GENERAL SCIENCE – ഹോർമോണുകൾ – ഗ്രന്ഥികൾ – മസ്തിഷ്കം

- വൃക്കയുമായി ബന്ധപ്പെട്ട ഗ്രന്ഥി ഏത്
അധിവൃക്കാ ഗ്രന്ഥി
2. അടിയന്തര ഗ്രന്ഥി എന്നറിയപ്പെടുന്നത്
അധിവൃക്കാ ഗ്രന്ഥി (അഡ്രിനൽ ഗ്രന്ഥി)
3. രക്ത സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഗ്രന്ഥി
അധിവൃക്കാ ഗ്രന്ഥി
4. അധിവൃക്കാ ഗ്രന്ഥിയുടെ ഭാഗമായ മെഡുലയിൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്
അഡ്രിനാലിൻ
5. അടിയന്തര ഹോർമോൺ (എമർജൻസി ഹോർമോൺ) എന്നറിയപ്പെടുന്നത്
അഡ്രിനാലിൻ
6. അധിവൃക്കാ ഗ്രന്ഥിയുടെ രണ്ട് ഭാഗങ്ങൾ ഏതെല്ലാം
കോർട്ടക്സും മെഡുലയും
7. ഹൃദയ സ്തംഭനം ഉണ്ടാകുമ്പോൾ ഹൃദയത്തെ ഉത്തേജിപ്പിക്കാനായി ഉപയോഗിക്കുന്ന ഹോർമോൺ
അഡ്രിനാലിൻ
8. ശരീരത്തിൽ നിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്ന ഹോർമോൺ
അൽഡോസ്റ്റിറോൺ
9. അൽഡോസ്റ്റിറോണിൻറെ അധികോൽപാദനം മൂലമുണ്ടാകുന്ന രോഗമാണ്
കോൺസിൻഡ്രോം
10. അഡ്രീനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ
അഡ്രിനാലിൻ, നോർ അഡ്രിനാലിൻ
11. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്
നോർ അഡ്രിനാലിൻ
12. ലൈംഗിക ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
ഗൊണാഡ് ഗ്രന്ഥി
13. പുരുഷൻമാരിലെ ലൈംഗിക ഹോർമോൺ ഏത്
ടെസ്റ്റോസ്റ്റിറോൺ
14. സ്ത്രീകളിലെ ലൈംഗിക ഹോർമോണാണ്
ഈസ്ട്രജൻ, പ്രോജസ്റ്റിറോൺ
15. ഗർഭപാത്രം സങ്കോചിക്കാൻ സഹായിക്കുന്ന ഹോർമോൺ
ഓക്സിടോസിൻ
ഗ്രന്ഥികളും അപരനാമങ്ങളും
ആദംസ് ആപ്പിൾ | തൈറോയിഡ് |
യുവത്വ ഗ്രന്ഥി, ശൈശവ ഗ്രന്ഥി | തൈമസ് |
മാസ്റ്റർ ഗ്ലാൻഡ് | പിയൂഷ ഗ്രന്ഥി |
നായക ഗ്രന്ഥി, വളർച്ചാ ഗ്രന്ഥി | പിയൂഷ ഗ്രന്ഥി |
സ്വീറ്റ് ബ്രഡ് | ആഗ്നേയ ഗ്രന്ഥി |
അടിയന്തര ഗ്രന്ഥി | അധിവൃക്കാ ഗ്രന്ഥി |
ബയോളജിക്കൽ ക്ലോക്ക് | പീനിയൽ ഗ്രന്ഥി |
16. കുട്ടികളിൽ പ്രധാനമായും പ്രവർത്തിക്കുന്ന അന്തസ്രാവി ഗ്രന്ഥി
തൈമസ് ഗ്രന്ഥി
17. ഭ്രൂണാവസ്ഥയിൽ പ്രവർത്തനം തുടങ്ങി കൌമാര പ്രായം കഴിയുമ്പോൾ പ്രവർത്തനം നിലയ്ക്കുന്ന ഗ്രന്ഥി
തൈമസ്
18. തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ
തൈമോസിൻ
19. ശൈശവ ഗ്രന്ഥി / ജുവനൈൽ ഹോർമോൺ / യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്
തൈമസ്
20. രക്തത്തിലെ കാൽസ്യം അയോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ്
പാരാതെർമോൺ
21. പാരാതെർമോണിൻറെ അളവ് കുറഞ്ഞാൽ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രോഗമാണ്
ടെറ്റനി
22. ഹൈപ്പോതലാമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ ഏതെല്ലാം
ഓക്സിടോസിൻ, വാസോപ്രസിൻ
23. ശരീരത്തിലെ ജലത്തിൻറെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ ഏത്
വാസോപ്രസിൻ
24. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ഏത്
ടയലിൻ
25. മനുഷ്യരിൽ എത്ര ഉമിനീർ ഗ്രന്ഥികളുണ്ട്
മൂന്ന് ജോഡി
ആന്തരാവയവങ്ങൾ
മസ്തിഷ്ക ഭാഗങ്ങളും നിയന്ത്രണവും
- സെറിബ്രം – സുബോധം, ഓർമ, ബുദ്ധി ശക്തി, ഭാവന, ചിന്ത, പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനം
- സെറിബെല്ലം – ശരീരത്തിൻറെ തുലനനില പാലനം
- ഹൈപ്പോതലാമസ് – വിശപ്പ്, ദാഹം, ലൈംഗികാസക്തി, താപനില ക്രമീകരണം
- മെഡുല ഒബ്ലോംഗേറ്റ – ശ്വസനം, ഹൃദയ സ്പന്ദനം, രക്തക്കുഴലുകളുടെ സങ്കോച വികാസങ്ങൾ, ചുമ, തുമ്മൽ, ഛർദ്ദി
- തലാമസ് – വേദനാ സംഹാരികളുടെ പ്രവർത്തനം
26. ലിറ്റിൽ ബ്രെയിൻ അഥവാ ചെറുമസ്തിഷ്കം എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം
സെറിബെല്ലം
27. സെറിബ്രത്തിന് തൊട്ടുതാഴെക്കാണുന്ന നാഢീകേന്ദ്രമാണ്
തലാമസ്
28. മസ്തിഷ്കത്തെ ബാഹ്യ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ദ്രവമാണ്
സെറിബ്രോ സ്പൈനൽ ദ്രവം
29. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
30. മസ്തിഷ്കം സ്ഥിതി ചെയ്യുന്ന അസ്ഥി നിർമ്മിതമായ കപാലമാണ്
ക്രേനിയം
31. തലയോട്ടിയിലുള്ള കട്ടിയുള്ള ചർമ്മമാണ്
സ്കാൽപ്
32. മനുഷ്യ മസ്തിഷ്കത്തിൻറെ ഏകദേശ ഭാരം
1400 ഗ്രാം
33. മസ്തിഷ്കത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂന്ന് പാളിയുള്ള സ്തരമാണ്
മെനിഞ്ചസ്
34. മെനിഞ്ചസിന് അണുബാധയേൽക്കുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ്
മെനിഞ്ചൈറ്റിസ്
35. മെനിഞ്ചൈറ്റിസ് രോഗനിർണയം നടത്തുന്നതിനുള്ള പരിശോധന
സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്)
36. ശരീരത്തിലെ ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ്
സെറിബ്രം
37. 36. ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ്
മെഡുല ഒബ്ലോംഗേറ്റ
38. മസ്തിഷ്കത്തിലെ ഏറ്റവും താഴെയുള്ള ഭാഗമേത്
മെഡുല ഒബ്ലോംഗേറ്റ
39. ശരീരത്തിൻറെ തുലന നില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗമാണ്
സെറിബെല്ലം
40. മദ്യപാനം മൂലം പ്രവർത്തനം തകരാറിലാകുന്ന മസ്തിഷ്ക ഭാഗമാണ്
സെറിബെല്ലം
41. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്നത്
ഹൈപ്പോതലാമസ്
42. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയെപ്പറയുന്ന പേരാണ്
സെറിബ്രൽ ത്രാംബോസിസ്
43. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ മർദ്ദം കൂടി പൊട്ടുന്ന അവസ്ഥയെപ്പറയുന്ന പേരാണ്
സെറിബ്രൽ ഹെമറേജ്
44. സെറിബ്രൽ ത്രോംബോസിസും സെറിബ്രൽ ഹെമറേജുംമൂലം ഉണ്ടാകുന്ന രോഗം
പക്ഷാഘാതം
45. സെറിബ്രൽ കേന്ദ്രത്തിൽ നിന്ന് ക്രമരഹിതമായി അമിത വൈദ്യുത ചാർജുണ്ടാകുന്നത് മൂലം ഉണ്ടാകുന്ന രോഗം
അപസ്മാരം
46. കേന്ദ്ര നാഡി വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സസിലെ പ്രവർത്തനം തകരാറിലാകുന്നതുമൂലമോ ഉണ്ടാകുന്ന രോഗമാണ്
അൽസ്ഹൈമേഴ്സ്