10th/12th/Degree Level Exam Focus

ഐക്യരാഷ്ട്ര സംഘടന

യു.എൻ അടയാളങ്ങൾ

 • യുഎൻ ലക്ഷ്യങ്ങളും മാർഗങ്ങളും വ്യക്തമാക്കുന്ന നിയമ പുസ്തകമാണ് യുഎൻ ചാർട്ടർ
 • 1944 ഒക്ടോബറിൽ സോവിയറ്റ് റഷ്യ, യു.എസ്, ബ്രിട്ടൺ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് യുഎൻ ചാർട്ടറിനു രൂപംകൊടുത്തത്.
 • 1945 ജൂൺ 26ന് സാൻഫ്രാൻസിസ്കോയിൽ 50 രാജ്യങ്ങൾ ഒപ്പ് വച്ചതോടെ ചാർട്ടറിന് അംഗീകാരമായി.
 • യുഎൻ പതാക 1947 ഒക്ടോബർ 20 ന് യുഎൻ പൊതുസഭ അംഗീകരിച്ചു.
 • നീല പശ്ചാത്തലത്തിൽ വെളുപ്പു നിറത്തിൽ ലോക ഭൂപടവും ഇരുവശങ്ങളിലും ഒലിവ് മരത്തിൻറെ ചില്ലകളും ഉൾപ്പെട്ട ചിഹ്നവും അടങ്ങിയതാണ് പതാക.
 • യുഎൻ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് 1948 ഡിസംബർ 10ന്
 • പാരീസിലെ പെയ്ലോട്ട് പാലസിലാണ് മനുഷ്യാവകാശ പ്രഖ്യാപനം നടന്നത്

പ്രധാന സമിതികൾ

 • പൊതുസഭ (General Assembly)
 • രക്ഷാസമിതി (Security Council)
 • സാമ്പത്തിക, സാമൂഹിക സമിതി (Economic and Social Council)
 • രാജ്യാന്തര നീതിന്യായ കോടതി (International Court of Justice)
 • സെക്രട്ടേറിയറ്റ്

യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ

 • 1945 ഒക്ടോബർ 24ന് 50 രാഷ്ട്രങ്ങൾ ചേർന്നു യുഎൻഒ യ്ക്ക് രൂപം നൽകി.
 • യുഎന്നിലെ ഇപ്പോഴത്തെ അംഗബലം 193.
 • ന്യൂയോർക്കിലെ മൻഹാട്ടനാണ് യുഎൻ ആസ്ഥാനമന്ദിരം
 • ജോൺ ഡി റോക്ക് ഫെല്ലർ സംഭാവന ചെയ്ത 18 ഏക്കർ ഭൂമിയിലാണ് ആസ്ഥാനം
 • യുഎൻഒ എന്ന പേര് നിർദ്ദേശിച്ചത് അമേരിക്കൻ പ്രസിഡൻറ് ഫ്രാങ്ക്ളിൻ റൂസ്വെൽട്ടാണ്.
 • 1945 ഒക്ടോബർ 30 നാണ് ഇന്ത്യ യു.എൻ അംഗമായത്

യുഎൻ തലവൻ

 • യുഎന്നിൻറെ തലവനാണ് സെക്രട്ടറി ജനറൽ
 • അൻറോണിയോ ഗുട്ടെറെസ് (പോർചുഗൽ) ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറൽ
 • ആദ്യ സെക്രട്ടറി ജനറൽ ട്രിഗ് വേലി (നോർവേ)
 • ആദ്യ ഏഷ്യൻ സെക്രട്ടറി ജനറൽ യു താങ്ങ് (മ്യാനമർ, 1961)
 • ആദ്യ ആഫ്രിക്കൻ സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ് ഘാലി (ഈജിപ്ത്, 1992)
 • അധികാരത്തിലിരിക്കുമ്പോൾ അന്തരിച്ച ഏക സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡ്
 • യുഎൻ നീതിന്യായ കോടതിയുടെ ആസ്ഥാനം ഹേഗ് ആണ്
 • കോടതി ഒഴികെയുള്ള യുഎൻ ഘടകങ്ങളുടെയെല്ലാം ആസ്ഥാനം ന്യൂയോർക്ക്
 • യുഎൻ ഔദ്രോഗിക ഭാഷകൾ :- ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, സ്പാനിഷ്, റഷ്യൻ, അറബിക്
 • ജി-5 രാഷ്ട്രങ്ങളിലെ പൌരന് സെക്രട്ടറി ജനറലായി മൽസരിക്കാൻ അർഹതയില്ല
 • സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി യുഎൻ 2010ൽ രൂപംകൊടുത്ത ഏജൻസി – വിമെൻ
 • ഐക്യരാഷ്ട്ര സർവകലാശാല സ്ഥിതിചെയ്യുന്നത് ടോക്കിയോയിൽ(1969)
 • സമാധാന സർവകലാശാല സ്ഥിതിചെയ്യുന്നത് കോസ്റ്ററിക്ക (1980)

രക്ഷാസമിതി

 • വീറ്റോ അധികാരമുള്ള അഞ്ച് രാജ്യങ്ങളും പൊതുസഭയിലെ മൂന്നിൽ രണ്ട് രാജ്യങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെടുന്ന 10 താൽകാലിക അംഗങ്ങളും ചേരുന്നതാണ് രക്ഷാസമിതി.
 • അമേരിക്ക, റഷ്യ, ബ്രിട്ടൺ, ഫ്രാൻസ്, ചൈന എന്നിവയാണ് സ്ഥിരം അംഗങ്ങൾ (ജി-5 രാജ്യങ്ങൾ)
 • താൽകാലികാംഗങ്ങളുടെ ഔദ്യോഗിക കാലാവധി 2 വർഷമാണ്
 • താൽക്കാലികാംഗങ്ങൾ – ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 5, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 2, പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു 2, പൂർവ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് 1

യുഎന്നിലെ ഇന്ത്യ

 • ഇന്ത്യയ്ക്കു വേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പിട്ട വ്യക്തി – സർ രാമസ്വാമി മുതലിയാർ
 • ലോകാരോഗ്യ സംഘടനയുടെ പ്രസിഡൻറായ ഏക ഇന്ത്യൻ വനിത – രാജ്കുമാരി അമൃത് കൌർ
 • യുഎൻ അണ്ടർ സെക്രട്ടറി ആയ ആദ്യ ഇന്ത്യക്കാരൻ – ശശി തരൂർ
 • യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഡപ്യൂട്ടി ഡയറക്ടറായ വ്യക്തി – ജസ്റ്റിസ് പിഎൻ ഭഗവതി
 • ലോകാരോഗ്യ സംഘടനയിൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ – വിജയേന്ദ്ര എൻ കൌൾ
 • യുഎന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച വ്യക്തി – അടൽ ബിഹാരി വാജ്പേയി
 • യുഎന്നിൽ തുടർച്ചയായി എട്ടു മണിക്കൂർ പ്രസംഗിച്ച വ്യക്തി – വി.കെ കൃഷ്ണമേനോൻ
 • യുഎന്നിൽ പാടാൻ അനുമതി ലഭിച്ച ആദ്യ സംഗീതജ്ഞ – എം.എസ് സുബലക്ഷമി(1966)
 • യുഎന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ച വ്യക്തി – മാതാ അമൃതാനന്ദമയി

By JF DAS

Admin

Leave a Reply