1. ഇന്ത്യയിലെ ആദ്യത്തെ പരുത്തി മിൽ സ്ഥാപിച്ചത് എവിടെയാണ്?

മുംബൈ (മഹാരാഷ്ട്ര)

2. നൈൽ നദിയുടെ പതന സ്ഥാനം ഏത്?

മെഡിറ്ററേനിയൻ കടൽ

3. മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിൽ നിന്ന് ആദ്യമായി നേടിയതാര്?

പി ജെ ആന്റണി

4. കേരളത്തിലെ ആദ്യത്തെ ഇ – പെയ്മെന്റ് ജില്ല ഏത്?

മലപ്പുറം

5. പതിനെട്ടരക്കവികൾ ആരുടെ സദസ്യരായിരുന്നു?

സാമൂതിരി

6. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ മലമ്പാത ഏത്?

പാലക്കാടൻ ചുരം

7. കസ്തൂരി രംഗൻ കമ്മീഷൻ ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത്?

പരിസ്ഥിതി

8. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?

ഗ്രീൻലാൻഡ്

9. ഇന്ത്യയിൽ രണ്ടു തവണ ആക്ടിംഗ് പ്രധാനമന്ത്രിയായത് ആര്?

ഗുൽസാരിലാൽ നന്ദ

10. പോക്സൊ നിയമത്തിന്റെ ഉദ്ദേശം എന്ത്?

കുട്ടികൾക്ക് എതിരെയുള്ള അക്രമം തടയൽ

11. ബംഗാൾ വിഭജനം നടപ്പിലാക്കിയത് ആര്?

കഴ്സൺ പ്രഭു

12. തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന്?

1910 സെപ്റ്റംബർ 26

13. ഇന്ത്യയിൽ സതി നിർത്തലാക്കിയത്?

വില്യം ബെൻഡിക് പ്രഭു

14. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ സമരം നയിച്ചതാര്?

ബീഗം ഹസ്രത്ത് മഹൽ

15. ദേശബന്ധു എന്നറിയപ്പെടുന്നത്?

സി ആർ ദാസ്

16. ഒരു റോഡ് പോലും ഇല്ലാത്ത യൂറോപ്യൻ നഗരം ഏത്?

വെനീസ്

17. ‘പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?

ദാദാ ഭായ് നവറോജി

18. ‘ലോകമാന്യ’ എന്നറിയപ്പെട്ട ദേശീയ നേതാവ് ആര്?

ബാലഗംഗാധര തിലക്

19. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏത്?

ബംഗാൾ

20. ‘റോയിട്ടർ’ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസി ആണ്?

ബ്രിട്ടൻ

21. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ് ഏത് സംസ്ഥാനത്താണ്?

ഉത്തർപ്രദേശ്

22. പ്രാർത്ഥന സമാജം സ്ഥാപിച്ചതാര്?

ആത്മാറാം പാണ്ഡുരംഗ്

23. ഹീബ്രു ഔദ്യോഗിക ഭാഷയായി ഉള്ള രാജ്യം ഏത്?

ഇസ്രയേൽ

24. ‘യവനപ്രിയ’ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?

കുരുമുളക്

25. ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡ കർഷക സമരം നടന്ന വർഷം ഏതാണ്?

1918

26. തീവ്രവാദത്തിൽ നിന്നും ആത്മീയതയിലേക്ക് തിരിഞ്ഞ സ്വാതന്ത്ര്യ സമര നേതാവ് ആര്?

അരബിന്ദ ഘോഷ്

27. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏത്?

സോഡിയം

28. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത്?

ലാഹോർ സമ്മേളനം

29. ‘മദർ ഇന്ത്യ’ ആരുടെ കൃതിയാണ്?

കാതറിൻ മേയോ

30. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?

ഫസൽ അലി

31. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?

ഇന്ദിര പോയിന്റ്

32. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്?

സമുദ്രഗുപ്തൻ

33. വി പി മേനോൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്?

നാട്ടു രാജ്യ സംയോജനം

34. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്ട്രപതി ആയത് ആര്?

ഡോ. രാജേന്ദ്ര പ്രസാദ്

35. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആരാണ്?

മാഡം ബിക്കാജി കാമ

36. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?

ബ്രഹ്മോസ്

37. പോളിഷ് ഇടനാഴി എന്നറിയപ്പെട്ട സമുദ്ര കവാടം ഏത്?

ഡാൻസിഗ്

38. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ഏത്?

നവംബർ 11

39. റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്?

ഹെന്റി ഡുറന്റ്

40. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

ജുങ്കോ താബി

41. പേപ്പട്ടി വിഷബാധയുടെ വാക്സിൻ കണ്ടുപിടിച്ചത് ആര്?

ലൂയി പാസ്ചർ

42. കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കപ്പെടുന്ന വ്യക്തി ആരാണ്?

പഴശ്ശിരാജ

43. കേരളത്തിലെ സംസ്കൃത കലാ രൂപം ഏത്?

കൂടിയാട്ടം

44. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് ആര്?

ടി കെ മാധവൻ

45. ശൈവ പ്രകാശ സഭ സ്ഥാപിച്ചതാര്?

തൈക്കാട്ട് അയ്യാഗുരു

46. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്’ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എവിടെയാണ്?

അരുവിപ്പുറം ക്ഷേത്രം

47. മേൽമുണ്ട് സമരം അറിയപ്പെടുന്ന മറ്റൊരു പേര്?

ചന്നാർ ലഹള

48. മലയാളം സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ ആര്?

ഡോ. അനിൽ വള്ളത്തോൾ

49. മോക്ഷപ്രദീപം എന്ന കൃതി രചിച്ചതാര്?

ബ്രഹ്മാനന്ദ ശിവയോഗി

50. ചട്ടമ്പിസ്വാമികളുടെ വിയോഗത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം ഏത്?

സമാധി സപ്തകം

By JF DAS

Admin

Leave a Reply