LP/UP Assistant Model Questions -1

LP/UP Assistant Model Questions-2

LP/UP Assistant Model Questions-3

LP/UP Assistant Psychology Model Questions : 1

  1. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രോപരിതലത്തിൻറെ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശ വാഹനമാണ് ആദ്യമായി ചന്ദ്രൻറെ മറുഭാഗത്തിൻറെ ചിത്രമെടുത്തത്? 

(A) ലൂണാ 1 

(B) ലൂണാ 10

(C) റേഞ്ചർ 7 

(D) ലൂണാ

2. മൗലികാവകാശങ്ങൾ ഏത് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്? 

(A) അമേരിക്കൻ ഭരണഘടന 

(B) ബ്രിട്ടീഷ് ഭരണഘടന

(C) ഫ്രഞ്ച് ഭരണഘടന 

(D) റഷ്യൻ ഭരണഘടന 

3. വായനാദിനം : 

(A) സെപ്റ്റംബർ 5

(B) ജൂൺ 19

(C) സെപ്തംബർ 8 

(D) ജൂൺ 5 

4. ഏറ്റവും നീളം കൂടിയ നാവുള്ള മൃഗം : 

(A) ഒട്ടകം 

(B) കഴുത 

(C) കാണ്ടാമൃഗം 

(D) ജിഫാറ് 

5. ഇന്ത്യയിലെ അറ്റോർണി ജനറൽ : 

(A) അജിത്ത് കുമാർ ദോവൽ

(B) മുകുൾ റോത്തഗി

(C) സോളി സൊറാബ്ജി 

(D) കെ. പരാശരൻ 

6. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് : 

(A) ചാൾസ് ബാബേജ്

(B) സബീർ ഭാട്ടിയ 

(C) ജയിംസ് റസൽ 

(D) ശകുന്തളാ ദേവി. 

7. വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് 

(A) സുൽത്താൻ ബത്തേരി 

(B) മാനന്തവാടി

(C) കല്പറ്റ 

(D) വൈത്തിരി 

8. ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ്? 

(A) ക്രിസ്ത്യൻ 

(B) പാഴ്സി

(C) മുസ്ലീം 

(D) സിക്ക് 

9. മാർബിളിലെ സ്വപ്നമെന്ന് വിശേഷിപ്പിക്കപ്പെട്ടത് : 

(A) താജ്മഹൽ 

(B) കുത്തബ്മിനാർ

(C) ചാർമിനാർ

(D) മയൂരസിംഹാസനം 

10. കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് : 

(A) അറക്കുളം 

(B) മരട്

(C) പാമ്പാക്കുട

(D) മാണിക്കൽ 

11. ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ : 

(A) പി.ജെ. കുര്യൻ

(B) എം തമ്പി ദുരെ

(C) സുമിത്രാ മഹാജൻ 

(D) മല്ലികാർജുൻ ഖാർഗെ 

12. ഹോക്കി മാന്ത്രികൻ 

(A) ബ്രാഡ് മാൻ 

(B) സഫർ ഇക്ബാൽ

(C) മിൽക്കാ സിംഗ് 

(D) ധ്യാൻ ചന്ദ് 

13. “എനിക്ക് ജീവിതത്തിൽ വെറും 3 സാധനങ്ങളെ വേണ്ടു അവ ‘പുസ്തകങ്ങൾ’, ‘പുസ്തകങ്ങൾ’, ‘പുസ്തകങ്ങൾ മാത്രം ഇതാരുടെ വാക്കുകൾ? 

(A) ബർണാഡ് ഷാ 

(B) ഷേക്സ്പിയർ

(C) ടെന്നിസൺ 

(D) ടോൾസ്റ്റോയി 

14. രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം 

(A) വെള്ളഴുത്ത് 

(B) തിമിരം

(C) ഗ്ലൂക്കോമ 

(D) കോങ്കണ് 

15. ലോഗരിതത്തിന്റെ പിതാവ് : 

(A) ഹിപ്പാർക്കസ്

(B) പാസ്കൽ

(C) നേപ്പിയർ 

(D) ബബേജ് 

16. ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം : 

(A) തുലാബ് 

(B) സലാട്ട് 1

(C) മിർ 

(D) സോയൂസ് 1 

17. കൊടുമുടികളുടെ ശംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ്?

(A) കാഞ്ചൻജംഗ 

(B) കാരക്കോറം

(C) ആരവല്ലി 

(D) എവറസ്റ്റ് 

18. “ബച്പൻ ബചാവോ ആന്ദോളന് തുടക്കമിട്ടതാര്? 

(A) മേധാ പട്കർ

(B) കൈലാഷ് സത്യാർഥി

(C) ഇറോം ഷർമിള 

(D) സുന്ദർ ലാൽ ബഹുഗുണ 

19. സൈലന്റ് സിംഗ് എന്ന കൃതിയുടെ കർത്താവ് : 

(A) അരുന്ധതി റോയി

(B) ആർ.കെ. നാരായൺ

(C) റേച്ചൽ കാർസൺ 

 (D) ഹെലൻ ഡിക്സ 

20. 2014-ൽ ആന്ധയുടേയും ഒഡീഷയുടേയും തീരങ്ങളിൽ വിശിയ ചുഴലിക്കാറ്റ് ‘ഹുദ് ഹുദ്’ എന്ന പേരിലറിയപ്പെട്ടു. ഈ പേര് ഒരു രാജ്യത്തെ ദേശീയ പക്ഷിയുടെ പേരാണ്. രാജ്യമേത്? 

(A) ഇന്തോനേഷ്യ 

(B) ഇറാൻ

(C) ഈജിപ്ത് 

(D) ഇസ്രായേൽ

21. മലബാറിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം : 

(A) സ്വദേശാഭിമാനി 

(B) ദേശാഭിമാനി

(C) രാജ്യസമാചാരം 

(D) മിതവാദി  

22. ശ്രീനാരായണ ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം : 

(A) 1904 

(B) 1913

(C) 1924 

(D) 1928 

23. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായിരുന്ന മലയാളി 

(A) സർ. സി. ശങ്കരൻ നായർ 

(B) കെ. കേളപ്പൻ

(C) സി. കേശവൻ 

(D) ടി.കെ. വർഗ്ഗീസ് 

24. കേരളത്തിലെ ആദ്യ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം : 

(A) മാടായി 

(B) കൊടുങ്ങല്ലൂർ

(C) മട്ടാഞ്ചേരി 

(D) മാള 

25. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം : 

(A) വക്കം

(B) കാലടി 

(C) ശിവഗിരി 

(D) പന്തളം 

26. വയനാട് ചുരം ഏത് ജില്ലയിലാണ്?

(A) കോഴിക്കോട്

(B) വയനാട്

(C) കണ്ണൂർ 

(D) മലപ്പുറം 

27. പോർട്ടുഗീസ് സ്വാധീനത്തിന്റെ ഫലമായി കേരളത്തിൽ വികസിച്ചു വന്ന കലാരൂപം : 

(A) മാർഗ്ഗം കളി 

(B) പരിചമുട്ടു കളി

(C) ഓട്ടംതുള്ളൽ 

(D) ചവിട്ടുനാടകം 

28. ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം നിറുത്തിയതെന്തുകൊണ്ട്? 

(A) ടിപ്പു തോറ്റതുകൊണ്ട്

(B) അസുഖം പിടിപ്പെട്ടതുകൊണ്ട് 

(C) ബ്രിട്ടീഷുകാർ മൈസൂർ ആക്രമിച്ചതുകൊണ്ട്

(D) തിരുവിതാംകൂർ പടയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട് 

29. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജല വൈദ്യുതി നിലയം 

(A) ഇടുക്കി 

(B) ശബരിഗിരി

(C) മൂലമറ്റം 

(D) മലമ്പുഴ 

30. “ഇൻഡിക്ക’ ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്? 

(A) ഹുയാൻസാങ്

(B) അലക്സാണ്ടർ

(C) ഫാഹിയാൻ 

(D) മെഗസ്തനീസ് 

31. കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈൻ 

(A) ബേപ്പൂർ മുതൽ തിരൂർ വരെ

(B) തിരുവനന്തപുരം മുതൽ എറണാകുളം വരെ

(C) ബേപ്പൂർ മുതൽ കോഴിക്കോട് വരെ

(D) തിരൂർ മുതൽ നിലമ്പൂർ വരെ 

32. ആലപ്പുഴ തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് 

(A) റ്റി. മാധവറാവു 

(B) രാജാ കേശവദാസൻ

(C) സി.പി. രാമസ്വാമി അയ്യർ  

(D) രാമയ്യൻ ദളവ 

33. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ : 

(A) കെ. ആർ. ഗൗരി

(B) ദാമോദരൻ പോറ്റി 

(C) സി. കേശവൻ 

(D) ശങ്കര നാരായണൻ പോറ്റി 

34. യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു? 

(A) മൂലം 

(B) മഞ്ഞൾ

(C) കുരുമുളക് 

(D) ചന്ദനം 

35. താഴെ പറയുന്നവയിൽ കേരളത്തിലെ പ്രസിദ്ധ മത്സ്യബന്ധന കേന്ദ്രം : 

(A) കൊല്ലം 

(B) നീണ്ടകര

(C) കോഴിക്കോട് 

(D) ആലപ്പുഴ 

36. തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി 

(A) പട്ടം താണുപിള്ള 

(B) സി. കേശവൻ

(C) സി.എം. വർഗ്ഗീസ് 

(D) സി.പി. രാമസ്വാമി അയ്യർ 044/2016 

37. സാധുജനപരിപാലന സംഘം ആരംഭിച്ചത് : 

(A) സഹോദരൻ അയ്യപ്പൻ 

(B) ചട്ടമ്പി സ്വാമികൾ

(C) ശ്രീനാരായണ ഗുരു 

(D) അയ്യൻകാളി 

38. 1928-ൽ ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം : 

(A) പയ്യന്നൂർ 

(B) കോഴിക്കോട്

(C) കണ്ണൂർ 

(D) വടകര 

39. 1921-ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം: 

(A) തിരുർ 

(B) പൂക്കോട്ടൂർ

(C) പൊന്നാനി 

(D) മലപ്പുറം 

40. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കപ്പെട്ട വർഷം : 

(A) 1937 

(B) 1939

(C) 1988 

(D) 1936 

41. X-Ray കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്? 

(A) എഡിസൺ 

(B) റോൺട്ജൻ 

(C) ഫാരഡെ 

(D) ലാവോസിയ 

42. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു ലോഹം ഏത്? 

(A) മെർക്കുറി 

(B) സ്വർണ്ണം

(C) ബ്രോമിൻ 

(D) ഗാലിയം 

43. ട്രാൻസ്ഫോർമറിന്റെ പ്രവർത്തനതത്വം എന്ത്? 

(A) സെൽഫ് ഇൻഡക്ഷൻ

(B) വൈദ്യുതകാന്തിക പ്രരണം

(C) മ്യൂച്ചൽ ഇൻഡക്ഷൻ 

(D) മോട്ടോർ തത്വം 

44. ഒരു ഡിസ്മാർജ്ജ് ലാമ്പിൽ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന 

വാതകം ഏത്? 

(A) നിയോൺ 

(B) ക്ലോറിൻ

(C) നൈട്രജൻ 

(D) ഹൈഡ്രജൻ 

45. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ്? 

(A) കേരളം 

(B) ഉത്തർപ്രദേശ്

(C) കർണ്ണാടകം 

(D) തമിഴ്നാട് 

46. കേരളത്തിന്റെ കടൽത്തീരത്ത് സുലഭമായി കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ഏത്? 

(A) യുറേനിയം 

(B) റേഡിയം

(C) തോറിയം

(D) പ്രോട്ടോക്ലീനിയം

47. മൈക്രോഫോണിൽ നടക്കുന്ന ഊർജമാറ്റം

(A) വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു. 

(B) ശബോർജജം വൈദ്യുതോർജ്ജമായി മാറുന്നു.

(C) യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു 

(D) വൈദ്യുതോർജ്ജം ശബ്ദാർജജമായി മാറുന്നു 

48. കൂട്ടത്തിൽ പെടാത്തത് ഏത്? 

(A) ഹീലിയം

(B) നൈട്രജൻ 

(C) ഓക്സിജൻ 

(D) ക്ലോറിൻ

49. ഒരു മൂലകത്തിൻറെ ഇലക്ട്രോൺ വിന്യാസം 2,8,8,1 പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിൻറെ സ്ഥാനം എന്ത്

(A) ഒന്നാം പിരിയഡ് ഒന്നാം ഗ്രൂപ്പ്

(B) നാലാം പീരിയഡ് നാലാം ഗ്രൂപ്പ്

(C) ഒന്നാം പീരിയഡ് നാലാം ഗ്രൂപ്പ്

(D) നാലാം പീരിയഡ് ഒന്നാം ഗ്രൂപ്പ്

50. ഒരു മലയുടെ താഴ്വാരത്ത് നിന്ന് ഒരാൾ കൈകൊട്ടുന്നു. 4 സെക്കൻറുകൾക്ക് ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കൻറിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും

(A) 1360 മീറ്റർ 

(B) 340 മീറ്റർ

(C) 680 മീറ്റർ

(D) 170 മീറ്റർ

Answer key

1D11B21D31A41B
2A12D22B32B42A
3B13D23A33D43C
4D14A24C34C44B
5B15C25B35B45D
6D16B26A36A46C
7A17A27D37D47B
8C18B28C38A48A
9A19C29C39B49D
10C20D30D40C50C

By JF DAS

Admin

2 thoughts on “LP Assistant Previous Exam Questions”

Leave a Reply