GENERAL KNOWLEDGE – REPEATED QUESTIONS

MODEL QUESTIONS – EXPECTED QUESTIONS

  1. എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം

തിരുവനന്തപുരം

2. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവകലാശാല സ്ഥിതി ചെയ്യുന്നത്

ജാംനഗർ (ഗുജറാത്ത്)

3. മാർക്കറ്റിൽ ലഭിക്കുന്ന സ്വർണ്ണം 22 കാരറ്റാണ്. ശുദ്ധമായ സ്വർണ്ണം എത്ര കാരറ്റാണ്

24

4. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതാര്

രാഷ്ട്രപതി

5. വിദേശയാത്ര നടത്തിയ ആദ്യ തിരുവിതാംകൂർ രാജാവാര്

ശ്രീ ചിത്തിരതിരുനാൾ

6. ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്

അരുണ ആസിഫലി

7. തപാൽ സ്റ്റാംപിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത

വിശുദ്ധ അൽഫോൺസാമ്മ

8. ഒളപ്പമണ്ണ എന്നറിയപ്പെട്ട കവി ആര്

സുബ്രഹ്മണ്യൻ നമ്പൂതിരി

9. സുനാമി എന്ന വാക്ക് ഏത് ഭാഷയിലുള്ളതാണ്

ജപ്പാനീസ്

10. ഗർഭശ്രീമാൻ, ദക്ഷിണഭോജൻ എന്നീ പേരുകളിൽ അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്

സ്വാതിതിരുനാൾ

11. ബുദ്ധചരിതം രചിച്ചതാര്

അശ്വഘോഷൻ

12. റൈറ്റേഴ്സ് ബിൽഡിങ് ഏതു സംസ്ഥാന സർക്കാരിൻറെ ആസ്ഥാനമാണ്

പശ്ചിമ ബംഗാൾ

13. 1923-ലെ കാക്കിലഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതാര്

ടി.കെ. മാധവൻ

14. കൊച്ചി ലെജിസ്ലേറ്റീവ് അംഗമായ ആദ്യ വനിത

തോട്ടക്കാട്ട് മാധവിയമ്മ

15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം

മധ്യപ്രദേശ്

16. നാണയങ്ങൾ മെഡലുകൾ ഇവയെപ്പറ്റിയുള്ള പഠനത്തിൻറെ ശാസ്ത്രനാമം

ന്യൂമിസ്മാറ്റിക്സ്

17. കീടനാശിനി പാക്കറ്റുകളിലെ മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു

കൂടിയ വിഷം

18. നായകളെക്കുറിച്ചുള്ള പഠനം

സൈനോളജി

19. ഇൻറർനെറ്റിൻറെ പിതാവ്

വിൻറൺ സെർഫ്

20. കംപ്യൂട്ടറിൻറെ പിതാവ്

ചാൾസ് ബാബേജ്

21. സൂപ്പർ കംപ്യൂട്ടറിൻറെ പിതാവ്

സെയ് മോർ ക്രേ

22. കംപ്യൂട്ടർ സയൻസിൻറെ പിതാവ്

അലൻ ട്യൂറിങ്

23. വിക്കി പീഡിയയുടെ പിതാവ്

ജിമ്മി വെയിൽസ്

24. സ്വതന്ത്ര സോഫ്റ്റ്വെയറിൻറെ പിതാവ്

റിച്ചാർഡ് സ്റ്റാൾമാൻ

25. World Wide Web ൻറെ പിതാവ്

ടീം ബെർണേഴ്സ്ലി

26. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം ജമ്മുവിലെ ക്രമസമാധാനം നിലനിർത്താൻ കരസേന തുടങ്ങിയ ഓപ്പറേഷൻ

മിഷൻ റീച്ച് ഔട്ട്

27. ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ മെട്രോ ട്രെയിൻ സർവ്വീസ് തുടങ്ങുന്ന നദി

ഹൂഗ്ലി നദി (കൊൽക്കത്ത നഗരം)

28. ക്വിറ്റ് ഇന്ത്യ വാർഷികത്തിൽ 22 കോടി വൃക്ഷത്തൈകൾ നടുന്ന വൃക്ഷരോപൺ മഹാകുംഭ് പദ്ധതി വഴി ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ സംസ്ഥാനം

ഉത്തർപ്രദേശ്

29. വനിത ട്വൻറി-20 ക്രിക്കറ്റ് മത്സര ഇനമാകുന്ന കോമൺവെൽത്ത് ഗെയിംസ്

2022 ബർമിങ്ഹാം ഗെയിംസ്

30. 2022-ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഒഴിവാക്കുന്ന പ്രമുഖ കായിക ഇനം

ഷൂട്ടിങ്

31. ട്വൻറി-20 ലോകകിരീടം നേടിയ ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മലയാളി

അനീഷ് രാജൻ

32. സ്വാതിയ ഏത് സംസ്ഥാനത്തിൻറെ നൃത്തരൂപമാണ്

അസം

33. ഗുജറാത്ത് സംസ്ഥാനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം

ദാമൻ ദിയു

34. ബീഹാറിലെ സിന്ധ്രി ഏതു വ്യവസായവുമായി ബന്ധപ്പെട്ടതാണ്

രാസവള വ്യവസായം

35. കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക് ഏത്

നബാർഡ്

36. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ പ്ലാൻറ് എവിടെയാണ്

താരാപ്പൂർ

37. യക്ഷഗാനം ഏതു സംസ്ഥാനത്തിൻറെ കലാരൂപമാണ്

കർണാടകം

38. പുതിയ സംസ്ഥാനത്തിൻറെ രൂപീകരണത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

അനുഛേദം 3

39. A Long Way എന്ന പുസ്തകം രചിച്ച ഇന്ത്യൻ പ്രധാനമന്ത്രി

പി.വി നരസിംഹറാവു

40. ശ്രീനഗറും ലേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

സോജിലാ ചുരം

41. ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്

നവംബർ 26

42. പ്രവാസി ദിനമായി ആചരിക്കുന്നത് എന്ന്

ജനുവരി 9

43. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ

താക്കർ കമ്മീഷൻ

44. ശ്രീനാരായണ ഗുരുവിൻറെ ശിഷ്യത്വം സ്വീകരിച്ച വിദേശി ആരാണ്

ഏണസ്റ്റ് ക്ലാർക്ക്

45. കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലോങ്ങ് ഏത് സംസസ്ഥാനത്താണ്

ഗുജറാത്ത്

46. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്രയിൽ കാണപ്പെടുന്ന ആനക്കുട്ടിയുടെ പേരെന്ത്

ഭോലു

47. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം

18

48. ഇന്ത്യയിൽ ഏറ്റവും അവസാനം നിലവിൽ വന്ന റെയിൽവേ സോൺ

സൌത്ത് കോസ്റ്റ് റെയിൽവേ സോൺ (വിശാഖപട്ടണം)

49. ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന റെയിൽവേ സോൺ

സതേൺ സോൺ

50. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സോൺ

നോർത്തേൺ സോൺ

By JF DAS

Admin

Leave a Reply