1. 1929 ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു

ജവഹർലാൽ നെഹ്റു

2. ആരുടെ അധ്യക്ഷതയിലാണ് കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകരിച്ചത്

വി.ആർ. കൃഷ്ണനെഴുത്തച്ഛൻ

3. മലയാളക്കരയിലെ ഔഷധ സസ്യങ്ങളെ കുറിച്ച് തയാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്

ലാറ്റിൻ

4. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചതാര്

ബി.എൻ. റാവു

5. 6 വയസിനും 14 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തുന്ന കർത്തവ്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എത്രമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്

86-ാം ഭേദഗതി

6. പാർലമെൻറിൽ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം

11 മണി

7. നൈനിറ്റാൾ സുഖവാസകേന്ദ്രം ഏതു സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

8. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ആൻഡ് ക്യാഷ്ലെസ് കോളനി

നെടുങ്കയം

9. ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഡൽഹി സുൽത്താൻ

മുഹമ്മദ് ബിൻ തുഗ്ലക്ക്

10. പുതുവൽസരാഘോഷങ്ങൾ നിരോധിച്ച മുഗൾ ഭരണാധികാരി

ഔറംഗസീബ്

11. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത് എന്ന്

1949 നവംബർ 23

12. വില്യം ഹോക്കിൻസ് ഇന്ത്യ സന്ദർശിച്ചപ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു

ജഹാംഗീർ

13. 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി ആര്

ജയപ്രകാശ് നാരായണൻ

14. നീൽ ദർപ്പൺ എന്ന ബംഗാളി നാടകത്തിൻറെ രചയിതാവ് ആര്

ദീനബന്ധു മിത്ര

15. ഹിതകാരിണി സമാജം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ്

വീരേശലിംഗം

16. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൌവിൽ നേതൃത്വം കൊടുത്തതാര്

ബീഗം ഹസ്രത് മഹൽ

17. ഇന്ത്യൻ ദേശീശപ്രസ്ഥാനത്തിൻറെ നഴ്സറി എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം

ബംഗാൾ

18. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം

ഇന്ത്യ

19. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കാനായി നിരാഹാര സമരം നടത്തി രക്തസാക്ഷിയായ വ്യക്തി

പോറ്റി ശ്രീരാമലു

20. പഴന്തമിഴ്പ്പാട്ടുകളുടെ സമാഹാരം ഏതു പേരിൽ അറിയപ്പെടുന്നു

സംഘസാഹിത്യം

21. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വി.മധുസുദനൻ നായർക്ക് നേടിക്കൊടുത്ത കൃതി ഏത്

അച്ഛൻ പിറന്ന വീട്

22. ലോക ബാഡ്മിൻറൻ ഫെഡറേഷൻറെ I am Badminton ക്യാംപെയ്ൻറെ അംബാസഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ താരം

പി.വി. സിന്ധു

23. ഇന്ത്യയുടെ ആദ്യ നാവിക ഉപഗ്രഹം

GSAT-7

24. ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത്

12

25. വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനു സമയപരിധി

48 മണിക്കൂർ

26. ഐ.എസ്.ആർ.ഒ രൂപീകൃതമായ വർഷം

1969 ഓഗസ്റ്റ് 15

27. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചതെന്ന്

1975 ഏപ്രിൽ 19 ന് റഷ്യയിൽ നിന്ന്

28. ഇന്ത്യ രണ്ടാമത്തെ ഉപഗ്രഹമായ ഭാസ്കര വിക്ഷേപിച്ചതെന്ന്

1979 ജൂൺ 7

29. ലോകത്ത് ഏറ്റവുമധികം ചക്ക ഉൽപാദിപ്പിക്കുന്ന രാജ്യം

ഇന്ത്യ

30. ചക്കയെ കേരളത്തിൻറെ സംസ്ഥാന ഫലമായി അംഗീകരിച്ചതെന്ന്

2018 മാർച്ച് 21

31. ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേക്ഷണ ദൌത്യമേത്

ആദിത്യ എൽ-1

32. ഹംഗറിയുടെ ദേശീയഗാനം പാടിത്തീരാൻ എടുക്കുന്ന സമയം

96 സെക്കൻറ്

33. ഏതു രാജ്യത്തിൻറെ തലസ്ഥാന നഗരിയിലാണ് 96 മീറ്ററിലധികം ഉയരത്തിൽ കെട്ടിടം പണിയാൻ അനുവാദമില്ലാത്തത്

ഹംഗറി

34. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനുള്ള രീതി ആറിയപ്പെടുന്നത്

കാർബൺ ഡേറ്റിങ്

35. കാർബൺ ഡയോക്സൈഡിൻറെ അളവു കൂടുന്നതു മൂലം അന്തരീക്ഷ താപനില കൂടുന്ന പ്രതിഭാസമാണ്

ആഗോളതാപനം

36. ഒരേ ആറ്റോമിക നമ്പറുള്ള മൂലകങ്ങളെ പൊതുവായി പറയുന്നത്

ഐസോടോപ്പുകൾ

37. ഹൈഡ്രഡൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നു പറക്കുന്നതിന് കാരണമായ ദ്രവബലമേത്

പ്ലവക്ഷമബലം

38. പാലിൽ അടങ്ങിയിരിക്കുന്ന ജലത്തിൻറെ അളവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്

ലാക്ടോമീറ്റർ

39. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷികചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ്

വിസ്കോസ് ബലം

40. മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരി

റാൽഫ് ഫിച്ച്

41. ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്

ചിൽക്ക (ഒഡീസ)

42. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്

വൂളാർ തടാകം (ജമ്മു കാശ്മീർ)

43. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഫിൻലൻഡ്

44. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്

മാസിഡോണിയ

45. ജലനഗരം എന്നറിയപ്പെടുന്നത്

വെനീസ്

46. കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

കേരളം

47. ഹർഷൻറെ കാലത്തെ ഏറ്റവും പ്രശസ്തമായ വിജ്ഞാന കേന്ദ്രം

നളന്ദ സർവകലാശാല (ബീഹാർ)

48. നളന്ദ സർവകലാശാല സ്ഥാപിച്ചതാര്

കുമാരഗുപ്തൻ

49. ചോളരാജാക്കൻമാരിൽ ഏറ്റവും പ്രസിദ്ധൻ ആരായിരുന്നു

കരികാല ചോളൻ

50. തെക്കൻ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന രാജവംശമേതാണ്

ആയ് രാജവംശം

By JF DAS

Admin

Leave a Reply