
General Science : പഞ്ചേന്ദ്രിയങ്ങൾ
കണ്ണ് – ത്വക്ക് – മൂക്ക് – നാവ് – ചെവി
പാർട്ട് -1 കണ്ണ് (Eye)
- കണ്ണിനെക്കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്
ഒഫ്താൽമോളജി
2. കണ്ണ് സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ ഭാഗമേത്
നേത്രകോടരം
3. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന അവയവം
കണ്ണ്
4. നേത്രകോടരത്തിൽ കണ്ണിനെ ഉറപ്പിച്ചുനിർത്തുന്ന പേശിയാണ്
ഓസ്കുലാർ പേശി
5. കണ്ണിൻറെ കാവൽക്കാർ എന്നറിയപ്പെടുന്നത്
കൺപോളകൾ
6. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമതയുള്ള പേശി ഏത്
കൺപോളകൾ
7. കണ്ണുനീർ ഗ്രന്ഥി സ്ഥിതിചെയ്യുന്നതെവിടെ
മുകളിലെ കൺപോളകൾക്കിടയിൽ
8. കണ്ണിലെ പ്രധാന പാളികൾ
ദൃഢപടലം(Seclera), രക്തപടലം(Choroid), ദൃഷ്ടിുടലം(Retina)
ദൃഢപടലം(Seclera)
9. കണ്ണിൻറെ ഏറ്റവും പുറമെയുള്ള കാണാൻ കഴിയുന്ന പാളിയേത്
ദൃഢപടലം
10. നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളിയേത്
ദൃഢപടലം
11. കണ്ണിൻറെ കട്ടിയുള്ളതും വെളുത്തതുമായ ഭാഗമേത്
ദൃഢപടലം
12. ദൃഢപടലത്തിൻറെ മുൻഭാഗത്തെ ആവരണം ചെയ്തിരിക്കുന്ന നേർത്ത സ്തരമാണ്
നേത്രാവരണം (Conjunctiva)
13. ദൃഢപടലത്തിൻറെ അടിയിലുള്ള മധ്യപാളി അറിയപ്പെടുന്നത്
യുവിയ
14. കണ്ണിൻറെ മുൻഭാഗത്ത് വൃത്താകൃതിയിൽ ഉള്ളതും സുതാര്യമായതും ഉന്തിയതുമായ ഭാഗം
കോർണിയ (നേത്രപടലം)
15. രക്തക്കുഴലില്ലാത്ത ഒരേയൊരു ശരീരഭാഗം
കോർണിയ
16. അന്തരീക്ഷത്തിൽനിന്ന് നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന ശരീരഭാഗം
കോർണിയ
17. കണ്ണിലെ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അറിയപ്പെടുന്നത്
കെരാറ്റോപ്ലാസി
18. നേത്രദാന സമയത്ത് ദാനം ചെയ്യപ്പെടുന്ന കണ്ണിൻറെ ഭാഗമേത്
കോർണിയ
രക്തപടലം (Choroid)
19. കണ്ണിൻറെ മധ്യപാളിയാണ്
രക്തപടലം
20. രക്തപടലത്തിന് ഇരുണ്ട നിറം നല്കുന്നത്
മെലാനിൻ
21. കണ്ണിൻറെ നിറം നീലനിറമാകാൻ കാരണം
മെലാനിൻറെ കുറവ്
22. കണ്ണിൻറെ കലകൾക്ക് ആവശ്യമായ പോഷകം ലഭിക്കുന്നത്
രക്തപടലത്തിൽ നിന്നും
23. കണ്ണിൽ പ്രവേശിക്കുന്ന അമിത പ്രകാശത്തെ ആഗീരണം ചെയ്യുന്നത്
രക്തപടലം
24. കണ്ണിലെ ലെൻസിന് മുന്നിൽ ഒരു മറപോലെ കാണപ്പടുന്നത്
ഐറിസ്
25. ലെൻസിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന കണ്ണിലെ ഭാഗം
ഐറിസ്
26. ലെൻസിനു മുന്നിൽ ഐറിസിൻറെ മധ്യഭാഗത്ത് കാണുന്ന ഭാഗമാണ്
കൃഷ്ണമണി
ദൃഷ്ടിപടലം (Retina)
27. കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി
റെറ്റിന
28. കണ്ണിൽ പ്രതിബിംബം ഉണ്ടാകുന്ന ഭാഗം
റെറ്റിന
29. റെറ്റിനയിലെ പ്രധാന കോശങ്ങൾ
റോഡ് കോശവും കോൺ കോശവും
30. കാഴ്ചയെന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്കത്തിൻറെ ഭാഗം
സെറ്ബ്രം
31. നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ
കോൺ കോശങ്ങൾ
32. കറുപ്പും വെളുപ്പും തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ
റോഡ് കോശങ്ങൾ
33. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണവസ്തു
അയഡോപ്സിൻ
34. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണവസ്തു
റൊഡോപ്സിൻ
35. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
ലാക്രിമൽ ഗ്രന്ഥി
36. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം
ലൈസോസൈം
37. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം
സിങ്ക്
38. ജനനം മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന മനുഷ്യാവയവം
നേത്രഗോളം
39. ഒരു നേത്രഗോളത്തിൻറെ ശരാശരി ഭാരം
7-8 ഗ്രാം
40. കണ്ണിനുള്ളിലെ മർദ്ദം അളക്കുന്ന ഉപകരണം
ടോണോമീറ്റർ
41. കാഴ്ചശക്തി പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ചാർട്ടാണ്
സ്നെല്ലൻ ചാർട്ട്
42. കണ്ണുചിമ്മലിന് സാധാരണ എടുക്കാറുള്ള സമയ ദൈർഘ്യം
പത്തിലൊന്ന് സെക്കൻറ്
43. നേത്രപടലം നനവുള്ളതായി സൂക്ഷിക്കാൻ കാരണം
കണ്ണുകൾ ചിമ്മുന്നത് മൂലം
44. മനുഷ്യന് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് കിരണങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഷഡ്പദം
തേനീച്ച
45. കണ്ണിൽ കാണപ്പെടുന്ന ലെൻസാണ്
കോൺവെക്സ് ലെൻസ്
46. കണ്ണുകളിൽ ഉപയോഗിക്കുന്ന ലെൻസിൻറെ പവർ അളക്കുന്ന ഉപകരണമാണ്
ലെൻസ്മീറ്റർ / ഫോസിമീറ്റർ
47. കണ്ണിലെ ഏറ്റവും കാഴ്ചകൂടിയ ഭാഗം
പീതബിന്ദു
48. റോഡ് കോശങ്ങളിൽ കാണപ്പെടുന്ന വർണവസ്തു
റോഡോപ്സിൻ
49. റോഡ് കോശങ്ങൾ മാത്രം കാണപ്പെടുന്ന പക്ഷി
മൂങ്ങ
50. കണ്ണിൻറെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം
ജീവകം എ
51. ഗ്ലോക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെയാണ് ബാധിക്കുന്നത്
കണ്ണ്
52. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്
കണ്ണ്
53. തിമിരം എന്നത് കണ്ണിൻറെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്
ലെൻസ്
54. കെരാറ്റോ പ്ലാസ്റ്റി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്
കണ്ണ്
55. ലോക കാഴ്ച ദിനം എന്നാണ്
ഒക്ടോബർ 12
56. റോഡ് കോശങ്ങൾ മാത്രം കാണപ്പെടുന്ന പക്ഷി
മൂങ്ങ
57. മൂങ്ങയ്ക്ക പകൽ കാഴ്ച ശക്തി ഇല്ലാത്തതിന് കാരണം
കോൺ കോശങ്ങൾ ഇല്ലാത്തതിനാൽ
58. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ കണ്ണിൻറെ അവസ്ഥ
ഹ്രസ്വദൃഷ്ടി
59. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺകേവ് ലെൻസ്
60. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ കണ്ണിൻറെ അവസ്ഥ
ദീർഘദൃഷ്ടി
61. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
62. ലെൻസിൻറെയോ കോർണിയയുടെയോ വക്രതയിൽ ഉണ്ടാകുന്ന വൈകല്യം മൂലം വസ്തുവിൻരെ പൂർണമല്ലാത്തതും കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാക്കുന്ന അവസ്ഥ
വിഷമദൃഷ്ടി
63. വിഷമദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
സിലിണ്ട്രിക്കൽ ലെൻസ്
64. രാത്രിയിൽ കാഴ്ച കുറയുന്ന രോഗം
നിശാന്ധത
65. വൈറ്റമിൻ എ യുടെ കുറവുമൂലമുണ്ടാകുന്ന രോഗം
നിശാന്ധത
66. കോൺ കോശങ്ങളിലെ തകരാറുമൂലം വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ
വർണാന്ധത (ഡാൾട്ടനിസം)
67. വർണാന്ധതയെക്കുറിച്ച് ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ
റോബർട്ട് ബോയിൽ
68. വർണാന്ധത ബാധിച്ച പ്രമുഖ ശാസ്ത്രജ്ഞൻ
ജോൺ ഡാൾട്ടൺ
69. വർണാന്ധത തിരിച്ചറിയാൻ ഉപയോഗിക്കുന്ന പരിശോധനയാണ്
ഇഷിഹാര ടെസ്റ്റ്
70. നേത്രഗോളത്തിലെ മർദം അസാധാരണമായി വർധിക്കുന്നതുമൂലം കണ്ണുകളിൽ വേദന ഉണ്ടാകുന്ന രോഗമാണ്
ഗ്ലോക്കോമ
71. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയ ഇന്ത്യൻ ഭിഷഗ്വരൻ
ശുശ്രുതൻ
72. തിമിരത്തിൽ നിന്നും ഗ്ലോക്കോമയിൽ നിന്നും കണ്ണിനെ രക്ഷിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
വൈറ്റമിൻ സി
73. പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻറെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥയാണ്
വെള്ളഴുത്ത്
74. കണ്ണിലെ കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന രോഗമാണ്
മാലക്കണ്ണ്
75. വൈറ്റമിൻ എ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം
മാലക്കണ്ണ്