വയലാർ പുരസ്കാരം

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 മുതലാണ് നൽകി തുടങ്ങിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രുപയാണ്. കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000രുപയായിരുന്നു.

വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും 

വർഷംവ്യക്തിഗ്രന്ഥം
1977ലളിതാംബിക അന്തർജ്ജനംഅഗ്നിസാക്ഷി
1978പി.കെ. ബാലകൃഷ്ണൻഇനി ഞാൻ ഉറങ്ങട്ടെ
1979മലയാറ്റൂർ രാമകൃഷ്ണൻയന്ത്രം
1980തകഴി ശിവശങ്കരപ്പിള്ളകയർ
1981വൈലോപ്പിള്ളി ശ്രീധരമേനോൻമകരക്കൊയ്ത്ത്
1982ഒ.എൻ.വി. കുറുപ്പ്ഉപ്പ്
1983വിലാസിനിഅവകാശികൾ
1984സുഗതകുമാരിഅമ്പലമണി
1985എം.ടി. വാസുദേവൻ നായർരണ്ടാമൂഴം
1986എൻ.എൻ. കക്കാട്സഫലമീയാത്ര
1987എൻ. കൃഷ്ണപിള്ളപ്രതിപാത്രം ഭാഷണഭേദം
1988തിരുനല്ലൂർ കരുണാകരൻതിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989സുകുമാർ അഴീക്കോട്തത്ത്വമസി
1990സി. രാധാകൃഷ്ണൻമുൻപേ പറക്കുന്ന പക്ഷികൾ
1991ഒ. വി. വിജയൻഗുരുസാഗരം
1992എം.കെ. സാനുചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993ആനന്ദ് (പി. സച്ചിദാനന്ദൻ)മരുഭൂമികൾ ഉണ്ടാകുന്നത്
1994കെ. സുരേന്ദ്രൻഗുരു (നോവൽ)
1995തിക്കോടിയൻഅരങ്ങു കാണാത്ത നടൻ
1996പെരുമ്പടവം ശ്രീധരൻഒരു സങ്കീർത്തനം പോലെ
1997മാധവിക്കുട്ടിനീർമാതളം പൂത്ത കാലം
1998എസ്. ഗുപ്തൻ നായർസൃഷ്ടിയും സ്രഷ്ടാവും
1999കോവിലൻതട്ടകം (നോവൽ)
2000എം.വി. ദേവൻദേവസ്പന്ദനം
2001ടി. പദ്മനാഭൻപുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002കെ. അയ്യപ്പപ്പണിക്കർഅയ്യപ്പപ്പണിക്കരുടെ കവിതകൾ
2003എം. മുകുന്ദൻകേശവന്റെ വിലാപം
2004സാറാ ജോസഫ്ആലാഹയുടെ പെൺ‌മക്കൾ
2005കെ.സച്ചിദാനന്ദൻസാക്ഷ്യങ്ങൾ
2006സേതുഅടയാളങ്ങൾ
2007എം. ലീലാവതിഅപ്പുവിന്റെ അന്വേഷണം
2008എം.പി. വീരേന്ദ്രകുമാർഹൈമവതഭൂവിൽ
2009എം. തോമസ് മാത്യുമാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010വിഷ്ണുനാരായണൻ നമ്പൂതിരിചാരുലത(കവിതാ സമാഹാരം)
2011കെ.പി. രാമനുണ്ണിജീവിതത്തിന്റെ പുസ്തകം
2012അക്കിത്തംഅന്തിമഹാകാലം
2013പ്രഭാവർമ്മശ്യാമമാധവം
2014കെ.ആർ. മീരആരാച്ചാർ
2015സുഭാഷ് ചന്ദ്രൻമനുഷ്യന് ഒരു ആമുഖം
2016യു.കെ. കുമാരൻതക്ഷൻകുന്ന് സ്വരൂപം
2017ടി.ഡി. രാമകൃഷ്ണൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018കെ.വി. മോഹൻകുമാർഉഷ്ണരാശി
2019വി.ജെ. ജെയിംസ്നിരീശ്വരൻ
2020ഏഴാച്ചേരി രാമചന്ദ്രൻഒരു വെർജീനിയൻ വെയിൽകാലം
2021ബെന്ന്യാമിൻമാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

By JF DAS

Admin

Leave a Reply