Geography – ഭൂമിശാസ്ത്രം
ലോകം ഒറ്റനോട്ടത്തിൽ – അറിയേണ്ടതെല്ലാം
നദികൾ – കടലിടുക്കുകൾ – കാർഷിക വിളകൾ – വെള്ളച്ചാട്ടങ്ങൾ – തടാകങ്ങൾ – സമുദ്രം – കടൽത്തീരം – പർവതം – അഗ്നിപർവതം – ഭൂകമ്പം – അണക്കെട്ടുകൾ – മരുഭൂമികൾ
PART-2
വെള്ളച്ചാട്ടങ്ങൾ
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം
ഏയ്ഞ്ചൽ (വെനസ്വേല)
2. എയ്ഞ്ചൽ വെള്ളച്ചാട്ടത്തിൻറെ ഉയരം
979 മീറ്റർ
3. ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
കെരെപ്പ്
4. ലോകപ്രശസ്ത നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്
അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള നയാഗ്ര നദിയിൽ
5. ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടം
വിക്ടോറിയ വെള്ളച്ചാട്ടം (ആഫ്രിക്ക)
6. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി നദി (സിംബാംബെ, സാംബിയ രാജ്യങ്ങളുടെ അതിർത്തിയിൽ)
7. വിക്ടോറിയ വെള്ളച്ചാട്ടത്തിൻറെ വീതി
ഒന്നരകിലോമീറ്റർ
8. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ആദ്യ യൂറോപ്യൻ
ഡേവിഡ് ലിവിങ്സ്റ്റൺ (1855-ൽ)
9. ആരുടെ സ്മരണാർഥമാണ് വിക്ടോറിയ വെള്ളച്ചാട്ടത്തിന് ആ പേര് നൽകിയത്
ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയായുടെ
10. ആഫ്രിക്കയിലെ കോംഗോ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങൾ
ബൊയോമ, ലിവിങ്സറ്റൺ
11. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
കുഞ്ചിക്കൽ വെള്ളച്ചാട്ടം (കർണാടക)
LIST OF WATERFALLS (ലോകത്തിലെ/ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങൾ
തടാകങ്ങൾ
12. തടാകങ്ങളെക്കുറിച്ചുള്ള പഠനം
ലിംനോളജി
13. നാൽപ്പതു ഹെക്ടർ അഥവാ 99 ഏക്കറിൽക്കൂടുതൽ വിസ്തൃതിയുള്ള ജലാശയങ്ങളെ വിളിക്കുന്നത്
തടാകങ്ങൾ
14. ലോകത്തിലെ ഏറ്റവും വലിയ തടാകം
കാസ്പിയൻ കടൽ
15. കാസ്പിയൻ കടലിൻറെ വിസ്തീർണം
374000 ചതുരശ്ര കിലോമീറ്റർ
16. കാസ്പിയൻ കടൽ സ്ഥിതിചെയ്യുന്നതെവിടെ
ഏഷ്യാ ഭൂഖണ്ഡത്തിൻറെ മധ്യഭാഗത്ത്
17. പഞ്ചമഹാതടാകങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം
വടക്കേ അമേരിക്ക (അമേരിക്ക, കാനഡ)
18. പഞ്ചമഹാതടാകങ്ങൾ ഏതെല്ലാം (പഞ്ചമഹാതടാകങ്ങൾ ശുദ്ധജല തടാകങ്ങളാണ്)
- സുപ്പീരിയർ
- മിഷിഗൺ
- ഹുറോൺ
- എറി
- ഒൻറാറിയോ
19. ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം
സുപ്പീരിയർ
20. പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത്
ഒൻറാറിയോ
21. പഞ്ചമഹാതടാകങ്ങളിൽ പൂർണമായും അമേരിക്കയുടെ ഉള്ളിൽ സ്ഥിതിചെയ്യുന്നത്
മിഷിഗൺ
22. ലോകത്തെ ഏറ്റവും ആഴംകൂടിയ തടാകം
ബെയ്ക്കൽ (റഷ്യ, ആഴം 730 മീറ്റർ)
23. ഭൂമിയുടെ കരഭാഗത്തു സ്ഥിതിചെയ്യുന്നവയിൽ ഏറ്റവും താഴ്ന്ന പ്രദേശമാണ്
ചാവുകടൽ (സമുദ്രനിരപ്പിൽ നിന്നും 420 മീറ്ററിലേറെ താഴ്ന്നാണ് ചാവുകടൽ സ്ഥിതിചെയ്യുന്നത്)
24. ചാവുകടൽ സ്ഥിതിചെയ്യുന്നത് എവിടെ
ഇസ്രയേൽ, ജോർദ്ദാൻ രാജ്യങ്ങൾക്കിടയിൽ
25. ചാവുകടലിന് ആ പേര് വരാൻ കാരണം
മീനുകളോ മറ്റു ജലജീവികളോ ഇല്ലാത്തതിനാൽ
26. ഏറ്റവും കൂടുതൽ ലവണാംശമുള്ള തടാകമേത്
അസാൽ തടാകം
27. അസാൽ തടാകം സ്ഥിതിചെയ്യുന്നത്
ആഫ്രിക്കയിലെ ജിബൂട്ടിയിൽ
28. ഇസ്രയേലിലെ പ്രധാനപ്പെട്ട ശുദ്ധജലതടാകമാണ്
ഗലീലിക്കടൽ (കിന്നാരെറ്റ് തടാകം)
29. സമുദ്രനിരപ്പിനും താഴെയായി സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം
ഗലീലി
30. ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം
കാനഡ
ലോകക്കാഴ്ചകൾ പാർട്ട്-1
31. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ഫിൻലൻഡ്
32. പതിനായിരക്കണക്കിന് തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
മിന്നെസോട്ട (അമേരിക്ക)
33. ലോകത്ത് വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ശുദ്ധജലതടാകം
വിക്ടോറിയ (ആഫ്രിക്ക)
34. ലോകത്തിലെ ഏറ്റവും ആഴംകുറഞ്ഞ തടാകം
ചാഢ് തടാകം (ആഫ്രിക്ക)
35. ലോകത്തെ ഏറ്റവും നീളം കൂടിയ തടാകം
ടാങ്കനിക്ക (ആഫ്രിക്ക)
36. യൂറോപ്പിലെ ഏറ്റവും വലിയ തടാകം
ലഡോഗ (റഷ്യ)
37. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നതും ഗതാഗതയോഗ്യമായതുമായ തടാകം
ടിറ്റിക്കാക്ക (തെക്കേ അമേരിക്ക)
38. അൻറാർട്ടിക്കയിൽ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന തടാകം
വോസ്തോക്ക് തടാകം
സമുദ്രം
39. ഭൂമിയുടെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് സമുദ്രം
71
40. ഭൂമിയിൽ എത്ര സമുദ്രങ്ങളാണുള്ളത്
5
- പസഫിക് സമുദ്രം
- അറ്റ്ലാൻറിക് സമുദ്രം
- ഇന്ത്യൻ മഹാ സമുദ്രം
- ആർട്ടിക് സമുദ്രം
- ദക്ഷിണസമുദ്രം (അൻറാർട്ടിക്)
41. ഏറ്റവും വലിയ സമുദ്രമേത്
പസഫിക് (ശാന്തസമുദ്രം)
42. ഭൂമിയിലെ ആകെ ജലത്തിൻറെ അൻപതു ശതമാനം വഹിക്കുന്നത്
ശാന്തസമുദ്രം
43. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം
അറ്റ്ലാൻറിക്
44. പസഫിക് സമുദ്രത്തിൻറെ ആകൃതി
ത്രികോണം
45. അറ്റ്ലാൻറിക് സമുദ്രത്തിൻറെ ആകൃതി
ഇംഗ്ലീഷ് അക്ഷരമാലയിലെ S
46. ഏറ്റവും കൂടുതൽ വൻനദികളുടെ പതനസ്ഥാനം
അറ്റ്ലാൻറിക് സമുദ്രം (വലുപ്പത്തിൽ രണ്ടാം സ്ഥാനം)
47. ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏകസമുദ്രമാണ്
ഇന്ത്യൻ മഹാസമുദ്രം (വലുപ്പത്തിൽ മൂന്നാം സ്ഥാനം)
48. വലുപ്പത്തിൽ നാലാം സ്ഥാനത്തുള്ള സമുദ്രം
ദക്ഷിണസമുദ്രം (അൻറാർട്ടിക് സമുദ്രം)
49. ഏറ്റവും ചെറുതും ആഴംകുറഞ്ഞതുമായ സമുദ്രം
ആർട്ടിക് സമുദ്രം
50. ഭൂഖണ്ഡങ്ങളാൽ ചുറ്റപ്പെടാത്ത ഏക സമുദ്രം
ആർട്ടിക് സമുദ്രം
51. ഏറ്റവും ആഴമേറിയ സമുദ്രഭാഗം
ശാന്തസമുദ്രത്തിലെ ചലഞ്ചർ ഗർത്തത്തിലെ മരിയാന കിടങ്ങ്
52. മരിയാന കിടങ്ങിൻറെ ആഴം
11033 മീറ്റർ
53. മരിയാന കിടങ്ങിൻറെ അടിത്തട്ടിൽ എത്തിയിട്ടുള്ള വ്യക്തികൾ
ജാക്കേ പിക്കാർഡ്, ഡോൺ വാഷ് (1960 ജനുവരി 23)
54. ഏറ്റവും ഒടുവിൽ രൂപമെടുത്ത സമുദ്രം
അറ്റ്ലാൻറിക് സമുദ്രം
55. ലവണാംശം ഏറ്റവും കൂടുതലുള്ള സമുദ്രം
അറ്റ്ലാൻറിക്
56. ലോകത്തിലെ ഏറ്റവും വലിയ മത്സ്യബന്ധനകേന്ദ്രം
ചാളക്കടൽ (അറ്റ്ലാൻറിക് സമുദ്രത്തിൽ)
57. ഏറ്റവും കൂടുതൽ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായിട്ടുള്ള അറ്റ്ലാൻറിക്കിൻറെ ഭാഗം
ബെർമുഡ ത്രികോണം
58. മൂന്നു സമുദ്രങ്ങളുമായി തീരപ്രദേശമുള്ള രാജ്യങ്ങൾ ഏതെല്ലാം
അമേരിക്ക, കാനഡ (ശാന്തസമുദ്രം, അറ്റ്ലാൻറിക് സമുദ്രം, ആർട്ടിക് സമുദ്രം)
59. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം
കാനഡ
60. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം
ഇൻഡൊനീഷ്യ
61. ലോകത്ത് ഏറ്റവും കുറവ് കടൽത്തീരമുള്ള രാജ്യം
മൊണോക്കോ
62. ലോകത്ത് കടൽത്തീരമില്ലാത്ത എത്ര രാജ്യങ്ങളുണ്ട്
44
63. ലോകത്തിലെ ഏറ്റവും നീളംകൂടിയ ബീച്ച്
പ്രയാ ഡോ കാസിനോ (ബ്രസീൽ 250 കിലോ മീറ്റർ)
കടലിടുക്കുകൾ
64. രണ്ടു കരഭാഗങ്ങൾ്കകിടയിൽ സ്ഥിതിചെയ്യുന്ന വീതികുറഞ്ഞ സമുദ്രഭാഗത്തെ വിളിക്കുന്ന പേര്
കടലിടുക്ക്
65. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്
പാക്ക് കടലിടുക്ക്
മാന്നാർ ഉൾക്കടൽ ബംഗാൾ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്നു
66. മാന്നാർ ഉൾക്കടൽ പാക്ക് കടലിടുക്ക് എന്നിവയെ വേർതിരിച്ചുകൊണ്ട് കടലിലുള്ള മണൽത്തിട്ടയാണ്
ആദംസ് ബ്രിഡ്ജ് (രാമസേതു)
തമിഴ്നാട്ടിലെ ധനുഷ്കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ 48 കിലോമീറ്ററാണ് ആദംസ് ബ്രിഡ്ജ്
67. പാക്ക് കടലിടുക്കിൻറെ ആഴം കൂട്ടി കപ്പലുകൾക്ക് കടന്നുപോകുന്നതിനായി കനാൽ നിർമ്മിക്കാനുള്ള പദ്ധതിയാണ്
സേതുസമുദ്രം പദ്ധതി
68. ബ്രിട്ടൺ ഫ്രാൻസ് എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്
ഡോവർ കടലിടുക്ക്
69. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റെയിൽപ്പാതയാണ്
ചാനൽ ടണൽ (50.5 കിലോമീറ്റർ)
70. ചാനൽ ടണൽ റയിൽപ്പാത ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ
ബ്രിട്ടനെയും ഫ്രാൻസിനെയും
71. ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവീസാണ്
യൂറോസ്റ്റാർ
72. ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കാണ്
ജിബ്രാൾട്ടർ
ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാൻറിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്നു.
73. ജിബ്രാൾട്ടർ കടലിടുക്ക് ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ
സ്പെയിനെയും മൊറോക്കോയെയും
74. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്കാണ്
ബോസ്പറസ്
75. കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക്
ബോസ്പറസ്
76. തുർക്കിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്
ബോസ്പറസ്
77. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും വേർതിരിക്കുന്ന കടലിടുക്ക്
മാഗല്ലൻ കടലിടുക്ക്
78. ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്
മാഗല്ലൻ കടലിടുക്ക്
79. ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്
ബെറിങ്
80. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കടലിടുക്ക്
ബെറിങ്
ആർട്ടിക് സമുദ്രം, ശാന്തസമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്നു
81. ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക്
മലാക്ക കടലിടുക്ക്
82. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്കാണ്
ഹോർമുസ് കടലിടുക്ക്
83. മലേഷ്യ, ഇൻഡോനീഷ്യയുടെ ഭാഗമായ സുമാത്ര ദ്വീപ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്
മലാക്ക കടലിടുക്ക്
84. ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്
കുക്ക് കടലിടുക്ക്
85. ഓസ്ട്രേലിയ വൻകരയെ ടാസ്മാനിയയിൽ നിന്നും വേർതിരിക്കുന്നത്
ബാസ് കടലിടുക്ക്
86. കണ്ണുനീരിൻറെ കവാടം എന്നറിയപ്പെടുന്ന കടലിടുക്ക്
ബാബ്-എൽ-മാൻദെബ
87. കാനഡ, ഗ്രീൻലൻഡ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്കാണ്
ഡേവിസ്
88. തെക്കെ അമേരിക്ക, അൻറാർട്ടിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതിവിസ്തൃതമായ കടലിടുക്കാണ്
ഡ്രേക്ക് പാസേജ്
89. ലോകത്തിലെ ഏറ്റവും നീളമേറിയ കടലിടുക്കാണ്
മലാക്കാ
90. നോർത്ത് സീ, ഇംഗ്ലീഷ് ചാനൽ എന്നിവയെ ബന്ധിപ്പിക്കുന്നത്
ഡോവർ കടലിടുക്ക്
[…] ലോകക്കാഴ്ചകൾ പാർട്ട്- 2 […]