1. പ്രകാശ ബീമിനെ കേന്ദ്രീകരിക്കുന്ന ഇനം ലെൻസ് ഏത്

കോൺകേവ് ലെൻസ്

2. ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികൾ പരസ്പരം അകന്നു പോവുന്നു എങ്കിൽ അത് ഏത് തരം ലെൻസ് ആണ്.

കോൺകേവ് ലെൻസ്

3. നമ്മുടെ കണ്ണിലെ ലെൻസ് ഏത് തരമാണ്

കോൺവെക്സ് ലെൻസ്

4. കണ്ണിനുണ്ടാകുന്ന ദീർഘദൃഷ്ടി, വെള്ളെഴുത്ത് എന്നിവ പരിഹരിക്കാൻ ഉപയോഗിക്കുന്നത് ഏത് തരം ലെൻസ് ആണ്

കോൺവെക്സ് ലെൻസ്

5. ഹ്രസ്വദൃഷ്ടി (മയോപ്പിയ) പരിഹരിക്കാൻ ഏതു തരം ലെൻസ് ആണ് ഉപയോഗിക്കുന്നത്

കോൺകേവ് ലെൻസ്

6. നേത്രലെൻസിൻറെ വക്രതയിൽ ഉണ്ടാവുന്ന വൈകല്യം കൊണ്ടുണ്ടാകുന്ന തകരാർ പരിഹരിക്കാൻ ഏതു ലെൻസാണ് ഉപയോഗിക്കുന്നത്

സിലിൻഡ്രിക്കൽ ലെൻസ്

7. പ്രായം കൂടുന്നതനുസരിച്ച് കണ്ണിൻറെ നികടബിന്ദുവിലേക്കുള്ള ദൂരം കൂടുന്ന അവസ്ഥയാണ്

വെള്ളെഴുത്ത്

8. കണ്ണിലെ ലെൻസിൻറെ സുതാര്യത നഷ്ടമാവുന്നതു കൊണ്ടുണ്ടാവുന്ന രോഗമാണ്

തിമിരം

9. കോമ്പൌണ്ട് മൈക്രോസ്കോപ്പ്, ടെറസ്ട്രിയൽ ടെലിസ്കോപ്പ്, അസ്ട്രോണമിക്കൽ ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്

കോൺവെക്സ് ലെൻസ്

10. ലെൻസിൻറെ പവറിൻറെ യൂണിറ്റെന്ത്

ഡയോപ്റ്റർ

11. പ്രകാശത്തിൻറെ കണികാ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്

സർ ഐസക് ന്യൂട്ടൺ

12. വൈദ്യുത കാന്തിക തരംഗസിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്

ജയിംസ് ക്ലാർക്ക് മാക്സ് വെൽ

13. ക്വാണ്ടം സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്

മാക്സ് പ്ലാങ്ക്

14. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൻറെ ഉപജ്ഞാതാവ്

ഹെൻറിച്ച് ഹെർട്സ്

15. പ്രകാശത്തിൻറെ തരംഗ സ്വഭാവം തെളിയിച്ച ശാസ്ത്രജ്ഞൻ

ക്രിസ്റ്റ്യൻ ഹൈജൻസ്

16. രാമൻ പ്രഭാവത്തിൻറെ കണ്ടുപിടിത്തത്തിന് 1930-ൽ നോബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ

സി.വി.രാമൻ

17. പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുമെന്ന് കരുതപ്പെടുന്ന ടാക്കിയോണുകൾ എന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ചുള്ള ആശയം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ

ഇ.സി.ജി സുദർശൻ

18. ഒപ്റ്റിക്കൽ എന്ന ഗ്രന്ഥം രചിച്ച ശാസ്ത്രജ്ഞൻ

ഐസക് ന്യൂട്ടൺ

19. പ്രാഥമിക വർണങ്ങൾ ഏതെല്ലാം

ചുവപ്പ്, പച്ച, നീല (RGB)

20. നീല, പച്ച പ്രകാശ വർണങ്ങൾ ചേർന്നാൽ ഏത് നിറം ലഭിക്കുന്നു

സയൻ (CYAN)

21. ചുവപ്പ് പ്രകാശ വർണവും നീല പ്രകാശ വർണവും ചേർന്നാൽ ലഭിക്കുന്ന നിറം ഏത്

മജന്ത

22. ഏതൊക്കെ നിറങ്ങൾ ചേർന്നതാണ് മഞ്ഞ നിറം

ചുവപ്പും പച്ചയും

23. ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം

വെള്ള

24. പ്രകാശത്തിലെ എല്ലാ ഘടകവർണങ്ങളെയും ആഗിരണം ചെയ്യുന്ന ഒരു വസ്തു ഏത് നിറത്തിലാണ് കാണപ്പെടുന്നത്

കറുപ്പ്

25. ആകാശത്തിൻറെ നീല നിറത്തിനു കാരണം പ്രകാശത്തിൻറെ ഏത് പ്രതിഭാസമാണ്

വിസരണം

26. ഒരു പ്രിസത്തിലൂടെ പ്രകാശം കടത്തിവിട്ടാൽ പ്രകാശം അതിൻറെ ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിൻറെ പേരെന്ത്

പ്രകാശ പ്രകീർണ്ണനം

27. മഴവില്ലിൽ കാണുന്ന വർണങ്ങൾ

VIBGYOR

Violet

Indigo

Blue

Green

Yellow

Orange

Red

28. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നാൻ കാരണമായ പ്രതിഭാസം ഏത്

അപവർത്തനം

29. വജ്രത്തിൻരെ തിളക്കത്തിനു കാരണമായ പ്രകാശ പ്രതിഭാസത്തിൻറെ പേരെന്ത്

പൂർണ ആന്തര പ്രതിഫലനം

30. ഒരു ഗ്രാസ്സിലെ വെള്ളത്തിൽ ഇട്ടുവച്ചിരിക്കുന്ന സ്കെയിൽ വളഞ്ഞതായി തോന്നാൻ കാരണമായ പ്രകാശ പ്രതിഭാസമേത്

അപവർത്തനം

31. ഓർഗാനിക് ആസിഡുകളിലെ ഫങ്ഷനൽ ഗ്രൂപ്പിൻറെ പേരെന്ത്

കാർബോക്സിലിക് ഗ്രൂപ്പ്

32. യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ്

പ്രവേഗം

33. പ്രവേഗത്തിൻറെ യൂണിറ്റ്

ത്വരണം

34. ഒരു ദർപ്പണത്തിൻറെ പ്രതിപതന തലത്തിൻറെ മധ്യ ബിന്ദുവാണ്

പോൾ

35. ബലത്തിൻറെ യൂണിറ്റേത്

ന്യൂട്ടൺ

36. വൈദ്യുത ചാർജിൻറം യൂണിറ്റേത്

കുളോം

37. ഒരു വസ്തുവിൽ വൈദ്യുത ചാർജിൻരെ സാന്നിധ്യം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്

ഇലക്ട്രോസ്കോപ്പ്

38. ചലിക്കുന്ന വസ്തുക്കൾക്കുള്ള ഊർജം

ഗതികോർജം

39. പ്രവൃത്തി ഏത് തരം അളവാണ്

അദിശ അളവ്

40. സോപ്പ് നന്നായി പതയാത്ത ജലത്തെ വിളിക്കുന്ന പേര്

കഠിനജലം

41. ശരിയായ കേൾവി ശക്തിയുള്ള മനുഷ്യൻറെ ശ്രവണ പരിധി എത്രയാണ്

20 Hz നും 20000 Hz നും ഇടയിലുള്ള ശബ്ദം

42. ഒന്നാം ചലന നിയമം എന്തിനെയാണ് നിർവചിക്കുന്നത്

ബലത്തെയും ജഡത്വത്തെയും

43. റോക്കറ്റിൻറെ ചലനവുമായി ബന്ധപ്പെട്ട ചലന നിയമം

മൂന്നാം ചലന നിയമം

44. സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിതമായ ചാലകമാണ്

സോളിനോയ്ഡ്

45. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്ന ആൽക്കഹോൾ ഏത്

മെതനോൾ

46. ടിൻ എന്ന മൂലകത്തിൻറെ പ്രതീകമെന്താണ്

Sn

47. ഏറ്റവും കാഠിന്യം കൂടിയ കാർബണിൻറെ രൂപാന്തരണം ഏത്

വജ്രം

48. വശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്

റെഡ് ഡേറ്റാ ബുക്ക്

49. റെഡ് ഡേറ്റാ ബുക്ക് തയാറാക്കുന്ന സംഘടന

IUCN

50. തവളയുടെ വിസർജ്യ വസ്തുവേത്

യൂറിയ

51. മണ്ണിരയുടെ വിസർജനാവയവം

നെഫ്രീഡിയ

52. മന്തുരോഗത്തിൻറെ രോഗകാരി ഏത്

ഫൈലേറിയൻ വിരകൾ

53. മുയൽ വളർത്തലിൻറെ ശാസ്ത്രീയ നാമമെന്ത്

ക്യൂണികൾച്ചർ

54. ജീവശാസ്ത്രത്തിൻറെ പിതാവ്

അരിസ്റ്റോട്ടിൽ

55. തലയോടിൽ എത്ര അസ്ഥിയുണ്ട്

29

56. കടുവയുടെ ശാസ്ത്രീയ നാമമെന്ത്

പാന്തോറ ടൈഗ്രീസ്

57. താപത്തിൻറെ എസ്.ഐ യൂണിറ്റ്

ജൂൾ

58. താപനിലയുടെ എസ്.ഐ യൂണിറ്റ്

കെൽവിൻ

59. മനുഷ്യ ശരീരത്തിലെ സാധാരണ താപനില

37 ഡിഗ്രി സെൽഷ്യസ് / 98.6 ഡിഗ്രി ഫാരൻഹീറ്റ്

60. ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതിയാണ്

ചാലനം

By JF DAS

Admin

Leave a Reply