ഇന്ത്യൻ മാധ്യമരംഗം-1

ഇന്ത്യൻ ഭാഷകളിലെ പ്രമുഖ ദിനപ്പത്രങ്ങൾ

ഹിന്ദിആജ്, ദൈനിക് ഭാസ്കർ, ഹിന്ദുസ്ഥാൻ, നവ്ഭാരത്
തെലുങ്ക്ഈനാട്, പ്രജാശക്തി, ആന്ധ്രാജ്യോതി
ആസാമീസ്ദൈനിക് ജനംഭൂമി, അജിർ ദൈനിക് ബട്ടോരി
ബംഗാളിആനന്ദബസാർ പത്രിക, അജ്മാൽ, ബർത്തമാൻ, ഗണശക്തി
ഗുജറാത്തിമുംബൈ സമാചാർ, ദിവ്യഭാസ്കർ, സൌരാഷ്ട്രാ സമാചാർ
കന്നടപ്രജാവാണി, ഉദയവാണി
മറാത്തിഡെയ്ലി ദേശ്ഭൂത്, ഗോമന്തക്, കേസരി, ലോക്ലത്ത, സഞ്ചാർ
ഒറിയഅനുപം ഭാരത്, പ്രഗതിവാദി, സമാജ്
തമിഴ്ദിനതന്തി, ദിനമലർ, ദിനകരൻ, ദിനമണി
മലയാളംമലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, ദീപിക, ദേശാഭിമാനി
  1. ഇന്ത്യയിലെ ആദ്യത്തെ ദിനപ്പത്രം ഏത്

ബംഗാൾ ഗസറ്റ്

2. കൽക്കത്ത ജനറൽ അഡ്വൈസർ എന്നറിയപ്പെട്ടിരുന്ന പത്രം ഏത്

ബംഗാൾ ഗസറ്റ്

3. ബംഗാൾ ഗസറ്റ് ആദ്യമായി പുറത്തിറങ്ങിയതെന്ന്

1780 ജനുവരി 29

4. ബംഗാൾ ഗസറ്റിൻറെ പ്രസിദ്ധീകരണത്തിനു പിന്നിൽ പ്രവർത്തിച്ച ബ്രിട്ടീഷുകാരനാര്

ജെയിംസ് ആഗസ്റ്റ് ഹിക്കി

5. സർക്കാരിനെ നിശിതമായി വിമർശിച്ചതിനാൽ ബംഗാൾ ഗസറ്റിൻറെ പ്രവർത്തനം നിരോധിച്ച വർഷം

1782

7. ദേശീയ ദിനപ്പത്രദിനമായി ആചരിക്കുന്ന ദിവസം

ജനുവരി 29

8. ഇന്ത്യൻ ഭാഷയിൽ ആദ്യമായി അച്ചടിക്കപ്പെട്ട ദിനപ്പത്രമേത്

സമാചാർ ദർപ്പൺ

9. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പത്രം

മുംബൈ സമാചാർ

10. ഏത് ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്

ഗുജറാത്തി

11. ഭരണഘടന അംഗീകരിച്ച 18 ഭാഷകളിൽ ദിനപ്പത്രമിറക്കുന്ന സംസ്ഥാനമേത്

ഒഡീഷ

12. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത്

മദ്രാസ് മെയിൽ (1868)

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന സംസ്ഥാനമേത്

ഉത്തർപ്രദേശ്

14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപ്പത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നത് ഏത് ഭാഷയിലാണ്

ഹിന്ദി

15. 1838 നവംബറിൽ സ്ഥാപിതമായ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമേത്

ദി ടൈംസ് ഓഫ് ഇന്ത്യ

16. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമേത്

ദൈനിക് ഭാസ്കർ (ഹിന്ദി)

17. ബെന്നറ്റ് , കോൾമാൻ ആൻഡ് കമ്പനി പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ദിനപ്പത്രമേത്

ദി ടൈംസ് ഓഫ് ഇന്ത്യ

18. ദി ഹിന്ദു പത്രം പ്രസിദ്ധീകരണം തുടങ്ങിയ വർഷം

1878

19. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ഭാഷാപ്പത്രങ്ങളുടെ അമിതമായ സർക്കാർ വിമർശനം തടയാനായി വെർണാക്കുലർ പ്രസ് ആക്ട് അഥവാ നാട്ടുഭാഷാ പത്രമാരണ നിയമം കൊണ്ടുവന്ന വർഷമേത്

1878

20. വെർണാക്കുലർ പ്രസ് ആക്ട് പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്

ലിട്ടൺ പ്രഭു

21. ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷൺ പരീക്ഷണങ്ങൾ 1925 മുതൽ 1929 വരെ പ്രസിദ്ധീകരിച്ച ഗുജറാത്തിലെ വാരികയേത്

നവ്ജീവൻ

22. സംബാദ് കൌമുദി, മറാത്ത്-ഉൾ-അക്ബർ, ബംഗദത്ത എന്നീ പത്രങ്ങൾ സ്ഥാപിച്ചതാര്

രാജാ റാംമോഹൻ റോയ്

23. 1862-ൽ ഇന്ത്യൻ മിറർ എന്ന പത്രം സ്ഥാപിച്ചതാര്

ദേവേന്ദ്രനാഥ ടാഗോർ

24. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബംഗാളി ദിനപ്പത്രമേത്

ആനന്ദബസാർ പത്രിക

25. കേസരി ദിനപ്പത്രം ആരംഭിച്ചതാര്

ബാലഗംഗാധര തിലകൻ

26. യങ് ഇന്ത്യ, ഹരിജൻ എന്നീ ദിനപ്പത്രങ്ങളുടെ സ്ഥാപകൻ ആരായിരുന്നു

ഗാന്ധിജി

27. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച പ്രമുഖ ദിനപ്പത്രമേത്

നേഷൻ

28. പ്രബുദ്ധഭാരത്, ഉദ്ബോധൻ എന്നീ ദിനപ്പത്രങ്ങൾ സ്ഥാപിച്ചതാര്

സ്വാമി വിവേകാനന്ദൻ

29. കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപ്പത്രങ്ങൾ ആരംഭിച്ചതാര്

ആനിബസൻറ്

30. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാപനമേത്

പ്രസ് കൌൺസിൽ ഓഫ് ഇന്ത്യ

31. പാർലമെൻറ് ആക്ടിലൂചെ പ്രസ് കൌൺസിൽ ആദ്യമായി നിലവിൽവന്നതെന്ന്

1965

32. പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനമേത്

ന്യൂഡൽഹി

33. ഇന്ത്യയിലെ ദിനപ്പത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമേത്

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി)

34. എ.ബി.സി സ്ഥാപിതമായ വർഷം

1948

35. എ.ബി.സി യുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതിചെയ്യുന്നത്

മുംബൈ

36. രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോർ ഇന്ത്യയുടെ ആസ്ഥാനം

ന്യൂഡൽഹി

37. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത്

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)

38. പി.ടി.ഐ സ്ഥാപിതമായ വർഷമേത്

1947 ആഗസ്റ്റ്

39. പി.ടി.ഐ യുടെ ആസ്ഥാനം

ന്യൂഡൽഹി

40. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര്

തുഷാർ കാന്തി ഘോഷ്

41. ഏതു രംഗത്തെ മികവിനു നൽകുന്നതാണ് ഫിറോസ് ഗാന്ധി പുരസ്കാരം

പത്രപ്രവർത്തനം

42. ഇന്ത്യയിലെ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ ഏതാണ്

പ്രസാർ ഭാരതി

43. പ്രസാർ ഭാരതി സ്ഥാപിതമായ വർഷമേത്

1997 നവംബർ 23

44. 1923-ൽ ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പ്രോഗ്രാം പ്രക്ഷേപണം ചെയ്തത് എവിടെ

മുംബൈ

45. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണം ഓൾ ഇന്ത്യാ റേഡിയോ എന്ന് നാമകരണം ചെയ്ത വർഷമേത്

1936

46. ഓൾ ഇന്ത്യാ റേഡിയോയെ ആകാശവാണി എന്ന് നാമകരണം ചെയ്ത വർഷം

1957

47. എവിടെ നിലവിൽ ഉണ്ടായിരുന്ന റേഡിയോ നിലയത്തിൻറെ പേരിൽനിന്നാണ് ആകാശവാണി എന്ന പേര് കടമെടുത്തത്

മൈസൂർ

48. ആകാശവാണിയുടെ ആപ്തവാക്യം എന്താണ്

ബഹുജനഹിതായ ബഹുജനസുഖായ

49. 1959 സെപ്തംബർ 15-ന് ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചതെവിടെ

ന്യൂഡൽഹി

50. ദൂരദർശൻ ദിവസേനയുള്ള സംപ്രേഷണം ആരംഭിച്ചത്

1965

By JF DAS

Admin

Leave a Reply