ഐ.എസ്.എൽ പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയതുടക്കം. സൌഹൃത മത്സരത്തിൽ ഹൈദരാബാദ് എഫ്.സി യെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് തോൽപിച്ചത്. രണ്ട് ടീമുകളുടെയും ഇന്ത്യൻ താരങ്ങൾ അടങ്ങിയ ടീമുകൾ തമ്മിൽ 80 മിനിറ്റ് നീണ്ട മൽസരമാണ് നടന്നത്. മലയാളി താരം കെ.പി. രാഹുലാണ് ബ്ലാസ്റ്റേഴ്സിൻറെ ഗോളുകൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസണിൽ ഇനി 3 മത്സരങ്ങൾ കൂടിയുണ്ട്. ഒഡീഷ എഫ്.സി, മുംബൈ എഫ്.സി, ജംഷഡ്പൂർ എഫ്.സി ടീമുകൾക്കെതിരെയാണ് അടുത്ത മൽസരങ്ങൾ.

ഐ.എസ്.എൽ 7-ാം സീസണിലേക്കുള്ള വിദേശതാരങ്ങൾ എത്തിതുടങ്ങി. ബ്ലാസ്റ്റേഴ്സ് എല്ലാ താരങ്ങളുമായുള്ള സൈനിങ് പൂർത്തിയാക്കി.

ഓസ്ട്രേലിയൻ എ ലീഗ് സെൻട്രൽ കോസ്റ്റ് മറീനേഴ്സിൻറെ മുന്നേറ്റ താരം ജോർദ്ദാൻ മുറെയാണ് അവസാനമായി ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. അർജൻറീനയിൽ നിന്നുള്ള ഫാക്കുൻഡോ പെരേര, സ്പാനിഷ് താരങ്ങളായ സിഡോ, വിൻസെൻറ് ഗോമസ്, ഇംഗ്ലീഷ് താരം ഗാരി ഹൂപ്പർ, സിംബാവെയിൽ നിന്നുള്ള പ്രതിരോധ താരം കോസ്റ്റ നമോയ്നേസു, ബുർക്കിനാ ഫാസോയുടെ സെൻറർ ബാക്ക് ബക്കാരി കോൺ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻറെ വിദേശതാരങ്ങൾ.

By JF DAS

Admin

Leave a Reply