1. പഠനം നടക്കുന്നത് ഒരുപാട് തെറ്റുകളിലൂടെയാണെന്നും ഒട്ടേറെ ശ്രമങ്ങൾക്ക് ശേഷമാണ് ശരി കണ്ടെത്തുന്നത് എന്നുമുള്ള സിദ്ധാന്തം അറിയപ്പെടുന്നത്
 • സംബന്ധവാദം
 • അനുബന്ധനം
 • ശ്രമപരാജയ സിദ്ധാന്തം
 • സാകല്യവാദം

ശ്രമപരാജയ സിദ്ധാന്തം

2. ആശയങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ സ്വീകരിക്കാനും നിരസിക്കാനും പരിഷ്കരിക്കുവാനും ഉള്ള മനസ്സിൻറെ സിദ്ധിയാണ് സംപ്രത്യക്ഷണ സിദ്ധി. ആരുടെ ആശയമാണിത്

 • ജോൺ ഡ്യൂയി
 • ഹെർബർട്ട്
 • ജീൻ പിയാഷെ
 • മ്ക്സ് വെർത്തീമർ

ഹെർബർട്ട്

3. ആത്മവിശ്വാസത്തോടെയും തെറ്റ് പറ്റുമോ എന്ന ഭയം ഇല്ലാതെയും പഠനത്തിൽ ഏർപ്പെടുക എന്നത് ഫലപ്രദമായ ബോധന രീതിയുടെ ഒരു സുപ്രധാന ഘടകമാണ്. ഈ ഘടകം പ്രാവർത്തികമാക്കാതിരിക്കുന്ന സന്ദർഭം

 • കുട്ടികളുടെ വിവിധങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ
 • കുട്ടികളുടെ ഊഹത്തിൽ ഊന്നിയ ആശയങ്ങളും പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തൽ
 • അന്വേഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കൽ
 • അസാധാരണങ്ങളായ ആശയങ്ങളും പ്രതികരണങ്ങളും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യൽ

കുട്ടികളുടെ ഊഹത്തിൽ ഊന്നിയ ആശയങ്ങളും പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തൽ

4. കൌമാരത്തെ ഞെരുക്കത്തിൻറെയും പിരിമുറുക്കത്തിൻറെയും കാലമെന്ന് വിശേഷിപ്പിച്ചതാര്

 • ഹോളിങ് വർത്ത്
 • സിഗ്മണ്ട് ഫ്രോയിഡ്
 • സ്റ്റാൻലി ഹാൾ
 • കാൾ യുങ്

സ്റ്റാൻലി ഹാൾ

5. ഒരു ബോൾ പോയിൻറ് പേന എത്രനാൾ ഉപയോഗിക്കാം എന്ന ചോദ്യം അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ഉന്നയിച്ചു. അവർ അതെങ്ങിനെ കണ്ടെത്താമെന്നു ചർച്ച ചെയ്യുകയും വിവിധ തരം ബോൾ പോയൻറ് പേനകൾ താരതമ്യം ചെയ്യുകയും ഉചിതമായ യൂണിറ്റുകൾ ഉപയോഗിച്ച് പേനകളുടെ നീളം അളക്കുകയും ചെയ്തു. ഈ രീതി സൂചിപ്പിക്കുന്നത്

 • സ്വതന്ത്ര പഠനം പ്രോൽസാഹിപ്പിക്കുന്ന ബോധനരീതികൾ
 • സർഗ്ഗാത്മക ചിന്ത പ്രോൽസാഹിപ്പിക്കുന്ന ബോധനരീതികൾ
 • അന്വേഷണാത്മക പ്രശ്നപരിഹരണ ശേഷികൾ വികസിപ്പിക്കുന്ന ബോധനരീതികൾ
 • പരിസരമലിനീകരണം നിരുത്സാഹപ്പെടുത്തുന്ന ബോധന രീതികൾ

സർഗ്ഗാത്മക ചിന്ത പ്രോൽസാഹിപ്പിക്കുന്ന ബോധനരീതികൾ

6. വിദ്യാഭ്യാസം സമൃദ്ധിയുടെ സമയങ്ങളിൽ ആഭരണവും വൈപരീത്യത്തിൻറെ സമയങ്ങളിൽ ഒരാശ്രയവുമാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര്

 • പ്ലേറ്റോ
 • അരിസ്റ്റോട്ടിൽ
 • റൂസ്സോ
 • കൊമേനിയസ്

അരിസ്റ്റോട്ടിൽ

7. വിഷയത്തിൽ വൈദഗ്ധ്യമുള്ള ഒരാളുടെ കീഴിൽ നൈസർഗ്ഗികവും പ്രായോഗികവുമായ സാഹചര്യത്തിൽ പഠനം നടത്തുന്ന രീതിയെ അല്ലൻ കോളിൻ വിശേഷിപ്പിച്ചത്

 • സ്കഫോൾഡിങ്
 • മെൻററിങ്
 • കൊഗ്നിറ്റീവ് ഹെൽപിങ്
 • കൊഗ്നിറ്റീവ് അപ്രൻറീസ്ഷിപ്

കൊഗ്നിറ്റീവ് അപ്രൻറീസ്ഷിപ്

8. കോൾബെർഗിൻറെ ധാർമിക വികസന സിദ്ധാന്തം ആരുടെ ആശയത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ്

 • ബ്രൂണർ
 • പാവ്ലോവ്
 • പിയാഷെ
 • ഫ്രോയിഡ്

പിയാഷെ

9. മഴ വരുമ്പോൾ കുടയെടുക്കുന്നു. അസുഖം വരുമ്പോൾ ഡോക്ടറെ കാണുന്നു. റോബർട്ട് ഗാഗ്നേയുടെ പഠന ശ്രേണി പ്രകാരം ഇത് ഏതു തരം പഠനമാണ്

 • ചോദക പ്രതികരണ പഠനം
 • ശൃംകലാപഠനം
 • നിയാമക പഠനം
 • വചന സഹചരത്വം

നിയാമക പഠനം

10. രണ്ട് വിഭിന്ന ആശയങ്ങളെക്കുറിച്ചുള്ള വൈജ്ഞാനിക ചിന്തനത്തിൽ ആവശ്യാനുസാരം മാറ്റങ്ങൾ വരുത്തുവാനും മാറി മാറി ചിന്തിക്കുവാനുമുള്ള മാനസിക വ്യാപാരപ്രക്രിയയ്ക്കുള്ള കഴിവ് അറിയപ്പെടുന്നത്

 • കൊഗ്നിറ്റീവ് ലോഡ്
 • കൊഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി
 • ആൽഗോ ഹ്യൂറിസ്റ്റിക്
 • ലാറ്ററൽ തിങ്കിങ്

കൊഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി

11. ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച ശാസ്ത്രജ്ഞൻ

 • കോൾബെർഗ്
 • കാൾ റോജേഴ്സ്
 • എറിക്സൺ
 • അൽപോർട്ട്

എറിക്സൺ

12. ഫ്രോയിഡിൻറെ മനശാസ്ത്രമനുസരിച്ചു എല്ലാ മാനസികോർജങ്ങളുടെയും ഉറവിടമാണ്

 • ഇദ്ദ്
 • ഈഗോ
 • സൂപ്പർ ഈഗോ
 • അനിമ

ഇദ്ദ്

13. ബഹുമുഖ ബുദ്ധിസിദ്ധാന്തമനുസരിച്ച് കളിമൺ രൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ കണ്ടുവരുന്ന ബുദ്ധി

 • ഗണിതശാസ്ത്രപരമായ ബുദ്ധി
 • ദൃശ്യ – സ്ഥലപര ബുദ്ധി
 • വ്യക്താന്തര ബുദ്ധി
 • ശാരീരിക – ചലനപര ബുദ്ധി

ദൃശ്യ – സ്ഥലപര ബുദ്ധി

14. നോം ചോംസ്കി മുന്നോട്ടു വെച്ച ഭാഷാപഠന സിദ്ധാന്തവുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് ഏത്

 • സമഗ്ര ഭാഷാ സമീപനം
 • ഭാഷാ ആഗിരണ സമീപനം
 • ശിശു കേന്ദ്രീകൃത സമീപനം
 • ഭാഷാ നിർമിതി സമീപനം

ഭാഷാ ആഗിരണ സമീപനം

15. താഴെ കൊടുത്തിരിക്കുന്നവയിൽ യഥാർഥവും ആധികാരികവുമായ പഠനപ്രവർത്തനം ഏതാണ്

 • പരീക്ഷയ്ക്ക് മുമ്പായി വേഗത്തിൽ ഓടിച്ചു നോക്കൽ
 • ഉത്തരമായി പാഠപുസ്തകത്തിൽ അടിവരയിട്ട ഭാഗം പകർത്തിയെഴുതൽ
 • സെമിനാറിൽ വിഷയം അവതരിപ്പിക്കൽ
 • സ്കൂൾ കെട്ടിടത്തിൻറെ മാപ്പ് വരച്ചു കളിസ്ഥലത്തിൻറെ സ്ഥാനം നിർണയിക്കൽ

സ്കൂൾ കെട്ടിടത്തിൻറെ മാപ്പ് വരച്ചു കളിസ്ഥലത്തിൻറെ സ്ഥാനം നിർണയിക്കൽ

16. പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൌമാരാവസ്ഥയും ഒരുമിക്കുന്ന ഘട്ടം

 • ഇന്ദ്രിയ ചാലകഘട്ടം
 • ഔപചാരിക മനോവ്യാപാരഘട്ടം
 • മനോവ്യാപാര പൂർവ ഘട്ടം
 • മൂർത്ത ക്രിയാത്മക ഘട്ടം

ഔപചാരിക മനോവ്യാപാരഘട്ടം

17. പ്രൈമറി അധ്യാപക പരിശീലനത്തിനായി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്

 • എസ്.സി.ഇ.ആർ.ടി
 • ഡി.ഐ.ഇ.ടി
 • എൻസിഇആർടി
 • എസ്.എസ്.എ

ഡിഐഇടി

18. ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്

 • ആൽഫ്രഡ് ബിനെ
 • ഹൊവാർഡ് ഗാർഡ്നർ
 • സ്റ്റാൻഫോർഡ് ബിനെ
 • തേഴ്സ്റ്റൻ

ആൽഫ്രഡ് ബിനെ

19. പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികളാണ്

 • അനുകൂലനങ്ങൾ
 • സ്കീമ
 • പ്രബലനങ്ങൾ
 • ചോദകങ്ങൾ

സ്കീമ

20. പ്രത്രേക പരിഗണന അർഹിക്കുന്ന കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത്

 • സങ്കലിത വിദ്യാഭ്യാസത്തിലൂടെ
 • സ്പെഷ്യൽ സ്കൂളിൽ
 • മാതാപിതാക്കളുടെ സഹായത്താൽ
 • പ്രത്രേക ക്ലാസിലിരുന്ന്

സങ്കലിത വിദ്യാഭ്യാസത്തിലൂടെ

21. ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത്

 • ക്ഷണികത
 • ചഞ്ചലത
 • തീവ്രത
 • സ്ഥിരത

സ്ഥിരത

22. കണ്ടെത്തൽ പഠനം താഴെപറയുന്നവയിൽ ആരുടെ സംഭാവനയാണ്

 • ആൽപോർട്ട്
 • പിയാഷെ
 • ബ്രൂണർ
 • വൈഗോട്സ്കി

ബ്രൂണർ

23. ഫ്രോയിഡിയൻ വീക്ഷണമനുസരിച്ച് അക്ഷരപ്പിഴവുകളും നാക്കുപിഴവുകളും

 • പശ്ചാദ്ഗമനമാണ്
 • പ്രതിപൂർത്തിയാണ്
 • താദാത്മീകരണമാണ്
 • ദമനമാണ്

ദമനമാണ്

24. ലഭിക്കുന്ന പരിശീലനം കൊണ്ട് ഒരു വ്യക്തിക്ക് ഏതു മേഖലയിൽ മികവ് പുലർത്താൻ കഴിയും എന്നുള്ള സൂചനയാണ്

 • അഭിക്ഷമത
 • താൽപര്യം
 • ഉപലബ്ധി
 • മനോഭാവം

അഭിക്ഷമത

25. താഴെ പറയുന്ന കൂട്ടങ്ങളിൽ ഒരേ വിചാരമാതൃകയിൽ പെടുന്ന മനഃശാസ്ത്രജ്ഞൻമാർ ആരെല്ലാം

 • കോഫ്ക്ക, കോഹ്ലർ, തോൺഡൈക്
 • എറിക്സൺ, ബന്ദൂര, ടോൾമാൻ
 • വാട്സൺ, വില്യം ജെയിംസ്, വില്യം വൂണ്ട്
 • പിയാഷെ, ബ്രൂണർ, വൈഗോട്സ്കി

പിയാഷെ, ബ്രൂണർ, വൈഗോട്സ്കി

26. താഴെ പറയുന്നവയിൽ പഠനശൈലിയിൽ പെടാത്തത് ഏത്

 • കണ്ടു പഠിക്കൽ
 • ഉരുവിട്ടു പഠിക്കൽ
 • കേട്ടു പഠിക്കൽ
 • ചെയ്തു പഠിക്കൽ

കേട്ടു പഠിക്കൽ

27. താഴെ കൊടുത്തിരിക്കുന്നവയിൽ എബ്രഹാം മാസ്സോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് ഏത്

 • ശാരീരികാവശ്യങ്ങൾ
 • സുരക്ഷിതത്വം
 • സ്നേഹം
 • സ്വത്വാവിഷ്കാരം

സ്വത്വാവിഷ്കാരം

28. അഭിപ്രേരണയെ നിർണയയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

 • പരാജയഭീതി
 • മത്സരം
 • അഭിരുചി
 • ഇവയെല്ലാം

ഇവയെല്ലാം

29. മനഃശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്

 • സിഗ്മണ്ട് ഫ്രോയിഡ്
 • വില്യം വൂണ്ട്
 • വില്യം ജെയിംസ്
 • പിൽസ്ബെറി

വില്യം വൂണ്ട്

30. സർഗാത്മകതയ്ക്കു നാല് ഘടകങ്ങൾ ഉണ്ടെന്ന് ടോറൻസ് അഭിപ്രായപ്പെടുന്നു. അവ ഏതെല്ലാം

 • വാചാലത, വഴക്കം, ഭംഗി, മൌലികത
 • വാചാലത, വഴക്കം, ഭംഗി, പുതുമ
 • ഒഴുക്ക്, വഴക്കം, മൌലികത, വിപുലനം
 • ഒഴുക്ക്, വഴക്കം, ഭംഗി, പുതുമ

ഒഴുക്ക്, വഴക്കം, മൌലികത, വിപുലനം

By JF DAS

Admin

Leave a Reply