Indian National Congress in PSC Exams

10th / 12th / Degree Level Exam Facts

Modern India – ആധുനിക ഇന്ത്യ – ഇന്ത്യൻ നാഷണൽ കോൺഗ്രസ്

  1. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിൽ അംഗത്വം രാജിവച്ചത് ആര്

സി. ശങ്കരൻ നായർ

2. കോൺഗ്രസ്സിൻറെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്

ജി. സുബ്രഹ്മണ്യ അയ്യർ

3. 1885- നു ശേഷം എല്ലാ വർഷവും ഏതു മാസമാണ് കോൺഗ്രസ് സമ്മേളിച്ചിരുന്നത്

ഡിസംബറിൽ

4. കോൺഗ്രസ് രൂപവത്കരണ സമയത്ത് വൈസ്രോയി ആരായിരുന്നു

ഡഫറിൻ പ്രഭു

5. കോൺഗ്രസ് ആദ്യമായി പിളർന്നത് ഏത് സമ്മേളനത്തിൽ

1907-ലെ സൂററ്റ് സമ്മേളനത്തിൽ

6. 1907-ൽ കോൺഗ്രസ് പിളർന്ന സൂററ്റ് സമ്മേളനത്തിൻറെ അധ്യക്ഷൻ ആരായിരുന്നു

ഡോ. റാഷ്ബിഹാരി ഘോഷ്

7. 1907-ൽ പിളർന്ന കോൺഗ്രസ് വിഭാഗങ്ങൾ വീണ്ടും ഒരുമിച്ചത് ഏത് സമ്മേളനത്തിലാണ്

1916-ലെ ലഖ്നൌ സമ്മേളനത്തിൽ

8. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകൻ ആര്

എ.ഒ ഹ്യൂം

9. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചതാര്

ദാദാഭായി നവറോജി

10. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായ മലയാളി

സി. ശങ്കരൻ നായർ

11. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്നത് എവിടെ

ബോംബെ (ഗോകുൽദാസ് തേജ്പാൽ ഗ്രൌണ്ട്)

12. ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഭാരതീയൻ

ദാദാഭായ് നവറോജി

13. സ്വാതന്ത്ര്യത്തിനുമുൻപ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദം വഹിച്ച വ്യക്തി

മൌലാനാ അബ്ദുൾ കലാം ആസാദ്

14. കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷപദം വഹിച്ച വ്യക്തി

സോണിയാ ഗാന്ധി

15. രണ്ടാമതും കോൺഗ്രസ് പ്രസിഡൻറായ ആദ്യ വ്യക്തി

വുമേഷ് ചന്ദ്ര ബാനർജി (1885, 1892)

16. അടുത്തടുത്ത് രണ്ട് സമ്മേളനങ്ങളിൽ അധ്യക്ഷനായ ആദ്യ വ്യക്തി

ഡോ. റാഷ്ബിഹാരി ഘോഷ് (1907, 1908)

17. ബ്രിട്ടീഷ് പ്രഭുസഭയിൽ (ഹൌസ് ഓഫ് ലോഡ്സ്) അംഗമായ ആദ്യ ഭാരതീയൻ

എസ്.പി. സിൻഹ

18. സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന കോൺഗ്രസ് സമ്മേളനം

1905-ൽ ഗോപാലകൃഷ്ണ ഗോഖലെയുടെ അധ്യക്ഷതയിൽ നടന്ന ബനാറസ് സമ്മേളനത്തിൽ

19. കോൺഗ്രസ് ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷപദത്തിലെത്തിയ ആദ്യ വ്യക്തി

സുബാഷ്ചന്ദ്ര ബോസ്

20. സുബാഷ്ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറായത് ഏത് സമ്മേളനത്തിലാണ്

1938-ലെ ഹരിപുര

21. ആരെ തോല്പിച്ചാണ് സുഭാഷ്ചന്ദ്ര ബോസ് 1939-,ലെ ത്രിപുര സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷനായത്

പട്ടാഭി സീതാരാമയ്യ

22. സുഭാഷ്ചന്ദ്ര ബോസ് രാജിവെച്ചപ്പോൾ കോൺഗ്രസ് പ്രസിഡൻറായത് ആര്

രാജേന്ദ്രപ്രസാദ്

23. സുഭാഷ്ചന്ദ്ര ബോസ് സ്ഥാപിച്ച പാർട്ടി

ഫോർവേഡ് ബ്ലോക്ക്

24. കോൺഗ്രസിൻറെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്

പട്ടാഭി സീതാരാമയ്യ

25. പട്ടാഭി സീതാരാമയ്യ രചിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രം എന്ന പുസ്തകത്തിൻറെ അവതാരിക എഴുതിയതാര്

രാജേന്ദ്രപ്രസാദ്

26. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു

ആചാര്യ കൃപാലിനി

27. നെഹ്റു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം പാർലമെൻറിൽ അവതരിപ്പിച്ചത്

ആചാര്യ കൃപാലിനി

28. ലോക്സഭാ സ്പീക്കഡ, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ

നീലം സഞ്ജീവ റെഡ്ഡി

29. പ്രധാനമന്ത്രിപദം വഹിച്ച ദക്ഷിണേന്ത്യക്കാരനായ ഏക കോൺഗ്രസ് അധ്യക്ഷൻ

നരസിംഹറാവു

30. ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിച്ച നേതാവ്

രാജീവ് ഗാന്ധി

31. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡൻറ്

രാജീവ് ഗാന്ധി (40-ാമത്തെ വയസ്സിൽ)

32. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് ആധ്യക്ഷനായതാര്

മൌലാനാ അബ്ദുൾ കലാം ആസാദ് (1923-ൽ ഡൽഹിയിലെ പ്രത്രേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു)

33. കിങ്മേക്കർ എന്നറിയപ്പെട്ട കോൺഗ്രസ് പ്രസിഡൻറ്

കെ.കാമരാജ്

34. കോൺഗ്രസ് പ്രസിഡൻറായ ആദ്യ വനിത

ആനി ബസൻറ് (1917)

35. ആനിബസൻറ് അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനത്തിൻറെ വേദി

കൊൽക്കത്ത

36. ആനിബസൻറ് ഏത് രാജ്യക്കാരിയായിരുന്നു

അയർലൻഡ്

37. ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡൻറായ വനിത

ആനിബസൻഡ്(70)

38. 37. ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡൻറായ വ്യക്തി

ദാദാഭായ് നവറോജി (81)

39. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത

സരോജിനി നായിഡു (1925)

40. സരോജിനി നായിഡു അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം

കാൺപൂർ സമ്മേളനം

41. 1933-ൽ കോൺഗ്രസ് പ്രസിഡൻറായ വനിത

നെല്ലി സെൻ ഗുപ്ത

42. കോൺഗ്രസ് അധ്യക്ഷനായ ആദ്യ വിദേശി

ജോർജ് യൂൾ (1888)

43. സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ് പ്രസിഡൻറായ ആദ്യ വനിത

ഇന്ദിരാഗാന്ധി

44. ആർജിത ഇന്ത്യൻ പൌരത്വമുള്ള ഏക കോൺഗ്രസ് പ്രസിഡൻറ്

സോണിയാഗാന്ധി

45. സോണിയാ ഗാന്ധിയുടെ യഥാർഥ പേര്

എവിഡ്മ അൻറോണിയ അൽബിന മൈനോ

46. സോണിയാഗാന്ധിയുടെ ജന്മസ്ഥലം

ഇറ്റലി

47. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായ വർഷം

1998

By JF DAS

Admin

Leave a Reply