1. മനഃശാസ്ത്രത്തെ വ്യവഹാരത്തിൻറെ ശാസ്ത്രം എന്ന് വിശേഷിപ്പിച്ചതാര്
 • വില്യം ജെയിംസ്
 • വില്യം വുൺട്
 • പിൽസ്ബറി
 • ജെ.ബി. വാട്സൺ

പിൽസ്ബറി

2. താഴെ പറയുന്നവയിൽ ഏറ്റവും താഴ്ന്ന പഠനിലയാണ്

 • പ്രയോഗം
 • ബന്ധങ്ങൾ കണ്ടെത്തൽ
 • ഉരുവിട്ടുള്ള പഠനം
 • പ്രശ്നപരിഹാരം

ഉരുവിട്ടുള്ള പഠനം

3. സ്കൂൾ പ്രവേശനോൽസവം പിയാഷെയുടെ അഭിപ്രായത്തിൽ ഒരു

 • സ്വാംശീകരണ പ്രക്രിയയാണ്
 • സമായോജന പ്രക്രിയയാണ്
 • സംസ്ഥാപന പ്രക്രിയയാണ്
 • വൈജ്ഞാനിക ഘടനാ നിർമാണമാണ്

സമായോജന പ്രക്രിയയാണ്

4. ഹള്ളിൻറെ അഭിപ്രായത്തിൽ ചോദക പ്രതികരണങ്ങളുടെ ശക്തി നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏവ

 • ആവശ്യവും അഭിപ്രേരണയും
 • ആവശ്യങ്ങളും ശീലങ്ങളും ദൃഡീകരണവും
 • ഇതൊന്നുമല്ല
 • ഇവരണ്ടും

ഇവ രണ്ടും

5. സ്കൂൾ കോപ്ലക്സ് എന്നാൽ

 • സ്കൂളും കെട്ടിടവും ചുറ്റുപാടുകളും ചേർന്നത്
 • സ്കൂളും കുട്ടികളും ചേർന്നത്
 • സ്കൂളും കുട്ടികളും അധ്യാപകരും ചേർന്നത്
 • ചുറ്റുപാടുമുള്ള ഏതാനും സ്കൂളുകൾ ചേർന്നത്

സ്കൂളും കെട്ടിടവും ചുറ്റുപാടുകളും ചേർന്നത്

6. വൈജ്ഞാനിക ഘടനയെക്കുറിച്ചുള്ള സാമാന്യ സൈദ്ധാന്തിക ചർച്ചാ പദ്ധതി അറിയപ്പെടുന്നത്

 • ഓൺടോളജി
 • പെഡഗോഗി
 • എപ്പിസ്റ്റമോളജി
 • കോഗ്നീഷൻ

എപ്പിസ്റ്റമോളജി

7. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിൻറെ പേര്

 • ഇൻസ്റ്റിറ്റ്യൂട്ട്
 • അക്കാദമി
 • ലബോറട്ടറി
 • പ്ലേഫീൽഡ്

അക്കാദമി

8. കുട്ടികളുടെ ജിജ്ഞാസ പ്രകൃതിദത്തമാണെന്നും അത് അധ്യാപകൻ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടത്

 • പിയാഷെ
 • ബ്രൂണർ
 • പാവ്ലോവ്
 • കോൾബർഗ്

ബ്രൂണർ

9. ഇലക്ട്രോകോംപ്ലക്സ് എന്നത്

 • ഒരാൺകുട്ടിക്ക് സ്വന്തം അമ്മയോട് തോന്നുന്ന ആകർഷണം
 • ഒരു പെൺകുട്ടിക്ക് സ്വന്തം പിതാവിനോട് തോന്നുന്ന ആകർഷണം
 • ഒരു പെൺകുട്ടിക്ക് ആൺകുട്ടിയോട് തോന്നുന്ന ആകർഷണം
 • ഇതൊന്നുമല്ല

ഒരു പെൺകുട്ടിക്ക് സ്വന്തം പിതാവിനോട് തോന്നുന്ന ആകർഷണം

10. താഴെ പറയുന്നവയിൽ ക്രിയാഗവേഷണത്തിൻറെ പ്രത്യേകതകളായി പരിഗണിക്കാവുന്നത്

 • ക്രിയാഗവേഷണം ഉടനടി പരിഹാരം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ്
 • ക്രിയാഗവേഷണത്തിൽ സിദ്ധാന്ത രൂപീകരണത്തിനല്ല മറിച്ച് പ്രശ്ന പരിഹാരത്തിനാണ് ഊന്നൽ നൽകുന്നത്
 • ക്രിയാഗവേഷണത്തിന് സാർവലൌകിക സ്വഭാവമല്ല മറിച്ച് പ്രാദേശിക പശ്ചാത്തലമാണുള്ളത്
 • ഇവയെല്ലാം

ഇവയെല്ലാം

11. പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ്

 • സിദ്ധി ശോധകം
 • നിദാന ശോധകം
 • ചോദ്യം ചോദിക്കൽ
 • നിർദിഷ്ടാഭ്യാസം

നിദാന ശോധകം

12. ഒരേതരം പ്രവർത്തനങ്ങളാണ് ഒരു ടെസ്റ്റ് നടത്തുന്നതിന് എല്ലാവർക്കും സ്വീകാര്യമാകുന്നതെങ്കിൽ ആ ടെസ്റ്റ് എപ്രകാരമായിരിക്കും

 • സാധാരണീകരിക്കപ്പെട്ടത്
 • ഏകീകരിക്കപ്പെട്ടത്
 • പ്രയോഗവൽക്കരിക്കപ്പെട്ടത്
 • സാധൂകരിക്കപ്പെട്ടത്

ഏകീകരിക്കപ്പെട്ടത്

13. ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച് പഠിതാവിന് നൽകുന്നത്

 • പഠനത്തിന് മുമ്പുള്ള ധാരണ
 • പഠനത്തിന് ശേഷമുള്ള ധാരണ
 • പഠനത്തിനിടയിലുള്ള ധാരണ
 • ഇതൊന്നുമല്ല

പഠനത്തിന് ശേഷമുള്ള ധാരണ

14. സമർഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ അല്ലെങ്കിൽ വിഷയത്തിൽ കൂടുതൽ അറിവുള്ള മറ്റാരുടെയോ സഹായത്തോടു കൂടി പഠിതാവ് സ്വയം എത്തിച്ചേരാൻ കഴിയുന്നതിനെക്കാളും ഉയർന്ന വികാസ മേഖലയിൽ എത്തിച്ചേരുന്നു എന്ന് സിദ്ധാന്തിച്ച ശാസ്ത്രജ്ഞനാര്

 • പിയാഷെ
 • ബ്രൂണർ
 • വൈഗോട്ട്സ്കി
 • തോൺഡെക്

വൈഗോട്ട്സ്കി

15. താഴെ പറയുന്നവയിൽ സർഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത പ്രവൃത്തി ഏത്

 • ഗതാനുഗതികത്വവും യാന്ത്രികതയും ഒഴിവാക്കുക
 • നിർഭയമായി സംശയങ്ങൾ ചോദിക്കാൻ സ്വാതന്ത്യം നൽകുക
 • പല വിധത്തിലുള്ള പരിഹാര നിർദ്ദേശങ്ങൾ ആരായുക
 • മാതൃകകൾ നല്കുകയും ഔപചാരിക അന്തരീക്ഷം നിലനിർത്തുകയും ചെയ്യുക

മാതൃകകൾ നല്കുകയും ഔപചാരിക അന്തരീക്ഷം നിലനിർത്തുകയും ചെയ്യുക

16. മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് മാപ് റീഡിങ് പഠിക്കുന്നതിന് ഉപയോഗിക്കാവുന്ന അനുയോജ്യമായ ഒരു ബോധന ഉപാധിയാണ്

 • എംബോസ്ഡ് മാപ്പ്
 • വർക്ക് ഷീറ്റ്
 • നിറം കൊടുക്കാനുള്ള മാപ്പിൻറെ രൂപരേഖ
 • സാധാരണ ഭൂപടം

എംബോസ്ഡ് മാപ്പ്

17. നോംചോംസ്കിയുടെ അഭിപ്രായത്തിൽ മനുഷ്യർക്ക് ഒരേ ആശയം വ്യത്യസ്ത തരത്തിൽ ആവിഷ്കരിക്കാൻ സാധിക്കുന്നത് ഏത് നിയമം പ്രയോഗിക്കുന്നതിലൂടെയാണ്

 • ഡിസ്ജങ്ടീവ്
 • ഫങ്ഷനൽ
 • ജനറേറ്റീവ്
 • ട്രാൻസ്ഫൊമേഷൻ

ജനറേറ്റീവ്

18. പുതിയ പഠനരീതികൾ പരിചയപ്പെടുത്തുന്നതിന് അധ്യാപകർക്കായി എസ്.സി.ഇ.ആർ.ടി തയാറാക്കിയ കൈപ്പുസ്തകം

കളിപ്പാട്ടം

19. പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പഠനം രസകരമാക്കുന്നതിന് എസ്.സി.ഇ.ആർ.ടി തയാറാക്കിയ പദ്ധതി

കളിത്തോണി

20. സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്ന സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് സൌജന്യ ശാസ്ത്രീയ നൃത്ത-സംഗീത പരിശീലനം നൽകുന്ന പദ്ധതി

കലാപാഠം

21. യഷ്പാൽ കമ്മിറ്റി റിപ്പോർട്ട് ഏത് പേരിലാണ് അറിയപ്പെടുന്നത്

ലേണിങ് വിത്തൌട്ട് ബർഡൻ

22. ആദ്യമാദ്യം സൈലൻസ്, സൈലൻസ് എന്നു പറഞ്ഞ് മേശമേൽ അടിച്ച് ശബ്ദം വെച്ചായിരുന്നു അധ്യാപകൻ ക്ലാസ്സിൽ അച്ചടക്കം പുലർത്തി പോന്നത്. എന്നാൽ പിന്നീടങ്ങോട്ട് സൈലൻസ് എന്നു പറയാതെ കേവലം മേശമേൽ അടിച്ചപ്പോൾ തന്നെ കുട്ടികൾ അച്ചടക്കം കാട്ടി തുടങ്ങി. ഇവിടെ ടീച്ചർ പ്രാവർത്തികമാക്കിയത് ആരുടെ ഏത് സിദ്ധാന്തമാണ്

പാവ്ലോവിൻറെ പൌരാണികാനുബന്ധനം

23. ഏകകാസൂത്രണം എന്നതിൻറെ ഏറ്റവും നല്ല നിർവചനം

മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ സാധ്യമാക്കുമാറ് ഒരു ഏകകത്തിൽ അന്തർഭവിച്ച പാഠ്യവസ്തുവിൻറെ സമഗ്രമായ ബോധനാസൂത്രണം.

24. വാക്കുകൾക്ക് മുൻപേ വസ്തുക്കൾ മനസ്സിലാക്കുക, വായനയ്ക്ക് മുൻപേ വാക്കുകൾ അറിയുക, വരയ്ക്കുന്നതിന് മുൻപേ വായിക്കുക, എഴുതുന്നതിനു മുൻപ് വരയ്ക്കുക. ആരുടെ അഭിപ്രായമാണിത്

പെസ്റ്റലോസി

25. അന്തർദൃഷ്ടി പഠനത്തിനായി കോഹ്ളർ ഉപയോഗിച്ച ചിമ്പാൻസിയുടെ പേര്

സുൽത്താൻ

26. കുട്ടികൾ ആദ്യം എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചത് ഏതു ഔദ്യോഗിക പ്രഖ്യാപനത്തിലാണ്

ഐക്യരാഷ്ട്രസഭ അംഗീകരിച്ച കുട്ടികളുടെ അവകാശ കൺവെൻഷൻ

By JF DAS

Admin

Leave a Reply