1. വേലകളിക്ക് പ്രസിദ്ധിയാർജിച്ച സ്ഥലം

ആലപ്പുഴ

2. സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

മണിയാർ

3. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി

കുറ്റ്യാടി

4. എസ്.എൻ.ഡി.പി യോഗത്തിൻറെ ആദ്യ വൈസ് പ്രസിഡൻറ്

ഡോ. പൽപ്പു

5. എജ്യൂസാറ്റ് വിക്ഷേപിച്ച വർഷം

2004 സെപ്റ്റംബർ 20

6. നിളയുടെ കവി എന്നറിയപ്പെടുന്നത്

പി. കുഞ്ഞിരാമൻ നായർ

7. ശ്രീനാരായണഗുരുവിൻറെ സ്റ്റാംപ് പുറത്തിറക്കിയ വർഷം

1967

8. മാട്ടുപെട്ടി കന്നുകാലി ഗവേഷണ കേന്ധ്രവുമായി സഹകരിക്കുന്ന രാജ്യം

സ്വിറ്റ്സർലൻഡ്

9. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്

അഗസ്ത്യകൂടം

10. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്

ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ

11. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി

എ.കെ. ആൻറണി

12. കേരളത്തിലെ ആദ്യ സ്വകാര്യ എഫ്.എം റേഡിയോ

റേഡിയോ മാംഗോ

13. മലയാള ഭാഷ മാതൃഭാഷാ വർഷാചരണം ആരംഭിച്ചത്

2012 നവംബർ 1

14. മലയവിലാസം രചിച്ചത്

എ.ആർ. രാജരാജവർമ്മ

15. കൊല്ലത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

ആര്യങ്കാവ് ചുരം

16. ഏറ്റവും കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന ജില്ല

ഇടുക്കി

17. കബനി നദി ഒഴുകുന്ന ജില്ല

വയനാട്

18. ചന്തുമേനോൻറെ അപൂർണ നോവൽ

ശാരദ

19. കേരളത്തിലെ ഏക പക്ഷി രോഗനിർണയ ലാബ്

മഞ്ഞാടി (പത്തനംതിട്ട)

20. പെരിഞ്ചക്കോടൻ ഏത് നോവലിലെ കഥാപാത്രമാണ്

രാജരാജ ബഹദൂർ (സി.വി. രാമൻപിള്ള)

21. മയൂര സന്ദേശത്തിൻറെ നാട് എന്നറിയപ്പെടുന്നത്

ഹരിപ്പാട്

22. കേരളത്തിലെ ആദ്യ റെയിൽവേ വാഗൺ നിർമ്മാണ യൂണിറ്റ്

ചേർത്തല

23. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിഛച ആദ്യ സമ്പൂർണ മലയാളി

ടിനു യോഹന്നാൻ

24. കേരള സാഹിത്യ അക്കാദമി നിലവിൽ വന്നതെന്ന്

1956 ഒക്ടോബർ 15

25. പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്

ഉണ്ണികൃഷ്ണൻ പുതൂർ

26. മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്ന് അറിയപ്പെട്ടിരുന്ന നദി

പമ്പാ നദി

27. ലളിതാംബിക അന്തർജനത്തിൻറെ ആത്മകഥ

ആത്മകഥയക്കൊരാമുഖം

28. കാർട്ടൂണിസ്റ്റ് ശങ്കറിൻറെ പേരിലുള്ള കാർട്ടൂൺ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ

കായംകുളം

29. മലയാളത്തിലെ ആദ്യത്തെ നിശബ്ദ സിനിമ

വിഗതകുമാരൻ

30. മലയാളത്തിലെ ആദ്യ യാത്രാവിവരണം

വർത്തമാനപുസ്തകം

31. കേരള റൂറൽ ഡെവലപ്മെൻറ് ബോർഡ് നിലവിൽ വന്ന വർഷം

1971

32. ശ്രീനാരായണഗുരു തർജ്ജമ ചെയ്ത ഉപനിഷത്ത്

ഈശോവാസ്യ ഉപനിഷത്ത്

33. സപ്തഭാഷ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ലയാണ്

കാസർഗോഡ്

34. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

വയനാട് ജില്ല

35. ശ്രീനാരായണ ഗുരുവിൻറെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വർഷം

2006

36. കേരളാ തുളസീദാസ് എന്നറിയപ്പെടുന്നത്

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

37. ഊരാളുങ്കൽ ഐക്യസംഘം എന്ന പേരിൽ കർഷക ബാങ്ക് രൂപീകരിച്ചതാര്

വാഗ്ഭടാനന്ദൻ

38. കാസർഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം

12

39. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം

ചെറുകോൽപ്പുഴ (പത്തനംതിട്ട)

40. കടൽത്തീരത്ത് ആരുടെ ചെറുകഥയാണ്

ഒ.വി. വിജയൻ

41. മാപ്പിളകലാപങ്ങൾ അടിച്ചമർത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ് സേന

മലബാർ സ്പെഷ്യൽ പോലീസ് (എം.എസ്.പി)

42. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ

തോന്നയ്ക്കൽ (തിരുവനന്തപുരം)

43. വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത്

സൈലൻറ്വാലി നാഷണൽ പാർക്ക്

44. കുന്തിപ്പുവ ഏത് നദിയുടെ പോഷക നദിയാണ്

ഭാരതപ്പുഴ

45. അവസാനമായി മാമാങ്കം നടന്നതെന്നാണ്

1755

46. കല്ലടയാറ് പതിക്കുന്ന കായൽ

അഷ്ടമുടിക്കായൽ

47. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി

തെന്മല (കൊല്ലം)

48. വിമോചന സമരത്തിൻറെ ഭാഗമായി തിരുവനന്തപുരം വരെ ജീവശിഖാജാഥ നയിച്ചത്

മന്നത്ത് പത്മനാഭൻ

49. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതാര്

വൈകുണ്ഠസ്വാമികൾ

50. കടൽത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായഏക ജില്ലയാണ്

കോട്ടയം

51. ടാഗോർ ശിവഗിരിയയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം

1922

52. കേരളത്തിൻറെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്

കെ.പി. കേശവമേനോൻ

53. മാതൃഭൂമി പത്രത്തിൻറെ സ്ഥാപകൻ

കെ.പി. കേശവമേനോൻ

54. കോവളത്ത് സ്ഥിതിചെയ്യുന്ന കൊട്ടാരം

ഹാൽസിയൻ കൊട്ടാരം

55. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്

കുഞ്ചൻ നമ്പ്യാർ

56. കേരളാ സുഭാഷ്ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

മുഹമ്മദ് അബ്ദുൽ റഹ്മാൻ

57. കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ

കോഴിക്കോട്

58. അരയൻ എന്ന മാസിക ആരംഭിച്ചതാര്

ഡോ. വേലുകുട്ടി അരയൻ

59. കാവി ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്

ചട്ടമ്പിസ്വാമികൾ

60. വാഗ്ഭടാനന്ദൻ 1914 ൽ ആരംഭിച്ച മാസിക

ശിവയോഗവിലാസം

61. അബ്രാഹ്മണർക്കും വേദം അഭ്യസിക്കാൻ അവകാശമുണ്ടെന്ന് അവകാശപ്പെട്ടതാര്

ചട്ടമ്പിസ്വാമികൾ

62. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം

ആറ്റിങ്ങൽ കലാപം

63. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്

പട്ടം താണുപിള്ള

64. കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചതാര്

ആർ.കെ. ഷൺമുഖം ചെട്ടി

65. അറിയപ്പെടാത്ത മനുഷ്യജീവികൾ ആരുടെ കൃതിയാണ്

നന്തനാർ

66. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതിചെയ്യുന്നത്

മണ്ണടി

67. കൽപ്പാത്തിപ്പുഴ ഏതു നദിയുടെ പോഷകനദിയാണ്

ഭാരതപ്പുഴ

68. കുമാരനാശാൻ രചിച്ച നാടകം

വിചിത്രവിജയം

69. മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ ജില്ലാ കലക്ടർ

എച്ച്.വി.കനോലി

70. എസ്.എൻ.ഡി.പി യോഗത്തിൻറെ ആദ്യ പ്രസിഡൻറ്

ശ്രീനാരായണഗുരു

By JF DAS

Admin

Leave a Reply