറെ വോട്ടിങ്ങിന് വിധേയമാക്കുന്ന ചെലവിനങ്ങളാണ് വോട്ടഡ് എക്സ്പെൻഡിച്ചർ

മുൻവർഷം അനുവദിക്കപ്പെട്ടതിനേക്കാൾ അധികമായി ചെലവഴിക്കപ്പെട്ട തുകയുടെ ക്രമവത്കരണത്തിനായി അനുവദിക്കുന്നതാണ് എക്സസ് ഗ്രാൻറുകൾ.

ചെലവഴിക്കൽ വിശദാംശങ്ങൾ നിയമസഭ മുൻപാകെ വയ്ക്കുന്നതാണ് ഡിമാൻഡ് ഫോർ ഗ്രാൻറ്

ഒരേ തരത്തിലുള്ള പല യൂണിറ്റുകൾക്കായി വകയിരുത്തിയിട്ടുള്ള തുകകൾ വീതിച്ചുനൽകുന്നതാണ് ഡിസ്ട്രിബ്യൂഷൻ ഓഫ് ഫണ്ട്.

ധനവകുപ്പിലെ ബജറ്റ് വിഭാഗമാണ് എല്ലാ വകുപ്പുകൾക്കും ബജറ്റ് തയ്യാറെടുപ്പുകൾക്കുള്ള അറിയിപ്പ് നൽകുന്നത്

എല്ലാവർഷവും ജൂലൈ മാസത്തിലാണ് ഇത്തരം അറിയിപ്പുകൾ വകുപ്പ് തലവൻമാർക്ക് / എസ്റ്റിമേറ്റിങ് ഓഫീസർമാർക്ക് അയയ്ക്കുന്നത്

വകുപ്പുതല എസ്റ്റിമേറ്റുകൾ സെപ്റ്റംബർ മാസത്തിൽ സമർപ്പിക്കേണ്ടതാണ്.

വകുപ്പുകളുടെ പദ്ധതിയിതര അടങ്കലുകൾ സെപ്റ്റംബർ 15 നും പദ്ധതി റവന്യൂ അടങ്കലുകൾ സെപ്റ്റംബർ 30-നുമാണ് സമർപ്പിക്കേണ്ടത്.

പ്ലാൻ, നോൺ പ്ലാൻ ആൻറ് റവന്യൂ എസ്റ്റിമേറ്റുകൾ ധനവകുപ്പ് നേരിട്ട് സ്വീകരിക്കുന്നു.

ബജറ്റിലേക്കാവശ്യമായ യഥാർഥ ചെലവ് കണക്കുകൾ അക്കൌണ്ടൻറ് ജനറലാണ് തയ്യാറാക്കി നൽകുന്നത്.

വിവിധയിനങ്ങളിൽ നിന്ന് ലഭ്യമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി അവസാനത്തോടെ നിയമസഭയിൽ അവതരിപ്പിക്കുന്നതിനായി ബജറ്റ് തയ്യാറാക്കുന്നു.

കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയമപരമായ അധികാരമാണ് അപ്രോപ്രിയേഷൻ ആക്ട് (ധനവിനിയോഗച്ചട്ടങ്ങൾ)

ഒരു ചെലവിനത്തിനായി ലെജിസ്ലേച്ചർ ഫണ്ട് മാറ്റിവയ്ക്കുന്നതിനെയാണ് അപ്രോപ്രിയേഷൻ എന്ന് പറയുന്നത്

ധനാഭ്യർഥനകൾ നിയമസഭയിൽ പാസാകുന്നതോടെ അപ്രോപ്രിയേഷൻ ബില്ലുകൾ അവതരിപ്പിച്ച് പാസാക്കുന്നു.

ഇവയ്ക്ക് ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ അപ്രോപ്രിയേഷൻ അക്ട് ആയി ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്നു.

ഒരു അപ്രോപ്രിയേഷൻ യൂണിറ്റിൽനിന്ന് അത്തരത്തിലുള്ള മറ്റൊരു യൂണിറ്റിലേക്ക് ഫണ്ട് വകമാറ്റുന്നതിനെയാണ് റീ അപ്രോപ്രിയേഷൻ എന്ന് പറയുന്നത്.

ഒരു ബജറ്റ് ഗ്രാൻറ് പൂർണമായി ചെലവഴിക്കപ്പെട്ടില്ലെങ്കിൽ അവശേഷിക്കുന്ന തുക സർക്കാരിൽ തിരിച്ചടയ്ക്കേണ്ടതാണ്.

അപ്രോപ്രിയേഷൻ യൂണിറ്റായി കണക്കാക്കുന്നത് ഡീറ്റയിൽഡ് ഹെഡ് ആണ്.

അക്കൌണ്ടൻറ് ജനറലിൻറെ പരിശോധനയിലൂടെയാണ് ഒരു കാര്യത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള തുക ശരിയായ രീതിയിലും അളവിലും വിനിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് നിയമസഭ ഉറപ്പുവരുത്തുന്നത്.

ബജറ്റിൽ നഷ്ടങ്ങൾക്ക് വകയിരുത്തലുകൾ അനുവദനീയമല്ല. എന്നാൽ ചില സാഹചര്യങ്ങളി ധനവകുപ്പിൻറെ അനുമതിയോടെ ഇവ സാധ്യമാണ്.

സർക്കാർ അനുമതി കൂടാതെ ബജറ്റ് എസ്റ്റിമേറ്റ് നിരക്കുകളിൽ കൂടുതൽ/കുറവുകൾ നിർദ്ദേശിക്കാൻ പാടില്ല.

കുടിശ്ശികയുടെ തോത്, അതിൻറെ കാരണങ്ങൾ, കളക്ഷൻ ത്വരിതപ്പെടുത്തൽ നടപടികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ബജറ്റ് എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നത്.

എല്ലാ ഓഫീസർമാർക്കുമുള്ള ശമ്പള ഇനങ്ങൾ ബജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുന്നു.

തുടർ വർഷത്തിൽ സർവ്വീസിലുണ്ടായിരിക്കുന്ന ജീവനക്കാർ, അവർക്കനുവദിക്കേണ്ടതായ ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ശമ്പളവിവരങ്ങൾ പരിഗണിക്കേണ്ടത്.

അവധിയിൽ പ്രവേശിച്ച ജീവനക്കാരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം.

മാർച്ച് മാസത്തെ ശമ്പളവിവരങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല.

മാർച്ചിലെ ശമ്പളം ഏപ്രിലിൽ അനുവദിക്കുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തിൽ മാത്രമേ പരിഗണിക്കേണ്ടതായിട്ടുള്ളൂ.

അനുവദിക്കപ്പെട്ട അംഗബലത്തിലെ (Sanction Strength) അംഗങ്ങളെ അപ്പാടെ പരിഗണിക്കേണ്ടതായിട്ടില്ല.

താത്കാലികമായി ഒഴിവാക്കപ്പെട്ടവർ, നിയമനങ്ങൾ നിർത്തിവെച്ചിട്ടുള്ളവ എന്നിങ്ങനെയുള്ളതും പരിഗണിക്കേണ്ടതായിട്ടില്ല.

ഓഫീസർമാരുടെയും എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ജീവനക്കാരുടെയും വിവരങ്ങൾ പരിശോധനയ്ക്കായി ലഭ്യമാക്കേണ്ടതാണ്.

യാത്രാച്ചെലവുകളുടെ വിവരങ്ങൾ സമർപ്പിക്കുമ്പോൾ അതിനൊപ്പം കഴിഞ്ഞ മൂന്നുവർഷത്തെ യഥാർഥ ചെലവുകൾ കൂടി ഉൾപ്പെടുത്തിയിരിക്കണം.

ബജറ്റ് വർഷത്തിൽ യാത്രാച്ചെലവിനത്തിൽ വർധനവുണ്ടാവുകയാണെങ്കിൽ അക്കാര്യം വിശദീകരിക്കുകയും വേണം.

By JF DAS

Admin

Leave a Reply