1. ഗ്രാൻഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

തമിഴ്നാട്

2. ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ

ലക്നൌ

3. കിഴക്കിൻറെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

ഗോവ

4. ഗോപിനാഥ് ബർദലോയ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

ഗുഹാവത്തി (ആസ്സാം)

5. കിഴക്കിൻറെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത്

ഷില്ലോങ് (മേഘാലയ)

6. കുമയോൺ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ

ഉത്തരാഖണ്ഡ്

7. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി

ബ്രഹ്മപുത്ര

8. കൽപ്പന-1 ൻറെ ആദ്യകാല പേരെന്തായിരുന്നു

മെറ്റ്സാറ്റ്

9. കൽപനാ ചൌളയുടെ ജന്മദേശം

കർണാൽ (ഹരിയാന)

10. കിങ് മേക്കർ എന്നറിയപ്പെടുന്ന തമിഴ് രാഷ്ട്രീയ നേതാവ്

കാമരാജ്

11. ഗയ എയർ പോർട്ട് സ്ഥിതിചെയ്യുന്നതെവിടെ

ഗയ (ബീഹാർ)

12. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതെവിടെ

കർണാടക

13. കുസുമപുരം എന്നറിയപ്പെടുന്ന സ്ഥലം

പാറ്റ്ന (ബീഹാർ)

14. ഗിദ്ധ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

പഞ്ചാബ്

15. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലമേത്

ധൻബാദ് (ജാർഖണ്ഡ്)

16. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്

ഭുവനേശ്വർ

17. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം

പശ്ചിമ ബംഗാൾ

18. ഒട്ടകത്തിൻറെ നാട് എന്നറിയപ്പെടുന്നത്

ബിക്കാനീർ

19. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്

മേഘാലയ

20. ഗംഗോത്രി നാഷണ. പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ

ഉത്തരാഖണ്ഡ്

21. കർണാടകയുടെ നിയമസഭാ മന്ദിരം

വിധാൻ സൌദ

22. കബഡിയുടെ ജന്മനാട്

ഇന്ത്യ

23. ഗോവ വിമോചന ദിനം എന്ന്

ഡിസംബർ 19

24. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം

അൽമാട്ടി ഡാം

25. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പന ചെയ്തതാര്

ജോർജ് വിറ്റെറ്റ്

26. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

27. ഗോവിന്ദവല്ലഭ് പന്ത് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഉത്തരാഖണ്ഡ്

28. 2020- ഓടെ ഇന്ത്യയിലെ എല്ലാ കുട്ടികളിലും രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

മിഷൻ ഇന്ദ്രധനുഷ്

29. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്

മണിപ്പൂർ

30. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ഏത്

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)

31. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്

32. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്

മഹാനദി

33. കേന്ദ്ര ലളിതകലാ അക്കാദമിയുടെ ആസ്ഥാനം

ഡൽഹി (1954-ൽ സ്ഥാപിതമായി)

34. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

ഡൽഹി (1954-ൽ സ്ഥാപിതമായി)

35. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായി അന്തരിച്ച സ്ഥലം

ആഗാഖാൻ പാലസ് (പൂണെ)

36. കലിംഗ യുദ്ധം നടന്ന നദീ തീരം ഏത്

ദയാ നദീ തീരം

37. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിൻറെ പേരിൽ അറിയപ്പെടുന്ന നൃത്ത രൂപം

കുച്ചിപ്പുടി

38. കുമിൾ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്

സോളൻ (ഹിമാചൽ പ്രദേശ്)

39. കാളിദാസൻറെ ജന്മസ്ഥലം

ഉജ്ജയിനി

40. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്

1852 മീറ്റർ

41. കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ച രാജാവ് ആര്

നരസിംഹ ദേവൻ (ഗംഗാരാജവംശം)

42. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആറാമത്തെ ഭാഷ

ഒഡിയ

43. കുദ്രെ മുഖ് ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കർണാടകം

44. കേളുചരൺ മഹാപാത്ര ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഒഡീസി

45. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്

ഘഗ്ഗർ

46. കർണാടക സംഗീതത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്

പുരന്ദരദാസൻ

47. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

ആഗാഖാൻ പാലസ് (പൂണെ)

48. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്

49. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നതെന്ത്

വാഗ അതിർത്തി

50. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരിക്കുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ

അല്ലസാനി പെദ്ദണ്ണ

51. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മഹാരാഷ്ട്ര

52. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ജമ്മു കാശ്മീർ (ഝലം നദിയിൽ)

53. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

രാജസ്ഥാൻ

54. ദേശീയ സമ്മതിദായക ദിനം

ജനുവരി 25

55. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നതെവിടെ

ഗുജറാത്ത്

56. കവിതയ്ക്കുള്ള കബീർ പുരസ്കാരം നല്കുന്ന സംസ്ഥാനം

മധ്യപ്രദേശ്

57. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

മധ്യപ്രദേശ്

58. ഓംകാരേശ്വർ അണ്കകെട്ട് സ്ഥിതി ചെയ്യുന്നതെവിടെ

മധ്യപ്രദേശ് (നർമ്മദാ നദിയിൽ)

59. ഗിണ്ടി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

തമിഴ്നാട്

60. പുകയില വിരുദ്ധ ദിനം എന്നാണ്

മെയ് 31

61. കുക്കി സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം ഏത്

മണിപ്പൂർ

62. ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

കർണാടകം

63. കിഴക്കിൻറെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം

അഹമ്മദാബാദ്

64. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

65. ഏറ്റവും കൂടുതൽ ബാർലി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

ഉത്തർപ്രദേശ്

66. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡീഷയിലെ ക്ഷേത്രം

കൊണാർക്കിലെ സൂര്യക്ഷേത്രം

67. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം

ഉത്തർപ്രദേശ്

68. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം

നേപ്പാൾ

69. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്റു

70. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം

ഉത്തർപ്രദേശ്

71. കൂടംകുളം ആണവനിലയത്തിൻറെ നിർമ്മാണത്തിൽ സഹകരിക്കുന്ന രാജ്യം

റഷ്യ

72. ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

ഗുജറാത്ത്

73. കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കർണാടക (കാവേരി നദിയിൽ)

74. കിയോലാഡിയോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

രാജസ്ഥാൻ

75. കിഴക്കിൻറെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

ഗോവ

77. കാളിദാസ സമ്മാനം നല്കുന്ന സംസ്ഥാനം

മധ്യപ്രദേശ്

78. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം

കട്ടക്

79. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

80. ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്നത്

താർ മരുഭൂമി

81. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്

സൈനുൽ ആബ്ദീൻ

82. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം എവിടെ

അന്തരീക്ഷ് ഭവൻ (ബാംഗളൂർ)

83. ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്

ഹിമാചൽ പ്രദേശ്

84. കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം

നാസിക്

85. കാശ്മീരിലെ ഷാലിമാർ, നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി

ജഹാംഗീർ

By JF DAS

Admin

Leave a Reply