10th / 12th / Degree Level Exam Facts

  1. ലൂയിസ് കരോളിൻറെ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി

ഡോഡോ പക്ഷി

2. 2020-ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്ബോൾ കിരീടം നേടിയ ടീം

മുംബൈ സിറ്റി എഫ്.സി

3. 2020-ലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം

ഗോകുലം കേരള എഫ്.സി

4. 2020-ലെ സ്പാനിഷ് ലാ-ലീഗ് കിരീടം നേടിയ ടീം

അത്ലറ്റിക്കോ മാൻഡ്രിഡ്

5. 2020-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം

മാഞ്ചസ്റ്റർ സിറ്റി എഫ്.സി

6. 2020-ലെ ജർമ്മൻ ബുന്ദസ് ലീഗ് കിരീടം നേടിയ ടീം

ബയേൺ മ്യൂണിക്

7. 2020-ലെ ഇറ്റാലിയൻ സീരി എ കിരീടം നേടിയ ടീം

ഇൻറർ മിലാൻ

8. ‘വിദ്യാഭ്യാസം സമൃദ്ധിയിൽ ഒരാഭരണവും ആപത്തിൽ ഒരാശ്രയവുമാണ്’ ഇതാരുടെ വാക്കുകളാണ്

അരിസ്റ്റോട്ടിൽ

9. ‘അധ്യാപകർ വിദ്യാർഥികളുടെ തലച്ചോറിലെയല്ല ഹൃദയത്തെയാണ് രൂപപ്പെടുത്തേണ്ടത്’ ഇങ്ങനെ പറഞ്ഞതാര്

മഹാത്മാഗാന്ധി

10. കേരള സർക്കാർ ജോലിയിൽ ഭിന്നശേഷിക്കാരുടെ പുതിയ സംവരണ ശതമാനം

4%

11. ഇന്ത്യയിലെ ആദ്യ എലിഫെൻറ് മെമ്മോറിയൽ നിലവിൽ വന്ന നഗരം

മധുര

12. ചാമ്പൽ മലയണ്ണാൻ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ്

ചിന്നാർ

13. ചാന്നാർ ലഹളയുടെ ഭാഗമായി സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതി ലഭിച്ചത് ഏതു തിരുവിതാംകൂർ രാജാവിൻറെ കാലത്താണ്

ഉത്രം തിരുനാൾ

14. ഉൽക്കാ വർഷ കേന്ദ്രം എന്നറിയപ്പെടുന്ന അന്തരീക്ഷ ഭാഗമേതാണ്

മിസോസ്ഫിയർ

15. ലോകത്തിലെ പ്രധാനപ്പെട്ട ഒഴുകുന്ന ദേശീയോദ്യാനമായ കെയ്ബുൾ ലംജാവോ ഏതു തടാകത്തിലാണ്

ലോക്തക്

16. എത്ര എമിറേറ്റുകൾ ചേർന്നതാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്

7

17. ദണ്ഡിയാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു

ഇർവിൻ പ്രഭു

18. പക്ഷികളെക്കുറിച്ച് അലയുന്ന തൂവലുകൾ എന്ന കൃതി രചിച്ചതാരാണ്

എ.ഒ. ഹ്യൂം

19. കേരളത്തിലെ ഏത് താലൂക്കാണ് തമിഴ്നാടുമായും കർണാടകമായും അതിർത്തി പങ്കിടുന്നത്

സുൽത്താൻ ബത്തേരി

20. ഇൻറർനാഷണൽ ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ

ലൊസെയ്ൻ

21. ഏത് പാരാമിലിട്ടറി സേനയാണ് സെൻറിനൽസ് ഓഫ് ദ് നോർത്ത് ഈസ്റ്റ് എന്ന വിളിപ്പേരുള്ളത്

അസം റൈഫിൾസ്

22. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് യുനെസ്കോ, ലോകപൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ ചാമ്പനീർ-പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക്

ഗുജറാത്ത്

23. ആരുടെ ആത്മകഥയാണ് മൈ ലൈഫ് ഇൻ പിക്ചേഴ്സ്

ചാർളി ചാപ്ലിൻ

24. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം

ഗ്രീസ്

25. ഫ്രാൻസിനേയും ജർമനിയേയും വേർതിരിക്കുന്ന പർവതനിര

വോസ്ഗെസ് പർവതനിര

26. ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര

ആൽപ്സ് പർവതനിര

27. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം

യൂറോപ്പ്

28. ലോകത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം

റഷ്യ

29. ലോകത്തിൻറെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്

സാൻറോസ് (ബ്രസീൽ)

30. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ

പാലി

31. ഇന്ത്യയുടെ പുതിയ പതാക നയം നിലവിൽ വന്ന വർഷം

2002 ജനുവരി 26

32. ഇന്ത്യയിൽ ദേശീയ പതാക നിർമ്മിക്കാൻ ഔദ്യോഗിക അംഗീകാരമുള്ള ഏക സ്ഥാപനം

കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘ (ഹൂബ്ലലി)

33. വന്ദേമാതരത്തെ ദേശീയ ഗീതമായും ജനഗണമനയെ ദേശീയ ഗാനമായും ഭരണഘടനാ നിർമാണ സഭ അംഗീകരിച്ചതെന്ന്

1950 ജനുവരി 24

34. വന്ദേമാതരം ആദ്യമായി പൊതുവേദിയിൽ ആലപിക്കപ്പെട്ട വേദി

1986-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനം

35. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷ, പദവിയിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത

സരോജിനി നായിഡു (1925 ലെ കാൻപൂർ സമ്മേളനം)

36. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്

കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11)

37. കോൺഗ്രസിൻറെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി

ബാരിസ്റ്റർ ജി.പി. പിള്ള

38. ലഹരിവസ്തുക്കൾ സ്കൂൾ പരിസരങ്ങളിൽ കടക്കാതിരിക്കാൻ ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി

യെല്ലോ ലൈൻ

39. രാജ്ഘട്ട് ഏതു നദിയുടെ തീരത്താണ്

യമുന

40. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി എവിടെ സ്ഥിതി ചെയ്യുന്നു

റൂർക്കി

41. കേരള സർക്കാരിൻറെ നേതൃത്വത്തിൽ ആരംഭിച്ച കാഴ്ചപരിമിതർക്കുള്ള പുനരധിവാസകേന്ദ്രം

പുനർജ്യോതി

42. 2019-ലെ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യക്കാരൻ

പ്രഗ്നാനന്ദ

43. മലബാർ പോലീസ് മ്യൂസിയം എവിടെയാണ്

കോഴിക്കോട്

44. ‘നവോത്ഥാനം നവ ജനാധിപത്യം നവകേരളം’ ആരുടെ പുസ്തകമാണ്

പി. ശ്രീരാമകൃഷ്ണൻ

45. ഭിന്നശേഷിക്കാർക്കായുള്ള കേരളത്തിലെ ആദ്യത്തെ സർവകലാശാല എവിടെയാണ്

തിരുവനന്തപുരം

46. ഏതു രാജ്യവുമായി ഇന്ത്യ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണു ധർമ ഗാർഡിയൻ

ജപ്പാൻ

47. ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ക്ലിനിക്ക് എവിടെയാണ്

ഭോപാൽ

48. IRV 2020 പ്രോഗ്രാം ഏതു മൃഗത്തിൻറെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

49. എവിടെയാണ് പക്ഷികൾക്കുവേണ്ടി ആദ്യ ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ടത്

ന്യൂഡൽഹി

50. ഇന്ത്യൻ പോസ്റ്റൽ സ്റ്റാംപിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാള കവി

കുമാരനാശാൻ

By JF DAS

Admin

Leave a Reply