1931-1932-1933-1934-1935

ഓർത്തിരിക്കേണ്ട സംഭവങ്ങൾ

1931

 • 1931 ൽ സ്വീഡിഷ് എഴുത്തുകാരനായ എറിക് ആക്സൽ കാൾഫെൽറ്റ് മരണാന്തരം നൊബേൽ സമ്മാനത്തിന് അർഹനാകുന്ന ആദ്യ വ്യക്തിയായി
 • രാജ്ഗുരു, സുഖ്ദേവ് എന്നിവർക്കൊപ്പം ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടു.
 • അലഹാബാദിലെ ആൽഫ്രഡ് പാർക്കിൽവെച്ച് ചന്ദ്രശേഖർ ആസാദ് പോലീസുകാരോട് ഏറ്റുമുട്ടി മരിച്ചു
 • സർദാർ പട്ടേൽ അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം നടന്നു.
 • ചിത്തിര തിരുനാൾ മഹാരാജാവ് സി.പി രാമസ്വാമി അയ്യരെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ അഡ്വൈസറായി നിയമിച്ചു.
 • കൊച്ചി തുറമുഖത്ത് യാത്രാക്കപ്പലുകൾ സർവീസ് ആരംഭിച്ചു.
 • വി.ടി ഭട്ടതിരിപ്പാട് യാചനായാത്ര നടത്തി
 • തിരുവിതാംകൂറിൽ റീജൻറ് റാണി സേതുലക്ഷ്മിഭായിയുടെ ഭരണം അവസാനിച്ച വർഷം
 • തിരുവിതാംകൂറിൽ ചിത്തിര തിരുനാൾ മഹാരാജാവ് രാജ്യഭരണമേറ്റ വർഷം
 • കേരളത്തിലെ ആദ്യത്തെ ടെലിഫോൺ തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥാപിച്ച വർഷം
 • മുസ്ലീം സമുദായത്തിലെ നവോഥാനത്തിനു മാർഗദർശിയായ വക്കം മൌലവി അന്തരിച്ചു
 • ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവെച്ചു
 • മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രമായ മാർത്താണ്ഡവർമ പുറത്തിറങ്ങി
 • ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ ആലം ആര റിലീസായി
 • ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചു
 • രണ്ടാം സ്പാനിഷ് റിപ്പബ്ലിക് നിലവിൽ വന്നു
 • ഗാന്ധിജി രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തി
 • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു
 • ഡോ.എസ്. ചന്ദ്രശേഖർ ജ്യോതിശാസ്ത്രസംബന്ധമായ വെള്ളക്കുള്ളൻ സിദ്ധാന്തം (ചന്ദ്രശേഖർ പരിധി) അവതരിപ്പിച്ചു
 • തോമസ് ആൽവാ എഡിസൺ അന്തരിച്ചു

1932

 • ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്ഡൊണാൾഡ് കമ്യൂണൽ അവാർഡ് എന്ന പ്രസിദ്ധമായ പ്രഖ്യാപനം നടത്തി
 • മരിക്കുന്നതുവരെ ഉപവസിക്കാൻ ഗാന്ധിജി ആദ്യമായി തീരുമാനിച്ചു
 • ഇന്ത്യൻ വ്യോമസേന രൂപീകരിച്ചു
 • ഗാന്ധിജി പുനെ കരാറിൽ ഒപ്പുവെച്ച വർഷം
 • തിരുവിതാംകൂറിൽ നിവർത്തന പ്രക്ഷോഭം ആരംഭിച്ച വർഷം
 • തിരുവിതാംകൂറിൽ സംയുക്ത രാഷ്ട്രീയ സഭ രൂപവത്കൃതമായി
 • അയിത്തോച്ഛാടനം ലക്ഷ്യമിട്ട് ഗാന്ധിജി അഖിലേന്ത്യാ ഹരിജൻ സമാജം രൂപവത്കരിച്ചു
 • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

1933

 • ബ്രിട്ടീഷിന്ത്യയിൽ സമ്മതിദാനാവകാശ നിർണയത്തിനും നിയോജക മണ്ഡല വിഭജനത്തിനുമായി നിയമിതമായ ലോത്തിയൻ കമ്മിറ്റി ഇന്ത്യയിലെത്തി
 • അവർണ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനാനുമതി നൽകുന്നതു സംബന്ധിച്ച് തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശനാന്വേഷണ സമിതിയെ നിയോഗിച്ചു
 • ആനിബസൻറ് അന്തരിച്ചു
 • റഹ്മത്ത് അലി പാകിസ്ഥാൻ എന്ന വാക്ക് രൂപവത്കരിച്ച വർഷം
 • കടൽയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ രാജാവ് എന്ന പ്രത്യേകത ചിത്തിരതിരുനാൾ മഹാരാജാവിന് സ്വന്തമാക്കി
 • തിരുവിതാംകൂറിൽ സംയുക്ത രാഷ്ട്രീയ സഭ, സംയുക്ത രാഷ്ട്രീയ സമിതി എന്ന പേരു സ്വികരിച്ച വർഷം
 • ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നു
 • ലോകത്താദ്യമായി ഫ്രീക്വൻസി മോഡുലേഷൻ വഴിയുള്ള റേഡിയോ പ്രക്ഷേപണം ആരംഭിച്ചു
 • തിരുവിതാംകൂറിൽ ശ്രീമൂലം അസംബ്ലി (അധോസഭ), ശ്രീ ചിത്രാ സ്റ്റേറ്റ് കൌൺസിൽ(ഉപരിമണ്ഡലം) എന്നീ പേരുകളിൽ അറിയപ്പെട്ട രണ്ട് സഭകൾ രൂപീകരിച്ചു.

1934

 • ഗാന്ധിജിയുടെ നാലാം കേരള സന്ദർശനം
 • പറ്റ്നയിൽ ആദ്യ സോഷ്യലിസ്റ്റ് കോൺഫറൻസ് നടന്നു
 • ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചു
 • ഗാന്ധിജി കോൺഗ്രസിൽനിന്ന് രാജിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു
 • ഹിറ്റ്ലർ ഫ്യൂറർ(സർവാധികാരി) എന്ന സ്ഥാനപ്പേര് സ്വീകരിച്ചു
 • ജവഹർലാൽ നെഹ്റു വിശ്വചരിത്രാവലോകനം രചിച്ച വർഷം
 • കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം
 • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം
 • നാസികളുടെ മർദ്ദനഫലമായി ചെമ്പകരാമൻപിള്ള ജർമനിയിൽ അന്തരിച്ചു
 • മാസ്റ്റർ ദാ എന്നറിയപ്പെട്ട സൂര്യസെന്നിനെ തൂക്കിലേറ്റി
 • നോബേൽ സമ്മാനം നേടിയ ആദ്യ വനിത മേരി ക്യൂറി അന്തരിച്ചു
 • ചൈനയിൽ മാവോ സേതൂങ് ചരിത്രപ്രസിദ്ധമായ ലോങ്മാർച്ച് നടത്തി
 • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം കോഴിക്കോട്ട് രൂപവത്കരിച്ചു
 • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിൻറെ മുഖപത്രമായ പ്രഭാതം പത്രം ആരംഭിച്ചു
 • മുസ്ലീംലീഗിൻറെ മുഖപത്രമായ ചന്ദ്രിക വാരിക തലശ്ശേരിയിൽ ആരംഭിച്ചു.
 • തിരുവനന്തപുരത്ത് ശ്രീചിത്രാ പുവർ ഹോം ആരംഭിച്ചു
 • ആദ്യത്തെ കൃത്രിമനാരായ നൈലോൺ വികസിപ്പിച്ചു
 • ഫ്രെഡറിക് ജോലിയറ്റ് ക്യൂറിയും ഐറിൻ ക്യൂറിയും ചേർന്ന് കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തി

1935

 • ബോംബെ-തിരുവനന്തപുരം വിമാന സർവീസ് ആരംഭിച്ചു
 • ഇന്ത്യയുടെ ഭരണത്തിനായി ബ്രിട്ടീഷ് പാർലമെൻറിൻറെ ഏറ്റവും വലിയ നിയമമായ ഗവ.ഓഫ് ഇന്ത്യ ആക്ട് (1935) സംബന്ധിച്ച ബിൽ പാസാക്കി
 • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു
 • ലണ്ടനിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് വീണ്ടും ഇന്ത്യയിലെത്തിയ മുഹമ്മദലി ജിന്ന മുസ്ലീംലീഗിൻറെ നേതൃത്വം ഏറ്റെടുത്തു.
 • സി.കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തി
 • തിരുവിതാംകൂറിൽ ഉദ്യോഗനിയമനത്തിന് പബ്ലിക് സർവീസ് കമ്മീഷണറെ നിയമിച്ചു
 • കേരളത്തിൽ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിക്ക് തറക്കല്ലിട്ടു
 • തിരുവിതാംകൂറിൽ ട്രാവൻകൂർ റബ്ബർ വർക്സ് ആരംഭിച്ചു

By JF DAS

Admin

Leave a Reply