സ്വാതന്ത്ര്യ പ്രക്ഷോഭത്തിലെ 101 വ്യക്തികൾ

  1. ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുള്ളത് ആർക്ക്

ബാലഗംഗാധര തിലകൻ

2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാര്

റാഷ് ബിഹാരി ബോസ്

3. വിപ്ലവപ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്യ സമര സേനാനി

അരവിന്ദ്ഘോഷ്

4. സർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി

ഗോപാലകൃഷ്ണഗോഖലെ

5. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി

ലാലാ ലജ്പത് റായി

6. ഇന്ത്യൻ വിപ്ലവത്തിൻറെ മാതാവ് എന്നറിയപ്പെടുന്ന നേതാവ്

മാഡം ഭിക്കാജി കാമ

7. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാര്

പി.സി റോയ്

8. ‘നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’ ഇങ്ങനെ ആഭിപ്രായപ്പെട്ടതാര്

രവീന്ദ്രനാഥ ടാഗോർ

9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്

ദാദാഭായ് നവറോജി

10. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ വന്ദ്യ വയോധിക എന്നറിയപ്പെടുന്നത്

ആനിബസൻറ്

11. മഹാത്മാഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെടുന്നതാര്

സി. രാജഗോപാലാചാരി

12. ക്വിറ്റ് ഇന്ത്യ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറ്

മൌലാനാ അബ്ദുൽ കലാം ആസാദ്

13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്യ സമര സേനാനി

സരോജിനി നായിഡു

14. സ്വാതന്ത്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്

സർദാർ വല്ലഭായ് പട്ടേൽ

15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി

ആചാര്യ വിനോബാ ഭാവെ

16. ‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം നേടിത്തരാം എന്നു പറഞ്ഞ നേതാവ്

സുഭാഷ് ചന്ദ്ര ബോസ്

17. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി

മദൻ മോഹൻ മാളവ്യ

18. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി

ചേറ്റൂർ ശങ്കരൻ നായർ

19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്ത തമിഴ് ദേശഭക്തിഗാനം രചിച്ചതാര്

സുബ്രഹ്മണ്യഭാരതി

20. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയതാര്

വിഷ്ണുദിഗംബർ പലുസ്കാർ

21. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ ജനറൽ സെക്രട്ടറി

എ.ഒ. ഹ്യൂം

22. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവർത്തനങ്ങളെ എതിർത്ത ഏക സാമൂഹിക പരിഷ്കർത്താവ്

സർ സയ്യിദ് അഹമ്മദ്ഖാൻ

23. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്ത വ്യക്തി

പിംഗലി വെങ്കയ്യ

24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്

ബങ്കിംചന്ദ്ര ചാറ്റർജി

25. ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്

രവീന്ദ്രനാഥ ടാഗോർ

26. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ് – ആരുടേതാണ് ഈ വാക്കുകൾ

ജവഹർലാൽ നെഹ്റു

27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി സർ മൈക്കൽ ഒ ഡയറിനെ വധിച്ചതാര്

ഉദ്ദം സിങ്

28. പഞ്ചാബിലെ നൌജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്

ഭഗത് സിങ്

29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യസമര സേനാനി

ജതീന്ദ്രനാഥ് ദാസ്

30. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി

ബിപിൻ ചന്ദ്രപാൽ

31. അലഹബാദിൽ ഏറ്റുമുട്ടലിനൊടുവിൽ പോലീസ് പിടികൂടാതിരിക്കാൻ സ്വയം വെടിവെച്ച് മരിച്ച വിപ്ലവകാരി

ചന്ദ്രശേഖർ ആസാദ്

32. 1946 ആഗസ്റ്റ് 16 പ്രത്യക്ഷസമര ദിനമായി ആചരിക്കാൻ അണികളോട് ആഹ്വാനം ചെയ്ത നേതാവ്

മുഹമ്മദലി ജിന്ന

33. ദേശബന്ധു എന്നറിയപ്പെടുന്ന നേതാവ് ആര്

ചിത്തരഞ്ജൻ ദാസ് (സി.ആർ. ദാസ്)

34. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിച്ച നേതാവ് ആര്

വിനായക് ദാമോദർ സവർക്കർ

35. സ്വരാജ് പാർട്ടിയുടെ ഒന്നാമത്തെ പ്രസിഡൻറ് ആയ നേതാവ്

മോത്തിലാൽ നെഹ്റു

36. ഭരണഘടനയുടെ കരടു തയാറാക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ

ഡോ.ബി.ആർ. അംബേദ്കർ

37. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിൻറെ ഉപജ്ഞാതാവാര്

മുഹമ്മദ് ഇക്ബാൽ

38. അതിർത്തിഗാന്ധി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര നേതാവ്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

39. വട്ടമേശ സമ്മേളനത്തിനെത്തിയ ഗാന്ധിയെ അർധനഗ്നനായ ഫക്കീർ എന്നു വിശേഷിപ്പിച്ചതാര്

വിൻസ്റ്റൺ ചർച്ചിൽ

40. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്ത നേതാവ്

മഹാത്മാഗാന്ധി

41. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയതാര്

സ്വാമി ദയാനന്ദ സരസ്വതി

42. സമ്പൂർണ വിപ്ലവം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ്

ജയപ്രകാശ് നാരായൺ

43. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചതാര്

പി.സി.റോയ്

44. സ്വദേശി ബാന്ധവ് സമിതി രൂപീകരിച്ചതാര്

അശ്വനികുമാർ ദത്ത്

45. ഷേർ ഇ ദഗർ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി

പണ്ഡിറ്റ് പ്രേംനാഥ് ദോഗ്ര

46. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറായ ആദ്യ മുസ്ലീം

ബദറുദ്ദീൻ തിയാബ്ജി

47. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു

മഹാദേവ് ഗോവിന്ദ റാനഡെ

48. ആന്ധ്രകേസരി എന്നറിയപ്പെട്ടത് ആര്

ടി. പ്രകാശം

49. ബീഹാർ ഗാന്ധി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി

രാജേന്ദ്രപ്രസാദ്

50. ഭരണഖടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നതാര്

സച്ചിദാനന്ദ സിൻഹ

51. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറായ ആദ്യ വിദേശി

ജോർജ് യൂൾ

52. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ച 1916 ലെ ലക്നൌ സമ്മേളനത്തിൻറെ അധ്യക്ഷൻ

എ.സി. മജുംദാർ

53. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ കോൺഗ്രസ് പ്രസിഡൻറായിരുന്ന നേതാവ്

ജെ.ബി കൃപാലിനി

54. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി

സർദാർ ബൽദേവ് സിങ്

55. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടതാര്

വി.ഒ.ചിദംബരംപിള്ള

56. സുതന്തിരപ്പെരുമ എന്ന വിഖ്യാത തമിഴ് കാവ്യത്തിൻറെ രചയിതാവാര്

സുബ്രഹ്മണ്യ ഭാരതി

57. ഇന്ത്യൻ നാഷണൽ ആർമിയുടെ ഝാൻസി റെജിമെൻറിനെ നയിച്ച വനിത

ക്യാപ്റ്റൻ ലക്ഷ്മി

58. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നതാര്

റാൽഫ് ഫിച്ച്

59. ബാബുജി എന്നു വിളിക്കപ്പെട്ട നേതാവ്

ജഗ്ജീവൻ റാം

60. 1934-ൽ ജയപ്രകാശ് നാരായണനൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിച്ച നേതാവ്

ആചാര്യ നരേന്ദ്രദേവ്

61. 1947 ഓഗസ്റ്റ് 15 ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി

സർദാർ അജിത് സിങ്

62. തെക്കേ ഇന്ത്യയുടെ ദ്വീപവാഹകൻ എന്നറിയപ്പെട്ട നേതാവ്

എസ്. സത്യമൂർത്തി

63. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ച നേതാവ്

ഇ.വി രാമസ്വാമി നായ്ക്കർ

64. ഗുരുജി എന്നറിയപ്പെട്ട നേതാവ്

എം.എസ്. ഗോൽവൾക്കർ

65. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി

മംഗൾ പാണ്ഡെ

66. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ

റാണി ലക്ഷ്മിഭായ്

67. 1857-ലെ സ്വാതന്ത്ര്യസമരത്തിൻറെ ബുദ്ധികേന്ദ്രം എന്ന വിശേഷണമുള്ളത് ആർക്കാണ്

നാനാസാഹിബ്

68. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച പോരാളി

താന്തിയ തോപ്പി (രാമചന്ദ്ര പാണ്ഡുരംഗ്)

69. ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചതാര്

വിഷ്ണുഭട്ട് ഗോഡ്സേ

70. ബ്ലാക്ക് ഹോൾ ട്രാജഡി അഥവാ ഇരുട്ടറ ദുരന്തവുമായി ബന്ധപ്പെട്ട ബംഗാൾ നവാബ് ആര്

സിറാജ് ഉദ് ദൌള

71. 1857 ലെ വിപ്ലവത്തിന് ലക്നൌവിൽ നേതൃത്വം നൽകിയതാര്

ഹസ്റത്ത് മഹൽ

72. 1857-ലെ വിപ്ലവത്തിന് ബഹാദൂർ ഷാ രണ്ടാമനൊപ്പം ഡൽഹിയിൽ നേതൃത്വം നൽകിയതാര്

ബക്ത്ഖാൻ

73. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ പ്രസിഡൻറ്

ഡബ്ലൂ.സി.ബാനർജി

74. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ആര്

ജി.സുബ്രഹ്മണ്യ അയ്യർ

75. കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തിരുന്നു അന്തരിച്ച ആദ്യ വ്യക്തി

ബദറുദ്ദീൻ തിയാബ്ജി

76. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആയ രണ്ടാമത്തെ വിദേശ വനിത ആര്

നെല്ലിസൻ ഗുപ്ത

77. 1939-ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രഥമ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനെതിരെ ഗാന്ധിയുടെ പിന്തുണയോടെ മൽസരിച്ച നേതാവ്

പട്ടാഭി സീതാരാമയ്യ

78. ബ്രിട്ടീഷുകാർക്കെതിരെ 1809 ജനുവരി 11-ന് കുണ്ടറ വിളംബരം നടത്തിയതാര്

വേലുത്തമ്പി ദളവ

79. 1931 മാർച്ച് 23 ന് ഭഗത് സിങ്ങിനും സുഖ്ദേവിനുമൊപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി

രാജ്ഗുരു

80. 1914 ൽ അലഹബാദ് ആസ്ഥാനമാക്കി സേവാസമിതി ആരംഭിച്ചത് ആര്

പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്റു

81. 1876 ൽ ആനന്ദ് മോഹൻ ബോസിനൊപ്പം ബംഗാളിൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര്

സുരേന്ദ്രനാഥ് ബാനർജി

82. അനുശീലൻ സമിതി ആരംഭിച്ചതാര്

പി.മിത്ര

83. ഗദർ പാർട്ടി ആരംഭിച്ചതാര്

ലാലാ ഹർദയാൽ

84. സത്യശോധക് സമാജ് ആരംഭിച്ചത്

ഗോവിന്ദ ഫുലേ

85. അബോ നിജി എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി

മോജേ റിബ

86. പട്നയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ നേതാവ്

പീർ അലി ഖാൻ

87. മാസ്റ്റർദാ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര പോരാളി

സൂര്യസെൻ

88. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിനു നെഹ്റു റാണി എന്നു വിശേഷിപ്പിച്ച നാഗാ പോരാളി

റാണിഗൈദിൻലിയു

89. 1824 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ സായുധപോരാട്ടം നയിച്ച വനിത

റാണി ചെന്നമ്മ

90. ബീഹാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച ആദിവാസി കർഷക നേതാവ്

ബിർസ മുണ്ട

91. കേരള ഗാന്ധി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി

കെ. കേളപ്പൻ

92. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രി

പാലിയത്തച്ചൻ

93. സ്വാതന്ത്ര്യസമരത്തിനു ആവേശം പകരാൻ ഗാന്ധിയെ അതിഥിയാക്കി അംബാല ഡിവിഷണൽ സമ്മേളനം വിളിച്ച വാഗ്മി

പണ്ഡിറ്റ് നേകി റാം ശർമ

94. 1857-ൽ റായ്പൂരിൽ സായുധപ്രക്ഷോഭം സംഘടിപ്പിച്ചതിനു ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ഭൂവുടമ

വീർ നാരായൺ സിങ്

95. 1827-ൽ സംബാൽപൂരിൽ ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാരെ നേരിട്ട രാജകുമാരൻ

സുരേന്ദ്ര സായ്

96. 1915-ൽ ഗദർ ഗൂഢാലോചനയുടെ പേരിൽ ലാഹോറിൽ തൂക്കിലേറ്റപ്പെട്ട സിഖ് വിപ്ലവകാരി

കർത്താർ സിങ് സരഭ

97. പുണെയിൽ ചപേക്കർ സഹോദരൻമാർ എന്ന പേരിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതാര്

ദാമോദർ ഹരി ചപേക്കർ

98. തിരുനെൽവേലിയിൽ ഭാരതമാത സംഘം എന്ന സംഘടന രൂപീകരിച്ചു ബ്രിട്ടീഷുകാരോട് പൊരുതിയ വിപ്ലവകാരി

വാഞ്ചിനാഥൻ

99. ബ്രിട്ടീഷുകാർക്കെതിരെ വയനാട്ടിൽ കുറിച്യർ ലഹളയ്ക്കു നേതൃത്വം കൊടുത്ത രാജാവ്

പഴശിരാജ

100. കേരളത്തിൻറെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്

മുഹമ്മദ് അബ്ദുൾ റഹ്മാൻ

101. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്

ഐ.കെ. കുമാരൻ

By JF DAS

Admin

Leave a Reply