
- ഏതു സംസ്ഥാനത്തു നിന്നാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2019-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
രാജസ്ഥാൻ
2. 2019- ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെത്തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാർ
ജഗൻമോഹൻ റെഡ്ഡി | ആന്ധ്രാപ്രദേശ് |
നവീൻ പട്നായിക് | ഒഡീഷ |
പി.എസ്. ഗോലെ | സിക്കിം |
പേമ ഖണ്ഡു | അരുണാചൽ പ്രദേശ് |
മനോഹർ ലാൽ ഖട്ടർ | ഹരിയാന |
ഉദ്ധവ് താക്കറെ | മഹാരാഷ്ട്ര |
3. ഇന്ത്യയുടെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി
അമിത് ഷാ
4. ഏറ്റവും ദൈർഘ്യമേറിയ ഡോക്കുമെൻററിക്കുള്ള ഗിന്നസ് ബുക്ക് പ്രവേശനം നേടിയത്
100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം ( 48 മണിക്കൂർ 10 മിനിറ്റ്)
5. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് ഉന്നത സിവിലിയൻ ബഹുമതിയായ ദ് ഓർഡർ ഓഫ് ദ് ഗ്രീൻ ക്രസൻറ് നൽകിയ രാജ്യം
കൊമോറസ്
6. യു.എൻ. ഇ.പി ഏഷ്യ എൺവയൺമെൻറൽ എൻഫോഴ്സ്മെൻറ് പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ
രമേഷ് പാണ്ഡേ
7. 2019 ലെ ഏഷ്യ സൊസൈറ്റി ഗെയിം ചേഞ്ചേഴ്സ് പുരസ്കാരം നേടിയ ഇന്ത്യൻ വനിത ഐ.പി.എസ് ഓഫീസർ
ഛായ ശർമ
8. തമിഴ്നാട് സർക്കാരിൻറെ എ.പി.ജെ അബ്ദുൽ കലാം അവാർഡിന് അർഹനായ ശാസ്ത്രജ്ഞൻ
ഐ.എസ്. ആർ.ഒ ചെയർമാൻ കെ.ശിവൻ
9. 2019-20 ലെ നൈൻ ഡോട് പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരി
ആനി സൈദി
10. ദ് ഫാർ ഫീൽഡ് എന്ന നോവലിനു 2019 ലെ ജെ.സി.ബി പുരസ്കാരത്തിന് അർഹയായ കഥാകാരി
മാധുരി വിജയ്
11. 2018-19 ൽ സ്വച്ഛതാ ആക്ഷൻ പ്ലാൻ നടപ്പാക്കിയതിനു രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച കേന്ദ്ര മന്ത്രാലയം
റെയിൽവേ
12. സ്വച്ഛ് ഭാരത് മിഷനു കീഴിൽ ബെസ്റ്റ് സ്വച്ഛ് ഐക്കണിക് പ്ലേസ് അവാർഡ് നേടിയ സ്ഥലം
ഛത്രപതി ശിവജി ടെർമിനൽസ്, മുംബൈ
13. ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഇന്ത്യൻ നൃത്ത രൂപം
ലഡാക്കി ഷൊണ്ടോൾ
14. ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റിൽ അറ്റ്ലാൻറിക് സമുദ്രം ഒറ്റയ്ക്കു കടന്ന ആദ്യ വനിത
ആരോഹി പണ്ഡിറ്റ് (മുംബൈ)
15. രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി
ജൊയിറ്റ മണ്ഡൽ
16. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ട്രാൻസ്ജെൻഡർ
ആദം ഹാരി
17. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന ബഹുമതി നേടിയതാര്
മായാങ്ക് പ്രതാപ് സിങ് (21 വയസ്)
18. ‘തെക്കു നിന്നൊരു ഗ്രേറ്റ’ എന്നു പാത്രങ്ങൾ വിശേഷിപ്പിച്ച യു.എൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗിക
ലിസിപ്രിയ കാംഗുജം (മണിപ്പൂരിൽനിന്നുള്ള 8 വയസ്സുകാരി)
19. ഇന്ത്യയുടെ പ്രഥമ ലോക്പാൽ
പിനാകി ചന്ദ്ര ഘോഷ്
20. ലഡാക്കിലെ ആദ്യ ലഫ്റ്റനൻറ് ഗവർണർ
രാധാകൃഷ്ണ മാഥൂർ
21. ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ
ആർ. ഹട്ടൺ
22. ജമ്മു കാശ്മീരിൻറെ ആദ്യ ലഫ്റ്റനൻറ് ഗവർണർ
ഗിരീഷ് ചന്ദ്ര മുർമു
23. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായത്
അജിത് ദോവൽ
24. ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ പുതിയ അധ്യക്ഷൻ
ജസ്റ്റിസ് എ.കെ. സിക്രി
25. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ‘റോ’ യുടെ പുതിയ മേധാവി
സാമന്ത് ഗോയൽ
26. ഇന്ത്യയുടെ പുതിയ വ്യോമസേനാ മേധാവി
ആർ.കെ.എസ്. ഭദൌരിയ
27. ഇന്ത്യൻ വ്യോമസേനയുടെ ഒരു ഫ്ലൈയിങ് യൂണിറ്റിൻറെ ഫ്ലൈറ്റ് കമാൻഡർ ആകുന്ന ആദ്യ വനിത
ഷലീസ ധാമി
28. സ്റ്റാഫ് സിലക്ഷൻ കമ്മിഷൻറെ പുതിയ ചെയർമാൻ
ബി.ആർ. ശർമ
29. ആംഡ് ഫോഴ്സസ് ട്രിബൂണലിൻറെ പുതിയ ചെയർപേഴ്സൺ
ജസ്റ്റിസ് രാജേന്ദ്ര മേനോൻ
30. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡൻറ് സ്ഥാനത്തെത്തുന്ന ആദ്യ വനിത
ഡോ. ചന്ദ്രിമ ഷാഹ
31. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പുതിയ അധ്യക്ഷൻ
വി. മുരളീധരൻ
32. ഇന്ത്യയുടെ പുതിയ ആർമി ചീഫ് ആയി നിയമിതനാകുന്നത്
ലഫ്. ജനറൽ മനോജ് മുകുന്ദ് നരവനെ
33. ഏതു വ്യക്തിയുടെ 750-ാം ജന്മവാർഷികത്തിൻറെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ തപാൽ സ്റ്റാംപ് പുറത്തിറക്കിയത്
ശ്രീ. വേദാന്ത ദേശികൻ
34. അടുത്തിടെ അനാച്ഛാദനം ചെയ്ത വാജ്പേയിയുടെ സ്മാരകത്തിൻറെ പേര്
സദൈവ് അടൽ (വാജ്പേയിയുടെ അന്ത്യവിശ്രമ സ്ഥലമായ രാഷ്ട്രീയ സ്മൃതി സ്ഥലിനു സമീപം)
35. ദീപോത്സവ ആഘോഷങ്ങളുടെ ഭാഗമായ് 6 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെേക്കോർഡ് നേടിയ ഇന്ത്യൻ നഗരം
അയോധ്യ
36. 2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട താരം
രജനീകാന്ത്
37. സുഭാഷ് ചന്ദ്രബോസിൻറെ തിരോധാനം പ്രമേയമാക്കി നിർമ്മിക്കുന്ന ബംഗാളി സിനിമ
ഗുംനാമി
38. ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ പ്ലാസ്റ്റിക് രഹിത ബോളിവുഡ് ചലച്ചിത്രം
കൂലി നമ്പർ വൺ
39. 2019-ലെ ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ
റാസി
40. 2020-ലെ ഓസ്കാർ നാമനിർദേശം ലഭിച്ച ഇന്ത്യൻ സിനിമ
ഗല്ലി ബോയ്
41. 2020-ലെ ഓസ്കാർ ഡോക്യുമെൻററി വിഭാഗത്തിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം
മോത്തി ബാഗ്
42. 21-ാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിലൊന്നായി ഗാർഡിയൻ ദിനപത്രം തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമ
ഗാംഗ്സ് ഓഫ് വാസിപ്പൂർ
43. ദേശീയ ഗോത്ര ഉത്സവമായ ആദി മഹോത്സവത്തിനു വേദിയായ ലഡാക്കിലെ സ്ഥലം
ലേ
44. ഗവേഷകർ എവിടെ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കുമ്മായ ശില്പം കണ്ടെത്തിയത്
ഫാനിഗിരി (തെലുങ്കാന)
45. ടൈം മാഗസിൻറെ 2019-ലെ World Greatest Place ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങൾ
സ്റ്റാച്യു ഓഫ് യൂണിറ്റി, സോഹോ ഹൌസ്
46. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ
മുംബൈ, ഹൈദരാബാദ്
47. മൈൻഡ് മാസ്റ്റർ വിന്നിങ് ലെസ്സൺസ് ഫ്രം എ ചാംമ്പ്യൻസ് ലൈഫ് എന്ന പുസ്തകത്തിൻറെ രചയിതാവ്
വിശ്വനാഥൻ ആനന്ദ്
48. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ ഓഫീസ് ജീവിതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പുസ്തകം
Listening, Learning and Leading
49. ദ് ഹിന്ദു വേ ആൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം എന്ന പുസ്തകത്തിൻറെ രചിയിതാവ്
ശശി തരൂർ
50. 2019-ൽ ആദ്യത്തെ നൈറ്റ് ട്രയൽ നടത്തിയ ഇന്ത്യൻ മിസൈൽ
അഗ്നി-ll