1. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പീഠഭൂമി

പാമീർ പീഠഭൂമി

2. കാശ്മീരിനു വടക്കുപടിഞ്ഞാറ് മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിവരെ ഒരു വൻമതിൽ പോലെ നിലകൊള്ളുന്ന പർവതനിരകളാണ്

ഉത്തര പർവതമേഖല

3. ഉത്തര പർവതമേഖല ഉൾപ്പെടുന്ന മൂന്ന് മേഖലയിലുള്ള പർവത നിതകൾ ഏതെല്ലാം

ട്രാൻസ് ഹിമാലയം, ഹിമാലയം, കിഴക്കൻ മലനിരകൾ

4. കാരക്കോണം, ലഡാക്ക്, സസ്കർ എന്നീ പർവത നിരകൾ ചേർന്നതാണ്

ട്രാൻസ് ഹിമാലയം

5. ട്രാൻസ് ഹിമാലയത്തിൻറെ ശരാശരി ഉയരമെത്ര

6000 മീറ്റർ

6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതതാണ്

മൌണ്ട് കെ2 (ഗോഡ്വിൻ ഓസ്റ്റിൻ -8611 മീറ്റർ)

7. ട്രാൻസ് ഹിമാലയത്തിനും കിഴക്കൻ മലനിരകൾക്കുമിടയിൽ വടക്കു പടിഞ്ഞാറ് -തെക്കു കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന പർവതനിര

ഹിമാലയൻ പർവതനിര

8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവതമേത്

ഹിമാലയം

9. ഹിമാലയത്തിൻറെ ശരാശരി ഉയരം

2400 മീറ്റർ

10. എവറസ്റ്റ് സ്ഥിതിചെയ്യുന്ന രാജ്യം

നേപ്പാൾ

11. എവറസ്റ്റിൻറെ ഉയരമെത്ര

8848 മീറ്റർ

12. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിരയേത്

ഹിമാദ്രി

13. ഹിമാദ്രിയുടെ ശരാശരി ഉയരമെത്ര

6000 മീറ്റർ

14. കാഞ്ചൻജംഗ, നന്ദാദേവി എന്നീ കൊടുമുടികൾ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിൻറെ പർവത നിരയേത്

ഹിമാദ്രി

15. ഹിമാദ്രിക്ക് തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവത നിരയേത്

ഹിമാചൽ

16. ഗംഗ, യമുന എന്നീ നദികൾ ഉദ്ഭവിക്കുന്ന ഹിമാലയത്തിലെ പർവത നിരയേത്

ഹിമാദ്രി

17. ഷിംല, ഡാർജിലിങ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ കാണപ്പെടുന്ന പർവത നിരയേത്

ഹിമാചൽ

18. ഹിമാലയ നിരകളിൽ ഏറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയരം കുറഞ്ഞ പർവത നിരകൾ

സിവാലിക് (1220 മീറ്റർ)

19. സിവാലിക് പർവത നിരയ്ക്കു ലംബമായി കാണപ്പെടുന്ന നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ അറിയപ്പെടുന്നതെങ്ങനെ

ഡൂണുകൾ

20. ഡെറാഡൂൺ സ്ഥിതി ചെയ്യുന്ന പർവത നിരയേത്

സിവാലിക്

21. ഉരുളക്കിഴങ്ങ്, ബാർലി, കുങ്കുമപ്പൂവ്, ആപ്പിൾ, ഓറഞ്ച് തുടങ്ങിയവ കൃഷി ചെയ്യുന്നത് ഏതു പർവത താഴ്വരയിലാണ്

സിവാലിക്

22. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പർവത നിരയുടെ മറ്റൊരു പേരെന്ത്

പൂർവാചൽ

23. ലോകത്തിലെ കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന പർവത നിരയേത്

പൂർവാചൽ

24. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം

മൌസിൻറം

25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്നത് ഏത് മലനിരകളിലാണ്

അസം മലനിരകളിൽ

26. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ചെമ്മരിയാടുകളെ വളർത്തുന്ന പ്രദേശങ്ങൾ

ഹിമാചൽ പ്രദേശ്, കാശ്മീർ

27. പർവത നിരകൾ മുറിച്ചു കടക്കാൻ സഹായകമായ സ്വാഭാവിക മലയിടുക്കുകളാണ്

ചുരങ്ങൾ

28. സോജി ലാ, നാഥു ലാ, ലിപുലേഖ്, ഷിപ്കി ലാ എന്നീ ചുരങ്ങൾ ഏത് പർവതമേകലയിലാണ്

ഉത്തരപർവത മേഖല

30. ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്

സോജി ലാ

31. സിക്കിം -ടിബറ്റ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്

നാഥു ലാ

32. ഹിമാചൽ പ്രദേശ് – ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ചുരമേത്

ഷിപ്കി ലാ

33. ഉത്തരാഖണ്ഡ് – ടിബറ്റ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്

ലിപുലേഖ്

34. പ്രധാനപ്പെട്ട ഹിമാലയൻ നദികൾ ഏതെല്ലാം

സിന്ധു, ഗംഗ, ബ്രഹ്മപുത്ര

35. 2880 കിലോമീറ്റർ നീളമുള്ള സിന്ധു നദി എത്ര കിലോമീറ്ററാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്

709 കിലോമീറ്റർ

36. രാജസ്ഥാനിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ

ബജ്റ, ജോവർ

37. സിന്ധു നദിയുടെ ഉദ്ഭവ സ്ഥാനമേത്

ടിബറ്റിലെ മാനസരോവർ തടാകം

38. അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദിയേത്

സിന്ധു

39. ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏതു നദിയുടെ പോഷക നദിയുടെ പോഷക നദികളാണ്

സിന്ധു

40. ഗംഗയുടെ ഉദ്ഭവ സ്ഥാനമേത്

ഗോമുഖ് ഗുഹ

41. ഗംഗയുടെ നീളമെത്ര

ഏകദേശം 2500 കിലോമീറ്റർ

42. ഗംഗയുടെ പ്രധാന പോഷകനദികളാണ്

യമുന, ഗോമതി, കോസി, ഘാഘ്ര, ഗന്ധക്

43. ബ്രഹ്മപുത്ര നദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരമെത്ര

725 കിലോമീറ്റർ

44. ബ്രഹ്മപുത്രയുടെ ഉദ്ഭവസ്ഥാനമേത്

ടിബറ്റിലെ ചെമ-യുങ്-തുങ് ഹിമാനി

45. ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത്

സാങ്പോ

46. ബ്രഹ്മപുത്ര നദി ബംഗ്ലാദേശിൽ അറി്യപ്പെടുന്ന പേരെന്ത്

ജമുന

47. ബ്രഹ്മപുത്ര നദിയുടെ പോഷക നദികൾ ഏതെല്ലാം

തിസ്ത, മാനസ്, സുബാൻസിരി, ലോഹിത്

48. ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഹിമാലയൻ നദികളേത്

ഗംഗ, ബ്രഹ്മപുത്ര

49. ഉത്തരമഹാസമതലം ഏതെല്ലാം ഭൂപ്രകൃതി വിഭാഗങ്ങൾക്കിടയിലാണ് കാണപ്പെടുന്നത്

ഉത്തരപർവതമേഖലയ്കക്ും ഉപദ്വീപിയ പീഠഭൂമിക്കും ഇടയിൽ

50. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂഭാഗം ഏത്

ഉത്തരമഹാസമതലം

51. ഇന്ത്യയിൽ എക്കൽമണ്ണ് കാണപ്പെടുന്ന ഭൂപ്രദേശങ്ങൾ ഏതൊക്കെ

ഉത്തരമഹാസമതലം, തീരസമതലം

52. രാജസ്ഥാനിലെ പ്രധാന നദിയേത്

ലൂണി നദി

53. ഉത്തരമഹാസമതലത്തിൽ ഉണ്ടായിരുന്നതും മരുഭൂമിയിൽ അപ്രത്യക്ഷമായതുമായ നദിയേത്

സരസ്വതി നദി

54. ഉത്തരമഹാസമതലത്തിൻറെ പടിഞ്ഞാറുഭാഗത്തുള്ള മഴ തീരെ കുറവുള്ള സംസ്ഥാനമേത്

രാജസ്ഥാൻ

55. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ ഥാർ മരുഭൂമി ഏത് ഭൂവിഭാഗത്തിൽ ഉൾപ്പെടുന്നു

ഉത്തരമഹാസമതലം

56. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സാൽമിർ ഏത് സംസ്ഥാനത്താണ്

രാജസ്ഥാൻ

57. ലോകത്തെ മൊത്തം ഇരുമ്പയിര് നിക്ഷേപത്തിൻറെ എത്ര ശതമാനമാണ് ഇന്ത്യയിലുള്ളത്

20 ശതമാനം

58. ഇരുമ്പയിര് കയറ്റുമതിയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്

നാലാം സ്ഥാനം

59. ഇന്ത്യയിൽ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ഏത്

ഇരുമ്പുരുക്ക് വ്യവസായം

60. സേലം, നീലഗിരി എന്നീ ഇരുമ്പയിര് ഖനന മേഖലകൾ ഏതു സംസ്ഥാനത്താണ്

തമിഴ്നാട്

61. കർണാടകത്തിലെ പ്രധാനപ്പെട്ട ഇരുമ്പയിര് ഖനന മേഖലകൾ ഏതെല്ലാം

ബെല്ലാരി, ചിക്കമഗളൂർ, ഷിമോഗ, ചിത്രദുർഗ്

62. സിങ്ഭം, ദുർഗ് എന്നീ ഇരുമ്പയിര് ഖനനമേഖലകൾ ഏതു സംസ്ഥാനത്താണ്

ജാർഖണ്ഡ്

63. സുന്ദർഗഡ്. മയൂർഭഞ്ജ്, ഝാർ എന്നീ ഇരുമ്പയിര് ഖനന മേഖലകൾ ഏതു സംസ്ഥാനത്താണ്

ഒഡീഷ

64. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായ ശാല ഏത്

ടിസ്കോ (ടാറ്റാ)

65. ടിസ്കോ സ്ഥിതിചെയ്യുന്നതെവിടെ

ജംഷഡ്പൂർ (ജാർഖണ്ഡ്)

66. ഇന്ത്യയിലെ പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായ ശാല

ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി (ഇസ്കോ, ബംഗാൾ)

67. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായ ശാലയേത്

വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്സ് ലിമിറ്റഡ് (കർണാടക)

68. 1959-ൽ റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ചത്തീസ്ഗഡിലെ ഇരുമ്പുരുക്ക് ശാലയേത്

ഹിന്ദുസ്ഥാൻ സ്റ്റീൽ നിമിറ്റഡ്, ഭിലായ്

69. ഒഡീഷയിലെ റൂർക്കേലയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ സ്റ്റീൽ നിമിറ്റഡിനു സാങ്കേതിക സഹായം നല്കിയ രാജ്യമേത്

ജർമനി

70. ബംഗാളിലെ ദുർഗാപൂറിൽ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിനു സാങ്കേതിക സഹായം നല്കിയ രാജ്യം

ബ്രിട്ടൺ

71. 1964 ൽ റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ബൊക്കാറോ ഏതു സംസ്ഥാനത്താണ്

ജാർഖണ്ഡ്

72. ഇരുമ്പുരുക്ക് വ്യവസായത്തിന് ഉപയോഗിക്കുന്ന പ്രധാന ധാതു

മാംഗനീസ്

73.

By JF DAS

Admin

Leave a Reply