1. കേരളത്തിൻറെ സാംസ്കാരിക ഗാനമായി അംഗീകരിച്ച ഗാനം

ജയജയ കോമള കേരള ധരണീ……..

2. 1911 ലെ ചൈനീസ് വിപ്ലവത്തിന് നേതൃത്വം നല്കിയത് ആര്

സൺയാത് സെൻ

3. ജനറേറ്ററിൽ നടക്കുന്ന ഊർജ്ജമാറ്റം

യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നു

4. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു

സിലിക്ക

5. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം

ഭോബോസ് (ചൊവ്വയുടെ ഉപഗ്രഹം)

6. കേരളത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എവിടെ

ജഡായു പാർക്ക് (ചടയമംഗലം, കൊല്ലം)

7. കടലിൻറെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം

വിസരണം

8. ടൈഫോയ്ഡിന് കാരണമാകുന്ന ബാക്ടീരിയ ഏത്

സാൽമൊണല്ല ടൈഫി

9. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസപദാർത്ഥം

സിങ്ക് സൾഫേറ്റ്

10. ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം

1954

11. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്

ഇരവികുളം

12. ഇന്ത്യയിലെ ഓഹരി വിപണിയുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം

സെബി

13. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം

ചെന്തുരുണി വന്യജീവി സങ്കേതം

14. ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നത്

1956 സെപ്റ്റംബർ 1

15. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്

ആർ. കെ. ഷൺമുഖം ചെട്ടി

16. പി.എം.എ.വൈ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ഭവന നിർമ്മാണം

17. നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്രം തരാം എന്ന് ആഹ്വാനം ചെയ്തതാര്

സുഭാഷ് ചന്ദ്രബോസ്

18. സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ഗവർണർ ജനറലാര്

വെല്ലസ്ലി

19. കനിഷ്കൻ ഏത് രാജവംശത്തിലെ രാജാവായിരുന്നു

കുശാനവംശം

20. മാഗ്നാകാർട്ട ഒപ്പുവച്ച വർഷം

1215

21. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർഥം വരുന്ന റിട്ട് ഏത്

ഹേബിയസ് കോർപ്പസ്

22. അഗ്നിപർവതലജന്യ ശിലകൾ എന്നറിയപ്പെടുന്നത്

ആഗ്നേയശിലകൾ

23. ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ അന്തരീക്ഷ മണ്ഡലമേത്

തെർമോസ്ഫിയർ

24. വള്ളത്തോൾ പുരസ്കാരത്തിൻറെ സമ്മാനത്തുക എത്ര രൂപയാണ്

1,11,111

25. വെടിയുണ്ടയേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് എന്നഭിപ്രായപ്പെട്ടത്

എബ്രഹാം ലിങ്കൺ

26. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലിലൊന്നായ ഐ.എൻ.എസ് കൊച്ചിയുടെ അടയാള ചിഹ്നം

കൊമ്പനാന

27. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണമിടമാട് പ്രക്രിയയായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഇന്ത്യൻ സാമ്പത്തിക പദ്ധതി

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ

28. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചതാര്

ഡച്ചുകാർ

29. ചന്ദ്രനിൽ നിന്നും ഛിന്നഗ്രഹങ്ങളിൽ നിന്നും ധാതുക്കളും ലവണങ്ങളും കുഴിച്ചെടുക്കാൻ അനുവാദം നൽകുന്ന ബഹിരാകാശനിയമം പാസാക്കിയ രാജ്യം

അമേരിക്ക

30. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ വർത്തമാന പത്രം

ബംഗാൾ ഗസറ്റ്

31. ഉണ്ണായിവാരിയരുടെ ജീവിതകഥ പറയുന്ന സംസ്കൃത ചിത്രം

പ്രിയമാനസം

32. സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര്

അയ്യങ്കാളി

33. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു

6

34. ആറ്റത്തിൻറെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം

ഹൈഡ്രജൻ

35. ഭൂമിയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവേഷണ കേന്ദ്രം

ചാംഗ്ല

36. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആരുടെ പേരിലാണ്

രോഹിത് ശർമ്മ

37. ഹൈക്കോടതി ജഡ്ജിമാരുടെ പ്രായപരിധി

62 വയസ്സ്

38. എലിപ്പനിക്കു കാരണമായ ബാക്ടീരിയ ഏതാണ്

ലെപ്റ്റോസ്പൈറ

39. വിഷത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

ടോക്സിക്കോളജി

40. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേ ഒരു ഗ്രഹം

ശുക്രൻ

41. ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസ നയം രൂപീകരിച്ച കമ്മീഷനു നേതൃത്വം നൽകിയത്

ഡി.എസ്. കോത്താരി

42. അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവയ്പ് ഏത്

എംഎംആർ

43. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം

വിസരണം

44. കേരളത്തിൽ നിന്നുള്ള ആകെ എം.പി മാരുടെ എണ്ണം

29 (ലോക്സഭ-20, രാജ്യസഭ-9)

45. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങൾ ഏത് സമുദ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്

ഇന്ത്യൻ മഹാസമുദ്രം

46. കേരളത്തിൽ കളിമൺ നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം

കുണ്ടറ

47. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം

നാല്

48. ഭക്രാനംഗൽ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കു കുറുകെയാണ്

ബിയാസ്

49. കേരളത്തിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്

വി. ഭാസ്കരൻ (2016 മുതൽ)

50. ഭൂവൽക്കത്തിൻറെ തൊട്ടുതാഴെയുള്ള ഭാഗം

മാൻറിൽ

By JF DAS

Admin

Leave a Reply