1. പി.എസ്. ശ്രീധരൻ പിള്ള ഏത് സംസ്ഥാനത്തെ ഗവർണറാണ്

മിസോറം

2. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയതാര്

രാഹുൽ ഗാന്ധി

3. വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെൻറിൽ ഇരട്ട സെഞ്ചുറി നേടിയ ആദ്യ മലയാളി

സഞ്ജു സാംസൺ

4. ഭിന്നശേഷിക്കാരുടെ ട്വൻറി 20 ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം

അനീഷ് രാജൻ

5. 2019-ലെ ഫെഡറേഷൻ കപ്പ് വോളിബോൾ പുരുഷ-വനിതാ വിഭാഗങ്ങളിൽ ജേതാക്കളായ സംസ്ഥാനം

കേരളം

6. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് ജേതാക്കളായ ചുണ്ടൻ വള്ളം

നടുഭാഗം ചുണ്ടൻ

7. കണ്ണൂരിൽ നടന്ന 63-ാം സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം നേടിയ ജില്ല

പാലക്കാട്

8. സ്പെയിനിൽ നടന്ന യെല്ലോ ബ്രിഗേഡ് ഓപ്പൺ ചെസ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി

എസ്.എൽ നാരായണൻ

9. ചെക്ക് റിപ്പബ്ലിക്കിൽ നടന്ന രാജ്യാന്തര അത്ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണം നേടിയ മലയാളി താരം

വി.കെ. വിസ്മയ

10. 2019 ഒക്ടോബർ 13 ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച മലയാളി വനിത

മറിയം ത്രേസ്യ

11. 55-ാം ജ്ഞാനപീഠം പുരസ്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ

അക്കിത്തം അച്യുതൻ നമ്പൂതിരി

12. 2019- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ

ആനന്ദ്

13. 2019-ലെ നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ

നടുഭാഗം ചുണ്ടൻ

14. 2019-ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ

വി.ജെ. ജയിംസ് (നിരീശ്വരൻ എന്ന കൃതിക്ക്)

15. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള ഭാഷയ്ക്കുള്ള ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്

മലയത്ത് അപ്പുണ്ണി (സമഗ്ര സംഭാവന)

16. 2018-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക്

ഷീല

17. ജയിൽ ഉദ്യോഗസ്ഥർക്ക് നൽകുന്ന സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷനൽ സർവീസ് മെഡൽ ലഭിച്ച മലയാളി വനിത

എൽ സജിത

18. രാഷ്ട്രപതിയുടെ സർവീസ് മെഡലിന് അർഹയായ കേരളത്തിലെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട്

സോഫിയാ ബീവി

19. ആഗോള സംഘടനയായ സേവ് ദ് ചിൽഡ്രൻറെ ചെയ്ഞ്ച് മേക്കർ പുരസ്കാരം ലഭിച്ച കേരളത്തിലെ സംരഭം

കുടുംബശ്രീ

20. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ പ്രസിഡൻറ്

എൻ, വാസു

21. കേരളത്തിലെ 11-ാം ശമ്പള കമ്മിഷൻറെ അധ്യക്ഷൻ

കെ.മോഹൻദാസ്

22. 2019-ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൾ പുരസ്കാരം നേടിയ മലയാളി നഴ്സ്

ലിനി പുതുശേരി

23. കേരള സർക്കാരിൻറെ 2018-ലെ സ്വദേശാഭിമാനി കേസരി പുരസ്കാരത്തിന് അർഹനായത്

എം.എസ്. മണി

24. നാഷണൽ ഹെൽത്ത് മിഷൻറെ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷനിൽ രാജ്യത്തെ മികച്ച പൊതുജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്

കയ്യൂർ (കാസർഗോഡ്)

25. കാസർഗോഡ് നടന്ന 60-ാമത് സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ ജില്ല

പാലക്കാട്

26. കേരള സർക്കാർ ആരംഭിച്ച വിശപ്പു രഹിത പദ്ധതിയുടെ പേര്

സുഭിക്ഷ

27. കേരളത്തിൻറെ സ്വന്തം ലാപ്ടോപ് സെർവർ പദ്ധതി

കൊക്കോണിക്സ്

28. പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൌജന്യമായി വീട്ടിലേക്ക് യാത്രാസൌകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി

മാതൃയാനം

29. അനധികൃത ഡ്രോണുകൾ കണ്ടെത്താൻ കേരള പോലീസ് ആരംഭിച്ച പദ്ധതി

ഓപ്പറേഷൻ ഉഡാൻ

30. മാവോയിസ്റ്റുകളെ പിടികൂടാൻ കേരള പോലീസ് ആരംഭിച്ച ദൌത്യം

ഓപ്പറേഷൻ അനാകോണ്ട

31. കേരളത്തിലെ പ്രളയത്തിൽ ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്കു വേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന പരിപാടി

എറൈസ്

32. കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഹങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്ന പദ്ധതി

ഇ-നെസ്റ്റ്

33. വിധവകൾക്കും രോഗബാധിതരാ. ഭർത്താവുള്ള വനിതകൾക്കുമായി കേരള സർക്കാർ ആരംഭിക്കുന്ന സാമ്പത്തിക സഹായ പദ്ധതി

അതിജീവിക

34. കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു കൌൺസിലിങ് നൽകുവാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി

സ്നേഹിത@സ്കൂൾ

35. ലഹരിവസ്തുക്കൾ സ്കൂൾ പരിസരങ്ങളിലെത്താതിരിക്കാൻ ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി

യെല്ലോ ലൈൻ

36. പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം പദ്ധതി ആരംഭിച്ച ജില്ല

മലപ്പുറം

37. സംസ്ഥാനത്തെ കോളേജ് വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രവണത കുറയ്ക്കാനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി

ജീവനി

38. വായുവിലൂടെ പടരുന്ന രോഗങ്ങളെ തടയാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി

തൂവാല വിപ്ലവം

39. രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി

നിഴൽ

40. കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പാക്കാൻ ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതി തുടങ്ങിയ ജില്ല

എറണാകുളം

41. ജലസ്രോതസ്സുകളെ ജനകീയമായി സംരക്ഷിക്കാൻ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി

ഇനി ഞാനൊഴുകട്ടെ

42. കേരളത്തിൽ ഡ്രീംവാലി ഹൈഡൽ ടൂറിസം പദ്ധതിക്കു തുടക്കം കുറിച്ച സ്ഥലം

പൊൻമുടി

43. കേരളത്തിലെ ആദ്യ വിധവാ സൌഹൃത നഗരസഭ

കട്ടപ്പന

44. ഇന്ത്യയിലെ ആദ്യ ഇൻറർനാഷണൽ വിമൺസ് ട്രേഡ് സെൻറർ നിലവിൽ വരുന്ന നഗരം

കോഴിക്കോട്

45. കേരളത്തിൽ ആദ്യമായി മഹാത്മാഗാന്ധി മ്യൂസിയം വരുന്ന ജില്ല

ആലപ്പുഴ

46. കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി വരുന്ന സ്ഥലം

ശാസ്താംപാറ (തിരുവനന്തപുരം)

47. ഇന്ത്യയിലെ ആദ്യ ഗവൺമെൻറ് ഡൻറൽ ലബോറട്ടറി വരുന്ന സ്ഥലം

പുലയനാർകോട്ട (തിരുവനന്തപുരം)

48. കേരളത്തിലെ ആദ്യ ആഗ്രോപാർക്ക് വന്ന ജില്ല

തൃശൂർ

49. കേരളത്തിൽ ആദ്യമായി ഭിന്നശേഷി സർവകലാശാല നിലവിൽ വരുന്ന ജില്ല

തിരുവനന്തപുരം

50. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ

കാവൽക്കിണർ (തമിഴ്നാട്)

By JF DAS

Admin

Leave a Reply