General Science : പഞ്ചേന്ദ്രിയങ്ങൾ- Part: 2

കണ്ണ് – ത്വക്ക് – മൂക്ക് – നാവ് – ചെവി

പാർട്ട് -2 (ത്വക്ക് – മൂക്ക് – നാക്ക് – ചെവി)

  1. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം

ത്വക്ക്

2. ത്വക്കിനെക്കുറിച്ചുള്ള പഠനം

ഡെർമറ്റോളജി

3. ശരീരോഷ്മാവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ശരീരാവയവം

ത്വക്ക്

4. സൂര്യപ്രകാശത്തിൻറെ സാന്നിധ്യത്തിൽ ത്വക്കിനടിയിൽ നിർമിക്കപ്പെടുന്ന വൈറ്റമിൻ ആണ്

വൈറ്റമിൻ ഡി

5. ത്വക്കിലെ പ്രധാന പാളികൾ ഏതെല്ലാം

അധിചർമം, അധോചർമം

6. ഏറ്റവും കട്ടികുറഞ്ഞ ചർമം

അധിചർമം

7. അധിചർമത്തിലെ മുകളിലത്തെ പാളലി പരിധിയിലധികം അടർന്നുകൊണ്ടിരിക്കുന്ന ഒരു രോഗമാണ്

സോറിയാസിസ്

8. ലോക സോറിയാസിസ് ദിനം

ഒക്ടോബർ 29

9. ത്വക്കിന് നിറം നൽകുന്ന വർണവസ്തു

മെലാനിൻ

10. മുടിക്ക് നിറം നൽകുന്ന വർണവസ്തു

മെലാനിൻ

11. നീഗ്രോ വർഗക്കാർ കറുത്ത നിറത്തിൽ കാണപ്പെടാൻ കാരണം

മെലാനിൻ കൂടുതൽ ഉള്ളതിനാൽ

12. സൂര്യപ്രകാശത്തിലെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ശരീരത്തെ സംരക്ഷിക്കുന്നത്

മെലാനിൻ

13. ശരീരത്തിൽ മെലാനിൻ ഉൽപാദിപ്പിക്കാത്ത അവസ്ഥയാണ്

ആൽബിനിസം (വെള്ളപ്പാണ്ട്)

14. ത്വക്കിൻറെ മേൽപാളിയായ അധിചർമം ഉരുണ്ടുകൂടിയുണ്ടാകുന്ന ചെറിയ മുഴകളാണ്

അരിമ്പാറകൾ

15. അരിമ്പാറയ്ക്കു കാരണമാകുന്ന വൈറസ്

ഹ്യൂമൻ പാപ്പിലോമാ വൈറസ്

16. ത്വക്കിനെ ശരീരോഷ്മാവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നത്

സ്വേദഗ്രന്ഥികൾ

17. വിയർപ്പിന് കാരണമാകുന്ന ഗ്രന്ഥികൾ

സ്വേദഗ്രന്ഥികൾ

18. വിയർപ്പിന് ഗന്ധം ഉണ്ടാകുന്ന സ്രവം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണ്

അപ്പോക്രൈൻ ഗ്രന്ഥി

19. ത്വക്കിൻറെ എണ്ണമയത്തിനും മൃദുത്വത്തിനും മുഖക്കുരുവിനും കാരണമാകുന്ന സീബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി

സെബേഷ്യസ് ഗ്രന്ഥി

20. സീബം വരണ്ട് അടർന്നു വീഴുന്ന അവസ്ഥയാണ്

താരൻ

21. ത്വക്കിൻറെ ഉപരിഭാഗം നിർമിതമായിരിക്കുന്ന പ്രോട്ടീൻ

കെരാറ്റിൻ

22. ശരീരത്തിലെ രോമം, മുടി, നഖം എന്നിവ നിർമിക്കപ്പെട്ടിരിക്കുന്ന പ്രോട്ടീൻ

കെരാറ്റിൻ

23. മനുഷ്യശരീരത്തിലെ ത്വക്ക് മാറി പുതിയതാവാൻ ശരാശരി എത്ര ദിവസം വേണം

30 ദിവസം

24. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം

റിനോളജി

25. തരുണാസ്ഥിയാൽ നിർമിതമായ അവയവമാണ്

മൂക്ക്

26. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന തലച്ചോറിലെ ഭാഗം

സെറിബ്രം

27. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന നാഡി

ഓൾ ഫാക്ടറി സന്ധി

28. ഗന്ധങ്ങളെക്കുറിച്ചുള്ള പഠനശാഖ

ഓൾഫാക്ടോളജി

29. മണം പിടിക്കാൻ സാധിക്കാത്ത അവസ്ഥ

അനോസ്മിയ

30. മൂക്കിൽ നടത്തുന്ന പ്ലാസ്റ്റിക് സർജറി

റിനോപ്ലാസ്റ്റി

31. പാമ്പ്, അരണ തുടങ്ങിയ ജീവികൾക്ക് ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിൻറെ ഭാഗം

ജേക്കബ്സൺസ് ഓർഗൻസ്

32. ഏറ്റവും കൂടുതൽ ഘ്രാണശക്തിയുള്ള ജീവി

സ്രാവ്

33. ഏറ്റവും കൂടുതൽ ഘ്രാണശക്തിയുള്ള കരയിലെ ജീവി

നായ

34. സ്വാദറിയാൻ നമ്മെ സഹായിക്കുന്ന നാക്കിലെ ഭാഗമാണ്

സ്വാദുമുകുളങ്ങൾ

35. നാക്കിൻറെ ചലനത്തിന് സഹായിക്കുന്ന നാഡിയാണ്

ഹൈപ്പോ ഗ്ലോസൽ നെർവ്

36. മനുഷ്യൻറെ വായിൽ എത്ര ഉമിനീർ ഗ്രന്ഥികളാണുള്ളത്

3 ജോഡി

37. ചെവിയെക്കുറിച്ചുള്ള പഠനം

ഓട്ടോളജി

38. കേൾവിയെക്കുറിച്ചുള്ള പഠനം

ഓഡിയോളജി

39. ഏറ്റവും വലിയ ചെവിയുള്ള ജീവി

ആഫ്രിക്കൻ ആന

40. മനുഷ്യന് തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം

ചെവി

41. ചെവിയുടെ പ്രധാന മൂന്ന് ഭാഗങ്ങൾ ഏതെല്ലാം

ബാഹ്യകർണം, മധ്യകർണം, ആന്തരകർണം

42. ബാഹ്യകർണത്തിലെ പ്രധാന ഭാഗങ്ങൾ

ചെവിക്കുട, കർണനാളം, കർണപുടം

43. കർണനാളത്തിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ്

മെഴുക്ഗ്രന്ഥി

44. മധ്യകർണത്തിൽ കാണപ്പെടുന്ന അസ്ഥികൾ

മാലിയസ്, ഇൻകസ്, സ്റ്റേ്പപിസ്

45. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

സ്റ്റേപിസ്

46. മനുഷ്യകർണത്തിനു കേൾക്കാൻ സാധിക്കുന്ന ശബാദത്തിൻറെ ആവൃത്തി

20Hz നും 20000Hz നും ഇടയിൽ ആവൃത്തിയുള്ള ശബ്ദം

47. 20Hz നു താഴെയുള്ള ശബ്ദമാണ്

ഇൻഫ്രാസോണിക്

48. 20000Hz നു മുകളിലുള്ള ശബ്ദമാണ്

അൾട്രാസോണിക്

49. ശ്രവണ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണമാണ്

ഓട്ടോസ്കോപ്പ്

50. 3 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കോക്ലിയർ ഇംപ്ലാൻറേഷൻ പദ്ധതിയുടെ പേര്

ശ്രുതിതരംഗം

By JF DAS

Admin

Leave a Reply