1. സ്പീക്കർ ഇല്ലാത്തപ്പോൾ ലോക്സഭാ നടപടികളിൽ അധ്യക്ഷത വഹിക്കുന്നതാര്

ഡപ്യൂട്ടി സ്പീക്കർ

2. ലോക്സഭാ സ്പീക്കർ ആകുന്നതിനുള്ള കുറഞ്ഞ പ്രായപരിധി

25 വയസ്

3. ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനം

തെലുങ്കാന

4. ഗ്രീനിച്ചിൽനിന്ന് 1800 അകലെയുള്ള രേഖാംശ രേഖ ഏത്

രാജ്യാന്തര ദിനാങ്കരേഖ

5. ഏതു നവോത്ഥാന നായകലെയാണ് സ്വാതി തിരുനാൾ ജയിലിലടച്ചത്

വൈകുണ്ഠസ്വാമി

6. ഇന്ത്യൻ പ്രസിഡൻറായി അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

7. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയതിനു ശേഷം കേരള ഗവർണ്ണർ ആയ വ്യക്തി

ജസ്റ്റിസ് പി സദാശിവം

8. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല

കണ്ണൂർ

9. സ്വാതന്ത്യം, സമത്വം, സാഹോദര്യം ഇവ ഏത് വിപ്ലവത്തിൻറെ ആശയമാണ്

ഫ്രഞ്ച് വിപ്ലവം

10. അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻറർ ഭീകാരാക്രമണത്തിൽ തകർക്കപ്പെട്ട വർഷം

2001

11. മഹാഭാരതം രചിച്ചതാര്

വേദവ്യാസൻ

12. പൌനാർ ആശ്രമത്തിലെ സന്യാസി എന്നറിയപ്പെടുന്നത്

വിനോബ ഭാവെ

13. വ്യക്തിയുടെയോ വസ്തുവിൻറെയോ സ്ഥാനം മനസിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏത്

ജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം)

14. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

അരുണാചൽ പ്രദേശ്

15. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ടധികാരം

മാൻഡമസ്

PSC Repeated Questions Previous Parts

16. ഉത്തരായന രേഖയും ഭൂമധ്യ രേഖയും ദക്ഷിണായന രേഖയും കടന്നുപോകുന്ന ഒരേയൊരു ഭൂഖണ്ഡമേത്

ആഫ്രിക്ക

17. 1896- ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം നല്കിയതാര്

ഡോ. പൽപ്പു

18. കർണാടക സംഗീതത്തിലെ തൃമൂർത്തികൾ ആരെല്ലാം

ത്യാഗരാജ സ്വാമികൾ

മുത്തുസ്വാമി ദീക്ഷിതർ

ശ്യാമ ശാസ്ത്രികൾ

19. അടിമകച്ചവടം നിർത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരിയാര്

റാണി ഗൌരി ലക്ഷ്മിഭായി

20. കൊങ്കൺ റയിൽവേയുടെ നീളം എത്ര

762 കിലോ മീറ്റർ

21. ഒരു ഗ്രോസ് എത്രയാണ്

144 എണ്ണം (12 ഡസൺ)

22. മോക്ഷപ്രദീപം രചിച്ചത് ബ്രഹ്മാനന്ദ ശിവയോഗിയാണ്, മോക്ഷപ്രദീപഖണ്ഡനം രചിച്ചതാര്

ചട്ടമ്പി സ്വാമികൾ

23. വൈക്കം സത്യഗ്രഹത്തിൻറെ ഭാഗമായി 1924-ൽ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണ ജാഥ നയിച്ചതാര്

മന്നത്തു പത്മനാഭൻ

24. കൊച്ചി പുലയമഹാസഭയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ നവോത്ഥാന നായകൻ

പണ്ഡിറ്റ് കെ.പി. കുറുപ്പൻ

25. 1857-ലെ വിപ്ലവത്തിന് കാൻപൂരിൽ നേതൃത്വം നല്കിയതാര്

നാനാ സാഹിബ്

26. കുത്തബ്മിനാറിൻറെ പണി തുടങ്ങിയത് കുത്തബ്ദീൻ ഐബക് ആണ് പണി പൂർത്തിയാക്കിയതാര്

ഇൽത്തുമിഷ്

27. കവിയുടെ കാൽപ്പാടുകൾ ഏത് കവിയുടെ ആത്മകഥയാണ്

പി. കുഞ്ഞിരാമൻ നായർ

28. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏത്

RAW (റിസർച്ച് അനാലിസിസ് വിങ്)

29. മുസ്ലീം (1906) അൽ ഇസ്ലാം (1918) എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചതാര്

വക്കം അബ്ദുൽ ഖാദർ മൌലവി

30. പ്രിസൺ ഡയറി എഴുതിയതാര്

ജയപ്രകാശ് നാരായണൻ

31. പൊതുവഴിയിൽ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്യം ലഭിക്കാനായി 1893-ൽ വില്ലുവണ്ടി യാത്ര നടത്തിയതാര്

അയ്യങ്കാളി

32. സുമോ ഗുസ്തി ഏത് രാജ്യത്തിൻറെ ദേശീയ കായിക വിനോദമാണ്

ജപ്പാൻ

33. നളചരിതം ആട്ടക്കഥ രചിച്ചതാര്

ഉണ്ണായി വാര്യർ

34. ലോക പൈതൃക ദിനം

ഏപ്രിൽ 18

35. ഭരണഘടനയുടെ ഏത്രാമത് ഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നത്

52-ാം ഭേദഗതി

36. സ്വത്തവകാശത്തെ മൌലീക അവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടന ഭേദഗതി ഏത്

44-ാം ഭേദഗതി (1978)

37. നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിനു നേതൃത്വം നല്കിയതാര്

മേധാ പട്കർ

38. സുശ്രുതൻ ആരുടെ സദസ്യനായിരുന്നു

കനിഷ്കൻ

39. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

ഗാന്ധിജി

40. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

മസൂറി

41. സലീം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ

ഗോവ (കേരളത്തിലെ എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതവും സലീം അലിയുടെ പേരിൽ അറിയപ്പെടുന്നു.)

42. രാമകൃഷ്ണ മിഷൻറെ ആസ്ഥാനം

ബേലൂർ (ബംഗാൾ)

43. വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം

ജാർഖണ്ഡ്

44. രാമചരിതമാനസം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

45. രാമകൃഷ്ണ മിഷൻറെ സ്ഥാപകൻ

സ്വാമി വിവേകാനന്ദൻ

46. ശിവസമുദ്രം നദീതട പദ്ധതി ഏത് നദിയുമായിന ബന്ധപ്പെട്ടതാണ്

കാവേരി

47. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ

വൈറ്റമിൻ ബി

48. മനുഷ്യൻറെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം

33

49. സമ്മതിദായകരുടെ ദേശീയ ദിനം എന്നാണ്

ജനുവരി 25

50. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏതു രാജ്യക്കാരുടെ സംഭാവനയാണ്

ഡച്ചുകാർ

PSC Repeated Questions Previous Parts

By JF DAS

Admin

Leave a Reply