1. അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം

2019

2. ഒരേ സ്കൂളിൽ പഠിച്ച രണ്ടു പേർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട് . ആരൊക്കെയാണ് അവർ

അക്കിത്തം അച്യുതൻ നമ്പൂതിരിയും എം.ടി വാസുദേവൻ നായരും

പാലക്കാട് കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ

3. വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ. ഈ വരികൾ ആരുടേതാണ്

കെ. അയ്യപ്പപ്പണിക്കർ

4. കെ. അയ്യപ്പപ്പണിക്കരുടെ പ്രധാന കൃതികൾ ഏതെല്ലാം

കാടെവിടെ മക്കളെ, കുരുക്ഷേത്രം

5. സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്ക് സ്വർണക്കപ്പെന്ന ആശയം ഒരു കവിയുടേതാണ്. ആരാണ് ആ കവി

വൈലോപ്പിള്ളി ശ്രീധരമേനോൻ

6. ഔസേപ്പ് എന്ന കർഷകനും കണ്ണൻ എന്ന കാളയും പ്രമേയമാകുന്ന കഥയേത്

ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി)

7. പൊൻകുന്നം വർക്കിയുടെ ജന്മസ്ഥലം ഏത്

ആലപ്പുഴ ജില്ലയിലെ എടത്വ

8. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പരയുടെ രചയിതാവ് ആര്

ഒ.വി. വിജയൻ

9. ഒ. വി. വിജയൻറെ പ്രശസ്തമായ നോവൽ

ഖസാക്കിൻറെ ഇതിഹാസം

10. ഉറൂബ് ആരുടെ തൂലിക നാമമാണ്

പി.സി കുട്ടികൃഷ്ണൻ

11. പൂച്ചക്കുട്ടികളുടെ വീട് എന്ന തലക്കെട്ടിൽ രണ്ടു കഥകൾ ഉണ്ട്. ആരാണിത് എഴുതിയത്

ടി. പത്മനാഭൻ

12. ചോരതുടിക്കും ചെറുകൈയുകളെ പേറുക വന്നീ പന്തങ്ങൾ. വൈലോപ്പിള്ളിയുടെ ഏത് കൃതിയിലെ വരികളാണ് ഇത്

പന്തങ്ങൾ

13. വി.ടി ഭട്ടതിരിപ്പാടിൻറെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ

തൃശൂർ ജില്ലയിലെ എടക്കുന്നി

14. ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം

2007

15. എം.ടി. വാസുദേവൻ നായർക്കു ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം

1995

16. മലയാളത്തിൽ പുസ്തകരൂപത്തിലിറങ്ങിയ ആദ്യ തിരക്കഥ

എം.ടി യുടെ മുറപ്പെണ്ണ്

17. കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഹിഗ്വിറ്റയുടെ പേരിൽ മലയാളത്തിലൊരു കഥയുണ്ട്. ആരാണ് ഇത് എഴുതിയത്

എൻ.എസ്. മാധവൻ

18. ദാസൻ, ചന്ദ്രിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ നോവലേത്

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

19. ആരാണ് മയ്യഴിപ്പുഴയുടെ തീരങ്ങൾ എഴുതിയത്

എം. മുകുന്ദൻ

20. ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി….. ആരുടേതാണീ വരികൾ

സുഗതകുമാരി

21. സുഗതകുമാരിയുടെ അച്ഛൻറെ പേരെന്ത്

ബോധേശ്വരൻ

22. ബോധേശ്വരൻറെ പ്രധാന കൃതി ഏത്

കേരള ഗാനം

23. കേരള വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ ആരായിരുന്നു

സുഗതകുമാരി

24. കമലാ ദാസ് എന്ന പേരിൽ പ്രശസ്തയായ മലയാളത്തിൻറെ എഴുത്തുകാരി

മാധവിക്കുട്ടി

25. മാധവിക്കുട്ടിയുടെ അമ്മയുടെ പേര്

ബാലാമണിയമ്മ

26. വാത്സല്യത്തിൻറെ കവയിത്രി എന്നറിയപ്പെടുന്നത്

ബാലാമണിയമ്മ

27. മാതൃത്വത്തിൻറെ കവയിത്രി എന്നറിയപ്പെടുന്നത്

ബാലാമണിയയമ്മ

28. കേരളത്തിൽ സർവകലാശാല വൈസ്ചാൻസലർ, മന്ത്രി പദവികൾ വഹിച്ചിട്ടുള്ള ഏക വ്യക്തി

ജോസഫ് മുണ്ടശ്ശേരി

29. ഒറ്റയക്ഷരം മാത്രം തലക്കെട്ടുള്ള ഒരു കഥയുണ്ട് മലയാളത്തിൽ. ‘റ’ എന്ന് തലക്കെട്ടുള്ള ഈ കഥ രചിച്ചതാര്

കോവിലൻ

30 കോവിലൻറെ യഥാർത്ഥ പേരെന്ത്

വി.വി. അയ്യപ്പൻ

31. ഓടയിൽ നിന്ന് എന്ന നോവൽ ആരുടേതാണ്

കേശവദേവ്

32. ഓടക്കുഴൽ ആരുടെ കൃതിയാണ്

ജി. ശങ്കരക്കുറുപ്പ്

33. ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതെന്ന്

1965

34. വാ കുരുവി വരു കുരുവീ വാഴക്കൈമേലിരി കുരുവി ആരുടേതാണ് ഈ വരികൾ

ജി. ശങ്കരക്കുറുപ്പ്

35. കാക്കേ കാക്കേ കൂടെവിടെ? കൂട്ടിനകത്തൊതു കുഞ്ഞുണ്ടോ? ആരുടേതാണീ കവിത

ഉള്ളൂർ എസ്.. പരമേശ്വരയ്യർ

36. കേരളം വളരുന്നു എന്ന കവിത ആരുടേതാണ്

പാലാ നാരായണൻ നായർ

37. കേരള ഗീതം ആരുടെ കവിതയാണ്

ചങ്ങമ്പുഴ

38. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതെന്ന്

1980

39. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്

ഇടശ്ശേരി ഗോവിന്ദൻ നായർ

40. മലയാളത്തിൻറെ വിപ്ലവ കവി ആര്

വയലാർ രാമവർമ്മ

41. കുഴിവെട്ടിമൂടുക വേദനകൾ….. കുതികൊൾക ശക്തിയിലേക്കു നമ്മൾ….. ആരുടേതാണീ വരികൾ

ഇടശ്ശേരിയയുടെ പണിമുടക്കം എന്ന കവിതയിലെ

42. ഗാന്ധിയും ഗോഡ്സേയും എന്ന കവിത ആരുടേതാണ്

എൻ. വി കൃഷ്ണവാര്യർ

43. അരി വാങ്ങുവാൻ ക്യൂവിൽത്തിക്കിനിൽക്കുന്നു, ഗാന്ധി; അരികെ കൂറ്റൻ കാറിലേറി നീങ്ങുന്നു ഗോഡ്സേ. ഏത് കവിതയിലേതാണ് ഈ വരികൾ

ഗാന്ധിയും ഗോഡ്സേയും

44. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്ഥാപക ഡയറക്ടർ ആരായിരുന്നു

എൻ. വി. കൃഷ്ണവാര്യർ

45. പൂവമ്പഴം എന്ന കഥ എഴുതിയതാര്

കാരൂർ നീലകണ്ഠപ്പിള്ള

46. പൂവമ്പഴം എന്ന ചെറുകഥ ആരുടേതാണ്

വൈക്കം മുഹമ്മദ് ബഷീർ

47. അധ്യാപക കഥകൾക്ക് പ്രശസ്തനായ സാഹിത്യകാരൻ

കാരൂർ നീലകണ്ഠപ്പിള്ള

By JF DAS

Admin

Leave a Reply