ചെറു നാട്ടുരാജ്യങ്ങളെയാണ് സ്വരൂപങ്ങൾ എന്നറിയപ്പെട്ടിരുന്നത്

  1. വേണാട്ടിലെ ആദ്യ ഭരണാധികാരി ആര്

അയ്യനടികൾ തിരുവടികൾ

2. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത്

കൊച്ചി

3. ഏത് രാജവംശത്തിലെ ഭരണാധികാരികൾ ആയിരുന്നു സാമൂതിരിമാർ

കോഴിക്കോട്

4. വേണാട് രാജവംശത്തിൻറെ ആസ്ഥാനം

കൊല്ലം

5. തരിസാപ്പള്ളി ചെപ്പേട് കൊണ്ട് ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഭരണാധികാരി ആര്

അയ്യനടി തിരുപടികൾ (എ.ഡി 849)

6. കുലശേഖരൻ / കുലശേഖര പെരുമാൾ എന്ന ബിരുദം അവസാനമായി സ്വീകരിച്ച രാജാവ്

ശ്രീചിത്തിരതിരുനാൾ ബാലരാമവർമയാണ്

7. പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആസ്ഥാനം മഹോദയപുരത്തിൽ നിന്നും കൊച്ചിയിലേക്ക് മാറ്റിയതെന്ന്

1405

8. കൊച്ചി പെരുമ്പടപ്പ് സ്വരൂപത്തിലെ പ്രമുഖ രാജാവ് ആരായിരുന്നു

വീരരാഘവ ചക്രവർത്തി

9. പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതികളേതെല്ലാം

  • ശുക സന്ദേശം
  • ഉണ്ണിയാടിചരിതം
  • ശിവവിലാസം
  • വിടനിദ്രാഭാണം

10. കോലത്തുനാടിൻറെ ആസ്ഥാനം എവിടെയായിരുന്നു

ഏഴിമല

11. കോലത്തുനാടിലെ പ്രധാന രാജവംശമായിരുന്നു

മൂഷകവംശം

12. മൂഷകരാജ്യ ചരിത്രം ഇതിവൃത്തമാക്കി അതുലൻ രചിച്ച സംസ്കൃത മഹാകാവ്യം

മൂഷകവംശം

13. കേരള ചരിത്ര പരാമർശമുള്ള ആദ്യ സംസ്കൃത മഹാകാവ്യമാണ്

മൂഷകവംശം

14. മൂഷകരാജ്യം എന്നു മുതലാണ് കോലത്തുനാട് എന്നറിയപ്പെട്ടത്

14-ാം ശതകം മുതൽ

15. കോലത്തുനാടിൻറെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്

കോലത്തിരിമാർ

16. കോലത്തുനാട്ടിൽ ഉൾപ്പെട്ടിരുന്ന പ്രധാന പ്രദേശങ്ങൾ

കുമ്പള, നീലേശ്വരം, കോട്ടയം, കടത്തനാട് (ഇന്നത്തെ കാസർഗോഡ് ജില്ലയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ)

17. ഉദയവർമ്മ കോലത്തിരിയുടെ ജീവചരിത്രം ആസ്പദമാക്കി ഉദയവർമചരിത്രം എഴുതിയത്

രവിവർമ

18. ഉദയവർമ കോലത്തിരിയുടെ സദസ്യനായിരുന്ന പ്രമുഖ മഹാകവി

ചെറുശ്ശേരി

19. ചെറുശ്ശേരിയുടെ വിഖ്യാത കൃതി ഏത്

കൃഷ്ണഗാഥ

20. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം

കോഴിക്കോട് രാജവംശം

21. സാമൂതിരിയുടെ കാലം മുതൽ തുടർന്നുപോരുന്ന ഏഴു ദിവസം നീണ്ടു നിൽകുന്ന പണ്ഡിത സദസ്സാണ്

രേവതി പട്ടത്താനം

22. രേവതി പട്ടത്താനം നടക്കുന്നതെവിടെ

കോഴിക്കോട് തളി ക്ഷേത്രത്തിൽ (തുലാം മാസത്തിലെ രേവതി മുതൽ ഏഴു ദിവസം വരെ)

23. പണ്ഡിതസദസ്സിൽ വിജയിക്കുന്നവർക്കു നൽകുന്ന സ്ഥാനമാണ്

ഭട്ടസ്ഥാനം (പട്ടത്താനം)

24. സാമൂതിരിമാരുടെ സ്ഥാനാരോഹണ (കിരീടധാരണം) ചടങ്ങ് അറിയപ്പെട്ടിരുന്നത്

അരിയിട്ടുവായ്ച

25. സാമൂതിരിയുടെ പ്രധാനമന്ത്രിമാരിൽ ഒന്നാമൻ അറിയപ്പെട്ടിരുന്നത്

മങ്ങാട്ടച്ചൻ

26. സാമൂതിരിയുടെ സേനാനായകർ അറിയപ്പെട്ടിരുന്നത്

തലചെന്നോർ

27. സാമൂതിരിയുടെ കപ്പൽ പടയാളികൾ അറിയപ്പെട്ടിരുന്നത്

കുഞ്ഞാലിമരയ്ക്കാൻമാർ

28. സാഹിത്യരംഗത്ത് നിപുണനായ സാമൂതിരി ആരായിരുന്നു

മാനവിക്രമൻ

29. മാനവിക്രമൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന കവികൾ

പതിനെട്ടര കവികൾ (പതിനെട്ട് രാജകീയ കവികൾ)

30. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖർ ആരൊക്കെ

ഉദ്ദണ്ഡശാസ്ത്രികളും മഹർഷിഭട്ടതിരിയും അദ്ദേഹത്തിൻറെ മകൻ പരമേശ്വരഭട്ടതിരിയും (പയ്യൂർ ഭട്ടതിരിമാർ)

31. പതിനെട്ടരകവികളിലെ ഏക മലയാള കവി

പൂനം നമ്പൂതിരി

32. ഗീതാഗോവിന്ദത്തിൻറെ കർത്താവാര്

ജയദേവൻ

33. ജയദേവൻറെ ഗീതാഗോവിന്ദത്തിൻറെ മാതൃകയിൽ സാമൂതിരി രചിച്ച കൃതി ഏത്

കൃഷ്ണഗീതി

34. കൃഷ്ണനാട്ടം എന്ന കലാരൂപത്തിന് പിന്നിലെ അടിസ്ഥാന കൃതി

കൃഷ്ണഗീതി

35. കഥകളി രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിച്ച കലാരൂപം

കൃഷ്ണനാട്ടം

36. കോഴിക്കോടിനെക്കുറിച്ച് വിവരങ്ങൾ നൽകിയ ആദ്യ വിദേശ സഞ്ചാരി

ഇബ്ൻബത്തൂത്ത (ആഫ്രിക്കൻ സഞ്ചാരി – 6 തവണ കോഴിക്കോട് സന്ദർശിച്ചു)

37. കേരളത്തിൻറെ ഏറ്റവും തെക്കുള്ള സ്വരൂപം

ഇളയിടത്ത് സ്വരൂപം

38. മധുരയിലെ പാണ്ഡ്യരാജാക്കൻമാരുടെ കുടുംബക്കാരായ സ്വരൂപം

പന്തളം

39. ശബരിമല ക്ഷേത്രവുമായി ചരിത്രപരമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സ്വരൂപം

പന്തളം

40. പൂഞ്ഞാർ രാജവംശസ്ഥാപകൻ

മാനവിക്രമ കുലശേഖരപ്പെരുമാൾ

41. പിണ്ടിനിവട്ടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്

പറവൂർ

42. കോട്ടയം രാജവംശത്തിൻറെ സ്ഥാപകൻ

ഹരിചന്ദ്രപെരുമാൾ

43. കോട്ടയം രാജാക്കൻമാരുടെ ആസ്ഥാനം

പുരളിമല

44. കേരളത്തിൽ ഭരണാധികാരം ഉണ്ടായിരുന്ന ഏക മുസ്ലീം രാജവംശം

അറയ്ക്കൽ രാജവംശം

45. കേരളത്തിന് പുറത്തും അധികാരമുണ്ടായിരുന്ന ഏക രാജവംശം

അറയ്ക്കൽ രാജവംശം

46. അറയ്ക്കൽ കൊട്ടാരം സന്ദർശിച്ച വിദേശസഞ്ചാരി

ഫ്രാൻസിസ് ബുക്കാനൻ

47. കേരളത്തിൽ ഏറ്റവും വടക്കെ അറ്റത്തുള്ള രാജവംശം

കുമ്പള

48. കോട്ടയം രാജകുടുംബതത്തിൽ നിന്നുള്ള പ്രധാന സാഹിത്യകാരൻമാർ

കേരളവർമ തമ്പുരാനും വിദ്വാൻ തമ്പുരാനും

49. ശുചീന്ദ്രം ക്ഷേത്രത്തിനു ഭൂമി ദാനം ചെയ്തതും ശുചീന്ദ്രത്തിന് വീരകേരള ചതുർവേദിമംഗലം എന്ന് നാമകരണം ചെയ്തതും ആര്

കോത കേരളവർമ

By JF DAS

Admin

Leave a Reply